Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kumbala

കു​മ്പ​ള​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

കാ​സ​ർ​ഗോ​ഡ്: കു​മ്പ​ള​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. മം​ഗ​ലാ​പു​രം ഉ​ള്ളാ​ൾ പെ​ർ​മ​ന്നൂ​ർ സ്വ​ദേ​ശി സ​യി​ദ് അ​ഫ്രീ​ദി (28) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് പോ​ലീ​സ് 17ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു.

കു​മ്പ​ള പോ​ലീ​സ് മ​റ്റൊ​രു കേ​സി​ലെ പ്ര​തി​ക​ളെ അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​യി​ദ് അ​ഫ്രീ​ദി പി​ടി​യി​ലാ​യ​ത്. കു​മ്പ​ള മു​ട്ടം സ​ർ​വീ​സ് റോ​ഡ​രി​കി​ൽ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ട്ട​റി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന അ​ഫ്രീ​ദി.

ഇ​തേ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ളി​ൽ നി​ന്ന് ല​ഹ​രി ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പോ​ലീ​സ് പി​ന്നീ​ട് വൈ​ദ്യ​പ​രി​ശോ​ധ​ന അ​ട​ക്കം പൂ​ർ​ത്തി​യാ​ക്കി. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

District News

ച​ര്‍​ച്ച പ​രാ​ജ​യം; കു​മ്പ​ള​യി​ല്‍ ടോ​ള്‍ പി​രി​വ് തു​ട​രും, പ്ര​തി​ഷേ​ധ​വും

കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ്-​ത​ല​പ്പാ​ടി ദേ​ശീ​യ​പാ​ത​യി​ല്‍ കു​മ്പ​ള ആ​രി​ക്കാ​ടി ആ​രം​ഭി​ച്ച ടോ​ള്‍ പി​രി​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​ര​സ​മി​തി ജി​ല്ലാ ക​ള​ക്ട​റു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച പ​രാ​ജ​യ​പ്പെ​ട്ടു. ടോ​ള്‍ പി​രി​വ് തു​ട​രു​മെ​ന്ന് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി യോ​ഗ​ത്തി​ല്‍ നി​ല​പാ​ടെ​ടു​ത്തു. ടോ​ളി​നെ​തി​രാ​യ പ്ര​തി​ഷേ​ധം ചൂ​ണ്ടി​ക്കാ​ട്ടി സ​മ​രം തു​ട​രു​മെ​ന്ന് എ.​കെ.​എം. അ​ഷ്റ​ഫ് എം​എ​ല്‍​എ​യും യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു. ച​ര്‍​ച്ച​യി​ല്‍ ഒ​രു മാ​റ്റ​വും ഉ​ണ്ടാ​യി​ല്ല.

കോ​ട​തി വി​ധി വ​രു​ന്ന​തു​വ​രെ ടോ​ള്‍ പി​രി​വ് നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു ജി​ല്ല​യി​ലെ എം​എ​ല്‍​എ​മാ​രും സ​മ​ര​സ​മി​തി​യും മു​ന്നോ​ട്ടു​വ​ച്ച​ത്. എ​ന്നാ​ല്‍, ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ജീ​വ​ന​ക്കാ​ര്‍​ക്കോ ജി​ല്ലാ ക​ള​ക്ട​ര്‍​ക്കോ ഇ​തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​കി​ല്ലെ​ന്നും യോ​ഗ​തീ​രു​മാ​ന​ങ്ങ​ള്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യെ അ​റി​യി​ക്കു​മെ​ന്നും ക​ള​ക്ട​ര്‍ ഉ​റ​പ്പു​ന​ല്‍​കി.

