Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Found Dead

ക​ണ്ണൂ​രി​ല്‍ വി​വാ​ഹ ദി​വ​സം വ​ര​ൻ മ​രി​ച്ച നി​ല​യി​ൽ

ക​ണ്ണൂ​ര്‍: വി​വാ​ഹ ദി​വ​സം വ​ര​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​ണ്ണൂ​ർ ച​ക്ക​ര​ക്ക​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ഏ​ച്ചൂ​ര്‍ മാ​വി​ലാ​ച്ചാ​ലി​ല്‍ നാ​രാ​യ​ണീ​യ​ത്തി​ല്‍ ഷ​ബി​ൻ (29) ആ​ണ് മ​രി​ച്ച​ത്.

ജ​മ്മു കാ​ഷ്മീ​രി​ല്‍ എ​സ്എ​സ്ബി ബോ​ര്‍​ഡ​ര്‍ പോ​ലീ​സാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ഇ​ന്നാ​ണ് ഷ​ബി​ന്‍റെ വി​വാ​ഹം ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്.

ച​ക്ക​ര​ക്ക​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കാ​യി ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റും.

District News

കാ​ണാ​താ​യ വ​യോ​ധി​ക​ൻ വ​ന​ത്തി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ

മു​ണ്ട​ക്ക​യം: കാ​ണാ​താ​യ വ​യോ​ധി​ക​നെ വ​ന​ത്തി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ഞ്ച​വ​യ​ൽ ആ​നി​ക്കു​ന്ന് കോ​ട്ട​ക്കു​ഴി​യി​ൽ ബേ​ബി (90) ആ​ണ് മ​രി​ച്ച​ത്.

കാ​രി​ശേ​രി വ​നം ഭാ​ഗ​ത്താ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ മാ​സം 11നാ​ണ് ഇ​ദ്ദേ​ഹ​ത്തെ വീ​ട്ടി​ൽ​നി​ന്നു കാ​ണാ​താ​യ​ത്. ഓ​ർ​മ​ക്കു​റ​വു​ള്ള ഇ​ദ്ദേ​ഹം ഈ ​ഭാ​ഗ​ത്തേ​ക്കു ത​നി​ച്ച് ന​ട​ന്നു പോ​യ​താ​കു​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വ​ണ്ട​ൻ​പ​താ​ലി​ലു​ള്ള ഷാ​രോ​ൺ ഫെ​ലോ​ഷി​പ്പ് ച​ർ​ച്ചി​ന്‍റെ സെ​മി​ത്തേ​രി​യി​ൽ ന​ട​ക്കും. ഭാ​ര്യ: മ​റി​യാ​മ്മ. മ​ക്ക​ൾ: സ​ണ്ണി, സൂ​സ​മ്മ, കു​ഞ്ഞു​മോ​ൾ, പ​രേ​ത​യാ​യ ലി​സി. മ​രു​മ​ക്ക​ൾ: മോ​ളി, അ​ച്ച​ൻ​കു​ഞ്ഞ്, തോ​മ​സ് കു​ര്യ​ൻ, രാ​ജു.

NRI

മ​ല​യാ​ളി യു​വാ​വ് യു​കെ​യി​ൽ ത​ടാ​ക​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ

ലണ്ടൻ: തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി യു​കെ​യി​ലെ സ്വാ​ൻ വൈ​ൽ ത​ടാ​ക​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ. ആ​റ്റി​ങ്ങ​ൽ അ​വ​ന​വ​ഞ്ചേ​രി സ്മൃ​തി​യി​ൽ ജ​യ​കു​മാ​ർ - ഷിം​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ വി​ഷ്ണു ജ​യ​കു​മാ​റി​നെ​യാ​ണ്(26) മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ശ​നി​യാ​ഴ്ച​യാ​ണ് വി​ഷ്ണു ത​ന്‍റെ മു​ൻ സു​ഹൃ​ത്തു​ക്ക​ളു​മാ​യി പു​റ​ത്തേ​യ്ക്കു പോ​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കി​യി​ട്ടും തി​രി​ച്ചു താ​മ​സ​സ്ഥ​ല​ത്ത് എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നു കൂ​ടെ താ​മ​സി​ക്കു​ന്ന​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച വി​ഷ്ണു​വി​നോ​ട് ഒ​പ്പം യാ​ത്ര ചെ​യ്ത സു​ഹൃ​ത്ത് ത​ന്നെ​യാ​ണ് വി​വ​രം വീ​ട്ടി​ൽ വി​ളി​ച്ച​റി​യി​ച്ച​ത്. പി​ന്നീ​ട് ചൊ​വ്വാ​ഴ്ച പോ​ലീ​സ് സ്വാ​ൻ ത​ടാ​ക​ത്തി​ൽ​നി​ന്നു വി​ഷ്ണു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

