Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Greenfield Highway

Palakkad

ഗ്രീ​ൻ​ഫീ​ൽ​ഡ് ഹൈ​വേ അ​തി​സു​ര​ക്ഷാ പാ​ത​യാ​യി നി​ർ​മി​ക്കു​മെ​ന്നു വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി

പാ​ല​ക്കാ​ട്: പാ​രി​സ്ഥി​തി​ക സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന ത​ര​ത്തി​ൽ കോ​ഴി​ക്കോ​ട്- പാ​ല​ക്കാ​ട് ഗ്രീ​ൻ​ഫീ​ൽ​ഡ് ഹൈ​വേ​യു​ടെ പ​ദ്ധ​തി​രേ​ഖ പു​തു​ക്കി ത​യാ​റാ​ക്കു​ന്ന​താ​യി വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി അ​റി​യി​ച്ചു.

ദേ​ശീ​യ​പാ​ത 66 ൽ ​സം​ഭ​വി​ച്ച​തു​പോ​ലെ മ​ണ്ണി​ടി​ച്ചി​ൽ പോ​ലെ​യു​ള്ള ദു​ര​ന്ത​ങ്ങ​ൾ സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ ആ​ധു​നി​ക ശാ​സ്ത്ര- സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പാ​ത​യു​ടെ രൂ​പ​ക​ല്പ​ന​യും നി​ർ​മാ​ണ​വും ന​ട​ത്തു​മെ​ന്നു എം​പി​യു​ടെ ചോ​ദ്യ​ത്തി​ന് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത​മ​ന്ത്രി മ​റു​പ​ടി ന​ൽ​കി. അ​തി​വേ​ഗം ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ഗ​രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നു വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി പ​റ​ഞ്ഞു.

സാ​ങ്കേ​തി​ക, ട്രാ​ഫി​ക് പ​ഠ​ന​ത്തി​നു​ശേ​ഷം അ​ന്തി​മ രൂ​പ​രേ​ഖ​യ്ക്ക് അ​നു​മ​തി ന​ൽ​കും. രാ​ജ്യ​ത്തു​ത​ന്നെ ഇ​ത്ത​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന ആ​ദ്യ​പാ​ത​യാ​കു​മി​ത്. ഒ​ൻ​പ​തി​നാ​യി​രം കോ​ടി​യോ​ള​മാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ങ്കി​ലും പു​തി​യ രീ​തി​യി​ൽ നി​ർ​മി​ക്കു​മ്പോ​ൾ ചെ​ല​വ് ഇ​ര​ട്ടി​യാ​കും.

ഇ​രു​വ​ശ​ത്തു​നി​ന്നും മ​ണ്ണെ​ടു​ത്ത് നാ​ലു​വ​രി​പ്പാ​ത നി​ർ​മി​ക്കു​മ്പോ​ൾ അ​പ​ക​ട​സാ​ധ്യ​ത​യു​ണ്ട്. എ​ന്നാ​ൽ കു​ത്ത​നെ മ​ണ്ണെ​ടു​ത്ത് ഭി​ത്തി​ക​ൾ നി​ർ​മി​ച്ച് അ​തി​നി​ട​യി​ലൂ​ടെ റോ​ഡ് നി​ർ​മി​ക്കു​ന്ന​ത് പ​ല​യി​ട​ത്തും അ​പ​ക​ട​മു​ണ്ടാ​ക്കും.

ഇ​തി​നു പ​ക​രം തൂ​ണു​ക​ളി​ലൂ​ടെ​യു​ള്ള വ​യ​ഡ​ക്റ്റു​ക​ളി​ലൂ​ടെ പാ​ത ക​ട​ന്നു പോ​കു​ന്ന രീ​തി​യി​ൽ പ​ല​യി‌​ട​ത്തും വി​ഭാ​വ​നം ചെ​യ്യും. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലൂ​ടെ 121 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള നാ​ലു​വ​രി​പ്പാ​ത​യ്ക്ക് 652 ഹെ​ക്ട​ർ ഭൂ​മി​യാ​ണ് ആ​വ​ശ്യം വ​രി​ക.

ഭൂ​രി​ഭാ​ഗ​വും ഭൂ​മി ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. ആ​കെ ക​ണ​ക്കാ​ക്കി​യ 6816 കോ​ടി രൂ​പ​യി​ൽ 4319 കോ​ടി രൂ​പ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. നി​ർ​ദി​ഷ്ട ഗ്രീ​ൻ​ഫീ​ൽ​ഡ് ഹൈ​വേ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ മ​രു​ത​റോ​ഡി​ന് സ​മീ​പ​ത്ത് നി​ന്നാ​രം​ഭി​ച്ച് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പ​ന്തീ​രാ​ങ്കാ​വി​ൽ അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

Latest News

Corehub Up