Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Health

Family Health

മ​ന​സ് തു​റ​ക്കൂ... ആ​യു​സ് വ​ർ​ധി​പ്പി​ക്കൂ; ആരോഗ്യത്തോടെ 100 ക​ട​ക്കാം

രോഗ്യപൂർണമായ ദീർഘായുസ് സ്വപ്നമായി അവശേഷിക്കില്ല. നിങ്ങൾ തു​റ​ന്ന മ​ന​സിന് ഉടമയാണെങ്കിൽ തീർച്ചയായും ആ​രോ​ഗ്യ​ക​ര​മാ​യ വാർധക്യവും ദീ​ർ​ഘാ​യു​സും സ്വായത്തമാക്കാം. ആരോഗ്യകരമായ ജീവിതത്തിനു കൃ​ത്യ​മാ​യ ഭ​ക്ഷ​ണ​ക്ര​മം, വ്യാ​യാ​മം, സാ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ൾ എ​ന്നി​വ​യാ​ണു പ്ര​ധാ​ന​മാ​യി ക​ണ​ക്കാ​ക്കാ​റു​ള്ള​ത്. എ​ന്നാ​ൽ, ന​മ്മു​ടെ ആ​യു​സ് നി​ർ​ണ​യി​ക്കു​ന്ന​തി​ൽ വ്യ​ക്തി​ത്വ​ത്തി​നു വ​ലി​യൊ​രു പ​ങ്കു​ണ്ടെ​ന്നു പു​തി​യ പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു. ഒ​രു മ​നു​ഷ്യ​ൻ നൂ​റി​ല​ധി​കം വ​ർ​ഷം ജീ​വി​ച്ചി​രി​ക്കു​ന്ന​തി​നു പി​ന്നി​ലെ ര​ഹ​സ്യം, ഓ​പ്പ​ൺ​നെ​സ് (തു​റ​ന്ന മ​ന​സ്) - എ​ന്ന ഒ​രൊ​റ്റ സ്വ​ഭാ​വ​ഗു​ണ​മാ​യി​രി​ക്കു​മെ​ന്ന് ശാ​സ്ത്ര​ലോ​കം അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

ഇ​റ്റ​ലി​യി​ലെ കാ​ഗ്‌​ളി​യാ​രി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സൈ​ക്കോ​ള​ജി​സ്റ്റാ​യ മ​രി​യ കി​യാ​ര ഫാ​സ്റ്റാ​മും സം​ഘ​വു​മാ​ണു പ​ഠ​ന​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്. ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ നൂ​റു വ​യ​സി​നു​മേ​ൽ പ്രാ​യ​മു​ള്ള​വ​ർ ജീ​വി​ക്കു​ന്ന ചു​രു​ക്കം ചി​ല സ്ഥ​ല​ങ്ങ​ളി​ലൊ​ന്നാ​യ സാ​ർ​ഡീ​നി​യ​യി​ലെ ബ്ലൂ ​സോൺ നിവാസികളെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ​ഠ​നം. മാ​റു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളോ​ടു പൊ​രു​ത്ത​പ്പെ​ടാ​നു​ള്ള വ്യ​ക്തി​ത്വ സ​വി​ശേ​ഷ​ത​ക​ളും പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ക്കാ​നു​ള്ള ക​ഴി​വു​മാ​ണ് പ്രാ​യ​മാ​യ​വ​രി​ലും സ​ജീ​വ ജീ​വി​ത​ശൈ​ലി നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​തെ​ന്നു വ്യ​ക്ത​മാ​ക്കു​ന്നു.

എ​ന്താ​ണ് ബ്ലൂ ​സോ​ൺ പ​ഠ​നം?
71-നും 101-​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള 125 മു​തി​ർ​ന്ന വ്യ​ക്തി​ക​ളെ​യാ​ണ് ഗ​വേ​ഷ​ക​ർ നി​രീ​ക്ഷ​ണ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​തി​ൽ 55 പേ​ർ ബ്ലൂ ​സോ​ണി​ൽ ജീ​വി​ക്കു​ന്ന​വ​രും 70 പേ​ർ അ​തി​നു പു​റ​ത്തു​ള്ള അ​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ജീ​വി​ക്കു​ന്ന​വ​രു​മാ​യി​രു​ന്നു. ഇ​രു​വി​ഭാ​ഗ​ത്തി​നും ഒ​രേ സാ​മൂ​ഹി​ക പ​ശ്ചാ​ത്ത​ല​വും ആ​രോ​ഗ്യ​സം​ര​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളു​മാ​ണുള്ളത്. ഇതു വ്യ​ക്തി​ത്വ​ത്തി​ലെ വ്യ​ത്യാ​സ​ങ്ങ​ൾ കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കാ​ൻ ഗ​വേ​ഷ​ക​രെ സ​ഹാ​യി​ച്ചു. പ​ങ്കെ​ടു​ത്ത​വ​രു​ടെ മാ​ന​സി​ക-​ശാ​രീ​രി​ക ആ​രോ​ഗ്യം, ജീ​വി​ത​ശൈ​ലി, വി​നോ​ദ​ങ്ങ​ൾ എ​ന്നി​വ​യ്ക്കൊ​പ്പം മ​നഃ​ശാ​സ്ത്ര​ത്തി​ലെ, ബി​ഗ് ഫൈ​വ് - വ്യ​ക്തി​ത്വ സ​വി​ശേ​ഷ​ത​ക​ളാ​യ;
ഓ​പ്പ​ൺ​നെ​സ് (തു​റ​ന്ന മ​ന​സ്), കോ​ൺ​ഷ്യ​ൻ​ഷ്യ​സ്നെ​സ് (വി​വേ​കം/​ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധം), എ​ക്സ്ട്രാ വേ​ർ​ഷ​ൻ (സാ​മൂ​ഹി​ക ഇ​ട​പെ​ട​ൽ), അ​ഗ്രീ​യ​ബി​ൾ​നെ​സ് (ഇ​ണ​ങ്ങാ​നു​ള്ള മ​ന​സ്),
ന്യൂ​റോ​ട്ടി​സി​സം (വൈ​കാ​രി​ക അ​സ്ഥി​ര​ത) എ​ന്നി​വ​യും പഠനവിധേയമാക്കി.

തു​റ​ന്ന മ​നസ് ആകട്ടെ നിങ്ങൾക്കും
ശാ​രീ​രി​ക ആ​രോ​ഗ്യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ വ​ലി​യ വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ബ്ലൂ ​സോ​ണി​ലു​ള്ള​വ​രെ മ​റ്റു​ള്ള​വ​രി​ൽനി​ന്ന് വേ​ർ​തി​രി​ച്ച​ത് അ​വ​രി​ലു​ണ്ടാ​യി​രു​ന്ന ഉ​യ​ർ​ന്ന അ​ള​വി​ലു​ള്ള, ഓ​പ്പ​ൺ​നെസ് - ആ​യി​രു​ന്നു. പു​തി​യ കാ​ര്യ​ങ്ങ​ൾ അ​റി​യാ​നു​ള്ള ജി​ജ്ഞാ​സ, പ​ഠി​ക്കാ​നു​ള്ള താ​ത്പ​ര്യം, പു​തി​യ അ​നു​ഭ​വ​ങ്ങ​ളെ സ്വീ​ക​രി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത എ​ന്നി​വ​യാ​ണ് ഇ​വ​രി​ൽ കൂ​ടു​ത​ലാ​യി ക​ണ്ട​ത്. കൂ​ടാ​തെ പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ടാ​നു​ള്ള ഉ​യ​ർ​ന്ന ക​ഴി​വും മാ​ന​സി​കോ​ല്ലാ​സം ന​ൽ​കു​ന്ന വി​നോ​ദ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​നു​ള്ള താ​ത്പ​ര്യ​വും ഇ​വ​ർ പ്ര​ക​ടി​പ്പി​ച്ചു. പ​ഠ​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ, തു​റ​ന്ന മ​നസ് - ഉ​ള്ള​വ​ർ മി​ക​ച്ച മാ​ന​സി​കാ​രോ​ഗ്യമു​ള്ള​വ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി. ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധം കൂ​ടു​ത​ലു​ള്ള​വ​രി​ൽ ജീ​വി​ത സം​തൃ​പ്തി കൂ​ടു​ത​ലാ​യി​രു​ന്നു. അ​തേ​സ​മ​യം, വൈ​കാ​രി​ക അ​സ്ഥി​ര​ത ഉ​ള്ള​വ​രി​ൽ ജീ​വി​ത​നി​ല​വാ​രം കു​റ​വാ​ണെ​ന്നും ഗ​വേ​ഷ​ക​ർ നി​രീ​ക്ഷി​ച്ചു.

വ്യ​ക്തി​ത്വവും ആ​യു​സും
വ്യ​ക്തി​ത്വം നേ​രി​ട്ട​ല്ല ഒ​രാ​ളു​ടെ ആ​യു​സ് വ​ർധി​പ്പി​ക്കു​ന്ന​തെന്ന് ഗ​വേ​ഷ​ക​ർ വ്യ​ക്ത​മാ​ക്കു​ന്നു. പ​ക​രം, പു​തി​യ കാ​ര്യ​ങ്ങ​ളോ​ടു​ള്ള ജി​ജ്ഞാ​സ നി​ല​നി​ർ​ത്താ​നും, സ​ജീ​വ​മാ​യി​രി​ക്കാ​നും, ആ​ളു​ക​ളു​മാ​യി ഇ​ട​പ​ഴ​കാ​നും ഈ ​സ്വ​ഭാ​വ​വി​ശേ​ഷം ഇ​വ​രെ പ്രേ​രി​പ്പി​ക്കു​ന്നു. ഈ ​ന​ല്ല ശീ​ല​ങ്ങ​ളാ​ണ് കാ​ല​ക്ര​മേ​ണ ആ​രോ​ഗ്യ​ക​ര​മാ​യ വാ​ർധ​ക്യ​ത്തി​ലേ​ക്കും ദീ​ർ​ഘാ​യു​സിലേ​ക്കും ന​യി​ക്കു​ന്ന​ത്.

ഇ​തൊ​രു ചെ​റി​യ നി​രീ​ക്ഷ​ണ പ​ഠ​ന​മാ​യ​തി​നാ​ൽ ഇ​തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണ​വും ഫ​ല​വും പൂ​ർ​ണ​മാ​യി തെ​ളി​യി​ക്കാ​ൻ കൂ​ടു​ത​ൽ ഗ​വേ​ഷ​ണ​ങ്ങ​ൾ ആ​വ​ശ്യ​മാ​ണ്. എ​ങ്കി​ലും, ന​ല്ല ഭ​ക്ഷ​ണ​വും വ്യാ​യാ​മ​വും പോ​ലെ ത​ന്നെ ദീ​ർ​ഘാ​യുസിന്‍റെ ക​ഥ​യി​ൽ ന​മ്മു​ടെ മ​നസി​നും വ്യ​ക്തി​ത്വ​ത്തി​നും തു​ല്യ പ​ങ്കു​ണ്ടെ​ന്ന കാ​ര്യ​ത്തി​ൽ ശാ​സ്ത്ര​ലോ​ക​ത്തി​ന് ഇ​പ്പോ​ൾ സം​ശ​യ​മി​ല്ല.

Leader Page

ആ​​രോ​​ഗ്യ​​ത്തി​​നാ​​യി ഒ​​രു​​മി​​ച്ച്, ശാ​​സ്ത്ര​​ത്തി​​നൊ​​പ്പം നി​​ൽ​​ക്കു​​ക

ആ​​​​​​രോ​​​​​​ഗ്യ​​​​​​മാ​​​​​​ണ് മ​​​​​​നു​​​​​​ഷ്യ​​​​​​ന്‍റെ യ​​​​​​ഥാ​​​​​​ർ​​​​​​ഥ സ​​​​​​മ്പ​​​​​​ത്ത് എ​​​​​​ന്ന് നാം ​​​​​​കേ​​​​​​ൾ​​​​​​ക്കാ​​​​​​റു​​​​​​ണ്ട്.​​ എ​​​​ല്ലാ വ​​​​ർ​​​​ഷ​​​​വും ഏ​​​​​​പ്രി​​​​​​ൽ ഏ​​​​ഴി​​​​ന് ​​ലോ​​​​​​കാ​​​​​​രോ​​​​​​ഗ്യ ദി​​​​​​ന​​​​​​മാ​​​​​​യി ആ​​​​​​ച​​​​​​രി​​​​​​ക്കു​​​​​​ന്നു. മ​​​​​​നു​​​​​​ഷ്യ​​​​​​രു​​​​​​ടെ ആ​​​​​​രോ​​​​​​ഗ്യാ​​​​​​വ​​​​​​കാ​​​​​​ശം, ആ​​​​​​രോ​​​​​​ഗ്യ​​​​​​സം​​​​​​ര​​​​​​ക്ഷ​​​​​​ണ സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ പു​​​​​​രോ​​​​​​ഗ​​​​​​തി, ആ​​​​​​രോ​​​​​​ഗ്യ​​​​​​വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​ത്തി​​​​​​ന്‍റെ പ്രാ​​​​​​ധാ​​​​​​ന്യം എ​​​​​​ന്നി​​​​​​വ​​​​​​യെ​​​​​​ക്കു​​​​​​റി​​​​​​ച്ച് സ​​​​​​മൂ​​​​​​ഹ​​​​​​ത്തെ ബോ​​​​​​ധ​​​​​​വ​​​​​​ത്ക​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​ള്ള പ്ര​​​​​​ധാ​​​​​​ന അ​​​​​​വ​​​​​​സ​​​​​​ര​​​​​​മാ​​​​​​ണ് ഈ ​​​​​​ദി​​​​​​നം.

2026ലെ ​​​​​​ലോ​​​​​​കാ​​​​​​രോ​​​​​​ഗ്യ ദി​​​​​​നം ന​​​​​​മ്മെ വീ​​​​​​ണ്ടും ഓ​​​​​​ർ​​​​​​മ​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന​​​​​​ത് ആ​​​​​​രോ​​​​​​ഗ്യ​​​​​​മാ​​​​​​ണ് ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​ന്‍റെ അ​​​​​​ടി​​​​​​ത്ത​​​​​​റ​​​​​​യും സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ ശ​​​​​​ക്തി​​​​​​യു​​​​​​മെ​​​​​​ന്ന സ​​​​​​ത്യ​​​​​​മാ​​​​​​ണ്.​​ ഇ​​​​​​ത്ത​​​​​​വ​​​​​​ണ​​​​​​ത്തെ തീം ​​ ‘ആ​​​​​​രോ​​​​​​ഗ്യ​​​​​​ത്തി​​​​​​നാ​​​​​​യി ഒ​​​​​​രു​​​​​​മി​​​​​​ച്ച്, ശാ​​​​​​സ്ത്ര​​​​​​ത്തി​​​​​​നൊ​​​​​​പ്പം നി​​​​​​ൽ​​​​​​ക്കു​​​​​​ക’. ശാ​​​​​​സ്ത്ര​​​​​​വും ആ​​​​​​രോ​​​​​​ഗ്യ​​​​​​വും അ​​​​ങ്ങേ​​​​യ​​​​റ്റം ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ടി​​​​​​രി​​​​​​ക്കു​​​​​​ന്നു എ​​​​​​ന്ന് ബോ​​​​ധ്യ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​ണ് ഈ ​​​​തീ​​​​മി​​​​ന്‍റെ ഉ​​​​ദ്ദേ​​​​ശ്യം.

2026ലെ ​​​​​​ലോ​​​​​​കാ​​​​​​രോ​​​​​​ഗ്യ ദി​​​​​​ന​​​​​​ത്തി​​​​​​ൽ​​​​നി​​​​​​ന്ന് സ്വീ​​​​​​ക​​​​​​രി​​​​​​ക്കേ​​​​​​ണ്ട കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ ഇ​​​​​​വ​​​​​​യാ​​​​​​ണ്: പ​​​​​​തി​​​​​​വ് മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ സ്ക്രീ​​​​​​നിം​​​​​​ഗു​​​​​​ക​​​​​​ൾ അ​​​​​​ത്യാ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​ണ്. ആ​​​​​​രോ​​​​​​ഗ്യ പ്ര​​​​​​ശ്ന​​​​​​ങ്ങ​​​​​​ൾ നേ​​​​​​ര​​​​​​ത്തേ ക​​​​​​ണ്ടെ​​​​​​ത്തു​​​​​​ന്ന​​​​​​തു ചി​​​​​​കി​​​​​​ത്സാ​​​​ഫ​​​​​​ല​​​​​​ങ്ങ​​​​​​ൾ ഗ​​​​​​ണ്യ​​​​​​മാ​​​​​​യി മെ​​​​​​ച്ച​​​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​നും തീ​​​​​​വ്ര​​​​​​ത കു​​​​​​റ​​​​​​യ്ക്കാ​​​​​​നും ദീ​​​​​​ർ​​​​​​ഘ​​​​​​കാ​​​​​​ല ആ​​​​​​രോ​​​​​​ഗ്യ സം​​​​​​ര​​​​​​ക്ഷ​​​​​​ണ ചെ​​​​​​ല​​​​​​വു​​​​​​ക​​​​​​ൾ വെ​​​​​​ട്ടി​​​​ച്ചു​​​​​​രു​​​​​​ക്കാ​​​​​​നും സ​​​​​​ഹാ​​​​​​യി​​​​​​ക്കു​​​​​​ന്നു. ചെ​​​​​​റി​​​​​​യ ചി​​​​​​ല ആ​​​​​​രോ​​​​​​ഗ്യ​​​​ശീ​​​​​​ല​​​​​​ങ്ങ​​​​​​ളു​​​​​​ടെ മാ​​​​​​റ്റ​​​​​​ത്തി​​​​​​ലൂ​​​​​​ടെ ആ​​​​​​രോ​​​​​​ഗ്യം സൂ​​​​ക്ഷി​​​​ക്കാ​​​​മെ​​​​ന്ന് ന​​​​​​മ്മെ ഓ​​​​​​ർ​​​​​​മി​​​​​​പ്പി​​​​​​ക്കു​​​​​​ന്നു.​​ മ​​​​​​തി​​​​​​യാ​​​​​​യ ഉ​​​​​​റ​​​​​​ക്കം ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കു​​​​​​ക, ജ​​​​​​ലാം​​​​​​ശം നി​​​​​​ല​​​​​​നി​​​​​​ർ​​​​​​ത്തു​​​​​​ക, ദോ​​​​​​ഷ​​​​​​ക​​​​​​ര​​​​​​മാ​​​​​​യ വ​​​​​​സ്തു​​​​​​ക്ക​​​​​​ൾ ഒ​​​​​​ഴി​​​​​​വാ​​​​​​ക്കു​​​​​​ക തു​​​​​​ട​​​​​​ങ്ങി​​​​​​യ ദൈ​​​​​​നം​​​​​​ദി​​​​​​ന ദി​​​​​​ന​​​​​​ച​​​​​​ര്യ​​​​​​ക​​​​​​ളി​​​​​​ലെ സ്ഥി​​​​​​ര​​​​​​ത വ​​​​ള​​​​രെ പ്ര​​​​ധാ​​​​ന​​​​മാ​​​​ണ്. യ​​​​​​ഥാ​​​​​​ർ​​​​ഥ ആ​​​​​​രോ​​​​​​ഗ്യ​​​​​​ത്തി​​​​​​ന് സ​​​​​​മ​​​​​​ഗ്ര​​​​​​സ​​​​​​മീ​​​​​​പ​​​​​​നം ആ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​ണ്.

ആ​​​​​​രോ​​​​​​ഗ്യ സം​​​​​​ര​​​​​​ക്ഷ​​​​​​ണ സം​​​​​​വി​​​​​​ധാ​​​​​​നം

എ​​​​​​ല്ലാ ആ​​​​​​ഗോ​​​​​​ള ആ​​​​​​രോ​​​​​​ഗ്യ സം​​​​​​രം​​​​​​ഭ​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും ന​​​​​​ട്ടെ​​​​​​ല്ലാ​​​​​​ണ് ശ​​​​​​ക്ത​​​​​​മാ​​​​​​യ മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ ഇ​​​​​​ൻ​​​​​​ഫ്രാ​​​​​​സ്ട്ര​​​​​​ക്ച​​​​​​ർ. പ്രാ​​​​​​ഥ​​​​​​മി​​​​​​ക പ​​​​​​രി​​​​​​ച​​​​​​ര​​​​​​ണ കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ളാ​​​​​​ണ് പ്ര​​​​​​തി​​​​​​രോ​​​​​​ധ​​​​​​ത്തി​​​​​​ന്‍റെ ആ​​​​​​ദ്യ​​​​നി​​​​​​ര. അ​​​​​​വ​​​​​​ശ്യ മ​​​​​​രു​​​​​​ന്നു​​​​​​ക​​​​​​ൾ, പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​നം ല​​​​​​ഭി​​​​​​ച്ച പ്ര​​​​​​ഫ​​​​​​ഷ​​​​​​ണ​​​​​​ലു​​​​​​ക​​​​​​ൾ, ആ​​​​​​ധു​​​​​​നി​​​​​​ക ഡ​​​​​​യ​​​​​​ഗ്നോ​​​​​​സ്റ്റി​​​​​​ക് ഉ​​​​​​പ​​​​​​ക​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ എ​​​​​​ന്നി​​​​​​വ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ച് സൗ​​​​​​ക​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ സ​​​​​​ജ്ജ​​​​​​മാ​​​​​​ക്കു​​​​​​ന്ന​​​​​​ത് ഉ​​​​​​ട​​​​​​ന​​​​​​ടി, ഫ​​​​​​ല​​​​​​പ്ര​​​​​​ദ​​​​​​​​മാ​​​​​​യ പ​​​​​​രി​​​​​​ച​​​​​​ര​​​​​​ണം ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കു​​​​​​ന്നു.

