Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gen Z

Family Health

'ഞാ​ൻ നി​ന്നെ സ്നേ​ഹി​ക്കു​ന്നു, എ​ന്നാ​ൽ എ​ന്‍റേ​താ​യ സ്വാ​ത​ന്ത്ര്യ​വും വേ​ണം'; 'ജെ​ൻ സീ'യുടെ ​'പ്രണയ' കാ​ഴ്ച​പ്പാ​ടു​ക​ൾ

പ്രണയം സത്രീ-പുരുഷ ഹൃദയങ്ങളുടെ മഹോത്സവമാണ്! ഒരാൾ ആത്മാവിന്‍റെ ഭാഷയിൽ സംസാരിക്കുന്നത് അനുരാഗത്തിലാകുമ്പോൾ മാത്രമാണ്. പ്രണയം മരണത്തെപ്പോലെ ശക്തമാണ്, മഹാസമുദ്രങ്ങൾക്കുപോലും അണയ്ക്കാൻ കഴിയാത്ത ജ്വാല! പ്ര​ണ​യ​ത്തെ​യും വ്യ​ക്തി​ബ​ന്ധ​ങ്ങ​ളെ​യും കു​റി​ച്ചു​ള്ള പ​ര​മ്പ​രാ​ഗ​ത സ​ങ്ക​ൽ​പ​ങ്ങ​ളി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ് 'ജെൻ സീ' തലമുറയിൽ സംഭവിക്കുന്നത്. പ​ങ്കാ​ളി​ക്കാ​യി സ്വ​ന്തം വ്യ​ക്തി​ത്വം പൂ​ർ​ണമാ​യും അ​ടി​യ​റ​വു​വയ്ക്കുന്ന പ​ഴ​യ രീ​തി​ക്കു പ​ക​രം, പ്ര​ണ​യ​ത്തി​ലും സ്വ​ന്ത​മാ​യ ഇ​ട​വും സ്വാ​ത​ന്ത്ര്യ​വും സം​ര​ക്ഷി​ക്കു​ന്ന രീ​തി​യാ​ണു പുതിയ തലമുറ സ്വീ​ക​രി​ക്കു​ന്ന​ത്. ഇതു വ്യ​ക്തി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ​ത്തി​നും ദീ​ർ​ഘ​കാ​ല ബ​ന്ധ​ങ്ങ​ളു​ടെ നിലനിൽപിനും സ​ഹാ​യ​ക​ര​മാ​ണെ​ന്നു മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധരും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

 

ബ​ന്ധ​ങ്ങ​ളി​ൽ ഒ​ന്നി​ച്ചു സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​തും പ​ര​സ്പ​രം ആ​ശ്ര​യി​ക്കു​ന്ന​തും സ്വാ​ഭാ​വി​ക​മാ​ണെ​ങ്കി​ലും, ഒരു വ്യ​ക്തി​യു​ടെ സ്വ​ന്തം താ​ത്പ​ര്യ​ങ്ങ​ൾ, ക​രി​യ​ർ, സൗ​ഹൃ​ദ​ങ്ങ​ൾ എ​ന്നി​വ​യെ ബാ​ധി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് 'ജെ​ൻ സീ' വി​ശ്വ​സി​ക്കു​ന്നു. 'ഞാ​ൻ നി​ന്നെ സ്നേ​ഹി​ക്കു​ന്നു, എ​ന്നാ​ൽ എ​നി​ക്ക് എ​ന്‍റേ​താ​യ സ്വാ​ത​ന്ത്ര്യ​വും വേ​ണം' എ​ന്ന കാ​ഴ്ച​പ്പാ​ടാ​ണ് ഇ​വ​ർ മു​ന്നോ​ട്ടുവയ്ക്കുന്നത്. ബ​ന്ധ​ത്തി​ൽ ആ​യി​രി​ക്കു​മ്പോ​ൾത​ന്നെ സ്വ​ന്തം വ്യ​ക്തി​ത്വം നി​ല​നി​ർ​ത്തു​ന്ന​തു വ്യ​ക്തി​ഗ​ത വ​ള​ർ​ച്ച​യ്ക്ക് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.

Latest News

Corehub Up