തൃശൂർ: വെസ്റ്റേൺ ഗിറ്റാർ തന്ത്രികളിൽ വിസ്മയംതീർത്ത് ഹാട്രിക് വിജയവുമായി കൊല്ലം വിമലഹൃദയ എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥി നിഖിത എസ്. കൃഷ്ണൻ.
കോവിഡ് കാലത്തെ ഒഴിവുസമയങ്ങളിൽ സ്വയം നടത്തിയ പരിശീലനത്തിലൂടെയാണ് നിഖിത തുടർച്ചയായ മൂന്നാംവർഷവും ഈ സുവർണനേട്ടം കൈവരിച്ചത്.
ക്ലാസിക്കൽ ഗിറ്റാറിൽ ഫിഫ്ത് ഗ്രേഡ് നേടിയിട്ടുള്ള നിഖിത, സംഗീതത്തിനൊപ്പം എഴുത്തിലും സജീവമാണ്. ഇതിനോടകം മൂന്നു പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കൊല്ലം പട്ടത്താനം രാജ് വികാസിൽ സജീവ് കൃഷ്ണന്റെയും ലളിതഗാനരംഗത്തു ശ്രദ്ധേയയായ മഞ്ജുവിന്റെയും മകളാണ് ഈ കൊച്ചുപ്രതിഭ.