​​ഉ​​​​​​യ​​​​​​ർ​​​​​​ന്ന ചെ​​​​​​ല​​​​​​വു​​​​​​ക​​​​​​ളും ഭൂ​​​​​​മി​​​​​​ശാ​​​​​​സ്ത്ര​​​​​​പ​​​​​​ര​​​​​​മാ​​​​​​യ ത​​​​​​ട​​​​​​സ​​​​ങ്ങ​​​​​​ളും പ​​​​​​ല​​​​​​പ്പോ​​​​​​ഴും വ്യ​​​​​​ക്തി​​​​​​ക​​​​​​ളെ വൈ​​​​​​ദ്യ​​​​​​സ​​​​​​ഹാ​​​​​​യം തേ​​​​​​ടു​​​​​​ന്ന​​​​​​തി​​​​​​ൽനി​​​​​​ന്ന് ത​​​​​​ട​​​​​​യു​​​​​​ന്നു. ആ​​​​​​രോ​​​​​​ഗ്യ സം​​​​​​ര​​​​​​ക്ഷ​​​​​​ണ സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ങ്ങ​​​​​​ൾ സാ​​​​​​ർ​​​​​​വ​​​​​​ത്രി​​​​​​ക​​​​​​മാ​​​​​​യ ക​​​​​​വ​​​​​​റേ​​​​​​ജ് ല​​​​​​ക്ഷ്യ​​​​​​മി​​​​​​ട്ട് പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്ക​​​​​​ണം, സാ​​​​​​മ്പ​​​​​​ത്തി​​​​​​ക ബു​​​​​​ദ്ധി​​​​​​മു​​​​​​ട്ടു​​​​​​ക​​​​​​ൾ ഉ​​​​​​ണ്ടാ​​​​​​ക്കാ​​​​​​തെ എ​​​​​​ല്ലാ സാ​​​​​​മൂ​​​​​​ഹി​​​​​​ക-​​​​​​സാ​​​​​​മ്പ​​​​​​ത്തി​​​​​​ക വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും ജീ​​​​​​വ​​​​​​ൻ ര​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന ചി​​​​​​കി​​​​​​ത്സ​​​​​​ക​​​​​​ൾ ല​​​​​​ഭ്യ​​​​​​മാ​​​​​​കു​​​​​​ന്നു​​​​​​ണ്ടെ​​​​​​ന്ന് ഉ​​​​​​റ​​​​​​പ്പാ​​​​​​ക്ക​​​​​​ണം.

ആ​​​​​​രോ​​​​​​ഗ്യ​​​​​​രം​​​​​​ഗ​​​​​​ത്ത് നി​​​​​​ര​​​​​​വ​​​​​​ധി വെ​​​​​​ല്ലു​​​​​​വി​​​​​​ളി​​​​​​ക​​​​​​ൾ ഇ​​​​​​പ്പോ​​​​​​ഴു​​​​മു​​​​ണ്ട്. അ​​​​​​ണു​​​​​​ബാ​​​​​​ധ രോ​​​​​​ഗ​​​​​​ങ്ങ​​​​​​ൾ, പ്ര​​​​​​മേ​​​​​​ഹം, ര​​​​​​ക്ത​​​​​​സ​​​​​​മ്മ​​​​​​ർദം, ഹൃ​​​​​​ദ്രോ​​​​​​ഗ​​​​​​ങ്ങ​​​​​​ൾ പോ​​​​​​ലു​​​​​​ള്ള രോ​​​​​​ഗ​​​​​​ങ്ങ​​​​​​ൾ, മാ​​​​​​ന​​​​​​സി​​​​​​കാ​​​​​​രോ​​​​​​ഗ്യ പ്ര​​​​​​ശ്ന​​​​​​ങ്ങ​​​​​​ൾ എ​​​​​​ന്നി​​​​​​വ ലോ​​​​​​ക​​​​​​ജ​​​​​​ന​​​​​​ത​​​​​​യെ ബാ​​​​​​ധി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ടി​​​​​​രി​​​​​​ക്കു​​​​​​ന്നു. അ​​​​​​തോ​​​​​​ടൊ​​​​​​പ്പം, കാ​​​​​​ലാ​​​​​​വ​​​​​​സ്ഥാ​​​​മാ​​​​​​റ്റം, മ​​​​​​ലി​​​​​​നീ​​​​​​ക​​​​​​ര​​​​​​ണം, ജീ​​​​​​വി​​​​​​ത​​​​​​ശൈ​​​​​​ലി മാ​​​​​​റ്റ​​​​​​ങ്ങ​​​​​​ൾ എ​​​​​​ന്നി​​​​​​വ​​​​​​യും ആ​​​​​​രോ​​​​​​ഗ്യ​​​​​​ത്തെ ഗു​​​​​​രു​​​​​​ത​​​​​​ര​​​​​​മാ​​​​​​യി ബാ​​​​​​ധി​​​​​​ക്കു​​​​​​ന്നു.​​ മ​​​​​​നു​​​​​​ഷ്യ​​​​​​രു​​​​​​ടെ​​​​​​യും മൃ​​​​​​ഗ​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും സ​​​​​​സ്യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും ഗ്ര​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും ആ​​​​​​രോ​​​​​​ഗ്യം സം​​​​​​ര​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​ള്ള ശാ​​​​​​സ്ത്രീ​​​​​​യ സ​​​​​​ഹ​​​​​​ക​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ന്‍റെ ശ​​​​​​ക്തി ആ​​​​​​ഘോ​​​​​​ഷി​​​​​​ക്കു​​​​​​ന്ന ഒ​​​​​​രു വ​​​​​​ർ​​​​​​ഷം നീ​​​​​​ണ്ടു​​​​​​നി​​​​​​ൽ​​​​​​ക്കു​​​​​​ന്ന പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നു ഈ ​​​ദി​​​നാ​​​ച​​​ര​​​ണ​​​ത്തോ​​​ടെ തു​​​​​​ട​​​​​​ക്ക​​​​​​മി​​​​​​ടു​​​​​​ന്നു. ‘വ​​​​​​ൺ ഹെ​​​​​​ൽ​​​​​​ത്ത്’ സ​​​​​​മീ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ൽ ശ്ര​​​​​​ദ്ധ കേ​​​​​​ന്ദ്രീ​​​​​​ക​​​​​​രി​​​​​​ച്ച് ശാ​​​​​​സ്ത്രീ​​​​​​യ നേ​​​​​​ട്ട​​​​​​ങ്ങ​​​​​​ളെ​​​​​​യും ബ​​​​​​ഹു​​​​​​മു​​​​​​ഖ സ​​​​​​ഹ​​​​​​ക​​​​​​ര​​​​​​ണ​​​​​​ത്തെ​​​​​​യും എ​​​​​​ടു​​​​​​ത്തു​​​​​​കാ​​​​​​ണി​​​​​​ക്കു​​​​​​ന്ന പ്ര​​​​ചാ​​​​ര​​​​ണ​​​മാ​​​ണ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്.

2026ലെ ​​​​​​പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ പ്ര​​​​​​ധാ​​​​​​ന ആ​​​​​​ഗോ​​​​​​ള ച​​​​​​ർ​​​​​​ച്ച​​​​​​ക​​​​​​ൾ ഇ​​​​​​വ​​​​​​യാ​​​​​​ണ്: ഡ​​​​ബ്ല്യു​​​​എ​​​​ച്ച്ഒ​​​​യും ഫ്ര​​​​ഞ്ച് സ​​​​​​ർ​​​​​​ക്കാ​​​​​​രും ആ​​​​​​തി​​​​​​ഥേ​​​​​​യ​​​​​​ത്വം വ​​​​​​ഹി​​​​​​ക്കു​​​​​​ന്ന ഇ​​​​​​ന്‍റ​​​​​​ർ​​​​​​നാ​​​​​​ഷ​​​​​​ണ​​​​​​ൽ വ​​​​​​ൺ ഹെ​​​​​​ൽ​​​​​​ത്ത് സ​​​​​​മ്മി​​​​​​റ്റ് (ഏ​​​​​​പ്രി​​​​​​ൽ ഏ​​​​ഴ്) എ​​​​ൺ​​​​പ​​​​തി​​​​ല​​​​​​ധി​​​​​​കം രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ നി​​​​​​ന്നു​​​​​​ള്ള 800 ശാ​​​​​​സ്ത്ര​​​​സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​ൾ ഒ​​​​​​ത്തു​​​​​​ചേ​​​​​​രു​​​​​​ന്ന ഡ​​​​ബ്ല്യു​​​​എ​​​​ച്ച്ഒ ഗ്ലോ​​​​​​ബ​​​​​​ൽ ഫോ​​​​​​റ​​​​മാ​​​​യി മാ​​​​റു​​​​ന്നു (ഏ​​​​​​പ്രി​​​​​​ൽ 7–9). ഈ ​​​​​​പ​​​​​​രി​​​​​​പാ​​​​​​ടി​​​​​​ക​​​​​​ൾ ഒ​​​​​​രു​​​​​​മി​​​​​​ച്ച് വ​​​​​​ലി​​​​​​യ ശാ​​​​​​സ്ത്ര ശൃം​​​​​​ഖ​​​​​​ല​​​​​​യാ​​​​​​യി മാ​​​​​​റു​​​​​​ന്നു എ​​​​​​ന്ന​​​​​​ത് ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യ മാ​​​​​​റ്റ​​​​​​ത്തി​​​​​​ന്‍റെ മു​​​​​​ന്നോ​​​​​​ടി​​​​​​യാ​​​​​​ണ്. ഇ​​​​​​തി​​​​​​നാ​​​​​​യി ലോ​​​​​​കാ​​​​​​രോ​​​​​​ഗ്യ സം​​​​​​ഘ​​​​​​ട​​​​​​ന മു​​​​​​ന്നോ​​​​​​ട്ടു​​​​​​വ​​​​​​യ്ക്കു​​​​​​ന്ന ചി​​​​​​ല ആ​​​​​​ശ​​​​​​യ​​​​​​ങ്ങ​​​​​​ൾ ഇ​​​​​​വ​​​​​​യാ​​​​​​ണ്:

1) ആ​​​​​​രോ​​​​​​ഗ്യം സം​​​​​​ര​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ന് തെ​​​​​​ളി​​​​​​വു​​​​​​ക​​​​​​ൾ, വ​​​​​​സ്തു​​​​​​ത​​​​​​ക​​​​​​ൾ, ശാ​​​​​​സ്ത്രാ​​​​​​ധി​​​​​​ഷ്ഠി​​​​​​ത മാ​​​​​​ർ​​​​ഗ​​​​നി​​​​​​ർ​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ൾ എ​​​​​​ന്നി​​​​​​വ​​​​​​യി​​​​​​ലൂ​​​​​​ടെ ശാ​​​​​​സ്ത്ര​​​​​​ത്തോ​​​​​​ടൊ​​​​​​പ്പം നി​​​​​​ൽ​​​​​​ക്കു​​​​​​ക.

2) ശാ​​​​​​സ്ത്ര​​​​​​ത്തി​​​​​​ലും പൊ​​​​​​തു​​​​​​ജ​​​​​​നാ​​​​​​രോ​​​​​​ഗ്യ​​​​​​ത്തി​​​​​​ലു​​​​മു​​​​ള്ള വി​​​​​​ശ്വാ​​​​​​സം പു​​​​​​ന​​​​​​ർ​​​​​​നി​​​​​​ർ​​​​​​മി​​​​​​ക്കു​​​​​​ക.

3) ആ​​​​​​രോ​​​​​​ഗ്യ​​​​​​ക​​​​​​ര​​​​​​മാ​​​​​​യ ഭാ​​​​​​വി​​​​​​ക്കാ​​​​​​യി ശാ​​​​​​സ്ത്രം ന​​​​​​യി​​​​​​ക്കു​​​​​​ന്ന പ​​​​​​രി​​​​​​ഹാ​​​​​​ര​​​​​​ങ്ങ​​​​​​ളെ പി​​​​​​ന്തു​​​​​​ണ​​​​​​യ്ക്കു​​​​​​ക.

ആ​​​​​​രോ​​​​​​ഗ്യ സം​​​​​​ര​​​​​​ക്ഷ​​​​​​ണ പ​​​​​​ദ്ധ​​​​​​തി​​​​​​ക​​​​​​ൾ

ആ​​​​​​യു​​​​​​ഷ്മാ​​​​​​ൻ ഭാ​​​​​​ര​​​​​​ത് - പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ജ​​​​​​ൻ ആ​​​​​​രോ​​​​​​ഗ്യ യോ​​​​​​ജ​​​​​​ന: സ​​​​​​ർ​​​​​​ക്കാ​​​​​​ർ ധ​​​​​​ന​​​​​​സ​​​​​​ഹാ​​​​​​യ​​​​​​ത്തോ​​​​​​ടെ​​ ലോ​​​​​​ക​​​​​​ത്തി​​​​​​ലെ ഏ​​​​​​റ്റ​​​​​​വും വ​​​​​​ലി​​​​​​യ ആ​​​​​​രോ​​​​​​ഗ്യ ഉ​​​​​​റ​​​​​​പ്പ് പ​​​​​​ദ്ധ​​​​​​തി. 12 കോ​​​​​​ടി​​​​​​യി​​​​​​ല​​​​​​ധി​​​​​​കം ദ​​​​​​രി​​​​​​ദ്ര/​​​​​​ദു​​​​​​ർ​​​​​​ബ​​​​​​ല കു​​​​​​ടും​​​​​​ബ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് സെ​​​​​​ക്ക​​​​​​ൻ​​​​​​ഡ​​​​​​റി, ടെ​​​​​​ർ​​​​​​ഷ്യ​​​​​​റി കെ​​​​​​യ​​​​​​ർ ആ​​​​​​ശു​​​​​​പ​​​​​​ത്രി ചി​​​​​​കി​​​​​​ത്സ​​​​​​യ്ക്കാ​​​​​​യി ഒ​​​​​​രു കു​​​​​​ടും​​​​​​ബ​​​​​​ത്തി​​​​​​ന് പ്ര​​​​​​തി​​​​​​വ​​​​​​ർ​​​​​​ഷം ₹5 ല​​​​​​ക്ഷം ന​​​​​​ൽ​​​​​​കു​​​​​​ന്നു.
ആ​​​​​​യു​​​​​​ഷ്മാ​​​​​​ൻ വ​​​​​​യോ​​​​​​വ​​​​​​ന്ദ​​​​​​ന: വ​​​​​​രു​​​​​​മാ​​​​​​നം പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ക്കാ​​​​​​തെ 70 വ​​​​​​യ​​​​സും അ​​​​​​തി​​​​​​ൽ കൂ​​​​​​ടു​​​​​​ത​​​​​​ലു​​​​​​മു​​​​​​ള്ള എ​​​​​​ല്ലാ മു​​​​​​തി​​​​​​ർ​​​​​​ന്ന പൗ​​​​​​ര​​​​​​ന്മാ​​​​​​ർ​​​​​​ക്കും പി​​​എം-​​​ജ​​​യ് ആ​​​​​​നു​​​​​​കൂ​​​​​​ല്യ​​​​​​ങ്ങ​​​​​​ൾ വ്യാ​​​​​​പി​​​​​​പ്പി​​​​​​ക്കു​​​​​​ന്നു.

ആ​​​​​​രോ​​​​​​ഗ്യ-​​​​​​ക്ഷേ​​​​​​മ കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ൾ: മാ​​​​​​തൃ/​​​​​​ശി​​​​​​ശു ആ​​​​​​രോ​​​​​​ഗ്യം, സൗ​​​​​​ജ​​​​​​ന്യ അ​​​​​​വ​​​​​​ശ്യ മ​​​​​​രു​​​​​​ന്നു​​​​​​ക​​​​​​ൾ, ഡ​​​​​​യ​​​​​​ഗ്നോ​​​​​​സ്റ്റി​​​​​​ക്സ് എ​​​​​​ന്നി​​​​​​വ​​​​​​യു​​​​​​ൾ​​​​​​പ്പെ​​​​​​ടെ സ​​​​​​മ​​​​​​ഗ്ര പ്രാ​​​​​​ഥ​​​​​​മി​​​​​​കാ​​​​​​രോ​​​​​​ഗ്യ സം​​​​​​ര​​​​​​ക്ഷ​​​​​​ണം ന​​​​​​ൽ​​​​​​കു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി സ്ഥാ​​​​​​പി​​​​​​ത​​​​​​മാ​​​​​​യ 1.5 ല​​​​​​ക്ഷ​​​​​​ത്തി​​​​​​ല​​​​​​ധി​​​​​​കം കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ൾ.

ആ​​​​​​യു​​​​​​ഷ്മാ​​​​​​ൻ ഭാ​​​​​​ര​​​​​​ത് ഡി​​​​​​ജി​​​​​​റ്റ​​​​​​ൽ മി​​​​​​ഷ​​​​​​ൻ: പൗ​​​​​​ര​​​​​​ന്മാ​​​​​​ർ​​​​​​ക്ക് മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ രേ​​​​​​ഖ​​​​​​ക​​​​​​ൾ ഇ​​​​​​ല​​​​​​ക്ട്രോ​​​​​​ണി​​​​​​ക് രീ​​​​​​തി​​​​​​യി​​​​​​ൽ സൂ​​​​​​ക്ഷി​​​​​​ക്കാ​​​​​​നും പ​​​​​​ങ്കി​​​​​​ടാ​​​​​​നും അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ക്കു​​​​​​ന്ന എ​​​​ബി​​​​എ​​​​ച്ച്എ ഐ​​​​​​ഡി​​​​​​ക​​​​​​ൾ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ​​​​​​യു​​​​​​ള്ള ഡി​​​​​​ജി​​​​​​റ്റ​​​​​​ൽ ആ​​​​​​രോ​​​​​​ഗ്യ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന സൗ​​​​​​ക​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ സൃ​​​​​​ഷ്‌​​​ടി​​​​​​ക്കു​​​​​​ന്നു.

നാ​​​​​​ഷ​​​​​​ണ​​​​​​ൽ ഹെ​​​​​​ൽ​​​​​​ത്ത് മി​​​​​​ഷ​​​​​​ൻ: മാ​​​​​​തൃ ആ​​​​​​രോ​​​​​​ഗ്യം, കു​​​​​​ട്ടി​​​​​​ക​​​​​​ളു​​​​​​ടെ ആ​​​​​​രോ​​​​​​ഗ്യം, രോ​​​​​​ഗ നി​​​​​​യ​​​​​​ന്ത്ര​​​​​​ണം എ​​​​​​ന്നി​​​​​​വ​​​​​​യി​​​​​​ൽ ശ്ര​​​​​​ദ്ധ കേ​​​​​​ന്ദ്രീ​​​​​​ക​​​​​​രി​​​​​​ച്ച് ആ​​​​​​രോ​​​​​​ഗ്യ സേ​​​​​​വ​​​​​​ന വി​​​​​​ത​​​​​​ര​​​​​​ണം മെ​​​​​​ച്ച​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി 2017ലെ ​​​​​​ദേ​​​​​​ശീ​​​​​​യ ആ​​​​​​രോ​​​​​​ഗ്യ​​​​ന​​​​​​യ​​​​​​ത്തി​​​​​​നു കീ​​​​​​ഴി​​​​​​ൽ പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്നു.
സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ മൊ​​​​​​ബൈ​​​​​​ൽ ടെ​​​​​​ക്സ്റ്റ് മെ​​​​​​സേ​​​​​​ജിം​​​​​​ഗ് അ​​​​​​ധി​​​​​​ഷ്ഠി​​​​​​ത പു​​​​​​ക​​​​​​യി​​​​​​ല നി​​​​​​ർ​​​​​​ത്ത​​​​​​ലാ​​​​​​ക്ക​​​​​​ൽ പ​​​​​​രി​​​​​​പാ​​​​​​ടി, പ്ര​​​​​​മേ​​​​​​ഹ​​​​​​മു​​​​​​ള്ള​​​​​​വ​​​​​​ർ​​​​ക്കു​​​​ള്ള എം-​​​​ഡ​​​​യ​​​​ബെ​​​​റ്റി​​​​സ് സം​​​​​​രം​​​​​​ഭം, ആ​​​​​​രോ​​​​​​ഗ്യ സാ​​​​​​ങ്കേ​​​​​​തി​​​​​​ക​​​​​​വി​​​​​​ദ്യ​​​​​​ക​​​​​​ൾ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കു​​​​​​ന്ന വാ​​​​​​ച്ചു​​​​​​ക​​​​​​ൾ, ആ​​​​​​രോ​​​​​​ഗ്യം ട്രാ​​​​​​ക്ക് ചെ​​​​​​യ്യു​​​​​​ന്ന മൊ​​​​​​ബൈ​​​​​​ൽ ആ​​​​​​പ്ലി​​​​​​ക്കേ​​​​​​ഷ​​​​​​നു​​​​​​ക​​​​​​ൾ എ​​​​​​ന്നി​​​​​​വ ശാ​​​​​​സ്ത്ര​​​​​​ത്തി​​​​ന്‍റെ മു​​​​​​ന്നേ​​​​​​റ്റ​​​​​​മാ​​​​​​യി ക​​​​​​ണ​​​​​​ക്കാ​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്നു.