അ​തി​നുശേ​ഷം ചീ​ഫ് സെ​ക്ര​ട്ട​റി ത​ല​ത്തി​ല്‍ ച​ര്‍​ച്ച​യു​ണ്ടാ​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. കു​മ്പ​ള​യി​ലെ ടോ​ള്‍ പി​രി​വ് അ​നാ​വ​ശ്യ​മാ​ണെ​ന്നും ജ​ന​ങ്ങ​ളെ ദ്രോ​ഹി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ഇ​തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​ഷേ​ധം ക​ന​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ള​ക്ട​റു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​ത്. എ.​കെ.​എം. അ​ഷ്റ​ഫ് എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രാ​പ്പ​ക​ല്‍ സ​മ​രം ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ എം​എ​ല്‍​എ​മാ​രു​ടെ​യും ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യു​ടേ​യും യോ​ഗം ജി​ല്ലാ ക​ല​ക്ട​ര്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത​ത്.

ടോ​ള്‍ പി​രി​വ് അ​വ​സാ​നി​പ്പി​ക്കാ​നാ​വി​ല്ലെ​ന്നും ടോ​ള്‍ പി​രി​വ് തു​ട​രു​മെ​ന്നും ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് യോ​ഗം അ​വ​സാ​നി​ച്ച​ത്. നി​യ​മ​സ​ഭ സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന ഘ​ട്ട​ത്തി​ല്‍ ടോ​ള്‍ വി​ഷ​യം നി​യ​മ​സ​ഭ​യി​ല്‍ ഉ​ന്ന​യി​ക്കു​മെ​ന്നും ജി​ല്ല​യി​ലെ എം​എ​ല്‍​എ​മാ​ര്‍ അ​റി​യി​ച്ചു. ജി​ല്ല​യി​ലെ എം​എ​ല്‍​എ​മാ​രും ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​റും ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.

തി​ങ്ക​ളാ​ഴ്ച​യാ​ണ് കു​മ്പ​ള ആ​രി​ക്കാ​ടി​യി​ല്‍ ടോ​ള്‍ പി​രി​വ് ആ​രം​ഭി​ച്ച​ത്. ആ​രം​ഭി​ക്കു​ന്ന ഘ​ട്ട​ത്തി​ല്‍ ത​ന്നെ വ​ന്‍​പ്ര​തി​ഷേ​ധ​വും ഉ​യ​ര്‍​ന്നി​രു​ന്നു. തു​ട​ര്‍​ന്ന് എ.​കെ.​എം. അ​ഷ​റ​ഫ് എം​എ​ല്‍​എ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി​യാ​ണ് ടോ​ള്‍ പി​രി​വ് ആ​രം​ഭി​ച്ച​ത്. തു​ട​ര്‍​ന്ന് തൊ​ട്ട​ടു​ത്ത ദി​വ​സം യൂ​സ​ര്‍ ഫീ ​പി​രി​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​ന​കീ​യ സ​മ​ര​വും ആ​രം​ഭി​ച്ചു.

ദേ​ശീ​യ​പാ​ത​യി​ല്‍ ര​ണ്ടു ടോ​ള്‍ പ്ലാ​സ​ക​ള്‍ ത​മ്മി​ലു​ള്ള ദൂ​ര വ്യ​ത്യാ​സം 60 കി​ലോ​മീ​റ്റ​ര്‍ ആ​യി​രി​ക്ക​ണ​മെ​ന്നാ​ണ് ച​ട്ടം. എ​ന്നാ​ല്‍, കു​മ്പ​ള​യി​ലെ​യും ത​ല്പാ​ടി​യി​ലെ​യും ടോ​ള്‍​ബൂ​ത്തു​ക​ള്‍ ത​മ്മി​ല്‍ 22 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മേ​യു​ള്ളൂ. ഇ​ത് അ​ന്യാ​യ​മാ​ണെ​ന്നും അ​ന​ധി​കൃ​ത പി​രി​വ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു​മാ​ണ് ആ​ക്ഷ​ന്‍ ക​മ്മി​റ്റി​യു​ടെ നി​ല​പാ​ട്. ടോ​ള്‍ പി​രി​വി​നെ​തി​രെ ആ​ക്ഷ​ന്‍ ക​മ്മി​റ്റി ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

