x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പ്ര​ഫ​സ​ർ; ഗി​ന്ന​സ് റി​ക്കാ​ർ​ഡ് നേ​ടി ന​താ​ൻ തോ​മ​സ്

വെബ്ഡെസ്ക്
Published: August 6, 2026 12:04 AM IST | Updated: August 6, 2026 12:04 AM IST

ന​​​​താ​​​​ൻ തോ​​​​മ​​​​സ്.

മ​​​​യാ​​​​മി: പ​​​​തി​​​​നെ​​​​ട്ടാം വ​​​​യ​​​​സി​​​​ൽ കോ​​​​ള​​​​ജ് അ​​​​ധ്യാ​​​​പ​​​​ക​​​​നാ​​​​യി ഗി​​​​ന്ന​​​​സ് ലോ​​​​ക റി​​​​ക്കാ​​​​ർ​​​​ഡി​​​​ൽ ഇ​​​​ടം​ നേ​​​​ടി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് അ​​​​മേ​​​​രി​​​​ക്ക​​​​ക്കാ​​​​ര​​​​നാ​​​​യ ന​​​​താ​​​​ൻ തോ​​​​മ​​​​സ്.

മ​​​​യാ​​​​മി ഡേ​​​​ഡ് കോ​​​​ള​​​​ജി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് പ്ര​​​​ഫ​​​​സ​​​​റാ​​​​യി ചു​​​​മ​​​​ത​​​​ല​​​​യേ​​​​ൽ​​​​ക്കു​​​​മ്പോ​​​​ൾ 18 വ​​​​യ​​​​സും 346 ദി​​​​വ​​​​സ​​​​വു​​​​മാ​​​​യി​​​​രു​​​​ന്നു ന​​​​താ​​​​ന്‍റെ പ്രാ​​​​യം.

ഇ​​​​തോ​​​​ടെ 19-ാം വ​​​​യ​​​​സി​​​​ൽ പ്ര​​​​ഫ​​​​സ​​​​റാ​​​​യ കോ​​​​ളി​​​​ൻ മ​​​​ക്ലോ​​​​റി​​​​ൻ എ​​​​ന്ന വ്യ​​​​ക്തി​​​​യു​​​​ടെ 306 വ​​​​ർ​​​​ഷം പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള റി​​​​ക്കാ​​​​ർ​​​​ഡ് ന​​​​താ​​​​ൻ ത​​​​ക​​​​ർ​​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ​

പ​​​​ത്താം വ​​​​യ​​​​സി​​​​ൽ കോ​​​​ള​​​​ജ് പ​​​​ഠ​​​​നം ആ​​​​രം​​​​ഭി​​​​ച്ച ന​​​​താ​​​​ൻ, 14-ാം വ​​​​യ​​​​സി​​​​ൽ ഫ്ലോ​​​​റി​​​​ഡ ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ലേ​​​​ക്ക് മാ​​​​റു​​​​ക​​​​യും ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ ബി​​​​രു​​​​ദ​​​​വും ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ​​​​വും പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

തു​​​​ട​​​​ർ​​​​ന്ന് 2023 ഓ​​​​ഗ​​​​സ്റ്റി​​​​ലാ​​​​ണ് ത​​​​ന്‍റെ അ​​​​തേ പ്രാ​​​​യ​​​​മു​​​​ള്ള വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ പ​​​​ഠി​​​​പ്പി​​​​ക്കാ​​​​ൻ ന​​​​താ​​​ൻ ക്ലാ​​​​സ് മു​​​​റി​​​​ക​​​​ളി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​യ​​​​ത്. നി​​​​ല​​​​വി​​​​ൽ നി​​​​യ​​​​മ​​​ബി​​​​രു​​​​ദ​​​​ത്തി​​​​ന് പ​​​​ഠി​​​​ക്കു​​​​ന്ന ന​​​​താ​​​​ൻ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി ക്ലാ​​​​സെ​​​​ടു​​​​ക്കു​​​​ന്നു​​​മു​​​ണ്ട്.

Tags : NathanThomas wins Guinness WorldRecord World'sYoungestProfessor Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up