കാ​​​​​​ഴ്ചവൈ​​​​​​ക​​​​​​ല്യ​​​​​​മു​​​​​​ള്ള​​​​​​വ​​​​​​ർ​​​​​​ക്കു​​​​​​ള്ള സ്‌​​​​​​ക്രീ​​​​​​ൻ റീ​​​​​​ഡ​​​​​​റു​​​​ക​​​​ൾ, ആ​​​​​​രോ​​​​​​ഗ്യ-​​​​​​കു​​​​​​ടും​​​​​​ബ​​​​​​ക്ഷേ​​​​​​മ മ​​​​​​ന്ത്രാ​​​​​​ല​​​​​​യ​​​​​​ത്തി​​​​​​ന്‍റെ ‘സ്വ​​​​​​സ്ത് ഭാ​​​​​​ര​​​​​​ത്’ മൊ​​​​​​ബൈ​​​​​​ൽ ആ​​​​​​പ്ലി​​​​​​ക്കേ​​​​​​ഷ​​​​​​ൻ, കു​​​​​​ട്ടി​​​​​​ക​​​​​​ളു​​​​​​ടെ രോ​​​​​​ഗ​​​​​​പ്ര​​​​​​തി​​​​​​രോ​​​​​​ധ നി​​​​​​ല ട്രാ​​​​​​ക്ക് ചെ​​​​​​യ്യു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​ള്ള ‘വാ​​​​​​ക്സി​​​​​​ൻ ട്രാ​​​​​​ക്ക​​​​​​ർ’, ഡെ​​​​​​ങ്കി​​​​​​പ്പ​​​​​​നി ല​​​​​​ക്ഷ​​​​​​ണ​​​​​​ങ്ങ​​​​​​ൾ പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ക്കാ​​​​​​ൻ ‘ഇ​​​​​​ന്ത്യ ഫൈ​​​​​​റ്റ്സ് ഡെ​​​​​​ങ്കി’,​​ ഗ​​​​​​ർ​​​​​​ഭ​​​​​​കാ​​​​​​ല പ​​​​​​രി​​​​​​ച​​​​​​ര​​​​​​ണ​​​​​​വു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് ചെ​​​​​​യ്യാ​​​​​​ൻ ‘മേ​​​​​​രാ​​​​​​ അ​​​​​​സ്പ​​​​​​താ​​​​​​ൽ’ മൊ​​​​​​ബൈ​​​​​​ൽ ആ​​​​പ്പ് എ​​​​ന്നി​​​​വ ഏ​​​​റ്റ​​​​വും ആ​​​​ധു​​​​നി​​​​ക സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളാ​​​​ണ്.​​ ഗ്രാ​​​​​​മീ​​​​​​ണ മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ൽ പ്ര​​​​​​വേ​​​​​​ശ​​​​​​ന​​​​​​ക്ഷ​​​​​​മ​​​​​​ത വ​​​​​​ർ​​​​​​ധി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ മൊ​​​​​​ബൈ​​​​​​ൽ യൂ​​​​​​ണി​​​​​​റ്റു​​​​​​ക​​​​​​ൾ, ആ​​​​​​സാ​​​​​​മി​​​​​​ലെ ‘അ​​​​​​ഖാ ബോ​​​​​​ട്ട്’ ക്ലി​​​​​​നി​​​​​​ക്കു​​​​​​ക​​​​​​ൾ സം​​​​​​രം​​​​​​ഭം, ആ​​​​​​ന്ധ്രാ​​​​​​പ്ര​​​​​​ദേ​​​​​​ശി​​​​​​ലെ പി​​​​​​ര​​​​​​മ​​​​​​ൽ എ​​​​​​ച്ച്എം​​​​​​ആ​​​​​​ർ​​​​​​ഐ​​​​​​യു​​​​​​ടെ മൊ​​​​​​ബൈ​​​​​​ൽ ഹെ​​​​​​ൽ​​​​​​ത്ത് വാ​​​​​​നു​​​​​​ക​​​​​​ൾ എ​​​​​​ന്നി​​​​​​വ നൂ​​​​​​ത​​​​​​ന വി​​​​​​ദ്യ​​​​​​ക​​​​​​ളി​​​​​​ൽ​​​​​​പ്പെ​​​​​​ടു​​​​​​ന്നു. ക്ഷ​​​​​​യ​​​​​​രോ​​​​​​ഗി​​​​​​ക​​​​​​ൾ​​​​​​ക്കാ​​​​​​യു​​​​​​ള്ള നി​​​​ക്ഷ​​​​യ് ആ​​​​​​പ്പ് യ​​​​​​ഥാ​​​​​​സ​​​​​​മ​​​​​​യം അ​​​​​​വ​​​​​​രെ ഗു​​​​​​ളി​​​​​​ക​​​​​​ക​​​​​​ൾ ക​​​​​​ഴി​​​​​​ക്കാ​​​​​​ൻ ഓ​​​​​​ർ​​​​​​മി​​​​​​പ്പി​​​​​​ക്കു​​​​​​ക​​​​​​യും കൃ​​​​​​ത്യ​​​​​​മാ​​​​​​യ രീ​​​​​​തി​​​​​​യി​​​​​​ൽ ആ​​​​​​രോ​​​​​​ഗ്യം ട്രാ​​​​​​ക്ക് ചെ​​​​​​യ്യു​​​​ക​​​​യും ചെ​​​​യ്യും.

ആ​​​​​​രോ​​​​​​ഗ്യ കേ​​​​​​ര​​​​​​ളം

കേ​​​​​​ര​​​​​​ള​​​ത്തി​​​ൽ ജീ​​​​​​വി​​​​​​ത​​​​​​ശൈ​​​​​​ലി രോ​​​​​​ഗ​​​​​​ങ്ങ​​​​​​ളു​​​​​​ടെ വ​​​​​​ർ​​​​ധ​​​​​​ന ആ​​​​​​ശ​​​​​​ങ്കാ​​​​​​ജ​​​​​​ന​​​​​​ക​​​​​​മാ​​​​​​ണ്. ശാ​​​​​​സ്ത്രീ​​​​​​യ പ​​​​​​ഠ​​​​​​ന​​​​​​ങ്ങ​​​​​​ൾ സൂ​​​​​​ചി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​തു കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ മ​​​​​​രു​​​​​​ന്നു​​​​​​ക​​​​​​ളോ​​​​​​ട് പ്ര​​​​​​തി​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​ത്ത അ​​​​​​ണു​​​​​​ബാ​​​​​​ധ​​​​​​ക​​​​​​ൾ കൂ​​​​​​ടു​​​​​​ന്നു​​​​​​വെ​​​​​​ന്നാ​​​​​​ണ്, ഇ​​​​​​തി​​​​​​നെ​​​​​​തി​​​​​​രേ ‘കേ​​​​​​ര​​​​​​ള ആ​​​​​​ന്‍റി​​​​​​മൈ​​​​​​ക്രോ​​​​​​ബി​​​​​​യ​​​​​​ൽ റെ​​​​​​സി​​​​​​സ്റ്റ​​​​​​ൻ​​​​​​സ് സ്ട്രാ​​​​​​റ്റ​​​​​​ജി​​​​​​ക് ആ​​​​​​ക്ഷ​​​​​​ൻ പ്ലാ​​​​​​ൻ’ ​​​​ന​​​​​​ട​​​​​​പ്പി​​​​​​ലാ​​​​​​ക്കു​​​​​​ന്നു.​​ ജീ​​​​​​വി​​​​​​ത​​​​​​ശൈ​​​​​​ലി രോ​​​​​​ഗ​​​​​​ങ്ങ​​​​​​ൾ കു​​​​​​റ​​​​​​യ്ക്കു​​​​​​ന്ന​​​​​​തി​​​​​​നും ആ​​​​​​രോ​​​​​​ഗ്യ​​​​​​ക​​​​​​ര​​​​​​മാ​​​​​​യ ശീ​​​​​​ല​​​​​​ങ്ങ​​​​​​ൾ പ്രോ​​​​​​ത്സാ​​​​​​ഹി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​മാ​​​​​​യി ആ​​​​​​രോ​​​​​​ഗ്യ​​​​​​വ​​​​​​കു​​​​​​പ്പ് ‘ആ​​​​​​രോ​​​​​​ഗ്യം ആ​​​​​​ന​​​​​​ന്ദം- വൈ​​​​​​ബ് 4 വെ​​​​​​ൽ​​​​​​ന​​​​​​സ്’ കാ​​​​​​മ്പെ​​​​​​യ്ൻ ആ​​​​​​രം​​​​​​ഭി​​​​​​ച്ചുക​​​​​​ഴി​​​​​​ഞ്ഞു.

ഡി​​​​​​ജി​​​​​​റ്റ​​​​​​ൽ ആ​​​​​​രോ​​​​​​ഗ്യം മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ൽ വ​​​​​​ലി​​​​​​യൊ​​​​​​രു മു​​​​​​ന്നേ​​​​​​റ്റ​​​​​​മാ​​​​​​ണ് ന​​​​​​മ്മു​​​​​​ടെ സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തു​​​​​​ള്ള​​​​​​ത്.​​ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ എ​​​​​​ല്ലാ പൗ​​​​​​ര​​​​​​ന്മാ​​​​​​ർ​​​​​​ക്കും ത​​​​​​ന​​​​​​താ​​​​​​യ ഹെ​​​​​​ൽ​​​​​​ത്ത് ഐ​​​​​​ഡി ന​​​​​​ൽ​​​​​​കി, ചി​​​​​​കി​​​​​​ത്സാ​​​​ച​​​​​​രി​​​​​​ത്രം ഓ​​​​​​ൺ​​​​​​ലൈ​​​​​​നാ​​​​​​യി സൂ​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന ‘ഇ-​​​​​​ഹെ​​​​​​ൽ​​​​​​ത്ത്’ സം​​​​​​വി​​​​​​ധാ​​​​​​നം സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തു​​​​ണ്ട്. പ്ര​​​​​​തി​​​​​​രോ​​​​​​ധ കു​​​​​​ത്തി​​​​​​വ​​​​​​യ്പ്പി​​​​​​ൽ കേ​​​​​​ര​​​​​​ള​​​​ത്തി​​​​ന് മി​​​​​​ക​​​​​​ച്ച നേ​​​​​​ട്ട​​​​​​മു​​​​ണ്ട്. ആ​​​​​​ർ​​​​​​ദ്രം മി​​​​​​ഷ​​​​​​ൻ വ​​​​​​ഴി കു​​​​​​ടും​​​​​​ബാ​​​​​​രോ​​​​​​ഗ്യ കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ളാ​​​​​​യി പ്രാ​​​​​​ഥ​​​​​​മി​​​​​​കാ​​​​​​രോ​​​​​​ഗ്യ കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ളെ ന​​​​​​വീ​​​​​​ക​​​​​​രി​​​​​​ച്ച് ശാ​​​​​​സ്ത്രീ​​​​​​യ​​​​​​മാ​​​​​​യ ആ​​​​​​ധു​​​​​​നി​​​​​​ക ചി​​​​​​കി​​​​​​ത്സാ സൗ​​​​​​ക​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ ഗ്രാ​​​​​​മീ​​​​​​ണ​​​​ത​​​​​​ല​​​​​​ത്തി​​​​​​ൽ എ​​​​​​ത്തി​​​​​​ക്കു​​​​​​ന്നു.​​

ഗ​​​​​​വ​​​​​​ൺ​​​​​​മെ​​​​​​ന്‍റ് പ​​​​​​ദ്ധ​​​​​​തി​​​​​​ക​​​​​​ൾ

സ​​​​​​ർ​​​​​​വ​​​​​​ജ​​​​​​നാ​​​​​​രോ​​​​​​ഗ്യം ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ൽ സ​​​​​​ർ​​​​​​ക്കാ​​​​​​ർ സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ പ​​​​​​ങ്ക് നി​​​​​​ർ​​​​​​ണാ​​​​​​യ​​​​​​ക​​​​​​മാ​​​​​​ണ്. പ്രാ​​​​​​ഥ​​​​​​മി​​​​​​കാ​​​​​​രോ​​​​​​ഗ്യ​​​​​​കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ൾ ശ​​​​​​ക്തി​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ക, ആ​​​​​​രോ​​​​​​ഗ്യ ഇ​​​​​​ൻ​​​​​​ഷ്വ​​​​​​റ​​​​​​ൻ​​​​​​സ് പ​​​​​​ദ്ധ​​​​​​തി​​​​​​ക​​​​​​ൾ വി​​​​​​പു​​​​​​ലീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ക, ഗ്രാ​​​​​​മീ​​​​​​ണ മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ൽ ആ​​​​​​രോ​​​​​​ഗ്യ​​​​​​സേ​​​​​​വ​​​​​​ന​​​​​​ങ്ങ​​​​​​ൾ എ​​​​​​ത്തി​​​​​​ക്കു​​​​​​ക എ​​​​​​ന്നി​​​​​​വ സ​​​​​​ർ​​​​​​ക്കാ​​​​​​ർ മു​​​​​​ൻ​​​​​​ഗ​​​​​​ണ​​​​​​ന ന​​​​​​ൽ​​​​​​കേ​​​​​​ണ്ട മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളാ​​​​​​ണ്. അ​​​​​​തോ​​​​​​ടൊ​​​​​​പ്പം, ഓ​​​​​​രോ വ്യ​​​​​​ക്തി​​​​​​യും ത​​​​​​ന്‍റെ ആ​​​​​​രോ​​​​​​ഗ്യ​​​​​​ത്തി​​​​ന്‍റെ ഉ​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദി​​​​​​ത്വം ഏ​​​​​​റ്റെ​​​​​​ടു​​​​​​ക്കേ​​​​​​ണ്ട​​​​​​തു​​​​​​ണ്ട്.

2026ലെ ​​​​​​ലോ​​​​​​കാ​​​​​​രോ​​​​​​ഗ്യ ദി​​​​​​നം ന​​​​​​മ്മെ ഓ​​​​​​ർ​​​​​​മി​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​ത്, ആ​​​​​​രോ​​​​​​ഗ്യ സം​​​​​​ര​​​​​​ക്ഷ​​​​​​ണം ഒ​​​​​​രു വ്യ​​​​​​ക്തി​​​​​​യു​​​​​​ടെ മാ​​​​​​ത്രം കാ​​​​​​ര്യ​​​​​​മ​​​​​​ല്ല, അ​​​​​​ത് ഒ​​​​​​രു സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ സം​​​​​​യു​​​​​​ക്ത ഉ​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദി​​​​​​ത്വ​​​​​​മാ​​​​​​ണ് എ​​​​​​ന്ന​​​​​​താ​​​​​​ണ്.​​ ‘ആ​​​​​​രോ​​​​​​ഗ്യം ആ​​​​​​ദ്യം’ എ​​​​​​ന്ന സ​​​​​​ന്ദേ​​​​​​ശം ഓ​​​​​​രോ​​​​​​രു​​​​​​ത്ത​​​​​​രും ഹൃ​​​​​​ദ​​​​​​യ​​​​​​ത്തി​​​​​​ൽ കൊ​​​​​​ത്തി​​​​​​വ​​​​​​യ്ക്ക​​​​​​ട്ടെ. ​​

Health

മൈ​ഗ്രേ​ൻ: കാ​ഴ്ച​യി​ൽ സം​ഭ​വി​ക്കു​ന്ന മാ​റ്റ​ങ്ങ​ൾ

മൈ​ഗ്രേ​നു​ണ്ടാ​കു​ന്ന സ​മ​യ​ത്ത് ബ്രെ​യി​ൻ സ്റ്റെ​മി​ലെ സ​വി​ശേ​ഷ​ഭാ​ഗ​ങ്ങ​ൾ അ​സാ​ധ​ര​ണ​മാ​യി ഉ​ത്തേ​ജി​പ്പി​ക്ക​പ്പെ​ടു​ന്നു. ത​ന്മൂ​ലം ഓ​ക്കാ​ന​വും ഛർ​ദി​യും ഉ​ണ്ടാ​കു​ന്നു. ചി​ല​ർ​ക്ക് ഛർ​ദി​ക്കു​ശേ​ഷം ത​ല​വേ​ദ​ന​യ്ക്ക് ആ​ശ്വാ​സം ല​ഭി​ക്കു​ന്നു.

പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ളി​ൽ മ്രൈ​ഗേ​ൻ ശ​മി​പ്പി​ക്കാ​നു​ള്ള ഒ​രു സ​ഹാ​യ ഘ​ട​ക​മാ​യി​ട്ടാ​ണ് ഛർ​ദി ഉ​ണ്ടാ​കു​ന്ന​ത്.

പ​രി​ഹാ​ര​വും വ്യ​ക്തി​പ​രം

ഓ​രോ​രു​ത്ത​ർ​ക്കും ഹാ​നി​ക​ര​മാ​യ ട്രി​ഗ​റു​ക​ൾ ക​ണ്ടു​പി​ടി​ച്ച് അ​വ​യെ ഒ​ഴി​വാ​ക്കു​ന്ന​താ​ണ് മൈ​ഗ്രേ​നു​ള്ള ആ​ദ്യ ചി​കി​ത്സാ പ​ദ്ധ​തി. ദി​ന​ച​ര്യ​ക​ളു​ടെ​യും ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ങ്ങ​ളു​ടെ​യും ലി​സ്റ്റ് ത​യാ​റാ​ക്കു​ക. പി​ന്നീ​ട് കൊ​ടി​ഞ്ഞി ഉ​ണ്ടാ​യ ദി​വ​സ​ങ്ങ​ളി​ൽ എ​ന്തൊ​ക്കെ ചെ​യ്തു​വെ​ന്ന് ക​ണ്ടു​പി​ടി​ക്കു​ക.

അ​ങ്ങ​നെ താ​ങ്ക​ൾ​ക്ക് ഹാ​നി​ക​ര​മാ​യ ഉ​ത്തേ​ജ​ക ഘ​ട​ങ്ങ​ളെ​പ്പ​റ്റി മ​ന​സി​ലാ​ക്കാ​നാ​വും. അ​വ കൃ​ത്യ​മാ​യി ഒ​ഴി​വാ​ക്കാ​ൻ ശ്ര​മി​ക്കു​ക.

മൈ​ഗ്രേ​നും കാ​ഴ്ച​യും

ഒ​ഫ്താ​ൽ​മോ​പ്ലോ​ജി​ക് മൈ​ഗ്രേ​ൻ മൂ​ലം നേ​ത്ര​ങ്ങ​ളി​ൽ വേ​ദ​ന​യും ഒ​പ്പം ഛർ​ദി​യു​മു​ണ്ടാ​കു​ന്നു. കൊ​ടി​ഞ്ഞി കൂ​ടി​യാ​ൽ ക​ണ്ണു​ക​ൾ തു​റ​ക്കാ​ൻ പ​റ്റാ​ത്ത​വി​ധം അ​ട​ഞ്ഞു​പോ​കും. ക​ണ്ണു​ക​ൾ​ക്കു ചു​റ്റു​മു​ള്ള പേ​ശി​ക​ൾ​ക്ക് ത​ള​ർ​ച്ച​യും വീ​ക്ക​വു​മു​ണ്ടാ​കു​ന്നു.

ഒ​ന്നോ ര​ണ്ടോ ദി​വ​സ​ങ്ങ​ൾ ത​ല​വേ​ദ​ന ദീ​ർ​ഘി​ക്കാം. മൈ​ഗ്രേ​ൻ ക​ണ്ണു​ക​ളെ ബാ​ധി​ക്കു​ന്ന​തോ​ടൊ​പ്പം വി​വി​ധ നേ​ത്ര​രോ​ഗ​ങ്ങ​ളും കൊ​ടി​ഞ്ഞി​യു​ണ്ടാ​കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു. ഇ​ഡി​യോ​പ​തി​ക് ഇ​ൻ​ട്രാ​ക്രേ​നി​യ​ൻ ഹൈ​പ്പ​ർ​ടെ​ൻ​ഷ​ൻ എ​ന്ന അ​വ​സ്ഥ​യി​ൽ ക​ഠി​ന​മാ​യ ക​ണ്ണു​വേ​ദ​ന​യു​ണ്ടാ​കാം. ഒ​പ്പം ത​ല​വേ​ദ​ന​യും.