Kerala

പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല​യി​ല്‍ പൊ​ട്ടി​ത്തെ​റി; ര​ണ്ടു​ പേ​ര്‍​ക്ക് പ​രി​ക്ക്

കാ​​​സ​​​ര്‍​ഗോ​​​ഡ്: കു​​​മ്പ​​​ള അ​​​ന​​​ന്ത​​​പു​​​രം വ്യ​​​വ​​​സാ​​​യ എ​​​സ്റ്റേ​​​റ്റി​​​ലെ പ​​​ട​​​ക്ക​​​നി​​​ര്‍​മാ​​​ണ​​​ശാ​​​ല​​​യി​​​ല്‍ വ​​​ന്‍ പൊ​​​ട്ടി​​​ത്തെ​​​റി. ര​​​ണ്ടു​ പേ​​​ര്‍​ക്ക് പ​​​രി​​​ക്കേ​​റ്റു.

അ​​​ന​​​ന്ത​​​പു​​​രം സ്വ​​​ദേ​​​ശി പി. ​​​മു​​​ഹ​​​മ്മ​​​ദ്കു​​​ഞ്ഞി​​​യു​​​ടെ റെ​​​ഡ് ഫോ​​​ര്‍​ട്ട് പ​​​ട​​​ക്ക നി​​​ര്‍​മാ​​​ണ​​​ശാ​​​ല​​​യി​​​ലാ​​​ണു സ്‌​​​ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​ത്തോ​​​ടെ​​​യാ​​​ണു സം​​​ഭ​​​വം. ഇ​​​വി​​​ടെ ജോ​​​ലി​​​യി​​​ലേ​​​ര്‍​പ്പെ​​​ട്ടി​​​രു​​​ന്ന ത​​​മി​​​ഴ്‌​​​നാ​​​ട് ശി​​​വ​​​കാ​​​ശി സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ശ​​​ങ്ക​​​ര്‍, ക​​​റു​​​പ്പു​​​സാ​​​മി എ​​​ന്നി​​​വ​​​ര്‍​ക്കാ​​​ണു പ​​​രി​​​ക്കേ​​​റ്റ​​​ത്.

സ്‌​​​ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ​​​പ്പോ​​​ൾ ഇ​​​വ​​​ര്‍ പു​​​റ​​​ത്തേ​​​ക്കു ചാ​​​ടി​​​യ​​​തി​​​നാ​​​ല്‍ പ​​​രി​​​ക്ക് ഗു​​​രു​​​ത​​​ര​​​മ​​​ല്ല. മി​​​ക്‌​​​സിം​​​ഗ് യൂ​​​ണി​​​റ്റ്, അ​​​സം​​​സ്‌​​​കൃ​​​ത വ​​​സ്തു​​​ക്ക​​​ളു​​​ടെ സ്റ്റോ​​​ര്‍, ഫി​​​നി​​​ഷിം​​​ഗ് ഷെ​​​ഡ് തു​​​ട​​​ങ്ങി 25 ഓ​​​ളം ഷെ​​​ഡു​​​ക​​​ളാ​​​ണ് അ​​​വി​​​ടെ​​​യു​​​ള്ള​​​ത്. പു​​​റ​​​ത്ത് കൂ​​​ട്ടി​​​യി​​​ട്ട വേ​​​സ്റ്റി​​​ല്‍നി​​​ന്നു തീ ​​​പ​​​ട​​​ര്‍​ന്ന​​​താ​​​ണ് കാ​​​ര​​​ണ​​​മെ​​​ന്ന് ക​​​രു​​​തു​​​ന്നു. ഒ​​​രു ഷെ​​​ഡി​​​ലും പ്രാ​​​ഥ​​​മി​​​ക അ​​​ഗ്‌​​​നി​​​ര​​​ക്ഷാ ഉ​​​പ​​​ക​​​ര​​​ണ​​​മാ​​​യ ഫ​​​യ​​​ര്‍ എ​​​ക്‌​​​സ്റ്റിം​​​ഗ്യു​​​ഷ​​​ര്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. അ​​​ഗ്‌​​​നി​​​ര​​​ക്ഷാ വ​​​കു​​​പ്പി​​​ന്‍റെ എ​​​ന്‍​ഒ​​​സി ഇ​​​ല്ലാ​​​തെ​​​യാ​​ണു പ​​​ട​​​ക്ക​​​നി​​​ര്‍​മാ​​​ണ​​​ശാ​​​ല പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​ത്.

