Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GujaratVictory

ജെൻ സിയുമായി ഗുജറാത്ത് പിടിക്കാൻ കോൺഗ്രസ്

ഗാ​​​ന്ധി​​​ന​​​ഗ​​​ർ: മൂ​​​ന്ന​​​ര പ​​​തി​​​ണ്ടാ​​​റ്റി​​​ലേ​​​റെ​​​യാ​​​യി തു​​​ട​​​ർ​​​ച്ച​​​യാ​​​യി പ​​​രാ​​​ജ​​​യം നേ​​​രി​​​ടു​​​ന്ന ഗു​​​ജ​​​റാ​​​ത്തി​​​ൽ ഭ​​​ര​​​ണം പി​​​ടി​​​ക്കാ​​​ൻ ജെ​​​ൻ സി ​​​പ​​​ദ്ധ​​​തി​​​യു​​​മാ​​​യി കോ​​​ൺ​​​ഗ്ര​​​സ്. അ​​​ടു​​​ത്ത വ​​​ർ​​​ഷം ന​​​ട​​​ക്കു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ​​​ര​​​മാ​​​വ​​​ധി യു​​​വാ​​​ക്ക​​​ളെ രം​​​ഗ​​​ത്തി​​​റ​​​ക്കാ​​​നാ​​​ണു പാ​​​ർ​​​ട്ടി ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്.

കൂ​​​ടു​​​ത​​​ൽ യു​​​വാ​​​ക്ക​​​ളെ പാ​​​ർ​​​ട്ടി​​​യി​​​ലേ​​​ക്ക് ആ​​​ക​​​ർ​​​ഷി​​​ക്കു​​​ക​​​യെ​​​ന്ന​​​താ​​​ണു കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ ല​​​ക്ഷ്യം. ഗു​​​ജ​​​റാ​​​ത്ത് പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ അ​​​മി​​​ത് ചാ​​​വ്ഡ​​​യും കോ​​​ൺ​​​ഗ്ര​​​സ് നി​​​യ​​​മ​​​സ​​​ഭാ ക​​​ക്ഷി നേ​​​താ​​​വ് തു​​​ഷാ​​​ർ ചൗ​​​ധ​​​രി​​​യും ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ഹൈ​​​ക്ക​​​മാ​​​ൻ​​​ഡു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

സം​​​ഘ​​​ട​​​നാ പു​​​നഃ​​​സം​​​ഘ​​​ട​​​ന​​​യാ​​​ണ് പാ​​​ർ​​​ട്ടി​​​യു​​​ടെ ആ​​​ദ്യ ല​​​ക്ഷ്യം. ശ​​​ക്തി​​​സിം​​​ഗ് ഗോ​​​ഹി​​​ൽ രാ​​​ജി​​​വ​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ചാ​​​വ്ഡ പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​നാ​​​യ​​​ത്.

ഗു​​​ജ​​​റാ​​​ത്തി​​​ൽ 40 വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ കോ​​​ൺ​​​ഗ്ര​​​സ് ഏ​​​റ്റ​​​വും മി​​​ക​​​ച്ച വി​​​ജ​​​യം നേ​​​ടി​​​യ​​​ത് 2017ലാ​​​യി​​​രു​​​ന്നു. അ​​​ന്ന് 77 സീ​​​റ്റാ​​​ണു കോ​​​ൺ​​​ഗ്ര​​​സി​​​നു കി​​​ട്ടി​​​യ​​​ത്. പ​​​ട്ടേ​​​ൽ സം​​​വ​​​ര​​​ണ പ്ര​​​ക്ഷോ​​​ഭം ആ​​​ളി​​​ക്ക​​​ത്തി​​​യ അ​​​ക്കാ​​​ല​​​ത്ത് ഒ​​​ട്ടേ​​​റെ യു​​​വ പ​​​ട്ടേ​​​ൽ നേ​​​താ​​​ക്ക​​​ളെ അ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സ് രം​​​ഗ​​​ത്തി​​​റ​​​ക്കി​​​യി​​​രു​​​ന്നു.

ഇ​​​തു​​​കൂ​​​ടാ​​​തെ ഒ​​​ബി​​​സി വി​​​ഭാ​​​ഗം നേ​​​താ​​​വ് അ​​​ൽ​​​പേ​​​ഷ് ഠാ​​​ക്കൂ​​​ർ, ദ​​​ളി​​​ത് നേ​​​താ​​​വ് ജി​​​ഗ്‌​​​നേ​​​ഷ് മേ​​​വാ​​​നി തു​​​ട​​​ങ്ങി​​​യ യു​​​വ പ്ര​​​ക്ഷോ​​​ഭ​​​കാ​​​രി​​​ക​​​ളെ​​​യും കോ​​​ൺ​​​ഗ്ര​​​സ് മ​​​ത്സ​​​രി​​​പ്പി​​​ച്ചു. എ​​​ന്നാ​​​ൽ, 2022ൽ ​​​കോ​​​ൺ​​​ഗ്ര​​​സ് വെ​​​റും 17 സീ​​​റ്റി​​​ലൊ​​​തു​​​ങ്ങി. ഹാ​​​ർ​​​ദി​​​ക് പ​​​ട്ടേ​​​ൽ, അ​​​ൽ​​​പേ​​​ഷ് ഠാ​​​ക്കൂ​​​ർ എ​​​ന്നി​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള യു​​​വ നേ​​​താ​​​ക്ക​​​ൾ കോ​​​ൺ​​​ഗ്ര​​​സ് വി​​​ട്ട് ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്നു.

Latest News

Corehub Up