തിരുവനന്തപുരം: വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച തേക്കടിയിൽ നടത്തും. മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ജില്ലയിലെ എംഎൽഎമാർ, എംപിമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
വാരാഘോഷത്തിന്റെ ഭാഗമായി എട്ടാം തീയതിവരെ എല്ലാ വന്യജീവി സങ്കേതങ്ങളിലും ദേശീയോദ്യാനങ്ങളിലും പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം അനുവദിച്ചിട്ടുണ്ട്. വന്യജീവി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്.
വിദ്യാർഥികൾക്കായി ജില്ലാതല മത്സരങ്ങളും വാരാഘോഷത്തിന്റെ ഭാഗമായി നടത്തും. പൊതുജനങ്ങൾക്കായി ഫോട്ടോഗ്രഫി, ഷോർട്ട് ഫിലിം, റീൽസ്, പോസ്റ്റർ ഡിസൈൻ, യാത്രാവിവരണം തുടങ്ങിയ വിവിധ സംസ്ഥാനതല മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
പരിപാടിയുടെ ഭാഗമായി എട്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് ജനബോധന റാലിയും നടത്തും. കുമളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തുനിന്ന് ആരംഭിക്കുന്ന റാലി പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ മിഥുൻ മോഹൻ ഫ്ലാഗ് ഓഫ് ചെയ്യും.