രാമങ്കിരി: ഫാ. മാർട്ടിൻ വാഴച്ചിറയുടെ ചരമവാർഷികവും അനുസ്മരണ സമ്മേളനവും 21, 23 തീയതികളിൽ നടക്കും. ഭൗതികശരീരം അടക്കംചെയ്ത ചെത്തിപ്പുഴ തിരുഹൃദയ പള്ളയിൽ 23ന് രാവിലെ ഏഴിന് കുർബാനയും മറ്റു തിരുകർമങ്ങളും നടക്കും. മാതൃഇടവകയായ പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ 21ന് വൈകിട്ട് 4.15ന് കുർബാനയോടെ ചടങ്ങുകൾ ആരംഭിക്കും. പാരീഷ് ഹാളിൽ നടക്കുന്ന അനുസ്മരണസമ്മേളനം സിഎംഐ തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിൻസ് കോർപറേറ്റ് മാനേജർ ഫാ. ലൂക്കാ ചാവറ ഉദ്ഘാടനം ചെയ്യും.
പുളിങ്കുന്ന് ഫൊറോന പള്ളി വികാരി ഫാ. ജയിംസ് കുന്നിൽ അധ്യക്ഷത വഹിക്കും. പുളിങ്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് ആശ്രമം പ്രിയോർ ഫാ. തോമസ് ചൂളപ്പറന്പിൽ മുഖ്യാതിഥിയാകും. പുളിങ്കുന്ന് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ അഡ്മിനിസ്ട്രറ്റർ ഫാ. ജസ്റ്റിൻ വാളംപറന്പിൽ പ്ലസ് ടുപരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെ ആദരിക്കും. സംഘാടകസമിതി കൺവീനർ ജോഷി കൊല്ലാറ, ചെയർമാൻ ജോൺ സി. ടിറ്റോ ഭാരവാഹികളായ മനോജ് കാനാച്ചേരി, എം.എം. ജോസഫ് മണപ്രാംപള്ളി, ടോം നടുവിലേടം, സിനോജ് കൊച്ചുപറന്പ്, മാത്തുക്കുട്ടി തറയിൽ എന്നിവർ പ്രസംഗിക്കും.