എ​​​ത്ര​​​ത്തോ​​​ളം വെ​​​ടി​​​മ​​​രു​​​ന്ന് സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്നു എ​​​ന്ന​​​തി​​​ന്‍റെ ക​​​ണ​​​ക്കു ല​​​ഭ്യ​​​മാ​​​യി​​​ട്ടി​​​ല്ല. ജി​​​ല്ലാ ഫ​​​യ​​​ര്‍ ഓ​​​ഫീ​​​സ​​​ര്‍ മൂ​​​സ വ​​​ട​​​ക്കേ​​​തി​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ കാ​​​സ​​​ര്‍​ഗോ​​​ഡ്, ഉ​​​പ്പ​​​ള നി​​​ല​​​യ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നെ​​​ത്തി​​​യ നാ​​​ലു യൂ​​​ണി​​​റ്റ് അ​​​ഗ്‌​​​നി​​​ര​​​ക്ഷാ​​​സേ​​​ന​​​യാ​​​ണ് തീ ​​​അ​​​ണ​​​ച്ച​​​ത്.

സീ​​​നി​​​യ​​​ര്‍ ഫ​​​യ​​​ര്‍ ആ​​​ന്‍​ഡ് റെ​​​സ്‌​​​ക്യൂ ഓ​​​ഫീ​​​സ​​​ര്‍ എം.​​​എം. റ​​​ഫീ​​​ഖ്, ഫ​​​യ​​​ര്‍ ആ​​​ന്‍​ഡ് റെ​​​സ്‌​​​ക്യൂ ഓ​​​ഫീ​​​സ​​​ര്‍​മാ​​​രാ​​​യ ടി. ​​​അ​​​മ​​​ല്‍​രാ​​​ജ്, എ​​​സ്. അ​​​ഭി​​​ലാ​​​ഷ്, വി.​​​കെ. ഷൈ​​​ജു, രാ​​​ജേ​​​ഷ് പാ​​​വൂ​​​ര്‍, ടി.​​​എ​​​സ്. ശ​​​ര​​​ണ്‍, എ​​​സ്. മു​​​ഹ​​​മ്മ​​​ദ് ഷാ​​​ഫി, ടി.​​​എ​​​സ്. മു​​​ര​​​ളീ​​​ധ​​​ര​​​ന്‍, കെ.​​​വി. അ​​​ഭി​​​ജി​​​ത്, വി. ​​​മ​​​ഹേ​​​ഷ്, ബി.​​​ആ​​​ര്‍. അ​​​തു​​​ല്‍, വി.​​​എ​​​സ്. ശ്രീ​​​ജി​​​ത്, ഹോം​​​ഗാ​​​ര്‍​ഡു​​​മാ​​​രാ​​​യ സു​​​ഭാ​​​ഷ്, പ്ര​​​ദീ​​​പ്, ര​​​തീ​​​ഷ് എ​​​ന്നി​​​വ​​​രും സം​​​ഘ​​​ത്തി​​​ല്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

Kerala

കു​മ്പ​ള​യി​ൽ ടോ​ൾ പി​രി​വി​നെ​തി​രെ പ്ര​തി​ഷേ​ധം; എ.​കെ.​എം. അ​ഷ്റ​ഫ് എം​എ​ൽ​എ അ​റ​സ്റ്റി​ൽ