വി​ഷ്വ​ൽ ​ഓറ


കൂ​ടാ​തെ മൈ​ഗ്രേ​നു മു​ന്നോ​ടി​യാ​യി ഉ​ണ്ടാ​കു​ന്ന ഒ​രു അ​നു​ഭ​വ​ത്തെ തു​ട​ർ​ന്നു കാ​ഴ്ച​യ്ക്ക് ത​ക​രാ​ർ അ​നു​ഭ​വ​പ്പെ​ടു​ന്നു. കാ​ഴ്ച കു​റ​യു​ക, ക​ണ്ണി​ൽ ഇ​രു​ട്ട് പ​ട​രു​ക, പ​ല​ത​രം വി​സ്മ​യ​ക​ര​മാ​യ കാ​ഴ്ച​ക​ൾ കാ​ണു​ക ഇ​വ​യൊ​ക്കെ വി​ഷ്വ​ൽ ഓ​റ​യു​ടെ സ​വി​ശേ​ഷ​ത​ക​ളാ​ണ്.

കൂ​ടാ​തെ ട്രൈ​ജെ​മി​ന​ൽ ഓ​ട്ടേ​ടെ​മി​ക് റ്റെ​ഫാ​ൻ​ജി​യ എ​ന്ന ത​ല​വേ​ദ​ന​യോ​ടൊ​പ്പം ഉ​ണ്ടാ​കു​ന്ന രോ​ഗാ​വ​സ്ഥ​യി​ൽ ഒ​രു വ​ശ​ത്തെ ക​ണ്ണി​ന് ചു​വ​പ്പു​നി​റ​മു​ണ്ടാ​കു​ക​യും ക​ണ്ണു​നീ​ർ ധാ​ര​ധാ​ര​യാ​യി ഒ​ഴു​കു​ക​യും ശ​ക്ത​മാ​യ വേ​ദ​ന​യു​ണ്ടാ​കു​ക​യും ചെ​യ്യു​ന്നു.

സെ​റോ​ടോ​ണി​ൻ

മൈ​ഗ്രേ​നു പി​ന്നി​ലെ ഏ​റ്റ​വും പ്ര​ധാ​ന കാ​ര​ണം ത​ല​ച്ചോ​റി​ലെ സ​വി​ശേ​ഷ രാ​സ​വ​സ്തു​വാ​യ ’സെ​റോ​ട്ടോ​ണി’​ന്‍റെ അ​പ​ര്യാ​പ്ത​ത ത​ന്നെ.​അ​താ​യ​ത്, സെ​റോ​ട്ടോ​ണി​ന്‍റെ അ​ള​വി​ലെ അ​സ​ന്തു​ലി​താ​വ​സ്ഥ. മ​സ്തി​ഷ്ക സം​വേ​ദ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്കു​ള്ള ഒ​രു പാ​ല​മാ​ണെ​ന്ന് പ​റ​യാം സെ​റോ​ട്ടോ​ണി​ൻ.

വി​ഷാ​ദാ​വ​സ്ഥ, ഉ​ത്ക​ണ്ഠ, ഉ​റ​ക്ക​ക്കു​റ​വ്, വ​യ​റു​വേ​ദ​ന തു​ട​ങ്ങി​യ​വ അ​നു​ഭ​വ​പ്പെ​ടു​ന്പോ​ൾ സെ​റോ​ട്ടോ​ണി​ൻ അ​ള​വി​ൽ വ്യ​തി​യാ​ന​മു​ണ്ടാ​കു​ന്നു. സെ​റോ​ട്ടോ​ണി​ൻ പെ​ട്ടെ​ന്നു കു​റ​യു​മ്പോൾ മൈ​ഗ്രേ​ൻ ഉ​ണ്ടാ​കു​ന്നു. അ​പ്പോ​ൾ അ​തു പ​രി​ഹ​രി​ക്കു​ക​യാ​ണ് സു​പ്ര​ധാ​ന ന​ട​പ​ടി.

വി​വ​ര​ങ്ങ​ൾ - ഡോ. ​ശു​ഭ ജോ​ർ​ജ് ത​യ്യി​ൽ
MBBS, MIHS, MNHF(USA),
ഹെ​ഡ് എ​യ്ക് സ്പെ​ഷ​ലി​സ്റ്റ്, കൊ​ച്ചി.

Health

മൈ​ഗ്രേ​ൻ: കാ​ര​ണ​മി​ല്ലാ​തെ​യും ത​ല​വേ​ദ​ന

മൈ​ഗ്രേ​ൻ എ​ന്ന വാ​ക്ക് ഫ്ര​ഞ്ചു​ഭാ​ഷ​യി​ൽ​നി​ന്ന് ഉ​ദ്ഭ​വി​ച്ച​താ​ണ്. ക​ഴി​ഞ്ഞ 20 വ​ർ​ഷ​ങ്ങ​ളി​ലാ​ണ് ത​ല​വേ​ദ​ന​യെ​ക്കു​റി​ച്ച് ആ​ധി​കാ​രി​ക​മാ​യ പ​ഠ​ന​ങ്ങ​ൾ ന​ട​ന്ന​ത്. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഹെ​ഡെ​യ്ക് സൊ​സൈ​റ്റി നി​ർ​ദേ​ശി​ച്ച ത​രം​തി​രി​വു​ക​ളാ​ണ് ഇ​പ്പോ​ൾ പ്രാ​ബ​ല്യ​ത്തി​ലു​ള്ള​ത്.

പ്ര​ധാ​ന​മാ​യി 13 ത​രം ത​ല​വേ​ദ​ന​ക​ൾ. അ​തി​ന്‍റെ ഉ​പ​ശീ​ർ​ഷ​ക​ങ്ങ​ളാ​ക​ട്ടെ 70 ത​രം. എ​ന്നാ​ൽ ത​ല​വേ​ദ​ന​യു​ണ്ടാ​ക്കു​ന്ന കാ​ര​ണ​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ൽ അ​തി​നെ ര​ണ്ടാ​യി തി​രി​ക്കാം - പ്രൈ​മ​റി​യും സെ​ക്ക​ൻ​ഡ​റി​യും.

പ്രൈ​മ​റി ഹെ​ഡെ​യ്ക്ക്

പ്ര​ത്യേ​ക​മാ​യ രോ​ഗ​കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ ഉ​ണ്ടാ​കു​ന്ന​താ​ണ് പ്രൈ​മ​റി ഹെ​ഡെ​യ്ക്ക്. ടെ​ൻ​ഷ​ൻ ഹെ​ഡെ​യ്ക്കും (78 ശ​ത​മാ​നം) മൈ​ഗ്രേ​നും (16 ശ​ത​മാ​നം) ക്ല​സ്റ്റ​ർ ത​ല​വേ​ദ​ന​യും ഈ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടും.

കാ​ര​ണ​മു​ള്ള ത​ല​വേ​ദ​ന

എ​ന്നാ​ൽ ശാ​രീ​രി​കാ​വ​യ​വ​ങ്ങ​ളി​ലെ വി​വി​ധ ആ​ഘാ​ത​ങ്ങ​ളു​ടെ അ​ന​ന്ത​ര​ഫ​ല​മാ​യി ഉ​ണ്ടാ​കു​ന്ന ത​ല​വേ​ദ​ന​യാ​ണ് സെ​ക്ക​ൻ​ഡ​റി ഹെ​ഡെ​യ്ക്.

മെ​നി​ഞ്ചൈ​റ്റി​സ്, എ​ൻ​സെ​ഫാ​ലൈ​റ്റി​സ്, ബ്രെ​യി​ൻ ട്യൂ​മ​ർ, ത​ല​ച്ചോ​റി​ലെ ര​ക്ത​സ്രാ​വ​വും ര​ക്തം ക​ട്ടി​യാ​ക​ലും, ടെം​പ​റ​ൽ ധ​മ​നി​യു​ടെ വീ​ക്കം, സൈ​ന​സൈ​റ്റി​സ്, വ​ർ​ധി​ച്ച പ്ര​ഷ​ർ, ഗ്ലൂ​ക്കോ​മ, ഹൈ​ഡ്രോ​കെ​ഫാ​ല​സ്, ദ​ന്ത​രോ​ഗ​ങ്ങ​ൾ, സെ​ർ​വി​ക്ക​ൽ സ്പോ​ണ്ടി​ലോ​സി​സ് എ​ന്നീ രോ​ഗാ​വ​സ്ഥ​ക​ൾ വി​വി​ധ തീ​വ്ര​ത​യി​ൽ സെ​ക്ക​ൻ​ഡ​റി ഹെ​ഡെ​യ്ക് ഉ​ണ്ടാ​ക്കു​ന്നു.

മൈ​ഗ്രേ​ൻ തു​ട​ങ്ങു​ന്ന​ത്...

പ്രാ​ഥ​മി​ക വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ത​ല​വേ​ദ​ന​യി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ടെ കാ​ഠി​ന്യം​കൊ​ണ്ട് ഒ​ന്നാം സ്ഥാ​ന​ത്ത് നി​ല​കൊ​ള്ളു​ന്ന​ത് മൈ​ഗ്രേ​ൻ​ത​ന്നെ. സ്ത്രീ​ക​ളി​ൽ 16 ശ​ത​മാ​നം പേ​രി​ലും പു​രു​ഷ​ന്മാ​രി​ൽ ആ​റു ശ​ത​മാ​നം പേ​രി​ലും മൈ​ഗ്രേ​ൻ ഉ​ണ്ടാ​കാ​റു​ണ്ടെ​ന്ന് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

ബ്രെ​യി​ൻ സ്റ്റെം, ​ഹൈ​പ്പോ​ത്ത​ലാ​മ​സ് എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലെ ഘ​ട​നാ​പ​രി​വ​ർ​ത്ത​ന​മോ വീ​ക്ക​മോ മൂ​ല​മാ​ണ് മൈ​ഗ്രേ​ൻ ഉ​ണ്ടാ​കു​ന്ന​ത്. സെ​റോ​ട്ടോ​ണി​ൻ എ​ന്ന സ​വി​ശേ​ഷ രാ​സ​പ​ദാ​ർ​ഥ​ത്തി​ന്‍റെ അ​ഭാ​വം മൂ​ലം ത​ല​യോ​ട്ടി​യി​ലെ ര​ക്ത​ക്കു​ഴ​ലു​ക​ൾ സ​മൂ​ല​മാ​യി വി​ക​സി​ക്കു​ന്നു.

ധ​മ​നി​ക​ൾ വി​ക​സി​ക്കു​ന്പോ​ൾ അ​വ​യെ ആ​വ​ര​ണം ചെ​യ്തി​രി​ക്കു​ന്ന വേ​ദ​ന​വാ​ഹി​ക​ളാ​യ നാ​ഡീ​ത​ന്തു​ക്ക​ൾ ഉ​ത്തേ​ജി​ക്ക​പ്പെ​ടു​ക​യും തീ​വ്ര​മാ​യ ത​ല​വേ​ദ​ന​യു​ണ്ടാ​കു​ക​യും ചെ​യ്യു​ന്നു. കൊ​ടി​ഞ്ഞി​ക്ക് മു​ന്നോ​ടി​യാ​യി ഉ​ണ്ടാ​കു​ന്ന സ​വി​ശേ​ഷ പ്രോ​ഡ്രോ​മും ഓ​റ​യും ഈ ​രോ​ഗാ​വ​സ്ഥ​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.

വെ​ട്ടി​ത്തി​ള​ങ്ങു​ന്ന പ്ര​കാ​ശ​ര​ശ്മി​ക​ൾ, ശ​ബ്ദം നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷം കൂ​ടാ​തെ മ​നോ​സം​ഘ​ർ​ഷം, ആ​ർ​ത്ത​വം, ഉ​റ​ക്ക​ക്ഷീ​ണം, മ​ദ്യം, ചോ​ക്ലേ​റ്റ്, നി​ർ​ജ​ലീ​ക​ര​ണം എ​ന്നി​വ​യെ​ല്ലാം പ​ല അ​വ​സ​ര​ങ്ങ​ളി​ൽ മൈ​ഗ്രേ​ന്‍റെ ഉ​ദ്ദീ​പ​ന​ത്തി​ന് ഹേ​തു​വാ​കു​ന്നു.

വി​വ​ര​ങ്ങ​ൾ - ഡോ. ​ശു​ഭ ജോ​ർ​ജ് ത​യ്യി​ൽ
MBBS, MIHS, MNHF(USA), ഹെ​ഡ് എ​യ്ക് സ്പെ​ഷ​ലി​സ്റ്റ്, കൊ​ച്ചി.

Health

യൂറിക് ആസിഡ് അധികമായാൽ ഗൗട്ട്

ര​ക്ത​ത്തി​ൽ യൂ​റി​ക്ക് ആ​സി​ഡ് അ​ടി​ഞ്ഞു​കൂ​ടി​യാ​ൽ പി​ടി​പെ​ടാ​വു​ന്ന പ്ര​ധാ​ന രോ​ഗ​മാ​ണു ഗൗ​ട്ട് എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന സ​ന്ധി​വാ​തം. 7 mg/dl​ആ​ണു നോ​ർ​മ​ൽ യൂ​റി​ക്ക് ആ​സി​ഡ് നി​ല.

തള്ളവിരലിന്‍റെ സന്ധിയിൽ

കാ​ലിലെ ത​ള്ള​വി​ര​ലി​ന്‍റെ സ​ന്ധി​യി​ലാ​ണു ഭൂ​രി​ഭാ​ഗം പേ​രി​ലും രോ​ഗാ​ക്ര​മ​ണം തു​ട​ങ്ങു​ക. രോ​ഗം ബാ​ധി​ച്ച സ​ന്ധി അ​തിവേ​ദ​ന​യോ​ടെ ചു​വ​ന്നു വീ​ർ​ത്തി​രി​ക്കും. വേ​ദ​ന പെട്ടെന്നു തു​ട​ങ്ങും. ഒ​റ്റ ദി​വ​സം കൊ​ണ്ട് മൂ​ർ​ധ​ന്യ​ത്തി​ലെ​ത്തു​ന്നു. ദി​വ​സ​ങ്ങ​ൾ നീ​ണ്ടു​നി​ല്ക്കു​ന്ന വേ​ദ​ന ചി​ല​പ്പോ​ൾ മ​റ്റു സ​ന്ധിക​ളി​ലേ​ക്കും വ്യാ​പി​ക്കാം.

പ​ണ്ടു​കാ​ല​ത്ത് ​രാ​ജാ​ക്ക​ൻമാ​രു​ടെ രോ​ഗം എ​ന്നാ​ണി​തി​നെ വി​ളി​ച്ചി​രു​ന്ന​ത്. അ​ക്കാ​ല​ത്ത് ധാ​രാ​ളം മാം​സ​വും മ​ദ്യ​വു​മു​പ​യോ​ഗി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കു​ക രാ​ജാ​ക്കന്മാർ​ക്കാ​യി​രി​ക്കു​മ​ല്ലോ?​ പ്ര​മേ​ഹ​വും അ​മി​ത വ​ണ്ണ​വും രോ​ഗ​സാ​ധ്യ​ത കൂ​ട്ടു​ന്നു. ഭ​ക്ഷ​ണ​ത്തി​ലെ ക്ര​മ​ക്കേ​ടു​കൊ​ണ്ടോ വൃ​ക്ക​വ​ഴി​യു​ള്ള മാ​ലി​ന്യ വി​സ​ർ​ജ​ന ത​ട​സ​ങ്ങ​ൾ കൊ​ണ്ടോ ഈ ​രോ​ഗം ഉണ്ടാവാം.

ഇതാണു പ്രശ്നം...

90% രോ​ഗി​ക​ളി​ലും യൂ​റേ​റ്റ് എ​ന്ന യൂ​റി​ക്ക് ആ​സി​ഡ​ട​ങ്ങി​യ ല​വണം മൂ​ത്ര​ത്തി​ലൂ​ടെ പു​റ​ത്തു പോ​കാ​ത്ത​താ​ണു പ്ര​ശ്നം. യൂ​റി​ക്കാ​സി​ഡ് 100 എം.​എ​ൽ വെ​ള്ള​ത്തി​ൽ 6 മി​ല്ലി​ഗ്രാം എ​ന്ന ക​ണ​ക്കി​ന് അ​ലി​യു​ന്ന​താ​ക​യാ​ൽ ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക എ​ന്ന​താ​ണ് രോ​ഗം കു​റ​യാ​നും രോ​ഗം വ​രാ​തി​രി​ക്കാ​നും ന​ല്ല വ​ഴി.​

വെള്ളം കുടിക്കുക, മൂത്രമൊഴിക്കുക

മൂ​ത്ര​ത്തി​ൽ ക​ല്ലു​ള്ള​വ​രോ​ടും ഇ​ങ്ങ​നെ ത​ന്നെ ഉ​പ​ദേ​ശി​ക്കാ​റു​ണ്ട്. ഇ​വ​രെ​ല്ലാം ധാ​രാ​ളം വെളളം ​കൂ​ടി​ക്കു​ക​യും ചെ​യ്യും. പ​ക്ഷേ, ധാ​രാ​ള​മാ​യി മൂ​ത്രമൊ​ഴി​ക്ക​ണ​മെ​ന്ന കാ​ര്യം വി​ട്ടു പോ​കും.​ കി​ട്ടു​ന്ന അ​വ​സ​ര​ങ്ങ​ളി​ലെ​ല്ലാം മൂ​ത്ര​മൊ​ഴി​ച്ചാ​ലേ മൂ​ത്ര​ത്തി​ലൂ​ടെ പു​റ​ത്തു ക​ള​യേ​ണ്ട മാ​ലി​ന്യം ക​ള​യാ​നാ​കൂ.

നാം ​കു​ടി​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ 60% മൂ​ത്ര​ത്തി​ലൂ​ടെ ത​ന്നെ പു​റ​ത്തു​ക​ള​യ​ണം. അ​ല്ലെങ്കി​ൽ കു​ടി​ച്ച​വെ​ള്ളം വി​യ​ർ​പ്പി​ലൂ​ടെ​യോ മ​ല​ത്തി​ലൂ​ടെ​യോ ശ്വ​സ​ന​ത്തി​ലൂ​ടെ​യോ ശ​രീ​രം പു​റ​ത്തു​ക​ള​യും. വൃ​ക്ക​യി​ൽ അ​മോ​ണി​യം ആ​സി​ഡ് യൂ​റേ​റ്റ് ക്രി​സ്റ്റ​ലു​ക​ളും അ​ടി​യാം. കുറഞ്ഞതു 10 ഗ്ലാസ് വെ​ള്ളം കു​ടി​ക്കു​ക, അ​തു​പോ​ലെ ധാ​രാ​ളം മൂ​ത്ര​മൊ​ഴി​ക്കു​ക.

ഡോ: ​റ്റി.​ജി. മ​നോ​ജ് കു​മാ​ർ
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ഹോ​മി​യോ​പ്പ​തി വ​കു​പ്പ്, ആറളം, ക​ണ്ണൂ​ർ
ഫോ​ൺ - 9447689239 [email protected]

Health

റം​സാ​ൻ നോ​മ്പും ഭ​ക്ഷ​ണ​വും: ദി​വ​സം മു​ഴു​വ​ൻ ഊ​ർ​ജം പ​ക​രു​ന്ന ഭ​ക്ഷ​ണം

ലോ​ക​മെ​മ്പാ​ടു​മു​ള്ള മു​സ്‌​ലിം മ​ത​വി​ശ്വാ​സി​ക​ള്‍​ക്ക് പ്രാ​ര്‍​ഥ​ന​യു​ടെ​യും ആ​ത്മ​സ​മ​ര്‍​പ്പ​ണ​ത്തി​ന്‍റെ​യും റം​സാ​ൻ നാ​ളു​ക​ൾ. ഉ​പ​വാ​സ​വും സ​ല്‍​ക്കാ​ര​വും പ​ര​സ്പ​രം കൈ​കോ​ര്‍​ത്ത് നി​ല്‍​ക്കു​ന്ന കാ​ല​യ​ള​വാ​ണ് നോ​മ്പു​കാ​ലം.

റം​സാ​ൻ മാ​സ​ത്തി​ൽ നാം ​ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തെ ആ​ശ്ര​യി​ച്ചാ​ണ് ന​മ്മു​ടെ ഊ​ർ​ജ​നി​ല​യും ഉ​ന്മേ​ഷ​വും. കൂ​ടാ​തെ വേ​ന​ൽ​ക്കാ​ലം, ജോ​ലി​ത്തി​ര​ക്കു​ക​ൾ, ജീ​വി​ത ശൈ​ലീ​രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യും നോ​മ്പി​ന്‍റെ കാ​ഠി​ന്യം കൂ​ട്ടു​ന്ന ഘ​ട​ക​ങ്ങ​ളാ​ണ്.

പോ​ഷ​ക സ​മ്പു​ഷ്ട​മാ​യ ആ​ഹാ​രം

റം​സാ​ൻ മാ​സ​ത്തി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ നോ​മ്പ​നു​ഷ്ഠാ​ന​ത്തി​നാ​യി സ​ഹ​ർ, ഇ​ഫ്താ​ർ സ​മ​യ​ങ്ങ​ളി​ൽ പോ​ഷ​ക സ​മ്പു​ഷ്ട​മാ​യ ആ​ഹാ​ര​ങ്ങ​ൾ, പ​ഴ​വ​ർ​ഗ​ങ്ങ​ൾ, വെ​ള്ളം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്ത​ണം.

വി​വി​ധ ത​ര​ത്തി​ലു​ള്ള ആ​ഹാ​ര​ത്തെ​ക്കാ​ൾ ആ​രോ​ഗ്യ​ക​ര​മാ​യ വി​ഭ​വ​ങ്ങ​ൾ​ക്കു മു​ൻ‌​തൂ​ക്കം കൊ​ടു​ക്ക​ണം.

