ഡബ്ലിൻ: ഡബ്ലിൻ സീറോമലബാർ സഭ വലിയ നോമ്പിലെ 40-ാം വെള്ളിയാഴ്ച ബ്രേഹെഡിലേയ്ക്ക് കുരിശിന്റെ വഴി ശുശ്രൂഷ നടത്തും.
ഡബ്ലിൻ സീറോമലബാർ സഭയുടെ എല്ലാ കുർബാന സെന്ററുകളും സംയുക്തമായി നടത്തുന്ന കുരിശിന്റെ വഴി വെള്ളിയാഴ്ച (മാർച്ച് 27) വൈകുന്നേരം 4.45നു ബ്രേ ഹെഡ് കാർപാർക്കിൽ നിന്ന് ആരംഭിക്കും.
കുരിശിന്റെ വഴിക്ക് മുമ്പായി ഉച്ചകഴിഞ്ഞ് 3.30നു ബ്രേ സെന്റ് ഫെർഗാൾസ് ദേവാലയത്തിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും.
കുർബാനയിലും ക്രിസ്തുവിന്റെ പീഠാനുഭവം ധ്യാനിച്ച് ബ്രേഹെഡ് മലമുകളിലെ കുരിശിൻചുവട്ടിലേയ്ക്ക് നടക്കുന്ന കുരിശിന്റെ വഴി ശുശ്രൂഷയിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ ഏവരേയും ക്ഷണിക്കുന്നതായി സീറോമലബാർ സഭ നാഷണൽ ഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ അറിയിച്ചു.