കാ​സ​ർ​ഗോ​ഡ്: കു​മ്പ​ള ആ​രി​ക്കാ​ടി​യി​ൽ ടോ​ൾ പി​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ വ​ൻ പ്ര​തി​ഷേ​ധം. തു​ട​ർ​ന്ന് മ​ഞ്ചേ​ശ്വ​രം എം​എ​ൽ​എ എ.​കെ.​എം. അ​ഷ്റ​ഫ് ‌ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. റോ​ഡി​ൽ കി​ട​ന്നു പ്ര​തി​ഷേ​ധി​ച്ച​തോ​ടെ​യാ​ണ് നി​ര​വ​ധി ആ​ളു​ക​ളെ അ​റ​സ​റ്റ് ചെ​യ്തു നീ​ക്കി​യ​ത്.

ഇ​ന്ന് രാ​വി​ലെ എ​ട്ട് മു​ത​ൽ ടോ​ൾ പി​രി​ക്കാ​ൻ തു​ട​ങ്ങു​മെ​ന്ന് അ​റി​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സ​മ​രം ആ​രം​ഭി​ച്ച​ത്. ദേ​ശീ​യ​പാ​ത​യി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു. അ​ന്യാ​യ​മാ​യാ​ണ് ടോ​ൾ പി​രി​ക്കു​ന്ന​തെ​ന്ന് എ.​കെ.​എം. അ​ഷ്റ​ഫ് ആ​രോ​പി​ച്ചു. കേ​സ് കോ​ട​തി​യി​ൽ ന​നി​ൽ​ക്കു​ക​യാ​ണ്. നി​ര​ന്ത​ര സ​മ​ര​ത്തി​ലൂ​ടെ ടോ​ൾ ഗെ​യ​റ്റ് പൂ​ട്ടി​ക്കും. അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി​യാ​ലും വൈ​കു​ന്നേ​രം വീ​ണ്ടും സ​മ​രം ന​ട​ത്തു​മെ​ന്നും അ​ഷ്റ​ഫ് പ​റ​ഞ്ഞു.

ദേ​ശീ​യ​പാ​ത ത​ല​പ്പാ​ടി– ചെ​ർ​ക്ക​ള റീ​ച്ചി​ലെ ആ​രി​ക്കാ​ടി ടോ​ൾ പ്ലാ​സ​യി​ൽ തി​ങ്ക​ൾ മു​ത​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് ടോ​ൾ പി​രി​വ് ആ​രം​ഭി​ക്കു​ന്ന​തി​ന് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി സ്വ​കാ​ര്യ ക​രാ​ർ ക​മ്പ​നി​യാ​യ സ്കൈ​ലാ​ർ​ക് ഇ​ൻ​ഫ്രാ സ്ഥാ​പ​ന​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

ദേ​ശീ​യ​പാ​ത ച​ട്ട​പ്ര​കാ​രം അ​ടു​ത്ത​ടു​ത്ത ര​ണ്ട് ടോ​ളു​ക​ൾ​ക്കി​ട​യി​ൽ 60 കി​ലോ​മീ​റ്റ​ർ ദൂ​രം എ​ന്ന നി​ർ​ദേ​ശം ലം​ഘി​ക്കു​ന്ന നി​ല​യി​ലാ​ണ് ഈ ​ടോ​ൾ പ്ലാ​സ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തെ​ന്നാ​രോ​പി​ച്ചാ​ണ് നാ​ട്ടു​കാ​ർ സ​മ​രം ആ​രം​ഭി​ച്ച​ത്. ആ​രി​ക്കാ​ടി ടോ​ൾ പ്ലാ​സ​യും നി​ല​വി​ലു​ള്ള ത​ല​പ്പാ​ടി ടോ​ൾ പ്ലാ​സ​യും ത​മ്മി​ൽ അ​ക​ലം 22 കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​ണ്. 22 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ക്കു​മ്പോ​ഴേ​ക്കും യാ​ത്ര​ക്കാ​ർ ര​ണ്ട് ത​വ​ണ ടോ​ൾ ന​ൽ​കേ​ണ്ടി വ​രും.

