Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fr. Michael Vettikad

സി​ബി​സി​ഐ​യു​ടെ ആ​ദ​രം ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ടി​ന​ട​ക്കം 19 പേ​ർ​ക്ക്

ന്യൂ​ഡ​ൽ​ഹി: രാ​ഷ്‌​ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ടി​ന​ട​ക്കം 19 പേ​ർ​ക്ക് ഭാ​ര​ത ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി (സി​ബി​സി​ഐ)​യു​ടെ ആ​ദ​രം. സ​ഭ​യ്ക്കും സ​മൂ​ഹ​ത്തി​നും ന​ൽ​കി​യ മാ​തൃ​കാ​പ​ര​മാ​യ സേ​വ​ന​ങ്ങ​ളെ മു​ൻ​നി​ർ​ത്തി​യാ​ണ് ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള ആ​ദ​രം.

സു​വി​ശേ​ഷ മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച മ​നു​ഷ്യാ​ന്ത​സ്, നീ​തി, വി​ദ്യാ​ഭ്യാ​സം, നേ​തൃ​ത്വം, ന​വീ​ന​ത എ​ന്നി​വ​യി​ൽ ഗ​ണ്യ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി സ​ഭ​യ്ക്കും സ​മൂ​ഹ​ത്തി​നും രാ​ജ്യ​ത്തി​നും അ​സാ​ധാ​ര​ണ​മാ​യ സേ​വ​ന​ങ്ങ​ൾ കാ​ഴ്ച​വ​യ്ക്കു​ക​യും ചെ​യ്ത വ്യ​ക്തി​ക​ളെ​യാ​ണ് ആ​ദ​രി​ക്കു​ന്ന​ത്.

ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ടി​നു പു​റ​മെ കെ. ​പി. ജോ​ൺ, പി. ​വി.​മേ​രി​ക്കു​ട്ടി, ഡോ. ​എ. ആ​രോ​ഗ്യ​സാ​മി, ഡോ. ​എ​ഫ്. മേ​രി റെ​ജീ​ന, എ​സ്. എ. ​ലൂ​ർ​ദു​സാ​മി, കെ. ​എ​സ്. ജ​യ​മോ​ഹ​ൻ, സീ​റ്റ്‌​ലി ജോ​ർ​ജ്, ഡോ. ​തോം​സ​ൺ ഫി​ലി​പ്പ്, കോ​ൺ​റാ​ഡ് കെ. ​സാം​ഗ്‌​മ, ഡൊ​മി​നി​ക്ക പാ​സ്ക​ൽ ദാ​ബ്രെ, ഫാ. ​ഡോ. പോ​ൾ വി. ​പ​റ​ത്താ​ഴം, പ്ര​ഫ. ഡേ​വി​ഡ് ആ​ർ. സി​യെം​ലി, ഡോ. ​ജൊ​വാ​ൻ ചു​ങ്ക​പു​ര, എം​എം​എ​സ്, ഫാ. ​ഡോ. ജോ​സു​കു​ട്ടി തോ​മ​സ്, എ​സ്ഡി​ബി, ഫാ. ​ജോ​സ് അ​ലാ​രി​ക്കോ കാ​ർ​വാ​ലോ, ജോ​സ​ഫ് ആ​ന്‍റ​ണി ഗാ​ത്തി​യ, എ​സ്. ജെ. ​റീ​മാ​ൻ, ഫാ. ​റോ​യ് മാ​ത്യു വ​ട​ക്കേ​ൽ എ​ന്നി​വ​രേ​യും ആ​ദ​ര​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.

ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് ഒ​മ്പ​തി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ബം​ഗു​ളൂ​രു​വി​ലെ സെ​ന്‍റ് ജോ​ൺ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​വ​ച്ച് ന​ട​ക്കും. ക​ർ​ണാ​ട​ക ഊ​ർ​ജ മ​ന്ത്രി കെ.ജെ. ജോ​ർ​ജ്, ഭാ​ര​ത​ത്തി​ലെ മെ​ത്രാ​ന്മാ​ർ, സ​ഭാ നേ​താ​ക്ക​ൾ, ക്ഷ​ണി​താ​ക്ക​ൾ, സി​വി​ൽ സൊ​സൈ​റ്റി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും.

വി​ശ്വാ​സം പ്ര​വൃ​ത്തി​പ​ഥ​ത്തി​ൽ കൊ​ണ്ടു​വ​രി​ക​യും പ്ര​വാ​ച​ക​തു​ല്യ​മാ​യ സാ​ക്ഷ്യം ന​ൽ​കു​ക​യും ചെ​യ്ത വൈ​ദി​ക​ർ, സ​ന്യാ​സി​നി​ക​ൾ, അ​ല്മാ​യ​ർ എ​ന്നി​വ​രു​ടെ നി​സ്വാ​ർ​ഥ സേ​വ​ന​ങ്ങ​ളെ​യും ബൗ​ദ്ധി​ക​മാ​യ സം​ഭാ​വ​ന​ക​ളെ​യും രാ​ഷ്‌​ട്ര​നി​ർ​മാ​ണ​ത്തി​ലെ പ​ങ്കാ​ളി​ത്ത​ത്തെ​യും ആ​ഘോ​ഷി​ക്കു​വാ​നു​ള്ള സി​ബി​സി​ഐ​യു​ടെ പ്ര​തി​ബ​ദ്ധ​ത​യാ​ണ് ഈ ​അ​വാ​ർ​ഡു​ക​ളി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്ന​തെ​ന്ന് സി​ബി​സി​ഐ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Latest News

Corehub Up