കാസർഗോഡ്: കുമ്പളയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. മംഗലാപുരം ഉള്ളാൾ പെർമന്നൂർ സ്വദേശി സയിദ് അഫ്രീദി (28) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് പോലീസ് 17ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
കുമ്പള പോലീസ് മറ്റൊരു കേസിലെ പ്രതികളെ അന്വേഷിക്കുന്നതിനിടെയാണ് സയിദ് അഫ്രീദി പിടിയിലായത്. കുമ്പള മുട്ടം സർവീസ് റോഡരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന അഫ്രീദി.
ഇതേ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്ന് ലഹരി കണ്ടെത്തിയത്. പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ് പിന്നീട് വൈദ്യപരിശോധന അടക്കം പൂർത്തിയാക്കി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.
Tags : kerala police crime news kasargodu kumbala