പ്രതീകാത്മക ചിത്രം
കാസര്ഗോഡ്: ടാങ്കര് ലോറിയിടിച്ചു തെറിച്ചുവീണ സ്കൂട്ടര് യാത്രികന്റെ കാലില് അതേ ലോറി കയറി ഗുരുതര പരിക്ക്. തളങ്കര പള്ളിക്കുന്ന് സ്വദേശി ഹനീഫിനാണ് (56) പരുക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ഓടെ കാസര്ഗോഡ് എംജി റോഡിലെ ആനബാഗിലു ജംഗ്ഷനു സമീപമാണ് അപകടം നടന്നത്.
വിദ്യാനഗറില് ഫ്ളക്സ് പ്രിന്റിംഗ് സ്ഥാപനം നടത്തുന്ന ഫനീഫ് പഴയ ബസ് സ്റ്റാന്ഡ് ഭാഗത്തേക്ക് സ്കൂട്ടറില് വരികയായിരുന്നു. പിന്നിലെത്തിയ ലോറിയും ഇടതു വശംതട്ടി സ്കൂട്ടര് മറിയുകയായിരുന്നു. തെറിച്ചുവീണ ഫനീഫിന്റെ കാലിലൂടെ ലോറിയുടെ ഇടതുവശത്തു മുന്നിലെ രണ്ടാംനിര ചക്രം കയറിയിറങ്ങി. ഉടന് ലോറി നിര്ത്തിയതിനാല് പിന്ചക്രം കയറിയില്ല. പരുക്കേറ്റ ഇയാളെ കാസര്ഗോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു പ്രഥമശുശ്രൂഷ നല്കിയ ശേഷം പിന്നീട് മംഗളുരു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.