x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ണ്ടു​മ​ല്ലി വി​ള​വെ​ടു​പ്പ് ന​ട​ത്തി

വെബ് ഡെസ്ക്
Published: August 20, 2026 03:05 AM IST | Updated: August 20, 2026 03:05 AM IST

ഓ​ണ​ക്ക​നി നി​റ​പ്പൊ​ലി​മ ചെ​ണ്ടു​മ​ല്ലി കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ജി സ​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു .

ഉ​ളി​ക്ക​ൽ: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ, ഉ​ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, കു​ടും​ബ​ശ്രീ സി​ഡി​എ​സ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തേ​ർ​മ​ല​യി​ൽ ന​ട​പ്പാ​ക്കി​യ ഓ​ണ​ക്ക​നി നി​റ​പ്പൊ​ലി​മ ചെ​ണ്ടു​മ​ല്ലി കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി. ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ജി സ​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം എ.​കെ. നി​ർ​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തേ​ർ​മ​ല വാ​ർ​ഡി​ലെ കാ​വേ​രി ജെ​എ​ൽ​ജി ഗ്രൂ​പ്പി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ട​ത്തി​യ​ത്. കു​ടും​ബ​ശ്രീ സി​ഡി​എ​സും ജെ​എ​ൽ​ജി ഗ്രൂ​പ്പും കൈ​കോ​ർ​ത്താ​ണ് പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സ​ഫ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ വി.​കെ. ദാ​സ​ൻ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സെ​ലി​ൻ ചാ​ക്കോ, കാ​വേ​രി ജെ​എ​ൽ​ജി അം​ഗം ര​മാ​ദേ​വി, കൃ​ഷി ഓ​ഫിസ​ർ ജി​ൻ​സി മ​രി​യ, മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗം രാ​മ​കൃ​ഷ്ണ​ൻ കോ​യാ​ട​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Local News Red millet harvest

Recent News

Corehub Up