Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Haridwar

നി​ഥാ​രി കൂ​ട്ട​ക്കൊ​ല കേ​സ്; സു​പ്രീം​കോ​ട​തി വെ​റു​തെ​വി​ട്ട സു​രേ​ന്ദ്ര കോ​ലി മ​രി​ച്ച നി​ല​യി​ൽ

ഹ​രി​ദ്വാ​ർ: രാ​ജ്യ​ത്തെ ന​ടു​ക്കി​യ നി​ഥാ​രി കൂ​ട്ട​ക്കൊ​ല​ക്കേ​സി​ൽ സു​പ്രീം​കോ​ട​തി വെ​റു​തെ​വി​ട്ട സു​രേ​ന്ദ്ര കോ​ലി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഹ​രി​ദ്വാ​റി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തെ​ന്നും സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും പൊ​ലി​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ കു​റ​ച്ചു മാ​സ​ങ്ങ​ളാ​യി ഹ​രി​ദ്വാ​റി​ൽ ചാ​യ​ക്ക​ട ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു സു​രേ​ന്ദ്ര കോ​ലി. പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​രി​ച്ച​ത് സു​രേ​ന്ദ്ര കോ​ലി​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. 2006 ലാ​ണ് രാ​ജ്യ​ത്തെ ന​ടു​ക്കി​യ നി​ഥാ​രി കൊ​ല​പാ​ത​ക പ​ര​മ്പ​ര അ​ര​ങ്ങേ​റി​യ​ത്.

കേ​സി​ൽ സു​രേ​ന്ദ്ര കോ​ലി​യും വ്യ​വ​സാ​യി മോ​നീ​ന്ദ​ർ സിം​ഗ് പ​ന്ഥ​റും പ്ര​തി​ക​ളാ​യി​രു​ന്നു. പ​ന്ഥ​റി​ന്‍റെ നോ​യി​ഡ​യി​ലെ വീ​ടി​നു പി​ന്നി​ലെ അ​ഴു​ക്കു​ചാ​ലി​ൽ​നി​ന്ന് കു​ട്ടി​ക​ളു​ടെ​യും യു​വ​തി​ക​ളു​ടെ​യും അ​സ്ഥി​കൂ​ട​ങ്ങ​ൾ ല​ഭി​ച്ച​തോ​ടെ​യാ​ണ് കൊ​ല​പാ​ത​ക വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്.

പ​ന്ഥ​റി​ന്‍റെ വീ​ട്ടി​ൽ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു സു​രേ​ന്ദ്ര കോ​ലി. വി​ചാ​ര​ണ​ക്കോ​ട​തി സു​രേ​ന്ദ്ര കോ​ലി​ക്ക് വ​ധ​ശി​ക്ഷ വി​ധി​ച്ചി​രു​ന്നെ​ങ്കി​ലും തു​ട​ർ​ന്ന് ന​ട​ന്ന അ​പ്പീ​ലു​ക​ളി​ൽ തെ​ളി​വു​ക​ളു​ടെ അ​ഭാ​വം ചൂ​ണ്ടി​ക്കാ​ട്ടി കോ​ട​തി അ​ദ്ദേ​ഹ​ത്തെ കു​റ്റ​വി​മു​ക്ത​നാ​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up