അക്ഷരോന്നതി പുസ്തക വിതരണ പരിപാടി ജയശ്രീ ശ്രീധരൻ ഉദ്ഘാടനം ചെയ്തപ്പോൾ.
ചെമ്പേരി: കണ്ണൂർ തദ്ദേശ സ്വയംഭരണ വകുപ്പ് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആർജിഎസ്എ ജില്ലാ പ്രോഗ്രാം മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അക്ഷരോന്നതി പുസ്തക വിതരണ പരിപാടി ഏരുവേശി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. വാർഡംഗം പൗളിൻ തോമസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി രശ്മി രാജീവ് ആമുഖ പ്രഭാഷണം നടത്തി. വാർഡ് അംഗങ്ങളായ അനീഷ് തോണക്കര, കെ.ഒ. ജനാർദനൻ, സാലി മാത്യു, നിഷ സോജൻ, സിഡിഎസ് ചെയർപേഴ്സൺ അനിത വിജയൻ, ആർജിഎസ്എ ബ്ലോക്ക് കോ-ഓർഡിനേറ്റർ കെ.വി. ഷീജ എന്നിവർ പ്രസംഗിച്ചു.
ഏരുവേശി പഞ്ചായത്തിലെ കുനിയമ്പുഴ, അരീക്കമല, പുതുശേരിക്കോട്ട എന്നീ ഉന്നതികളിലെ ഫെസിലിറ്റേറ്റർമാരായ രസ്ന മല്ലിശേരി, ആതിര നാരായണൻ, കെ.എൻ. നയന എന്നിവർ ചേർന്നാണു പഠന മുറികളിലേക്കുള്ള പുസ്തകങ്ങൾ ഏറ്റുവാങ്ങിയത്. സാക്ഷരത പ്രേരക് സി. സ്മിത, ഹെൽത്ത് ഇൻസ്പെക്ടർ പി.വി. വിജി, സിഡിഎസ് വൈസ് ചെയർപേഴ്സൺ രമ്യ ശ്രീനിവാസൻ, കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ സഫ സത്താർ എന്നിവർ പങ്കെടുത്തു.
Tags : Nattuvishesham Local News Literacy book distribution