മി​ല്ല​റ്റു​ക​ൾ, റാ​ഗി, ഓ​ട്‌​സ്

ഇ​ട​യ​ത്താ​ഴ​ത്തി​ന് നാ​രു​ക​ൾ കൂ​ടു​ത​ൽ അ​ട​ങ്ങി​യ മു​ഴു​ധാ​ന്യ​ങ്ങ​ളാ​യ ത​വി​ടു​ള്ള അ​രി, ഗോ​ത​മ്പ്, മി​ല്ല​റ്റു​ക​ൾ, റാ​ഗി, ഓ​ട്‌​സ് എ​ന്നി​വ​യാ​ണ് ഉ​ത്ത​മം.

സാ​വ​ധാ​ന​ത്തി​നു​ള്ള ദ​ഹ​നം സാ​ധ്യ​മാ​ക്കു​ക​യും വി​ശ​പ്പ് പെ​ട്ടെ​ന്ന് അ​നു​ഭ​വ​പ്പെ​ടാ​തെ ദി​വ​സം മു​ഴു​വ​ൻ ഊ​ര്‍​ജം പ​ക​രാ​നും ഈ ​ധാ​ന്യ​ങ്ങ​ൾ സ​ഹാ​യി​ക്കും.

പ​യ​ർ, പ​രി​പ്പു​വ​ര്‍​ഗ​ങ്ങ​ൾ, മു​ട്ട

പ​യ​ർ, പ​രി​പ്പു​വ​ര്‍​ഗ​ങ്ങ​ൾ, മു​ട്ട, കൊ​ഴു​പ്പു കു​റ​ഞ്ഞ പാ​ൽ, പാ​ൽ ഉ​ല്‍​പ്പ​ന്ന​ങ്ങ​ൾ, മീ​ൻ, തൊ​ലി മാ​റ്റി​യ ചി​ക്ക​ൻ, ന​ട്‌​സ്, സ്മൂ​ത്തി, സൂ​പ്പു​ക​ൾ എ​ന്നി​വ ദി​വ​സം മു​ഴു​വ​ൻ ശ​രീ​ര​ത്തി​ന് ബ​ലം പ​ക​രാ​നും സ​ഹാ​യി​ക്കു​ന്നു.

പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും

ഫ്ര​ഷ് പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ആ​ഹാ​ര​ത്തി​ൽ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തു വ​ഴി അ​നി​വാ​ര്യ​മാ​യ വി​റ്റാ​മി​നു​ക​ളും മി​ന​റ​ലു​ക​ളും ല​ഭി​ക്കു​ന്നു.

ക​ഫീ​ൻ പാ​നീ​യ​ങ്ങ​ൾ കു​റ​യ്ക്കാം

ക​ഫീ​ൻ കൂ​ടു​ത​ൽ അ​ട​ങ്ങി​യ പാ​നീ​യ​ങ്ങ​ളാ​യ ചാ​യ, കാ​പ്പി, സോ​ഡ, കോ​ള, ചോ​ക്ലേ​റ്റ് എ​ന്നി​വ ശ​രീ​ര​ത്തി​ൽ നി​ന്ന് കൂ​ടു​ത​ൽ ജ​ലം ന​ഷ്ട​പ്പെ​ടു​ത്തും. ആ​യ​തി​നാ​ൽ അ​വ​യു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്കു​ക.

വി​വ​ര​ങ്ങ​ൾ: അ​നു മാ​ത്യു

ഡ​യ​റ്റീ​ഷ​ൻ എ​സ്‌​യു​ടി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം.

Health

ചി​ക്ക​ൻ ഇ​ഡ്ഡ​ലി, ബ്രേ​ക്ക് ഫാ​സ്റ്റ് ഉ​ഷാ​റാ​ക്കും പ്രോ​ട്ടീ​ൻ വി​പ്ല​വം!

മ​ല​യാ​ളി​ക​ളു​ടെ പ്ര​ഭാ​ത​ഭ​ക്ഷ​ണ​ങ്ങ​ളി​ൽ ഇ​ഡ്ഡ​ലി​ക്കു​ള്ള സ്ഥാ​നം ഒ​ന്നു വേ​റെ​ത​ന്നെ​യാ​ണ്. ല​ഘു​വാ​യ​തും എ​ളു​പ്പ​ത്തി​ൽ ദ​ഹി​ക്കു​ന്ന​തു​മാ​യ ഇ​ഡ്ഡ​ലി​യെ ഒ​രു -സൂ​പ്പ​ർ ഫു​ഡ്- ആ​ക്കി മാ​റ്റി​യാ​ലോ? ഇ​താ, പ​ര​മ്പ​രാ​ഗ​ത രു​ചി​യും ആ​ധു​നി​ക പോ​ഷ​കാ​ഹാ​ര രീ​തി​യും കൈ​കോ​ർ​ക്കു​ന്ന ചി​ക്ക​ൻ ഇ​ഡ്ഡ​ലി.

ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും ജി​മ്മി​ൽ പോ​കു​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ അ​നു​യോ​ജ്യ​മാ​യ ഈ ​വി​ഭ​വം ആ​രോ​ഗ്യ​ക​രം മാ​ത്ര​മ​ല്ല, രു​ചി​ക​ര​വു​മ​ണ്.

ഇ​ഡ്ഡ​ലി​യി​ലെ കാ​ർ​ബോ​ഹൈ​ഡ്രേ​റ്റും ചി​ക്ക​നി​ലെ ലീ​ൻ പ്രോ​ട്ടീ​നും ചേ​രു​മ്പോ​ൾ അ​തൊ​രു സ​മ്പൂ​ർ​ണ ഭ​ക്ഷ​ണ​മാ​യി മാ​റു​ന്നു. ഇ​തി​ന്‍റെ പ്ര​ധാ​ന ഗു​ണ​ങ്ങ​ൾ നോ​ക്കാം. മാ​വ് പു​ളി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ല​ഭി​ക്കു​ന്ന പ്രോ​ബ​യോ​ട്ടി​ക് ഗു​ണ​ങ്ങ​ൾ ദ​ഹ​നം എ​ളു​പ്പ​മാ​ക്കു​ന്നു.

ചി​ക്ക​നി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന പ്രോ​ട്ടീ​ൻ, അ​മി​നോ ആ​സി​ഡു​ക​ൾ എ​ന്നി​വ പേ​ശി​ക​ളു​ടെ വ​ള​ർ​ച്ച​യ്ക്കും പു​ന​രു​ജ്ജീ​വ​ന​ത്തി​നും സ​ഹാ​യി​ക്കു​ന്നു. വി​റ്റാ​മി​ൻ ബി 12, ​അ​യ​ൺ എ​ന്നി​വ​യാ​ൽ സ​മ്പു​ഷ്ട​മാ​യ​തി​നാ​ൽ ദി​വ​സം മു​ഴു​വ​ൻ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഉ​ന്മേ​ഷം ന​ൽ​കു​ന്നു.

ആ​വി​യി​ൽ വേ​വി​ക്കു​ന്ന​തി​നാ​ൽ എ​ണ്ണ​യു​ടെ ഉ​പ​യോ​ഗം കു​റ​വാ​ണ്. ഇ​ത് അ​നാ​വ​ശ്യ കൊ​ഴു​പ്പ് അ​ക​റ്റി നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്നു.

ആ​വ​ശ്യ​മാ​യ ചേ​രു​വ​ക​ൾ

വ​ള​രെ ല​ളി​ത​മാ​യ ചേ​രു​വ​ക​ൾ ഉ​പ​യോ​ഗി​ച്ച് കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ ചി​ക്ക​ൻ ഇ​ഡ്ഡ​ലി ത​യാ​റാ​ക്കാം.

  • ഇ​ഡ്ഡ​ലി മാ​വ്: 2 ക​പ്പ്
  • ബോ​ൺ​ലെ​സ്സ് ചി​ക്ക​ൻ: 150 ഗ്രാം (​അ​രി​ഞ്ഞ​ത്)
  • ഇ​ഞ്ചി പേ​സ്റ്റ്: 1 ടീ​സ്പൂ​ൺ
  • പ​ച്ച​മു​ള​ക് പേ​സ്റ്റ്: അ​ര ടീ​സ്പൂ​ൺ
  • കു​രു​മു​ള​ക് പൊ​ടി: അ​ര ടീ​സ്പൂ​ൺ
  • ഉ​പ്പ്: ആ​വ​ശ്യ​ത്തി​ന്
  • മ​ല്ലി​യി​ല: 1 ടേ​ബി​ൾ​സ്പൂ​ൺ (അ​രി​ഞ്ഞ​ത്)

ത​യാ​റാ​ക്കു​ന്ന വി​ധം

ചി​ക്ക​ൻ അ​ല്പം വെ​ള്ളം ചേ​ർ​ത്ത് പാ​നി​ൽ വേ​വി​ക്കു​ക. വെ​ന്ത ശേ​ഷം ചൂ​ടാ​റാ​നാ​യി വ​യ്ക്കു​ക. ചൂ​ടാ​റി​ക്ക​ഴി​യു​ന്പോ​ൾ ചി​ക്ക​നി​ലേ​ക്ക് ഇ​ഞ്ചി-​പ​ച്ച​മു​ള​ക് പേ​സ്റ്റ്, കു​രു​മു​ള​ക് പൊ​ടി, ഉ​പ്പ്, മ​ല്ലി​യി​ല എ​ന്നി​വ ചേ​ർ​ത്ത് ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക.

ശേ​ഷം ഇ​ഡ്ഡ​ലി ത​ട്ടി​ൽ അ​ല്പം എ​ണ്ണ പു​ര​ട്ടി​യ ശേ​ഷം മു​ക്കാ​ൽ ഭാ​ഗ​ത്തോ​ളം മാ​വ് ഒ​ഴി​ക്കു​ക. ഇ​തി​ന് മു​ക​ളി​ലാ​യി ത​യാ​റാ​ക്കി​യ ചി​ക്ക​ൻ വി​ത​റു​ക (അ​ല്ലെ​ങ്കി​ൽ മാ​വി​നോ​ടൊ​പ്പം ചി​ക്ക​ൻ ചേ​ർ​ത്ത് ഇ​ള​ക്ക​യും ഒ​ഴി​ക്കാം).

തു​ട​ർ​ന്ന് ഇ​ഡ്ഡ​ലി പാ​ത്ര​ത്തി​ൽ വ​ച്ച് 12-15 മി​നി​റ്റ് ആ​വി​യി​ൽ വേ​വി​ക്കു​ക. ര​ണ്ട് മി​നി​റ്റ് ചൂ​ടാ​റാ​ൻ വ​ച്ച ശേ​ഷം ഇ​ഡ്ഡ​ലി എ​ടു​ക്കാം. തേ​ങ്ങ ച​മ്മ​ന്തി അ​ല്ലെ​ങ്കി​ൽ സാ​മ്പാ​റി​നൊ​പ്പം ക​ഴി​ക്കാം.

Health

പ്ര​മേ​ഹം, ഹൃ​ദ്രോ​ഗം എ​ന്നി​വ​യെ പ്ര​തി​രോ​ധി​ക്കും; അ​രി​യാ​ഹാ​ര​ത്തി​ന് പ​ക​ര​ക്കാ​ര​ന്‍ മു​ള​ങ്കൂ​മ്പ്

ലോ​ക​ത്തെ കീ​ഴ​ട​ക്കാ​ന്‍ പു​തി​യ സൂ​പ്പ​ര്‍​ഫു​ഡ്..! ഭ​ക്ഷ​ണ​പ്രേ​മി​ക​ള്‍​ക്കി​ട​യി​ലും ആ​രോ​ഗ്യ​രം​ഗ​ത്തും ഇ​പ്പോ​ള്‍ ച​ര്‍​ച്ചാ​വി​ഷ​യം ചൈ​നീ​സ് വി​ഭ​വ​ങ്ങ​ളി​ലെ ഒ​രു ചേ​രു​വ മാ​ത്ര​മ​ല്ല, മ​റി​ച്ച് ഭൂ​മി​യി​ല്‍ ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ വ​ള​രു​ന്ന സ​സ്യ​മാ​യ മു​ള​യാ​ണ്.

മു​ള​ങ്കൂ​മ്പു​ക​ള്‍ വെ​റു​മൊ​രു നാ​ട​ന്‍ വി​ഭ​വ​മ​ല്ലെ​ന്നും, ആ​ഗോ​ള​ത​ല​ത്തി​ല്‍ ത​ന്നെ വ​ന്‍ സ്വീ​കാ​ര്യ​ത ല​ഭി​ക്കാ​ന്‍ പോ​കു​ന്ന ഒ​രു - സൂ​പ്പ​ര്‍ ഫു​ഡ് - ആ​ണെ​ന്നു​മാ​ണ് പു​തി​യ ഗ​വേ​ഷ​ണ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

യു​കെ ആം​ഗ്ലി​യ റ​സ്‌​കി​ന്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഗ​വേ​ഷ​ക​ര്‍ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് മു​ള​ങ്കൂ​മ്പി​ന്‍റെ വി​സ്മ​യി​പ്പി​ക്കു​ന്ന ഗു​ണ​ങ്ങ​ളെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​ത്. മു​ള​ങ്കൂ​മ്പ് പ​തി​വാ​യി ആ​ഹാ​ര​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​ത് പ്ര​മേ​ഹം, ഹൃ​ദ്രോ​ഗം എ​ന്നി​വ​യെ പ്ര​തി​രോ​ധി​ക്കാ​നും കു​ട​ലി​ന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​നും സ​ഹാ​യി​ക്കു​മെ​ന്ന് പ​ഠ​നം തെ​ളി​യി​ക്കു​ന്നു.

ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍, പ്ര​ത്യേ​കി​ച്ച് ചൈ​ന​യി​ലും ഇ​ന്ത്യ​യു​ടെ വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലും മു​ള​ങ്കൂ​മ്പ് പ​ണ്ടു​മു​ത​ലേ ഭ​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ഇ​തി​ന്‍റെ പോ​ഷ​ക​ഗു​ണ​ങ്ങ​ള്‍ നി​ര​വ​ധി​യാ​ണ്. പേ​ശി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് അ​ത്യാ​വ​ശ്യ​മാ​യ പ്രോ​ട്ടീ​നാ​ല്‍ സ​മ്പ​ന്ന​മാ​ണ് മു​ള​ങ്കൂ​മ്പു​ക​ള്‍.

ഇ​തി​നു കൊ​ഴു​പ്പ് കു​റ​വാ​ണ്. അ​താ​യ​ത്, ത​ടി കു​റ​യ്ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക് ഉ​ത്ത​മ​മാ​യ ആ​ഹാ​രം. നാ​രു​ക​ളാ​ല്‍ സ​മ്പ​ന്ന​മാ​യ ഇ​വ ദ​ഹ​നം സു​ഗ​മ​മാ​ക്കാ​നും മ​ല​ബ​ന്ധം കു​റ​യ്ക്കാ​നും സ​ഹാ​യി​ക്കു​ന്നു. വി​റ്റാ​മി​നു​ക​ളും ധാ​തു​ക്ക​ളും മു​ള​ങ്കൂ​മ്പി​ല്‍ ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​ട്ടു​ണ്ട്.

വി​റ്റാ​മി​ന്‍ എ, ​ബി6, ഇ ​എ​ന്നി​വ​യ്ക്കും പൊ​ട്ടാ​സ്യം എ​ന്നി​വ​യ്ക്കും പു​റ​മെ അ​മി​നോ ആ​സി​ഡു​ക​ളു​ടെ ക​ല​വ​റ കൂ​ടി​യാ​ണ് മു​ള​ങ്കൂ​മ്പു​ക​ള്‍. മു​ള​ങ്കൂ​മ്പ് ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് നി​യ​ന്ത്രി​ക്കാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്നു പ​ഠ​ന​ങ്ങ​ള്‍ സൂ​ചി​പ്പി​ക്കു​ന്നു.

കൂ​ടാ​തെ ചീ​ത്ത കൊ​ള​സ്ട്രോ​ളി​ന്‍റെ അ​ള​വ് കു​റ​യ്ക്കാ​നും ഇ​തി​നു സാ​ധി​ക്കും. ഇ​ത് ഹൃ​ദ്രോ​ഗ സാ​ധ്യ​ത​യെ വ​ലി​യ തോ​തി​ല്‍ പ്ര​തി​രോ​ധി​ക്കു​ന്നു. ശ​രീ​ര​ത്തി​ലെ വീ​ക്ക​ങ്ങ​ള്‍ കു​റ​യ്ക്കാ​നു​ള്ള ക​ഴി​വും ഇ​തി​നു​ണ്ട്.

മു​ള​ങ്കൂ​മ്പി​ന് ആ​ഗോ​ള​ത​ല​ത്തി​ല്‍ ആ​രോ​ഗ്യ​ക​ര​വും സു​സ്ഥി​ര​വു​മാ​യ ഒ​രു ഭ​ക്ഷ​ണ​മാ​യി മാ​റാ​ന്‍ വ​ലി​യ സാ​ധ്യ​ത​യു​ണ്ട്. എ​ന്നാ​ല്‍ അ​ത് ശ​രി​യാ​യ രീ​തി​യി​ല്‍ പാ​കം ചെ​യ്യ​ണ​മെ​ന്ന് ഗ​വേ​ഷ​ക​ര്‍ പ​റ​യു​ന്നു. മു​ള​ങ്കൂ​മ്പ് ക​ഴി​ക്കു​മ്പോ​ള്‍ പ്ര​ധാ​ന​മാ​യും ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളും ഗ​വേ​ഷ​ക​ര്‍ മു​ന്ന​റി​യി​പ്പാ​യി ന​ല്‍​കു​ന്നു.

പ​ച്ച​മു​ള​ങ്കൂ​മ്പ് ഒ​രി​ക്ക​ലും നേ​രി​ട്ട് ക​ഴി​ക്ക​രു​ത്. പ​ച്ച മു​ള​ങ്കൂ​മ്പി​ല്‍ സ​യ​നൈ​ഡി​ന്‍റെ അം​ശം അ​ട​ങ്ങി​യി​ട്ടു​ണ്ടാ​കാം. ഇ​ത് തൈ​റോ​യ്ഡ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചേ​ക്കാം. എ​ന്നാ​ല്‍ പേ​ടി​ക്കേ​ണ്ട​തി​ല്ല, മു​ള​ങ്കൂമ്പ് ക​ഷ​ണ​ങ്ങ​ളാ​ക്കി ന​ന്നാ​യി തി​ള​പ്പി​ച്ച ശേ​ഷം പാ​കം ചെ​യ്താ​ല്‍ ഈ ​വി​ഷാം​ശ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കാം.

ഭാ​വി​യി​ല്‍ പ്ര​മേ​ഹ​ത്തി​നും മ​റ്റ് ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ള്‍​ക്കു​മെ​തി​രേ പോ​രാ​ടാ​ന്‍ മു​ള​ങ്കൂ​മ്പു​ക​ള്‍ ന​മ്മു​ടെ തീ​ന്‍​മേ​ശ​ക​ളി​ലെ പ്ര​ധാ​ന വി​ഭ​വ​മാ​യി മാ​റു​മെ​ന്ന് ഉ​റ​പ്പാ​ണ്.

Health

വീടും പരിസരവും കൊതുകുവളർത്തൽ കേന്ദ്രമാക്കരുത്

സാ​മൂ​ഹിക പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഡെ​ങ്കി​പ്പ​നി നി​യ​ന്ത്രി​ക്കാം. വീ​ടി​ന്‍റെ അ​ക​ത്തും പു​റ​ത്തും കൊ​തു​കി​ന് മു​ട്ട​യി​ടാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ന​മ്മ​ളാ​യി ഒ​രു​ക്കി​ക്കൊ​ടു​ക്കു​ന്നി​ല്ല എ​ന്നു​റ​പ്പാ​ക്കൂ.

കുറ​ച്ചുസ​മ​യം കൊ​തു​കി​ന്‍റെ ഉ​റ​വി​ട​ങ്ങ​ൾ ന​ശി​പ്പി​ക്കാ​നാ​യി ചി​ല​വാ​ക്കൂ.

വെള്ളം കെട്ടിനിൽക്കാൻ ഇടം ഒരുക്കരുത്

• ഈ​ഡി​സ് കൊ​തു​കു​ക​ൾ ശു​ദ്ധ​ജ​ല​ത്തി​ലാ​ണ് മു​ട്ട​യി​ട്ടു​പെ​രു​കു​ന്ന​ത്. ​അ​തി​നാ​ൽ വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന ചി​ര​ട്ട, വ​ലി​ച്ചെ​റി​ഞ്ഞ പ്ലാ​സ്റ്റി​ക് പാ​ത്ര​ങ്ങ​ൾ, ദ്ര​വി​ക്കാ​ത്ത മാ​ലി​ന്യ​ങ്ങ​ൾ, ഉ​പ​യോ​ഗ​മി​ല്ലാ​ത്ത ട​യ​റു​ക​ൾ, ബ​ക്ക​റ്റു​ക​ൾ, പ​റ​മ്പി​ൽ അ​ല​ക്ഷ്യ​മാ​യി​ക്കി​ട​ക്കു​ന്ന മ​റ്റ് വ​സ്തു​ക്ക​ൾ മു​ത​ലാ​യ​വ നീ​ക്കം ചെ​യ്യു​ക.

• മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യാ​തെ ക​ഴി​വ​തും ഉ​റ​വി​ട​ത്തി​ൽ​ത്ത​ന്നെ സം​സ്ക​രി​ക്കു​ക.

വെ​ള്ളം ശേ​ഖ​രി​ച്ചു വ​യ്ക്കു​ന്ന പാ​ത്ര​ങ്ങ​ൾ

• വെ​ള്ളം ശേ​ഖ​രി​ച്ചു വ​യ്ക്കു​ന്ന പാ​ത്ര​ങ്ങ​ൾ, ടാ​ങ്കു​ക​ൾ, സി​മ​ന്‍റുതൊ​ട്ടി​ക​ൾ തു​ട​ങ്ങി​യ​വ ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ ന​ന്നാ​യി ഉ​ര​ച്ചു ക​ഴു​കി​യ ശേ​ഷം വെ​ള്ളം ശേ​ഖ​രി​ക്കു​ക.​

കൊ​തു​ക് ക​ട​ക്കാ​ത്ത രീ​തി​യി​ൽ വ​ല​യോ ,തു​ണി​യോ ഉ​പ​യോ​ഗി​ച്ച് പൂ​ർ​ണമാ​യി മൂ​ടിവ​യ്ക്കു​ക.

കൊ​തു​കു​ക​ടി ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ

• കൊ​തു​കു​ക​ടി ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ കൊ​തു​കി​നെ അ​ക​റ്റു​ന്ന ലേ​പ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക.
• ശ​രീ​രം മൂ​ടു​ന്ന വി​ധ​ത്തി​ലു​ള്ള വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ക
• ജ​ന​ലു​ക​ളും വാ​തി​ലു​ക​ളും അ​ട​ച്ചി​ടു​ക. ജ​ന​ലു​ക​ൾ​ക്കും വാ​തി​ലു​ക​ൾ​ക്കും കൊ​തു​കു ക​ട​ക്കാ​തി​രി​ക്കു​ന്ന​തി​നു​ള്ള സ്ക്രീ​നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക
• പ​ക​ൽ ഉ​റ​ങ്ങു​മ്പോ​ളും കൊ​തു​കു​വ​ല ഉ​പ​യോ​ഗി​ക്കു​ക

ഫ്രി​ഡ്ജി​നു പു​റ​കി​ലെ ട്രേയിൽ....

• ഫ്രി​ഡ്ജി​നു പു​റ​കി​ലെ ട്രേ,​ ചെ​ടി​ച്ച​ട്ടി​ക​ൾ​ക്ക​ടി​യി​ലെ പാ​ത്രം, വാ​ട്ട​ർ കൂ​ള​റു​ക​ൾ, ഫ്ല​വ​ർ വേ​സു​ക​ൾ, വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക് തീ​റ്റ കൊ​ടു​ക്കു​ന്ന പാ​ത്രം മു​ത​ലാ​യ​വ​യി​ലെ വെ​ള്ളം ആ​ഴ്ച​യി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും മാ​റ്റ​ണം.

വീ​ടി​ന്‍റെ ടെ​റ​സ്, സ​ൺഷേ​ഡ്

• വീ​ടി​ന്‍റെ ടെ​റ​സ്, സ​ൺഷേ​ഡ്എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക.
• വീ​ടി​നു ചു​റ്റും കാ​ണു​ന്ന പാ​ഴ്ച്ചെ​ടി​ക​ളും ച​പ്പുച​വ​റു​ക​ളും മാ​ലി​ന്യ​ങ്ങ​ളും യ​ഥാ​സ​മ​യം നീ​ക്കം ചെ​യ്യു​ക.

ആഴ്ചയിലൊരിക്കൽ

• ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ കൊ​തു​കി​ന്‍റെ ഉ​റ​വി​ട ന​ശീ​ക​ര​ണം ന​ട​ത്തി ഡ്രൈ​ഡേ ആ​ച​രി​ക്കു​ക. വാ​ർ​ഡു​ത​ല ആ​രോ​ഗ്യ ശു​ചി​ത്വ പോ​ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​വു​ക.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്, ആ​രോ​ഗ്യ കേ​ര​ളം & കേരള ഹെൽത് സർവീസസ്

Health

പുറംവേദന എങ്ങനെ കുറയ്ക്കാം?

ശ​രീ​ര​ത്തി​ന്‍റെ ശേ​ഷി, ഊർ​ജം എ​ന്നി​വ അ​നു​വ​ദി​ക്കു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ലാ​യി അ​ധ്വാ​നി​ക്കു​ക, വ​യ​ർ, അ​ര​ക്കെ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ പേ​ശി​ക​ൾ​ക്കു​ണ്ടാ​കു​ന്ന ബ​ല​ക്കു​റ​വ് എ​ന്നി​വ​യും പു​റം​വേ​ദ​ന​യ്ക്കു കാ​ര​ണ​മാ​കു​ന്നു. ന​ല്ല ആ​രോ​ഗ്യ​ത്തി​നു ന​ല്ല​ത​ല്ലാ​ത്ത ജീ​വി​ത​ശൈ​ലി​യു​ടെ ഫ​ല​മാ​യും പു​റം​വേ​ദ​ന ഉ​ണ്ടാ​കും.

ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി മ​രു​ന്നു​ക​ൾ, ആ​ഹാ​ര​ക്ര​മീ​ക​ര​ണം, വ്യാ​യാ​മം, മാ​ന​സി​ക സം​ഘ​ർ​ഷം കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള പ​രി​ശീ​ല​നം എ​ന്നി​വ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചു മാ​ത്രം ആ​യി​രി​ക്ക​ണം.

എ​ങ്കി​ലും ചി​ല കാ​ര്യ​ങ്ങ​ൾ ഇ​വി​ടെ കു​റി​ക്കു​ക​യാ​ണ്.

കി​ട​ക്കു​മ്പോ​ൾ

ന​ല്ല ഉ​റ​പ്പു​ള്ള പ്ര​ത​ല​ത്തി​ൽ കി​ട​ക്കു​ക​യാ​ണു ന​ല്ല​ത്. മൂ​ന്നി​ഞ്ചു ക​ന​മു​ള്ള പ​ഞ്ഞി​മെ​ത്ത​യും മൂ​ന്നി​ഞ്ചു ക​ന​മു​ള്ള ത​ല​യി​ണ​യും ഉ​പ​യോ​ഗി​ക്കാം.

എ​ണ്ണ പു​ര​ട്ടാം

നൂ​റു മി​ല്ലി ന​ല്ലെ​ണ്ണ​യി​ൽ ഒ​രു ടീ​സ്പൂ​ണ്‍ കു​ന്തി​രി​ക്ക​മി​ട്ട് തി​ള​പ്പി​ക്കു​ക. ചൂ​ടാ​റി​യ​ശേ​ഷം കു​പ്പി​യി​ലാ​ക്കി വ​യ്ക്കു​ക. അ​തി​ൽ​നി​ന്ന് അ​ൽ​പ​മെ​ടു​ത്തു ചെ​റു​താ​യി ചൂ​ടാ​ക്കി വേ​ദ​ന​യു​ള്ള ഭാ​ഗ​ത്ത് പു​ര​ട്ടി അ​ഞ്ചു​മി​നി​റ്റ് നേ​രം മൃ​ദു​വാ​യി ത​ട​വു​ക.

ചൂ​ടു​വെ​ള്ള​ത്തി​ൽ കു​ളി​ക്കു​ക. കു​ളി​ക​ഴി​ഞ്ഞ ഉ​ട​നെ ഒ​രു ഗ്ലാ​സ് ചൂ​ടു​വെ​ള്ളം കു​ടി​ക്കു​ക​യും ചെ​യ്യു​ക.

വ്യാ​യാ​മം ചെ​യ്യു​മ്പോ​ൾ...

വേ​ദ​ന പൂ​ർ​ണ​മാ​യി മാ​റി​യ​ശേ​ഷം ഡോ​ക്ട​ർ പ​റ​ഞ്ഞി​ട്ടു​ള്ള വ്യാ​യാ​മ​ങ്ങ​ൾ ആ​രം​ഭി​ക്കാ​വു​ന്ന​താ​ണ്. എ​ന്നാ​ൽ, വ്യാ​യാ​മം ചെ​യ്തു​തു​ട​ങ്ങി​യ​ശേ​ഷം വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ വ്യാ​യാ​മം ചെ​യ്യു​ന്ന​തു നി​ർ​ത്തി​വ​യ്ക്ക​ണം.

ആ​യാ​സ​ക​ര​മാ​യ ജോ​ലി ചെ​യ്യു​മ്പോ​ൾ

ഭാ​രം പൊ​ക്കു​ക​യോ മ​റ്റ് ആ​യാ​സ​ക​ര​മാ​യ ജോ​ലി​ക​ൾ ചെ​യ്യു​ക​യോ ആ​ണെ​ങ്കി​ൽ തോ​ൾ, പു​റം, ന​ടു​വ് എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ സ​മ്മ​ർ​ദം ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം.

ഇ​രു​ന്നു ജോ​ലി ചെ​യ്യു​ന്ന​വ​ർ

ഇ​രു​ന്നു ജോ​ലി ചെ​യ്യു​ന്ന​വ​ർ ക​സേ​ര, മേ​ശ എ​ന്നി​വ ശ​രി​യാ​യ രീ​തി​യി​ൽ ഉ​യ​ര​മു​ള്ള​വ​യാ​യി​രി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

മാ​ത്ര​മ​ല്ല, മ​ണി​ക്കൂ​റി​ൽ ഒ​രു പ്രാ​വ​ശ്യ​മെ​ങ്കി​ലും എ​ഴു​ന്നേ​ൽ​ക്കു​ക​യും കു​റ​ച്ചു​സ​മ​യം നി​ൽ​ക്കു​ക​യോ ന​ട​ക്കു​ക​യോ ചെ​യ്യു​ക​യും വേ​ണം.

വെ​യി​ൽ കൊ​ള്ള​ണം

ദി​വ​സ​വും രാ​വി​ലെ ഒ​ൻ​പ​തു മ​ണി​ക്കു​മു​ൻ​പ് ഇ​രു​പ​തു മി​നി​റ്റു​നേ​രം വെ​യി​ൽ കൊ​ള്ളു​ന്ന​തു ന​ല്ല​താ​ണ്.

എ​ള്ളും പു​ഴു​ങ്ങി​യ കോ​ഴി​മു​ട്ട​യു​ടെ വെ​ള്ള​യും...

സൗ​ക​ര്യ​പ്പെ​ടു​ന്ന സ​മ​യ​ങ്ങ​ളി​ൽ ഒ​രു ടീ​സ്പൂ​ണ്‍ എ​ള്ള്, പു​ഴു​ങ്ങി​യ കോ​ഴി​മു​ട്ട​യു​ടെ വെ​ള്ള എ​ന്നി​വ ക​ഴി​ക്കാ​വു​ന്ന​താ​ണ്.

പു​ൽ​ത്തൈ​ലം

വൈ​കു​ന്നേ​രം അ​ല്പം ചൂ​ടു​വെ​ള്ള​ത്തി​ൽ നാ​ലോ അ​ഞ്ചോ തു​ള്ളി പു​ൽ​ത്തൈ​ലം ചേ​ർ​ത്ത് അ​തി​ൽ തു​ണി​മു​ക്കി ശ​രീ​രം മു​ഴു​വ​ൻ തു​ട​യ്ക്കു​ക​യും ന​ല്ല​തു​പോ​ലെ തോ​ർ​ത്തി​യ​ശേ​ഷം ഒ​രു ഗ്ലാ​സ് ചൂ​ടു​വെ​ള്ളം കു​ടി​ക്കു​ക​യും ചെ​യ്യു​ക.

ഇ​ഞ്ചി ച​ത​ച്ചി​ട്ട് തി​ള​പ്പി​ച്ച വെ​ള്ളം

  • ഇ​ഞ്ചി ച​ത​ച്ചി​ട്ട് തി​ള​പ്പി​ച്ച വെ​ള്ളം ചെ​റു​ചൂ​ടോ​ടെ കു​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണു ന​ല്ല​ത്.
  • ന​ന്നാ​യി ഉ​റ​ങ്ങു​ക.
  • ധാ​രാ​ളം പാ​ട്ടു കേ​ൾ​ക്കു​ക.
  • ത​മാ​ശ​ക​ൾ പ​റ​യാ​നും കേ​ൾ​ക്കാ​നും സ​മ​യം ക​ണ്ടെ​ത്തു​ക.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​എം. പി. ​മ​ണി
തൂ​ലി​ക, കൂ​ന​ത്ത​റ, ഷൊ​റ​ണൂ​ർ ഫോ​ൺ - 9846073393.

Health

പല്ലിൽ കമ്പിയിടുന്ന ചികിത്സ

പ​ല്ലി​ന്‍റെ ക​മ്പി​യി​ട​ൽ ചി​കി​ൽ​സ ര​ണ്ടു ത​ര​ത്തി​ൽ ഉ​ണ്ട്. എ​ടു​ത്തു മാ​റ്റു​ന്ന ത​ര​ത്തി​ലു​ള്ള ക​ന്പി​യി​ട​ലും ഉ​റ​പ്പി​ച്ചു വ​യ്ക്കു​ന്ന ത​ര​ത്തി​ലു​ള്ള ചി​കി​ത്സ​യും. പ​ല്ലി​ൽ ക​ന്പി​യി​ടാ​ൻ തീ​രു​മാ​നി​ക്കു​ന്പോ​ൾ ഏ​തു ത​ര​ത്തി​ലു​ള്ള ചി​കി​ൽ​സ​യാ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന് ദ​ന്ത​ഡോ​ക്ട​റോ​ട് ആ​ലോ​ചി​ക്ക​ണം.

ക​മ്പി​യി​ടാ​ൻ വ​രു​ന്ന​വ​രി​ൽ കൂ​ടു​ത​ലും ഭ​യ​പ്പെ​ടു​ന്ന​ത് പ​ല്ല് എ​ടു​ത്തി​ട്ടു​ള്ള ചി​കി​ത്സ​യെ​യാ​ണ്.

പ​ല്ലി​ന് കമ്പി​ ഇ​ടേ​ണ്ടി വ​രു​ന്ന​ത്

1. പ​ല്ലു പൊ​ങ്ങു​ന്പോ​ൾ

2. പ​ല്ലു​ക​ൾ​ക്കി​ട​യി​ൽ വി​ട​വ് ഉ​ണ്ടാ​കു​ന്പോ​ൾ

3. പ​ല്ലു​ക​ൾ തി​രി​ഞ്ഞി​രി​ക്കു​ന്പോ​ൾ

4. പ​ല്ലു​ക​ൾ മോ​ണ​യി​ൽ നി​ന്നു പു​റ​ത്തേ​ക്ക് വ​രാ​തെ നി​ൽ​ക്കു​ന്പോ​ൾ

5. പ​ല്ലു നി​ര​തെ​റ്റി തി​ങ്ങി​ഞെ​രു​ങ്ങി നി​ൽ​ക്കു​ന്പോ​ൾ

പ​ല്ലി​ൽ കമ്പിയി​ടാ​ൻ തീ​രു​മാ​നി​ക്കു​ന്ന ഡ​ന്‍റി​സ്റ്റി​ന് പ​ല്ലി​നെ നി​ര​യി​ൽ എ​ത്തി​ക്കു​ന്ന​തി​നും താ​ക്കു​ന്ന​തി​നും സ്ഥ​ലം ആ​വ​ശ്യ​മാ​ണ്. ഇ​ങ്ങ​നെ​യു​ള്ള അ​വ​സ​ര​ങ്ങ​ളി​ലാ​ണ് അ​ണ​പ്പ​ല്ലു​ക​ളു​ടെ തൊ​ട്ടു മു​ന്പു​ള്ള ചെ​റി​യ അ​ണ​പ്പ​ല്ലു​ക​ൾ എ​ടു​ത്തു​ക​ള​ഞ്ഞ് താ​ക്കു​ന്ന​തി നു​ള്ള സ്ഥ​ലം ഉ​ണ്ടാ​ക്കാ​ൻ ഡോ​ക്ട​ർ നി​ർ​ദ്ദേ​ശി​ക്കു​ന്ന​ത്.

എ​ക്സ​റേ പ​രി​ശോ​ധ​ന, മോ​ഡ​ൽ പ​ഠ​നം, ക്ലി​നി​ക്ക​ൽ പ​രി​ശോ​ധ​ന - ഇ​വ പ​രി​ഗ​ണി​ച്ചാ​ണ് ചി​കി​ത്സ തീ​രു​മാ​നി​ക്കു​ന്ന​ത്. ചി​കി​ത്സ ക​ഴി​യു​ന്പോ​ൾ പ​ല്ലെ​ടു​ത്തു ക​ള​ഞ്ഞ സ്ഥ​ലം പൂ​ർ​ണ​മാ​യും അ​ട​ഞ്ഞി​രി​ക്കും. പ​ല്ലി​ന്‍റെ ക​ന്പി​യി​ടു​ന്ന​തി​നും മു​ന്പ് വാ​യ്ക്കു​ള്ളി​ൽ പൂ​ർ​ണ്ണ​മാ​യ പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​ണ്.

1. പ​ല്ലു​ക​ൾ ക്ലീ​ൻ ചെ​യ്യ​ണം.

2. പോ​ടു​ക​ൾ അ​ട​യ്ക്ക​ണം.

3. മോ​ണ​രോ​ഗ​സാ​ധ്യ​ത ഇ​ല്ലാ​തെ​യാ​ക്ക​ണം.

4. എ​ല്ലി​നു​ള്ളി​ൽ കു​ടു​ങ്ങി പു​റ​ത്തു​വ​രാ​തി​രി​ക്കു​ന്ന പ​ല്ലു​ക​ൾ പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മെ​ങ്കി​ൽ എ​ടു​ത്തു​മാ​റ്റ​ണം.

5. നി​ല​വി​ൽ അ​ണ​പ്പ​ല്ലു​ക​ൾ ഏ​തെ​ങ്കി​ലും എ​ടു​ത്തു​ക​ള​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ൽ ഈ ​സ്ഥ​ലം സം​ര​ക്ഷി​ക്കാ​ൻ പ്ര​ത്യേ​കം രൂ​പ​ക​ൽ​പ​ന ചെ​യ്ത രീ​തി​യി​ലു​ള്ള ചി​കി​ത്സ ആ​വ​ശ്യ​മാ​ണ്.

6. പ​ല്ലു​ക​ൾ പു​റ​ത്തു​വ​രു​മ്പോ​ൾ മു​ത​ലു​ള്ള പ​രി​ശോ​ധ​ന​യും ചി​കി​ത്സ​ക​ളും പ​ല്ലി​ൽ ക​ന്പി​യി​ടു​ന്ന​തി​ന്‍റെ സ​ങ്കീ​ർ​ണ​ത കു​റ​യ്ക്കു​ന്നു.

7. ഡോ​ക്ട​റു​ടെ ട്രീ​റ്റ്മെ​ന്‍റ് പ്ലാ​നിം​ഗ് പ്ര​കാ​രം ഉ​ള്ള ചി​കി​ത്സ ചെ​യ്യാ​ൻ സ​ഹ​ക​രി​ക്കു​ക. ഉ​ദാ: ചി​കി​ത്സ തീ​ർ​ക്കാ​ൻ ര​ണ്ടു​വ​ർ​ഷ​മാ​ണ് ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ൽ ഇ​തി​നു മുമ്പാ​യി തീ​ർ​ക്ക​ണം എ​ന്നു ചി​കി​ത്സ തു​ട​ങ്ങി​യ​തി​നു​ശേ​ഷം ആ​വ​ശ്യ​പ്പെ​ടാ​തി​രി​ക്കു​ക.

വി​വാ​ഹം, ദൂ​ര​യാ​ത്ര, പ​ഠ​നം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ദൂ​രെ പോ​കേ​ണ്ടി​വ​രു​ന്പോ​ൾ ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശം സ്വീ​ക​രി​ച്ച് ചി​കി​ത്സ​യ്ക്ക് തീ​രു​മാ​നം എ​ടു​ക്ക​ണം.

പ​ല്ലി​ൽ കമ്പി​യി​ട്ടാ​ൽ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ

* കമ്പി​യി​ടു​ന്ന ചി​കി​ത്സ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞാ​ൽ വാ​യ വ​ള​രെ വ്യ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണം. പ്ര​ത്യേ​ക ശ്ര​ദ്ധ ഇ​തി​നു ന​ൽ​ക​ണം. ഭ​ക്ഷ​ണ​കാ​ര്യ​ത്തി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്യ​ണം.

ക​ട്ടി​യു​ള്ള ഐ​സ് ച​വ​യ്ക്കു​ക, മി​ഠാ​യി ക​ടി​ച്ചു​ച​വ​ച്ചു ക​ഴി​ക്കു​ക, ഒ​ട്ടി​പ്പി​ടി​ക്കു​ന്ന ആ​ഹാ​രം, എ​ല്ല്, ആ​പ്പി​ൾ പോ​ലെ​യു​ള്ള പ​ഴ​ങ്ങ​ൾ ക​ടി​ച്ചു ച​വ​യ്ക്കു​ന്ന​ത്... ഇ​വ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം.