NRI

സം​ഗീ​ത​ജ്ഞ​ൻ ജോ​ൺ ഫോ​ർ​ട്ടെ മ​രി​ച്ച​നി​ല​യി​ൽ

ന്യൂ​യോ​ർ​ക്ക്: ലോ​ക​പ്ര​ശ​സ്ത ഹി​പ്-​ഹോ​പ്പ് ബാ​ൻ​ഡാ​യ ഫ്യൂ​ജീ​സി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ഗ്രാ​മി അ​വാ​ർ​ഡ് നാ​മ​നി​ർ​ദേ​ശം ല​ഭി​ച്ച സം​ഗീ​ത​ജ്ഞ​ൻ ജോ​ൺ ഫോ​ർ​ട്ടെ (50) മ​രി​ച്ച​നി​ല​യി​ൽ. മാ​സ​ച്യു​സി​റ്റ്‌​സി​ലെ ചി​ൽ​മാ​ർ​ക്കി​ലു​ള്ള വ​സ​തി​യി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മ​ര​ണ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത​യി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്ന് പോ​ലീ​സ് ചീ​ഫ് സീ​ൻ സ്ലാ​വി​ൻ അ​റി​യി​ച്ചു. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​ക്കാ​ൻ മെ​ഡി​ക്ക​ൽ എ​ക്സാ​മി​ന​ർ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് അ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

90-ക​ളി​ൽ ഫ്യൂ​ജീ​സ് ബാ​ൻ​ഡി​ന്‍റെ ഐ​തി​ഹാ​സി​ക ആ​ൽ​ബ​മാ​യ ദ ​സ്കോ​റി​ലൂ​ടെ​യാ​ണ് ഫോ​ർ​ട്ടെ പ്ര​ശ​സ്ത​നാ​യ​ത്. ഗാ​യ​ക​ൻ എ​ന്ന​തി​ലു​പ​രി മി​ക​ച്ചൊ​രു ഗി​റ്റാ​റി​സ്റ്റ് കൂ​ടി​യാ​യി​രു​ന്നു. വൈ​ക്ലെ​ഫ് ജീ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ​ക്കൊ​പ്പം അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

2000 - ത്തി​ൽ ല​ഹ​രി​മ​രു​ന്ന് ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ദ്ദേ​ഹ​ത്തി​ന് 14 വ​ർ​ഷം ജ​യി​ൽ​ശി​ക്ഷ ല​ഭി​ച്ചി​രു​ന്നു. പ്ര​മു​ഖ ഗാ​യി​ക കാ​ർ​ലി സൈ​മ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് 2008ൽ ​പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ഡ​ബ്ല്യു. ബു​ഷ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ശി​ക്ഷ ഇ​ള​വ് ചെ​യ്തു.

Kerala

പാ​ല​ക്കാ​ട്ട് പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി വീ​ട്ടി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

പാ​ല​ക്കാ​ട്: പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ വീ​ട്ടി​ൽ‌ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് വി​ള​യ​ന്നൂ​ർ പാ​ലാ​ട്ട് വീ​ട്ടി​ൽ ഗി​രീ​ഷ് -റീ​ത്ത ഭ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ഭി​ന​വ് ആ​ണ് മ​രി​ച്ച​ത്.