ടോ​ൾ പി​രി​വ് ന​ട​ത്തു​ന്ന​തി​നെ​തി​രെ ആ​ക്‌​ഷ​ൻ ക​മ്മി​റ്റി ഓ​ഗ​സ്റ്റി​ൽ ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ വി​ധി വ​രു​ന്ന​ത് വ​രെ ടോ‍​ൾ പി​രി​വ് ന​ട​ത്തി​ല്ലെ​ന്ന് ക​ള​ക്ട​റും ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി അ​ധി​കൃ​ത​രും ആ​ക്‌​ഷ​ൻ ക​മ്മി​റ്റി​യും ത​മ്മി​ൽ ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു.

കേ​സ് പ​ല​പ്പോ​ഴാ​യി നീ​ട്ടി വ​യ്ക്കു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ മൂ​ന്ന് ത​വ​ണ ടോ​ൾ പി​രി​വ് ന​ട​ത്താ​നു​ള്ള ശ്ര​മം നാ​ട്ടു​കാ‍​രും ആ​ക്‌​ഷ​ൻ ക​മ്മി​റ്റി​യും ജ​ന​പ്ര​തി​നി​ധി​ക​ളും ത​ട​ഞ്ഞു. ടോ​ൾ പ്ലാ​സ​യ്ക്ക് അ​ഞ്ച് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കു യാ​ത്ര സൗ​ജ​ന്യ​മാ​ക്കും എ​ന്നു നേ​ര​ത്തെ ച​ർ​ച്ച​ക​ൾ​ക്കി​ട​യി​ൽ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ ക​ട​ലും പു​ഴ​യും ആ​ണ് ഇ​ത്ര ചു​റ്റ​ള​വി​ൽ പെ​ടു​ക​യെ​ന്ന​തി​നാ​ൽ അ​ത് ഒ​രു ത​ര​ത്തി​ലും ഈ ​പ്ര​ദേ​ശ​ത്തെ യാ​ത്ര​ക്കാ​ർ​ക്കു ഗു​ണം ചെ​യ്യി​ല്ലെ​ന്നാ​ണ് ആ​ക്‌​ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്ന​ത്.

Kerala

കു​മ്പ​ള​യി​ൽ കു​ഞ്ഞി​നെ മ​റ്റൊ​രാ​ളി​ന് കൈ​മാ​റി​യ പി​താ​വ് ക​സ്റ്റ​ഡി​യി​ൽ

കു​​​മ്പ​​​ള: ഒ​​​രു മാ​​​സം പ്രാ​​​യ​​​മാ​​​യ ആ​​​ൺ​​​കു​​​ഞ്ഞി​​​നെ വ​​​ള​​​ർ​​​ത്താ​​​നെ​​​ന്ന പേ​​​രി​​​ൽ മ​​​റ്റൊ​​​രാ​​​ൾക്കു കൈ​​​മാ​​​റി​​​യ പി​​​താ​​​വ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ. ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ ഹോ​​​ട്ട​​​ൽ ജോ​​​ലി​​​ക്കാ​​​ര​​​നാ​​​യ കു​​​മ്പ​​​ള സ്വ​​​ദേ​​​ശി​​​യെ​​​യാ​​​ണ് പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്.

