മയാമി: പതിനെട്ടാം വയസിൽ കോളജ് അധ്യാപകനായി ഗിന്നസ് ലോക റിക്കാർഡിൽ ഇടം നേടിയിരിക്കുകയാണ് അമേരിക്കക്കാരനായ നതാൻ തോമസ്.
മയാമി ഡേഡ് കോളജിൽ എൻജിനിയറിംഗ് പ്രഫസറായി ചുമതലയേൽക്കുമ്പോൾ 18 വയസും 346 ദിവസവുമായിരുന്നു നതാന്റെ പ്രായം.
ഇതോടെ 19-ാം വയസിൽ പ്രഫസറായ കോളിൻ മക്ലോറിൻ എന്ന വ്യക്തിയുടെ 306 വർഷം പഴക്കമുള്ള റിക്കാർഡ് നതാൻ തകർത്തിരിക്കുകയാണ്.
പത്താം വയസിൽ കോളജ് പഠനം ആരംഭിച്ച നതാൻ, 14-ാം വയസിൽ ഫ്ലോറിഡ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിലേക്ക് മാറുകയും ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കുകയും ചെയ്തു.
തുടർന്ന് 2023 ഓഗസ്റ്റിലാണ് തന്റെ അതേ പ്രായമുള്ള വിദ്യാർഥികളെ പഠിപ്പിക്കാൻ നതാൻ ക്ലാസ് മുറികളിലേക്ക് എത്തിയത്. നിലവിൽ നിയമബിരുദത്തിന് പഠിക്കുന്ന നതാൻ ഓൺലൈനായി ക്ലാസെടുക്കുന്നുമുണ്ട്.