ക​ണ്ണാ​ടി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ 10-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് അ​ഭി​ന​വ്. വൈ​കി​ട്ടാ​ണ് വീ​ട്ടി​ലെ മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി അ​ഭി​ന​വ് സ്‌​കൂ​ളി​ൽ പോ​യി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ​മാ​സം ക​ണ്ണാ​ടി സ്‌​കൂ​ളി​ലെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ർ​ജു​ൻ ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു.

Kerala

സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റി​നെ ഡ​ൽ​ഹി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

ഏ​റ്റു​മാ​നൂ​ർ: സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റി​നെ ഡ​ൽ​ഹി​യി​ൽ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഏ​റ്റു​മാ​നൂ​ർ പു​ന്ന​ത്തു​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റ് കെ.​യു. സോ​മ​ശേ​ഖ​ര​ൻ നാ​യ​രെ​യാ​ണ് ( 60) കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

ഡ​ൽ​ഹി​യി​ലെ റോ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ണ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സോ​മ​ശേ​ഖ​ര​നെ, റാം ​മ​നോ​ഹ​ർ ലോ​ഹ്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച ഡ​ൽ​ഹി​യി​ലു​ള്ള സു​ഹൃ​ത്തി​നെ കാ​ണു​വാ​ൻ വേ​ണ്ടി​യാ​ണ് ഇ​ദ്ദേ​ഹം ഡ​ൽ​ഹി​യി​ൽ എ​ത്തി​യ​ത്.

മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ള്ള​താ​യി ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പു​ന്ന​ത്ത​റ ഈ​സ്റ്റ് ഇ​ട​വൂ​ർ പ​രേ​ത​നാ​യ ഉ​ണ്ണി​കൃ​ഷ്ണ കൈ​മ​ളു​ടെ മ​ക​നാ​ണ് സോ​മ​ശേ​ഖ​ര​ൻ. മു​മ്പ് കെ​എ​സ്‌‌‌‌​യു, യൂ​ത്ത് കോ​ൺ​ഗ്ര​സ്, കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു. സം​സ്കാ​രം പി​ന്നീ​ട് ന​ട​ക്കും. ഭാ​ര്യ: ജി​ജി, മ​ക്ക​ൾ: അ​ശ്വ​തി, അ​മ​ൽ.

Kerala

ഗ​ർ​ഭി​ണി​യാ​യ യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ; ഭ​ർ​ത്താ​വ് ക​സ്റ്റ​ഡി​യി​ൽ

തൃ​ശൂ​ർ: ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ ഭ​ർ​തൃ​വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​രു​മാ​ത്ര സ്വ​ദേ​ശി​നി ഫ​സീ​ല (23) ആ​ണ് മ​രി​ച്ച​ത്.

ഭ​ർ​തൃ​പീ​ഡ​ന​ത്തെ തു​ട​ർ​ന്നാ​ണ് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് നൗ​ഫ​ലി​നെ(29) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ചൊ​വ്വാ​ഴ്ച ഭ​ർ​തൃ​വീ​ട്ടി​ലെ ടെ​റ​സി​ലാ​ണ് യു​വ​തി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഫ​സീ​ല ര​ണ്ടാ​മ​ത് ഗ​ർ​ഭി​ണി​യാ​യ​തി​ന് പി​ന്നാ​ലെ ഭ​ർ​ത്താ​വ് ദേ​ഹോ​പ​ദ്ര​വം ചെ​യ്യു​ന്നു​ണ്ടെ​ന്ന് യു​വ​തി ഉ​മ്മ​യ്ക്ക് വാ​ട്സ്അ​പ് സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു. ഗ​ർ​ഭി​ണി​യാ​യി​രു​ന്ന സ​മ​യ​ത്ത് നൗ​ഫ​ൽ ഫ​സീ​ല​യെ ച​വി​ട്ടി​യി​രു​ന്നെ​ന്നും ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

ഒ​ന്ന​ര വ​ർ​ഷം മു​മ്പാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. കാ​ർ​ഡ് ബോ​ർ​ഡ് ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് നൗ​ഫ​ൽ. ദ​മ്പ​തി​ക​ൾ​ക്ക് പ​ത്ത് മാ​സം പ്രാ​യ​മാ​യ കു​ഞ്ഞു​ണ്ട്.

