x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​മ്പ​ള​യി​ല്‍ എം​ഡി​എം​എ വേ​ട്ട: മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: August 20, 2026 03:28 AM IST | Updated: August 20, 2026 03:28 AM IST

അ​സീ​സ്, അ​ബൂ​ബ​ക്ക​ര്‍, മു​സ്ത​ഫ

കു​മ്പ​ള: കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍. മം​ഗ​ല്‍​പാ​ടി​യി​ലെ അ​ബ്ദു​ള്‍ അ​സീ​സ് (43), നെ​ക്രാ​ജെ​യി​ലെ കെ.​വി.​അ​ബൂ​ബ​ക്ക​ര്‍ (32), മൊ​ഗ്രാ​ലി​ലെ മു​സ്ത​ഫ (44) എ​ന്നി​വ​രെ​യാ​ണ് കു​മ്പ​ള പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മം​ഗ​ല്‍​പാ​ടി അ​ടു​ക്ക റോ​യ​ല്‍ സ്ട്രീ​റ്റി​ല്‍ കു​മ്പ​ള എ​സ്‌​ഐ എ​സ്.​അ​നൂ​പും സം​ഘ​വും രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗും വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ക​യി​രു​ന്നു.

അ​മി​ത​വേ​ഗ​ത​യി​ല്‍ വ​ന്ന കാ​റി​ന് പോ​ലീ​സ് കൈ​കാ​ണി​ച്ചെ​ങ്കി​ലും നി​ര്‍​ത്താ​തെ വെ​ട്ടി​ച്ച് ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​രും ഓ​ടി​ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​വ​രെ സാ​ഹ​സി​ക​മാ​യി കീ​ഴ്‌​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. വാ​ഹ​ന പ​രി​ശോ​ധ​ന​യി​ല്‍ ഡാ​ഷ്ബോ​ര്‍​ഡി​നു​ള്ളി​ല്‍ സി​പ്പ് ലോ​ക്ക് ക​വ​റി​ലാ​യി സൂ​ക്ഷി​ച്ച നി​ല​യി​ല്‍ 3.355 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Tags : Nattuvishesham Local News MDMA Kumbala

Recent News

Corehub Up