ആ​​​ദ്യ ഭ​​​ർ​​​ത്താ​​​വ് മ​​​രി​​​ച്ച കു​​​മ്പ​​​ള സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ യു​​​വ​​​തി​​​യാ​​​ണു കു​​​ഞ്ഞി​​​ന്‍റെ അ​​മ്മ. ഇ​​​വ​​​ർ ഗ​​​ർ​​​ഭി​​​ണി​​​യാ​​​ണെ​​​ന്നു നേ​​​ര​​​ത്തേ അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്ന ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക പ്ര​​​സ​​​വ​​​ശേ​​​ഷം കു​​​ഞ്ഞി​​​നെ അ​​​ന്വേ​​​ഷി​​​ച്ച് വീ​​​ട്ടി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് കു​​​ഞ്ഞി​​​നെ മ​​​റ്റൊ​​​രാ​​​ളി​​​ന് വ​​​ള​​​ർ​​​ത്താ​​​നേ​​​ൽ​​​പ്പി​​​ച്ച​​​താ​​​യി അ​​​റി​​​ഞ്ഞ​​​ത്. ഇ​​​വ​​​ർ ജി​​​ല്ലാ ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി​​​യെ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് ബ​​​ദി​​​യ​​​ഡു​​​ക്ക നീ​​​ർ​​​ച്ചാ​​​ൽ സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ മ​​​റ്റൊ​​​രു സ്ത്രീ​​​യു​​​ടെ വീ​​​ട്ടി​​​ൽ കു​​​ഞ്ഞി​​​നെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

താ​​​ൻ കു​​​ഞ്ഞി​​​നെ വി​​​ല​​​യ്ക്കു വാ​​​ങ്ങി​​​യ​​​ത​​​ല്ലെ​​​ന്നും വ​​​ള​​​ർ​​​ത്താ​​​നാ​​​യി ഏ​​​റ്റെ​​​ടു​​​ത്ത​​​തു മാ​​​ത്ര​​​മാ​​​ണെ​​​ന്നു​​​മാ​​​ണ് ഇ​​​വ​​​ർ പ​​​റ​​​യു​​​ന്ന​​​ത്. കു​​​ഞ്ഞി​​​നെ ഇ​​​വ​​​രു​​​ടെ പ​​​ക്ക​​​ൽ​​നി​​​ന്നു ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി ഏ​​​റ്റെ​​​ടു​​​ത്തു.

കു​​​ഞ്ഞി​​​നെ കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​നെ​​​തി​​രേ ഇ​​​വ​​​ർ ആ​​​ത്മ​​​ഹ​​​ത്യാ​​​ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യെ​​​ങ്കി​​​ലും ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കാ​​​ര്യ​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. കു​​​ഞ്ഞി​​​ന്‍റെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന് നി​​​യ​​​മ​​​പ​​​ര​​​മാ​​​യി ചെ​​​യ്യേ​​​ണ്ട കാ​​​ര്യ​​​ങ്ങ​​​ൾ ചെ​​​യ്യു​​​മെ​​​ന്ന്ു ജി​​​ല്ലാ ശി​​​ശു​​​ക്ഷേ​​​മ​​​സ​​​മി​​​തി​​​യും ഉ​​​റ​​​പ്പു​​​ന​​​ൽ​​​കി.

കു​​​ഞ്ഞി​​​ന്‍റെ അ​​മ്മ​​യു​​ടെ ആ​​​ദ്യ​​​വി​​​വാ​​​ഹ​​​ത്തി​​​ൽ വേ​​​റെ​​​യും മ​​​ക്ക​​​ളു​​​ണ്ട്. ഇ​​​വ​​​രു​​​ടെ​​കൂ​​​ടി അ​​​റി​​​വോ​​​ടെ​​​യാ​​​ണു പി​​​താ​​​വ് കു​​​ഞ്ഞി​​​നെ കൈ​​​മാ​​​റി​​​യ​​​തെ​​​ന്നാ​​ണു സൂ​​​ച​​​ന. പി​​​താ​​​വി​​​നും മ​​​റ്റൊ​​​രു ഭാ​​​ര്യ​​​യും മ​​​ക്ക​​​ളു​​​മു​​​ണ്ട്.

Latest News

Corehub Up