Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Handba

Kozhikode

സ്കൂ​ൾ കാ​യി​ക മേ​ള ഹാ​ൻ​ഡ് ബോ​ളി​ൽ മൂ​ന്ന് സ​ഹോ​ദ​രി​മാ​ര്‍, മൂ​ന്ന് ഗോ​ളി​ക​ള്‍
കോ​ട​ഞ്ചേ​രി: കാ​യി​ക​മേ​ള​യി​ൽ അ​പൂ​ർ​വ നേ​ട്ട​വു​മാ​യി ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ൾ.​കോ​ഴി​ക്കോ​ട്ട് ന​ട​ക്കാ​നി​രി​ക്കു​ന്ന സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ലെ ഹാ​ൻ​ഡ്‌​ബോ​ൾ മ​ത്സ​ര​ത്തി​ൽ സീ​നി​യ​ർ, ജൂ​നി​യ​ർ, സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലെ ഹാ​ൻ​ഡ്‌​ബോ​ൾ ടീ​മു​ക​ളി​ൽ ഒ​രേ കു​ടും​ബ​ത്തി​ലെ മൂ​ന്ന് സ​ഹോ​ദ​രി​മാ​ർ ഇ​ടം നേ​ടി​യി​രി​ക്കു​ക​യാ​ണ്. അ​തി​ലേ​റെ കൗ​തു​കം മൂ​വ​രും ഗോ​ൾ​കീ​പ്പ​ർ​മാ​രാ​ണ് എ​ന്നു​ള​ള​താ​ണ്.
മൂ​ത്ത സ​ഹോ​ദ​രി അ​ല​ക്സി​യ മേ​രി സ​ജി (സെ​ന്‍റ് മേ​രി​സ്‌ ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ൾ കൂ​ട​ത്താ​യി )സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും, ര​ണ്ടാ​മ​ത്തെ സ​ഹോ​ദ​രി അ​ൻ​സി​ല അ​ന്ന സ​ജി (സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ൾ കൂ​ട​ത്താ​യി )ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും, ഇ​ള​യ സ​ഹോ​ദ​രി അ​സോ​ണ ട്രീ​സ സ​ജി (സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കോ​ട​ഞ്ചേ​രി) സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ ഗോ​ൾ​വ​ല കാ​ക്കും.
ഒ​രാ​ൾ​ക്ക് മ​റ്റൊ​രാ​ൾ പ്ര​ചോ​ദ​ന​മാ​യി വ​ള​ർ​ന്ന ഇ​വ​രു​ടെ ഹാ​ൻ​ഡ്‌​ബോ​ളി​നോ​ടു​ള്ള പ്ര​ണ​യ​മാ​ണ് സം​സ്ഥാ​ന കാ​യി​ക​മേ​ള​യി​ലെ അ​പൂ​ർ​വ സ​ഹോ​ദ​രീ​സാ​ന്നി​ധ്യ​മാ​യി മാ​റി​യ​ത്.​കോ​ട​ഞ്ചേ​രി സ്വ​ദേ​ശി വേ​ലി​ക്ക​ക​ത്ത് സ​ജി വ​ർ​ഗീ​സി​ന്‍റെ​യും മു​റം​പാ​ത്തി ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ൾ അ​ധ്യാ​പി​ക സി​ന്ധു​വിന്‍റെയും മ​ക്ക​ളാ​ണ് ഈ ​കാ​യി​ക താ​ര​ങ്ങ​ൾ. കോ​ട​ഞ്ചേ​രി സെ​ന്‍റ് ജോ​സ​ഫ് ഹാ​ൻ​ഡ് ബോ​ൾ അ​ക്കാ​ദ​മി​യി​ൽ കോ​ഡി​നേ​റ്റ​ർ സി​ബി മാ​നു​വ​ലി​ന്‍റെ​യും കോ​ച്ച് ഷാ​ജി ജോ​ണി​ന്‍റെ​യും കാ​യി​കാ​ധ്യാ​പ​ക​ൻ അ​നൂ​പ് ജോ​സി​ന്‍റെ​യും ശി​ക്ഷ​ണ​ത്തി​ലാ​ണ് പ​രി​ശീ​ല​നം നേ​ടി വ​രു​ന്ന​ത്.

Latest News

Corehub Up