* ഭ​ക്ഷ​ണം ചെ​റി​യ ഭാ​ഗ​ങ്ങ​ളാ​യി പു​റ​കി​ൽ വ​ച്ച് ക​ഴി​ക്കാം. ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം വാ​യ വൃ​ത്തി​യാ​ക്കി ക​ഴു​ക​ണം. കാ​ല​ത്തും വൈ​കി​ട്ടും പ്ര​ത്യേ​കം രൂ​പ​ക​ല്പ​ന ബ്ര​ഷ് ഉ​പ​യോ​ഗി​ച്ച് പ​ല്ലു​തേ​ക്ക​ണം (ഓ​ർ​ത്തോ​ഡോ​ണ്‍​ടി​ക് ബ്ര​ഷ്). ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​പ്ര​കാ​ര​മു​ള്ള മൗ​ത്ത് വാ​ഷ് ഉ​പ​യോ​ഗി​ക്ക​ണം.

* ഏ​റ്റ​വും ഗു​ണ​മേ​ന്മ​യു​ള്ള ക​മ്പി​ ഇ​ടു​ന്ന സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക. ഇ​ത് വാ​യ്ക്കു​ള്ളി​ൽ മു​റി​വു​ക​ളും മ​റ്റും ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ സ​ഹാ​യി​ക്കും.

* ക​മ്പി​യും അ​നു​ബ​ന്ധ സാ​ധ​ന​ങ്ങ​ളും പൊ​ട്ടി​ച്ചാ​ൽ ഉ​ദ്ദേ​ശി​ക്കു​ന്ന സ​മ​യ​ത്ത് ചി​കി​ത്സ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യി​ല്ല. പൊ​ട്ടി​ക്കാ​തി​രി​ക്കു​വാ​ൻ പ്ര​ത്യേ​ക ശ്ര​ദ്ധി​ക്കു​ക.

ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ പൊ​ട്ടി​യാ​ൽ ഉ​ട​ൻ ത​ന്നെ അ​ത് ഡോ​ക്ട​റെ ക​ണ്ട് ഉ​റ​പ്പി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക.

വി​വ​ര​ങ്ങ​ൾ - ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ
അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല 9447219903.

Health

പേവിഷം അതിമാരകം: ചെറിയ പോറൽ പോലും അവഗണിക്കരുത്

മൃ​ഗ​ങ്ങ​ളു​മാ​യു​ള്ള ​ഇ​ട​പെ​ട​ൽ ക​രു​ത​ലോ​ടെ ആ​വാം. വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളു​മാ​യോ മ​റ്റു മൃ​ഗ​ങ്ങ​ളു​മാ​യോ ഇ‌​ട​പെ​ടു​മ്പോൾ ഉ​ണ്ടാ കു​ന്ന ചെ​റി​യ പോ​റ​ലു​ക​ൾ, മു​റി​വു​ക​ൾ ​എ​ന്നി​വ അ​വ​ഗ​ണി ക്ക​രു​ത്.

മു​റി​വോ പോ​റ​ലോ ഉ​ണ്ടാ​യാ​ൽ പ്ര​തി​രോ​ധ കു​ത്തി വ​യ്പ് എ​ടു​ക്കാം. പേ​വി​ഷ​ബാ​ധ ത​ട​യാം.

പേ​വി​ഷ ബാ​ധ- പ്ര​തി​രോ​ധ ചി​കി​ത്സാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ

കാ​റ്റ​ഗ​റി 1

മൃ​ഗ​ങ്ങ​ളെ തൊ​ടു​ക, ഭ​ക്ഷ​ണം കൊ​ടു​ക്കു​ക, മു​റി​വു​ക​ൾ ​ഇ​ല്ലാ​ത്ത തൊ​ലി​പ്പു​റ​ത്തു മൃ​ഗ​ങ്ങ​ൾ ന​ക്കു​ക
- കു​ത്തി​വ​യ്പ് ന​ല്കേ​ണ്ട​തി​ല്ല. സോ​പ്പും ധാ​രാ​ളം വെ​ള്ള​വും ഉ​പ​യോ​ഗി​ച്ചു ക​ഴു​കു​ക.

കാ​റ്റ​ഗ​റി 2

തൊ​ലി​പ്പു​റ​ത്തു​ള്ള മാ​ന്ത​ൽ, ര​ക്തം വ​രാ​ത്ത ചെ​റി​യ പോ​റ​ലു​ക​ൾ - പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് എ​ടു​ക്ക​ണം

കാ​റ്റ​ഗ​റി 3

ര​ക്തം പൊ​ടി​ഞ്ഞ മു​റി​വു​ക​ൾ, മു​റി​വു​ള്ള തൊ​ലി​പ്പു​റ​ത്തെ ന​ക്ക​ൽ, ചു​ണ്ടി​ലോ വാ​യി​ലോ ന​ക്ക​ൽ, വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ക​ടി

- ഇ​ൻ​ട്രാ ഡെ​ർ​മ​ൽ റാ​ബി​സ് വാ​ക്സി​നേ​ഷ​ൻ (ഐ​ഡി​ആ​ർ​വി), ഹ്യൂ​മ​ൻ റാ​ബി​സ് ഇ​മ്യൂ​ണോ ഗ്ലോ​ബു​ലി​ൻ(​എ​ച്ച്ആ​ർ​ഐ​ജി)

മു​റി​വി​നു ചു​റ്റു​മാ​യി എ​ടു​ക്കു​ന്ന ഇ​മ്യൂ​ണോ ഗ്ലോ​ബു​ലി​ൻ പെ​ട്ടെ​ന്ന് പ്ര​തി​രോ​ധം ന​ല്കു​ന്നു. ഐ​ഡി​ആ​ർ​വി ശ​രീ​ര​ത്തി​ൽ പ്ര​തി​രോ​ധ ​ആ​ന്‍റി​ബോ​ഡി​ക​ൾ ഉ​ണ്ടാ​ക്കാ​നെ​ടു​ക്കു​ന്ന കാ​ല​യ​ള​വി​ൽ ഇ​മ്യൂ​ണോ​ഗ്ലോ​ബു​ലി​ൻ സു​ര​ക്ഷ ഉ​റ​പ്പാ​ക്കും.

കു​ട്ടി​ക​ൾ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളോ​ട് ഇ​ട​പെ​ടുമ്പോ​ൾ

* മൃ​ഗ​ങ്ങ​ളോ​ടു സൗ​മ്യ​മാ​യും സ​ഹാ​നു​ഭൂ​തി​യോ​ടെ​യും പെ​രു​മാ​റു​ന്ന​തി​നു കു​ട്ടി​ക​ളെ ചെ​റു​പ്പ​ത്തി​ൽ ത​ന്നെ ശീ​ലി​പ്പി​ക്കു​ക.

* മൃ​ഗ​ങ്ങ​ളു​ടെ പെ​രു​മാ​റ്റ​രീ​തി​ക​ൾ അ​വ​രെ പ​റ​ഞ്ഞു ബോ​ധ്യ​പ്പെ​ടു​ത്തു​ക. മൃ​ഗ​ങ്ങ​ളോ​ടൊ​ന്നി​ച്ചു ക​ളി​ക്കു​ന്പോ​ഴും അ​വ​യെ ഓ​മ​നി​ക്കു​ന്പോ​ഴും ശ്ര​ദ്ധ പു​ല​ർ​ത്താ​ൻ‌ അ​വ​രെ പ​രി​ശീ​ലി​പ്പി​ക്കു​ക.

* ക​ടി​യോ മാ​ന്തോ കി​ട്ടി​യാ​ൽ എ​ത്ര​യും പെ​ട്ടെ​ന്നു മാ​താ​പി​താ​ക്ക​ളെ അ​റി​യി​ക്കാ​ൻ കു​ട്ടി​ക​ളെ ശീ​ലി​പ്പി​ക്കു​ക

നാ​യ​ക​ടി ഒ​ഴി​വാ​ക്കാ​ൻ

നാ​യ​ക​ൾ ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​ണ്. എ​ന്നാ​ൽ ദേ​ഷ്യം വ​രു​ന്പോ​ഴോ ഭ​യ​പ്പെ​ടു​ന്പോ​ഴോ ആ​ണ് ക​ടി​ക്കു​ന്ന​ത്.

* ഉ​റ​ങ്ങു​മ്പോ​ഴും ആ​ഹാ​രം ക​ഴി​ക്കുമ്പോഴും കു​ട്ടി​ക​ളെ പ​രി​പാ​ലി​ക്കു​ന്പോ​ഴും നാ​യ​ക​ളെ ശ​ല്യ​പ്പെ​ടു​ത്ത​രു​ത്. നാ​യ ദേ​ഷ്യ​പ്പെ​ട്ടി​രി​ക്കു ന്പോ​ഴോ ഭ​യ​ന്നി​രി​ക്കു​ന്പോ​ഴോ അ​വ​യു​ടെ അ​ടു​ത്തു പോ​ക​രു​ത്.

ദേ​ഷ്യ​മു​ള്ള​പ്പോ​ൾ നാ​യ​ക​ളു​ടെ പ​ല്ലു​ക​ൾ പു​റ​ത്തു​കാ​ണാം. ഭ​യ​ന്നി​രി​ക്കു​ന്പോ​ൾ വാ​ൽ കാ​ലി​നി​ട​യി​ലാ​ക്കി ഓ​ടാ​ൻ നോ​ക്കും.

* നാ​യ അ​ടു​ത്തു​വ​രി​ക​യാ ണെ​ങ്കി​ൽ ഓ​ട​രു​ത്. മ​രം​പോ​ലെ അ​ന​ങ്ങാ​തെ നി​ൽ​ക്കു​ക. താ​ഴെ വീ​ഴു​ക​യാ​ണെ​ങ്കി​ൽ പ​ന്തു​പോ​ലെ ഉ​രു​ണ്ട് അ​ന​ങ്ങാ​തെ കി​ട​ക്കു​ക.

* പ​തു​ക്കെ ശാ​ന്ത​മാ​യി മാ​ത്രം നാ​യ​ക​ളെ സ​മീ​പി​ക്കു​ക. ഉ​ട​മ​സ്ഥ​ന്‍റെ​യോ ര​ക്ഷാ​ക​ർ​ത്താ വി​ന്‍റെ​യോ അ​നു​വാ​ദ​ത്തോ​ടെ മാ​ത്രം അ​വ​യെ തൊ​ടു​ക.

തൊ​ടു​ന്ന​തി​നു മു​മ്പായി അ​വ​യെ നി​ങ്ങ​ളു​ടെ മ​ണം പി​ടി​ക്കാ​ൻ ​അ​നു​വ​ദി​ക്കു​ക.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ്, ആ​രോ​ഗ്യ കേ​ര​ളം & നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ.

Health

ദന്തക്ഷയം: രോഗനിർണ‌യം, ചികിത്സ

പ​ല്ല്, ബാ​ക്ടീ​രി​യ​ക​ൾ, സൂ​ക്രോ​സ്, ഗ്ലൂ​ക്കോ​സ് തു​ട​ങ്ങി​യ പു​ളി​പ്പി​ക്കാ​വു​ന്ന കാ​ർ​ബോ​ഹൈ​ഡ്രേ​റ്റു​ക​ൾ, സ​മ​യം എ​ന്നീ നാ​ലു ഘ​ട​ക​ങ്ങ​ൾ കൂ​ടി​ച്ചേ​രു​ന്പോ​ഴാ​ണ് ദ​ന്ത​ക്ഷ​യം സം​ഭ​വി​ക്കു​ന്ന​ത്.

പ​ല്ലി​ന്‍റെ രൂ​പം, വ്യ​ത്യ​സ്ത ദ​ന്ത​ശു​ചീ​ക​ര​ണ മാ​ർ​ഗ​ങ്ങ​ളു​ടെ അ​വ​ലം​ബം, ഉ​മി​നീ​രി​ൽ അ​ട​ങ്ങി​യ ധാ​തു​ക്ക​ളു​ടെ ശേ​ഖ​രം തു​ട​ങ്ങി​യ​വ ഇ​തി​നെ സ്വാ​ധീ​നി​ക്കു​ന്നു.

ദ​ന്ത​ക്ഷ​യം സം​ഭ​വി​ക്കു​ന്ന​ത്

താ​ടി​യെ​ല്ലു​ക​ൾ​ക്ക് അ​ക​ത്തു​ള്ള ഭാ​ഗ​ങ്ങ​ൾ ഒ​ഴി​കെ പ​ല്ലി​ന്‍റെ ഏ​തൊ​രു ഭാ​ഗ​ത്തും ദ​ന്ത​ക്ഷ​യം സം​ഭ​വി​ക്കാം. പ​ല്ലി​ൽ​നി​ന്നു ന​ഷ്ട​പ്പെ​ടു​ന്ന​ത്ര ധാ​തു​ക്ക​ൾ ഉ​മി​നീ​രി​ൽ​നി​ന്നോ കൃ​ത്രി​മ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യോ (ഫ്ളൂ​റൈ​ഡ് ചി​കി​ത്സ) നി​ക്ഷേ​പി​ക്ക​പ്പെ​ടാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ദ​ന്ത​ക്ഷ​യം സം​ഭ​വി​ക്കു​ന്ന​ത്.

കാ​ർ​ബോ​ഹൈ​ഡ്രേ​റ്റു​ക​ൾ പ​ല്ലി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് എ​പ്പോ​ഴും ധാ​തു​ക്ക​ൾ അ​ലി​ഞ്ഞു​പോ​കു​ന്ന​ത്.

80 ശ​ത​മാ​നം ദ​ന്ത​ക്ഷ​യ​വും സം​ഭ​വി​ക്കു​ന്ന​ത്

80 ശ​ത​മാ​നം ദ​ന്ത​ക്ഷ​യ​വും സം​ഭ​വി​ക്കു​ന്ന​തു സാ​ധാ​ര​ണ ദ​ന്ത​ശു​ചീ​ക​ര​ണ മാ​ർ​ഗ​ങ്ങ​ൾ​ക്കും ഉ​മി​നീ​രി​നും എ​ത്താ​നാ​കാ​ത്ത സ്ഥ​ല​ങ്ങ​ളി​ലാ​ണ്. ഭ​ക്ഷ​ണം ച​വ​ച്ച​ര​യ്ക്കു​ന്ന പ്ര​ത​ല​ത്തി​ലെ പ്ര​കൃ​ത്യാ ഉ​ള്ള ദ്വാ​ര​ങ്ങ​ളി​ലാ​ണ് (പി​റ്റു​ക​ളും ഫി​ഷ്യ​ർ​ക​ളും) കൂ​ടു​ത​ലും ദ​ന്ത​ക്ഷ​യം ഉ​ണ്ടാ​കു​ന്ന​ത്.

മ​റ്റു പ്ര​ത​ല​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ മാ​ർ​ഗ​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ എ​ത്തു​ന്ന​തി​നാ​ൽ അ​വി​ടെ ദ​ന്ത​ക്ഷ​യം താ​ര​ത​മ്യേ​ന കു​റ​വാ​ണ്.

എ​ക്സ്റേ എ​ന്തി​ന്?

നേ​രി​ട്ടു​കാ​ണാ​ൻ സാ​ധ്യ​ത​യി​ല്ലാ​ത്ത ഭാ​ഗ​ങ്ങ​ളി​ലും പ​ല്ലു​ക​ളു​ടെ ഉ​ള്ളി​ലെ നാ​ശം നി​ർ​ണ​യി​ക്കു​ന്ന​തി​നും എ​ക്സ്റേ പ​രി​ശോ​ധ​ന അ​ത്യാ​വ​ശ്യ​മാ​ണ്.

ചി​കി​ത്സാ​ഘ​ട്ട​ത്തി​ൽ പോ​ടി​ന്‍റെ വ​ലി​പ്പം നി​ർ​ണ​യി​ക്കു​ന്ന​തി​ന് ഡി​സ്ക്ലോ​സിം​ഗ് സൊ​ല്യൂ​ഷ​ൻ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

ലേ​സ​ർ ഉ​പ​യോ​ഗി​ച്ചാ​ൽ...

അ​തി​നൂ​ത​ന മാ​ർ​ഗ​ങ്ങ​ളി​ൽ ഒ​ന്നാ​യ ലേ​സ​ർ പ​രി​ശോ​ധ​ന, എ​ക്സ​റേ​യു​ടെ ദൂ​ഷ്യ​ഫ​ല​ങ്ങ​ൾ ഒ​രു പ​രി​ധി​വ​രെ ഒ​ഴി​വാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു.

കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ഡെ​ന്‍റി​സ്റ്റി​നെ കാ​ണു​ന്ന​തു​വ​ഴി​യും പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തു​വ​ഴി​യും ദ​ന്ത​ക്ഷ​യം കൂ​ടു​ത​ൽ പ​ട​രു​ന്ന​തി​നു​മു​ന്പു​ത​ന്നെ ത​ട​യാ​ൻ ക​ഴി​യും.

കു​ട്ടി​ക​ളി​ൽ...

പി​റ്റ് ആ​ൻ​ഡ് ഫി​ഷ​ർ സീ​ല​ന്‍റ് ചി​കി​ത്സ കു​ട്ടി​ക​ളി​ൽ ദ​ന്ത​ക്ഷ​യം ത​ട​യു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള ഒ​രു പ്ര​തി​രോ​ധ ചി​കി​ത്സ​യാ​ണ്. പ​ല്ലി​ന്‍റെ പ്ര​കൃ​ത്യാ ഉ​ള്ള വി​ള്ള​ലു​ക​ളെ ഡ്രി​ൽ ചെ​യ്യാ​തെ ഒ​രു നേ​രി​യ ഫി​ല്ലിം​ഗ് കൊ​ടു​ത്ത് അ​ട​യ്ക്കു​ന്ന രീ​തി​യാ​ണി​ത്.

പാ​ൽ​പ്പ​ല്ലി​ലും സ്ഥി​ര ദ​ന്ത​ങ്ങ​ളി​ലും ഈ ​ചി​കി​ത്സ ചെ​യ്യു​ന്നു​ണ്ട്. വ​ള​രെ ല​ളി​ത​മാ​യ ചി​കി​ത്സാ​രീ​തി​യാ​ണി​ത്. കു​ട്ടി​ക​ളി​ൽ ദ​ന്ത​ക്ഷ​യം ത​ട​യു​ന്ന വ​ള​രെ ഫ​ല​പ്ര​ദ​മാ​യ മാ​ർ​ഗ​മാ​ണി​ത്.

ഫ്ളൂ​റൈ​ഡ് ട്രീ​റ്റ്മെ​ന്‍റ് എ​പ്പോ​ൾ?

ആ​രം​ഭ​ഘ​ട്ട​ത്തി​ൽ ഫ്ളൂ​റൈ​ഡ് ട്രീ​റ്റ്മെ​ന്‍റ് വ​ള​രെ​യ​ധി​കം ഗു​ണം​ചെ​യ്യും. പ​ല്ലി​ൽ​നി​ന്നു ന​ഷ്ട​പ്പെ​ട്ടു തു​ട​ങ്ങു​ന്ന ധാ​തു​ക്ക​ൾ കൃ​ത്രി​മ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ തി​രി​ച്ചു നി​ക്ഷേ​പി​ക്കു​ന്ന പ്ര​ക്രി​യ​യാ​ണ് ഫ്ളൂ​റൈ​ഡ് ചി​കി​ത്സ.

ത​ത്ഫ​ല​മാ​യി പ​ല്ലി​ന്‍റെ ഘ​ട​ന പു​ന​ക്ര​മീ​ക​രി​ക്കാ​നാ​കും.

വി​വ​ര​ങ്ങ​ൾ - ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ
അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല - 9447219903.

Health

ദ​ന്ത​ക്ഷ​യ​ത്തി​ന്‍റെ തു​ട​ക്കം...

പ​ല്ലി​ലെ പോ​ടി​നു പ്രാ​യ​പ​രി​ധി​യി​ല്ല. ഇ​തു പ്ര​ശ്ന​കാ​രി​യു​മാ​ണ്. കു​ട്ടി​ക​ളി​ൽ തു​ട​ങ്ങി മു​തി​ർ​ന്ന​വ​രി​ൽ​വ​രെ ദ​ന്ത​ക്ഷ​യം ഉ​ണ്ടാ​കു​ന്നു. ആ​രം​ഭ​ഘ​ട്ട​ത്തി​ൽ​ത​ന്നെ ശ്ര​ദ്ധി​ച്ചാ​ൽ കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പ​ട​രാ​തെ ഇ​ല്ലാ​താ​ക്കാം.

പോ​ടു​ണ്ടാ​കു​ന്ന​ത്...

ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളെ ബാ​ക്ടീ​രി​യ​ക​ൾ ദ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഫ​ല​മാ​യി ഉ​ണ്ടാ​കു​ന്ന അ​മ്ല​ങ്ങ​ൾ ദ​ന്തോ​പ​രി​ത​ല​ത്തി​ലെ ധാ​തു​ക്ക​ളെ അ​ലി​യി​ക്കു​ക​യും ജൈ​വ ത​ന്മാ​ത്ര​ക​ളെ ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തു മൂ​ല​മു​ണ്ടാ​കു​ന്ന രോ​ഗ​മാ​ണ് പ​ല്ലി​ലെ പോ​ട് അ​ഥ​വാ ദ​ന്ത​ക്ഷ​യം.

