ടിഎസ്എസ്എസ് ആഭിമുഖ്യത്തിൽ കുടിയാന്മല കനകക്കുന്നിൽ പ്രവർത്തിച്ചുവരുന്ന ക്രെഡിറ്റ് യൂണിയന്റെ വാർഷിക പൊതുയോഗം ജോഷി കുന്നത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്ന
കുടിയാന്മല: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (ടിഎസ്എസ്എസ്) ആഭിമുഖ്യത്തിൽ കുടിയാന്മല കനകക്കുന്നിൽ പ്രവർത്തിച്ചുവരുന്ന ക്രെഡിറ്റ് യൂണിയന്റെ വാർഷിക പൊതുയോഗം കനകക്കുന്ന് മാർ ജോർജ് വലിയമറ്റം ജൂബിലി സ്മാരക സൺഡേസ്കൂളിൽ നടന്നു. ടിഎസ്എസ്എസ് അതിരൂപത പ്രസിഡന്റ് ജോഷി കുന്നത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഫിലിപ്പ് മ്ലാമല അധ്യക്ഷത വഹിച്ചു.
യൂണിറ്റ് ഡയറക്ടർ ഫാ. ജെറിൻ പന്തല്ലൂപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. സെക്രട്ടറി അമ്പിളി ചെമ്മാരപ്പള്ളിൽ വാർഷിക റിപ്പോർട്ടും ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു പാസാക്കി. ജെയ്സൺ മേക്കലാത്ത്, ബിജോയ് കിഴക്കേക്കര, ബേബി കിഴക്കേൽ എന്നിവർ പ്രസംഗിച്ചു.
മുടങ്ങാതെ നിക്ഷേപം നടത്തിയവർക്കും കൂടുതൽ തുക നിക്ഷേപിച്ചവർക്കുമുള്ള സമ്മാനങ്ങൾ അതിരൂപത പ്രസിഡന്റ് ജോഷി കുന്നത്ത് വിതരണം ചെയ്തു.
Tags : Nattuvishesham Local News Annual General Meeting