കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ എസ്എംവൈഎമ്മിന്റെയും ഇടിമണ്ണിക്കൽ എഡ്ജ് ഒപ്പ്റ്റിക്കൽസിന്റെയും സംയുക്താഭിമുഖ്യത്തിൽ കത്തീഡ്രൽ മഹാജൂബിലി ഹാളിൽ സൗജന്യ നേത്രപരിശോധനാ ക്യാന്പ് നടത്തി.
കത്തീഡ്രൽ വികാരിയും ആർച്ച്പ്രീസ്റ്റുമായ റവ.ഡോ. കുര്യൻ താമരശേരി ക്യാന്പ് ഉദ്ഘാടനം ചെയ്തു. എസ്എംവൈഎം ഡയറക്ടർ ഫാ. തോമസ് മുളങ്ങാശേരി, അസി. വികാരി ഫാ. ജസ്റ്റിൻ മണിമല, ഇടിമണ്ണിക്കൽ എഡ്ജ് ഒപ്റ്റിക്കൽസ് മാനേജർ മെറിമൽ ജോർജ്, എസ്എംവൈഎം പ്രസിഡന്റ് ഗുഡ്വിൻ ജയിംസ്, മിന്നിയ വെട്ടിയാങ്കൽ തുടങ്ങിയവർ നേതൃത്വം നൽകി.