Kerala

ജാ​തി​ത്തോ​ട്ട​ത്തി​ൽ വ​യോ​ധി​ക മ​രി​ച്ച നി​ല​യി​ൽ; മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് സം​ശ​യം

പെ​രു​മ്പാ​വൂ​ർ∙ ജാ​തി​ത്തോ​ട്ട​ത്തി​ൽ വ​യോ​ധി​ക​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തോ​ട്ടു​വ കൃ​ഷ്ണ​ൻ​കു​ട്ടി റോ​ഡി​ൽ മ​ന​യ്ക്ക​പ്പ​ടി അ​ന്ന​മ്മ(84) ആ​ണ് മ​രി​ച്ച​ത്.

തോ​ട്ടു​വ​യി​ൽ പെ​രി​യാ​റി​ന് സ​മീ​പ​മു​ള്ള പു​ര​യി​ട​ത്തി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ത​ല​യ്ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രു​ടെ ദേ​ഹ​ത്തു​ണ്ടാ​യി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പെ​ട്ടി​ട്ടു​ണ്ട്.

രാ​ത്രി വൈ​കി​യും വീ​ട്ടി​ൽ എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കോ​ട​നാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ​യു​ണ്ടാ​യ കൊ​ല​പാ​ത​ക​മാ​ണോ​യെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്.

Kerala

പോ​ലീ​സു​കാ​ര​ൻ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; മേ​ലു​ദ്യോ​ഗ​സ്ഥ​ൻ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്നെ​ന്ന് കു​ടും​ബം

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​റെ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കാ​ര്യ​വ​ട്ടം ചേ​ങ്കോ​ട്ടു​കോ​ണം പു​ല്ലാ​ന്നി​വി​ള ബ​ഥേ​ല്‍ ഹൗ​സി​ല്‍ ജെ​യ്സ​ണ്‍ അ​ല​ക്‌​സ് ആ​ണ് മ​രി​ച്ച​ത്.

ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​റാ​യി​രു​ന്നു. ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ജോ​ലി​ചെ​യ്യു​ന്ന ജെ​യ്സ​ണ്‍, അ​മി​ത് ഷാ​യു​ടെ തി​രു​വ​ന​ന്ത​പു​രം സ​ന്ദ​ര്‍​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള സു​ര​ക്ഷാ ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ ഓ​ഫീ​സി​ലേ​ക്കു പോ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ പ​ത്തു​മ​ണി​യോ​ടെ വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി.

ഈ ​സ​മ​യം മ​റ്റാ​രും വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. വി​ളി​ച്ചി​ട്ട് കി​ട്ടാ​ത്ത​തി​നെ തു​ട​ർ​ന്ന് സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ടി​ന്‍റെ ഹാ​ളി​ല്‍ ജെ​യ്സ​നെ തൂ​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ട​ത്.

മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ മാ​ന​സി​ക​പീ​ഡ​ന​മാ​ണ് ജെ​യ്‌​സ​ണ്‍ ജീ​വ​നൊ​ടു​ക്കാ​ന്‍ കാ​ര​ണ​മെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു. ചി​ല ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഇ​ട​പാ​ടു​ക​ളി​ല്‍ ക്ര​മ​ക്കേ​ടി​നു കൂ​ട്ടു​നി​ല്‍​ക്കാ​ന്‍ ജെ​യ്സ​ന് മേ​ല്‍ സ​മ്മ​ര്‍​ദ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ പേ​രി​ല്‍ ഭീ​ഷ​ണി​യു​ണ്ടാ​യി​യെ​ങ്കി​ലും ജെ​യ്‌​സ​ണ്‍ വ​ഴ​ങ്ങി​യി​രു​ന്നി​ല്ല.

മേ​ല​ധി​കാ​രി​ക​ളാ​ണ് മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളെ​ന്നും ഇ​വ​ര്‍​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up