x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

1808 ഭ​ക്ഷ്യ-​പാ​നീ​യ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന

വെബ് ഡെസ്ക്
Published: August 20, 2026 03:10 AM IST | Updated: August 20, 2026 03:10 AM IST

അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​രോ​ഗ്യ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.

ക​ണ്ണൂ​ർ: ഓ​ണ​ക്കാ​ല​ത്ത് ഭ​ക്ഷ്യ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള സ്‌​പെ​ഷ​ല്‍ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ഭ​ക്ഷ്യ -പാ​നീ​യ വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സം​യു​ക്ത സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന തു​ട​ങ്ങി. ആ​രോ​ഗ്യ വ​കു​പ്പ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​റ്റു വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 94 സ്‌​ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

ആ​ദ്യ ര​ണ്ട് ദി​വ​സ​ത്തി​നി​ട​യി​ല്‍ 1808 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സ്‌​ക്വാ​ഡു​ക​ള്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി.ഹോ​ട്ട​ലു​ക​ള്‍, കൂ​ള്‍ ബാ​റു​ക​ള്‍, ബേ​ക്ക​റി​ക​ള്‍, ജ്യൂ​സ് ക​ട​ക​ള്‍, ത​ട്ടു​ക​ട​ക​ള്‍ , സോ​ഫ്റ്റ് ഡ്രി​ങ്ക്- ഐ​സ് ഉ​ത്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 111 ക​ട​ക​ള്‍​ക്ക് പൊ​തു​ജ​നാ രോ​ഗ്യ നി​യ​മം 2023 പ്ര​കാ​രം നോ​ട്ടീ​സ് ന​ല്‍​കി.

വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യ​ല്‍, ശു​ചി​ത്വ​മി​ല്ലാ​യ്മ, മ​ലി​ന ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​ക്ക​ല്‍, മാ​ലി​ന്യം ശ​രി​യാ​യി സം​സ്‌​ക​രി​ക്കാ​തി​രി​ക്ക​ല്‍, പ​ക​ര്‍​ച്ച വ്യാ​ധി പ​ട​രു​ന്ന സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്ക​ല്‍, ഹെ​ല്‍​ത്ത് കാ​ര്‍​ഡ്, ലൈ​സ​ന്‍​സ്, ജ​ല​ഗു​ണ​നി​ല​വാ​ര സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ക്ക​ല്‍ തു​ട​ങ്ങി​യ പ്ര​ശ്‌​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ജ​ല ഗു​ണ നി​ല​വാ​ര സ​ര്‍​ട്ടി​ഫി​ക്കെ​റ്റോ ജീ​വ​ന​ക്കാ​ര്‍​ക്ക് ഹെ​ല്‍​ത്ത് കാ​ര്‍​ഡോ ഇ​ല്ലാ​തെ വൃ​ത്തി​ഹീ​ന​മാ​യ രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച പ​യ്യ​ന്നൂ​ര്‍, കാ​ടാ​ച്ചി​റ, ഇ​രി​ട്ടി മേ​ഖ​ല​യി​ലെ നാ​ല് ഭ​ക്ഷ്യ വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചു​പൂ​ട്ടാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

പൊ​തു​സ്ഥ​ല​ത്തെ പു​ക​വ​ലി നി​രോ​ധ​ന നി​യ​മം ലം​ഘി​ച്ച​തി​നും പു​ക​വ​ലി നി​രോ​ധ​ന ബോ​ര്‍​ഡ് സ്ഥാ​പി​ക്കാ​ത്ത​തി​നും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്ന് കോ​ട്പ ആ​ക്ട് പ്ര​കാ​രം 7800 രൂ​പ പി​ഴ ഈ​ടാ​ക്കി. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ സ്ഥ​ല​ങ്ങ​ളി​ലെ വൃ​ത്തി​യി​ല്ലാ​യ്മ, മാ​ലി​ന്യം വ​ലി​ച്ചെ​റി​യ​ല്‍, ക​ട​ക​ളു​ടെ പ​രി​സ​ര​ത്ത് മ​ലി​ന ജ​ലം ഒ​ഴു​ക്കി​വി​ട​ല്‍, മ​ത്സ്യ വി​ല്‍​പ​ന സ്റ്റാ​ളി​ലെ മ​ലി​നീ​ക​ര​ണം എ​ന്നീ നി​യ​മ ലം​ഘ​ന​ങ്ങ​ള്‍​ക്ക് കേ​ര​ള പ​ഞ്ചാ​യ​ത്തി രാ​ജ് ആ​ക്ട് പ്ര​കാ​രം1,44,000 രൂ​പ പി​ഴ​യും ചു​മ​ത്തി. ഭ​ക്ഷ്യ ശു​ചി​ത്വം ഉ​റ​പ്പു​വ​രു​ത്താ​ന്‍ തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ശ​ക്തി​പെ​ടു​ത്തു​മെ​ന്നും ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

പാ​യം പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്ഥാ​പ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഹെ​ൽ​ത്ത് കാ​ർ​ഡ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​നം ക​ണ്ടെ​ത്തു​ക​യും പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി പി​ഴ ഈ​ടാ​ക്കി.​പ​രി​ശോ​ധ​ന​യി​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ ബി​നോ​ജ് സി. ​കു​റ്റി​യാ​നി, കെ. ​സി​ജു , ജി​തി​ൻ ജോ​ർ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ൽ ക​രി​ക്കോ​ട്ട​ക്ക​രി ടൗ​ൺ, ആ​ന​പ്പ​ന്തി, വ​ലി​യ​പ്പ​റ​മ്പി​ങ്ക​രി എ​ന്നീ പ്ര​ദേ​ശ​ത്തെ ഹോ​ട്ട​ലു​ക​ൾ, കൂ​ൾ​ബാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​രി​ക്കോ​ട്ട​ക്ക​രി​പ്രാ​ഥ​മി​ക​രോ​ഗ്യ കേ​ന്ദ്ര അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. പ​ഴ​കി​യ ബീ​ഫ്, ചോ​റ്, പൊ​റോ​ട്ട എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു ന​ശി​പ്പി​ച്ചു. ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ ടി.​എ. ജ​യ്സ​ൺ, ജൂ​നി​യ​ർ ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ അ​ജീ​ഷ് രാ​മ​ച​ന്ദ്ര​ൻ, ഫാ​ത്തി​മ ഫി​ദ, ടി. ​ആ​തി​ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി.

Tags : Nattuvishesham Local News Inspection food and beverage

Recent News

Corehub Up