സ്ട്ര​പ്റ്റോ കോ​ക്ക​സ്, ലാ​ക്റ്റോ​ബാ​സി​ല​സ് വം​ശ​ത്തി​ൽ​പ്പെ​ട്ട ജീ​വാ​ണു​ക്ക​ളാ​ണ് പൊ​തു​വി​ൽ ദ​ന്ത​ക്ഷ​യ​ത്തി​നു കാ​ര​ണ​മാ​കു​ന്ന​ത്. കൃ​ത്യ​സ​മ​യ​ത്ത് ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ അ​സ​ഹ്യ​വേ​ദ​ന​യ്ക്കും പ​ല്ലു​ക​ൾ ന​ഷ്ട​പ്പെ​ടു​ന്ന​തി​നു​മി​ട​യാ​കും.

പു​ള്ളി വീ​ണു തു​ട​ങ്ങു​മ്പോ​ൾ..

ആ​രം​ഭ​ഘ​ട്ട​ത്തി​ൽ ദ​ന്തോ​പ​രി​ത​ല​ത്തി​ൽ നേ​രി​യ നി​റ​വ്യ​ത്യാ​സ​മു​ള്ള പു​ള്ളി​ക​ൾ കാ​ണ​പ്പെ​ടു​ന്ന​താ​ണ് ദ​ന്ത​ക്ഷ​യ​ത്തി​ന്‍റെ തു​ട​ക്കം (വെ​ളു​ത്ത ചോ​ക്കി​ന്‍റെ നി​റം). ഇ​തു പു​രോ​ഗ​മി​ക്കു​മ്പോൾ ഉ​പ​രി​ത​ലം പ​രു​പ​രു​ത്ത​താ​വു​ക​യും കാ​ല​ക്ര​മേ​ണ അ​വി​ടെ സു​ഷി​ര​ങ്ങ​ൾ രൂ​പ​പ്പെ​ടു​ക​യും​ചെ​യ്യു​ന്നു.

ബാ​ക്ടീ​രി​യ​ക​ൾ ഭ​ക്ഷ​ണാ​വി​ഷ്ട​ങ്ങ​ളെ പ്ര​ത്യേ​കി​ച്ച് സു​ക്രോ​സ്, ഫ്ര​ക്റ്റോ​സ്, ഗ്ലൂ​ക്കോ​സ് മു​ത​ലാ​യ കാ​ർ​ബോ​ഹൈ​ഡ്രേ​റ്റു​ക​ളെ പു​ളി​പ്പി​ക്കു​ന്ന​തി​ന്‍റെ ഫ​ല​മാ​യു​ണ്ടാ​കു​ന്ന അ​മ്ല​ങ്ങ​ളാ​ണ് ദ​ന്ത​ക്ഷ​യ​ത്തി​നു കാ​ര​ണം.

ദ​ന്തോ​പ​രി​ത​ല​ത്തി​ലെ ധാ​തു​ക്ക​ൾ അ​ലി​ഞ്ഞ് നേ​രി​യ നി​റ​വ്യ​ത്യാ​സ​മു​ള്ള പു​ള്ളി​ക​ൾ കാ​ണ​പ്പെ​ടു​ന്ന​താ​ണ് ദ​ന്ത​ക്ഷ​യ​ത്തി​ന്‍റെ തു​ട​ക്കം. വെ​ളു​ത്ത ചോ​ക്കി​ന്‍റെ നി​റ​ത്തി​ൽ കാ​ണ​പ്പെ​ടു​ന്ന ഇ​ത് പ്രാ​ഥ​മി​ക ദ​ന്ത​ക്ഷ​യം (ഇ​ൻ​സി​പ്പി​യ​ന്‍റ് കേ​രീ​സ്) എ​ന്ന് അ​റി​യ​പ്പെ​ടു​ന്നു.

ധാ​തു​ക്ക​ളു​ടെ അ​ലി​ഞ്ഞു​പോ​ക​ൽ തു​ട​രു​മ്പോ​ൾ പ​രു​പ​രു​ത്ത പ്ര​ത​ല​ങ്ങ​ൾ ത​വി​ട്ടു​നി​റ​മാ​വു​ക​യും ദ്വാ​ര​ങ്ങ​ളാ​യി രൂ​പാ​ന്ത​ര​പ്പെ​ടു​ക​യും​ചെ​യ്യു​ന്നു.

ദ്വാ​ര​ങ്ങ​ൾ രൂ​പ​പ്പെ​ടു​ന്ന​തി​നു മു​ന്നേ നാം ​വേ​ണ്ട​പോ​ലെ ശു​ചീ​ക​ര​ണ​മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ൽ ഈ ​ന​ശീ​ക​ര​ണ​പ്ര​ക്രി​യ​യ്ക്ക് പ്ര​തി​പ്ര​വ​ർ​ത്ത​നം സം​ഭ​വി​ച്ചേ​ക്കാം. ദ്വാ​ര​ങ്ങ​ൾ രൂ​പ​പ്പെ​ട്ട​ശേ​ഷം ന​ഷ്ട​പ്പെ​ട്ട ദ​ന്ത​ഘ​ട​ന പു​ന​ർ​ജ​നി​പ്പി​ക്കാ​നാ​വി​ല്ല.

പു​ളി​പ്പും വേ​ദ​ന​യും

പ്ര​തി​പ്ര​വ​ർ​ത്ത​നം സം​ഭ​വി​ച്ച പ്രാ​ഥ​മി​ക ദ​ന്ത​ക്ഷ​യം തി​ള​ങ്ങു​ന്ന ത​വി​ട്ടു​നി​റ​ത്തി​ലും സ​ജീ​വ​മാ​യ ദ​ന്ത​ക്ഷ​യം പ​രു​പ​രു​ത്ത ത​വി​ട്ടു​നി​റ​ത്തി​ലും കാ​ണ​പ്പെ​ടു​ന്നു. ദ​ന്ത​ക്ഷ​യം പ​ല്ലി​ലെ ഇ​നാ​മ​ലും ഡെ​ന്‍റീ​നും ന​ശി​പ്പി​ച്ചു​ക​ഴി​യു​ന്പോ​ഴാ​ണ് പ​ല​പ്പോ​ഴും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്.

ദ​ന്ത​ക്ഷ​യ​മു​ള്ള പ്ര​ത​ല​ങ്ങ​ൾ നി​റ​വ്യ​ത്യാ​സ​ത്തി​ലും മൃ​ദു​വാ​യും കാ​ണ​പ്പെ​ടു​ന്നു. ദ​ന്ത​ക്ഷ​യം ഇ​നാ​മ​ലും ക​ട​ന്ന് ഡെ​ന്‍റീ​നി​ലെ​ത്തു​മ്പോ​ൾ അ​തി​ലു​ള്ള സൂ​ക്ഷ്മ​ധ​മ​നി​ക​ളെ ഉ​ത്തേ​ജി​പ്പി​ക്കു​ന്നു. ത​ത്ഫ​ല​മാ​യി ന​മു​ക്കു പു​ളി​പ്പും വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ടു​ന്നു.

ചൂ​ടും ത​ണു​പ്പ​മു​ള്ള ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ൾ, മ​ധു​രം, പു​ളി എ​ന്നി​വ ചി​ല​പ്പോ​ൾ ഈ ​വേ​ദ​ന​യു​ടെ ആ​ക്കം കൂ​ട്ടാം. ദ​ന്ത​ക്ഷ​യം വാ​യ്നാ​റ്റ​ത്തി​നും വാ​യി​ൽ ദു​ഷി​ച്ച രു​ചി​ക്കും കാ​ര​ണ​മാ​കു​ന്നു. തീ​വ്ര​മാ​കുമ്പോൾ പ​ഴു​പ്പി​നും കാ​ര​ണ​മാ​കു​ന്നു.

ശ്ര​ദ്ധി​ക്കാ​തെ​യി​രു​ന്നാ​ൽ അ​തു സ​മീ​പ ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു പ​ട​രു​ക​യും ജീ​വ​നു​ത​ന്നെ ഭീ​ഷ​ണി​യാ​കു​ന്ന ലു​ഡ്വി​ഗ്സ് ആ​ഞ്ജെ​ന(Ludwig's angina) പോ​ലു​ള്ള സ​ങ്കീ​ർ​ണ അ​വ​സ്ഥ​ക​ളാ​യും രൂ​പാ​ന്ത​ര​പ്പെ​ടാം.

വി​വ​ര​ങ്ങ​ൾ - ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ
അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല
9447219903

Health

ഉപ്പു ചേർത്തു വറുത്ത വിഭവങ്ങൾ ശീലമാക്കരുത്

പ​ല വ​ട്ടം ഉ​പ്പ് ചേ​ർ​ക്ക​രു​ത്

പാ​കം ചെ​യ്യു​മ്പോൾ മി​ത​മാ​യി ചേ​ർ​ക്കു​ന്ന​തി​നു പു​റ​മേ വി​ളമ്പുമ്പോ​ൾ കൂ​ടു​ത​ൽ അ​ള​വി​ൽ ഉ​പ്പു ചേ​ർ​ത്തു ക​ഴി​ക്ക​രു​ത്.

തൈ​രി​ലും സാ​ല​ഡി​ലും..?

തൈ​ര്, സാ​ല​ഡ് എ​ന്നി​വ ക​ഴി​ക്കുമ്പോ​ൾ രു​ചി​ക്കു​വേ​ണ്ടി പ​ല​രും ധാ​രാ​ളം ഉ​പ്പു ചേ​ർ​ത്തു ക​ഴി​ക്കാ​റു​ണ്ട്. സാ​ല​ഡി​ൽ ഉ​പ്പി​നു പ​ക​രം നാ​ര​ങ്ങാ​നീ​ര്, വി​നാ​ഗി​രി എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലു​മൊ​ന്നു ചേ​ർ​ത്താ​ലും രു​ചി​ക​ര​മാ​ക്കാം.

അ​ത്ത​ര​ത്തി​ൽ പ്ര​ത്യേ​ക​മാ​യി ഉ​പ്പു ചേ​ർ​ത്തു ക​ഴി​ക്കു​ന്ന രീ​തി ഒ​ഴി​വാ​ക്കു​ക.

മി​ത​മാ​യി

വി​ഭ​വ​ങ്ങ​ൾ ത​യാ​റാ​ക്കു ന്പോ​ൾ ഉ​പ്പ് മി​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല. എ​ന്നാ​ൽ ഉ​പ്പ് കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ അ​തു കു​റ​യ്ക്ക​ണം.

അ​യ​ഡി​ൻ ചേ​ർ​ത്ത ക​റി​യു​പ്പ്

അ​യ​ഡി​ൻ ചേ​ർ​ത്ത ഉ​പ്പ് വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ച്ച​തി​നാ​ൽ പ്രാ​യ​മു​ള്ള​വ​രി​ൽ തൈ​റോ​യ്ഡ് സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ കൂ​ടു​ന്ന​താ​യി ചി​ല​ർ അ​ടു​ത്തി​ടെ പ്ര​ച​രി​പ്പി​ച്ചു വ​രു​ന്നു​ണ്ട്.

വാ​സ്ത​വ​ത്തി​ൽ അ​യ​ഡി​ൻ ശ​രീ​ര​ത്തി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന​തു തീ​രെ കു​റ​ഞ്ഞ അ​ള​വി​ൽ മാ​ത്രം. അ​ധി​ക​മു​ള്ള​തു മൂ​ത്ര​ത്തി​ലൂ​ടെ പു​റ​ന്ത​ള്ള​പ്പെ​ടു​ക​യാ​ണ്.

പ്രാ​യ​മാ​കു​ന്ന​വ​രി​ലു​ണ്ടാ​കു​ന്ന തൈ​റോ​യ്ഡ് പ്ര​ശ്ന​ങ്ങ​ൾ അ​യ​ഡി​ൻ കൊ​ണ്ടു മാ​ത്ര​മ​ല്ല. സ​ർ​വേ ന​ട​ത്തി അ​യ​ഡി​ൻ കു​റ​വു​ള്ള 10 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി അ​തു നി​ക​ത്തു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​ണ് നാ​ഷ​ണ​ൽ അ​യ​ഡി​ൻ ഡെ​ഫി​ഷ്യ​ൻ​സി ഡി​സോ​ഡ​ർ ക​ണ്‍​ട്രോ​ൾ പ്രോ​ഗ്രാം.

അ​യ​ഡി​ൻ ചേ​ർ​ത്ത ക​റി​യു​പ്പ് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ച​ത് അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്. അ​യ​ഡൈ​സ്ഡ് ഉ​പ്പ് ക​ഴി​ച്ചാ​ൽ കൊ​ച്ചു​കു​ട്ടി​ക​ളി​ൽ ഓ​ർ​മ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ൾ.

ഉ​പ്പു​ചേ​ർ​ത്തു വ​റു​ത്ത വി​ഭ​വ​ങ്ങ​ൾ..?

എ​രി​വും പു​ളി​യും ഉ​പ്പും എ​ണ്ണ​യും ധാ​രാ​ള​മു​ള്ള സ്നാ​ക്സ്, ചി​പ്സ് എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്ക​ണം. ഉ​പ്പു ചേ​ർ​ത്തു വ​റു​ത്ത വി​ഭ​വ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്ക​ണം.

അ​ത്ത​രം വി​ഭ​വ​ങ്ങ​ൾ പ​തി​വാ​യി ക​ഴി​ക്ക​രു​ത്. ഉ​പ്പു ചേ​ർ​ത്തു വ​റു​ത്ത നി​ല​ക്ക​ട​ല, ക​ട​ല എ​ന്നി​വ ദി​വ​സ​വും ക​ഴി​ക്ക​രു​ത്.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​അ​നി​ത​മോ​ഹ​ൻ
ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് & ഡ​യ​റ്റ് ക​ണ്‍​സ​ൾ​ട്ട​ന്‍റ്

Health

വൃ​ക്ക​ക​ളു​ടെ ആ​രോ​ഗ്യ​നി​ല ശ്ര​ദ്ധി​ക്ക​ണം

പ്ര​മേ​ഹ​രോ​ഗി​ക​ളു​ടെ എ​ണ്ണം കേ​ര​ള​ത്തി​ൽ ആ​ശ​ങ്കാ​ജ​ന​ക​മാ​യ രീ​തി​യി​ൽ കൂ​ടി വ​രി​ക​യാ​ണ്. അ​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം പ്ര​മേ​ഹ​ത്തെ ക്കു​റി​ച്ചു​ള്ള ഏ​റ്റ​വും പു​തി​യ ശാ​സ്ത്രീ​യ അ​റി​വു​ക​ൾ ജ​ന​ങ്ങ​ളി​ൽ എ​ത്തു​ന്നി​ല്ല എ​ന്നു​ള്ള​താ​ണ്. സ​ത്യ​ത്തി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണ​മാ​ണ് ഈ ​വി​ഷ​യ​ത്തി​ൽ ആ​ദ്യ​മാ​യി ശ്ര​ദ്ധി​ക്കേ​ണ്ട​ത്.

പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ൾ, സ​ന്ന​ദ്ധ ബ​ഹു​ജ​ന സം​ഘ​ട​ന​ക​ൾ, ശാ​സ്ത്ര പ്ര​സ്ഥാ​ന​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് ഈ ​മേ​ഖ​ല​യി​ൽ ഏ​റെ ഫ​ല​വ ത്താ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​വു​ന്ന​താ​ണ്.

എ​ന്തൊ​ക്കെ ശ്ര​ദ്ധി​ക്ക​ണം?

ആ​ഹാ​രം ക്ര​മീ​ക​രി​ക്കു​ക, പ​തി​വാ​യി വ്യാ​യാ​മം ശീ​ലി​ക്കു​ക, മാ​ന​സി​ക സം​ഘ​ർ​ഷം ഉ​ണ്ടാ​കു​മ്പോ​ൾ അ​ത് എ​ങ്ങ​നെ​യാ​ണ് കൈ​കാ​ര്യം ചെ​യ്യേ​ണ്ട​ത് എ​ന്ന് മ​ന​സി​ലാ​ക്കു​ക, അ​ണു​ബാ​ധ​ക​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​നും ഉ​ണ്ടാ​വു​ക​യാ​ണ് എ​ങ്കി​ൽ അ​ത് ശ​രി​യാ​യ രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്യു​ക​യും ചെ​യ്യു​ക എ​ന്നി​വ​യാ​ണ് പ്ര​മേ​ഹ​ത്തെ പ്ര​തി​രോ​ധി​ക്കു​വാ​നും കൈ​കാ​ര്യം ചെ​യ്യു​വാ​നും ശ്ര​ദ്ധി​ക്കേ​ണ്ട പ്ര​ധാ​ന കാ​ര്യ​ങ്ങ​ൾ.

ഇ​വ​യ്ക്കു​ശേ​ഷ​മാ​ണ് മ​രു​ന്നു​ക​ളു​ടെ സ്ഥാ​നം. മ​രു​ന്നു​ക​ൾ ആ​വ​ശ്യ​മാ​ണ് എ​ന്ന് ഡോ​ക്ട​ർ പ​റ​യു​ക​യാ​ണെ​ങ്കി​ൽ അ​ത് ഡോ​ക്ട​ർ പ​റ​യു​ന്ന​ത് അ​നു​സ​രി​ച്ച് കൃ​ത്യ​മാ​യി ക​ഴി​ക്കു​ക​യും വേ​ണം.

ര​ക്ത​പ​രി​ശോ​ധ​ന

രോ​ഗി​ക​ളു​ടെ സ്വ​ഭാ​വം, താ​ൽ​പ​ര്യ​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് അ​നു​സ​രി​ച്ച് ആ​ഹാ​ര​ശീ​ല​ങ്ങ​ളി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തേ​ണ്ടി വ​രും. ന​ല്ല ആ​രോ​ഗ്യ​ത്തി​നു സ​ഹാ​യി​ക്കു​ന്ന​തും സ​മീ​കൃ​ത​വു​മാ​യ ആ​ഹാ​ര​ക്ര​മ​മാ​ണ്

ഡോ​ക്ട​ർ​മാ​ർ പ്ര​മേ​ഹം

ഉ​ള്ള​വ​ർ​ക്ക് നി​ർ​ദേ​ശി​ക്കാ​റു​ള്ള​ത്. വൃ​ക്ക​ക​ളു​ടെ ആ​രോ​ഗ്യ​നി​ല ഇ​ട​യ്ക്കി​ടെ പ​രി​ശോ​ധി​ക്ക​ണം.

ഉ​പ്പ് കു​റ​ഞ്ഞ അ​ള​വി​ൽ

  • പ​ഞ്ച​സാ​ര​യു​ടെ ഏ​തു ത​ര​ത്തി​ലു​മു​ള്ള ഉ​പ​യോ​ഗ​വും പ്ര​മേ​ഹം ഉ​ള്ള​വ​ർ ഒ​ഴി​വാ​ക്ക​ണം.
  • വ​ള​രെ​യ​ധി​കം എ​ളു​പ്പ​ത്തി​ൽ പ്ര​മേ​ഹ നി​യ​ന്ത്ര​ണം സാ​ധ്യ​മാ​കു​ന്ന​തി​നും ര​ക്ത​സ​മ്മ​ർ​ദം ഉ​യ​രാ​തി​രി​ക്കാ​നും ഉ​പ്പ് കൂ​ടി ഒ​ഴി​വാ​ക്കു​ക​യോ ഏ​റ്റ​വും കു​റ​ഞ്ഞ അ​ള​വി​ൽ ശീ​ല​മാ​ക്കു​ക​യോ ചെ​യ്യു​ന്ന​ത് ന​ല്ല​താ​ണ്.
  • ഇ​ല​ക്ക​റി​ക​ൾ, ഉ​ലു​വ, വെ​ളു​ത്തു​ള്ളി എ​ന്നി​വ വ​ള​രെ ന​ല്ല ഫ​ലം ചെ​യ്യു​ന്ന​താ​ണ്.
  • മ​ദ്യ​പാ​നം ഉ​ള്ള​വ​ർ അ​തു പൂ​ർ​ണ​മാ​യും വേ​ണ്ട എ​ന്ന് തീ​രു​മാ​നി​ക്ക​ണം. പു​ക​വ​ലി​ക്കു​ന്ന സ്വ​ഭാ​വ​വും ന​ല്ല​ത​ല്ല.
  • ഡോ​ക്ട​ർ പ​റ​യു​ന്ന ക്ര​മ​ത്തി​ൽ വ്യാ​യാ​മം ചെ​യ്യ​ണം. ദി​വ​സ​വും അ​ര മ​ണി​ക്കൂ​ർ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ന​ട​ക്കു​ന്ന​ത് ഉ​ചി​തം. ജോ​ഗിം​ഗ്, നീ​ന്ത​ൽ എ​ന്നി​വ​യും ന​ല്ല വ്യാ​യാ​മ​ങ്ങ​ളാ​ണ്.

വ്യാ​യാ​മം എ​ന്തി​ന്?

  • വ്യാ​യാ​മം ചെ​യ്യു​ന്ന​തു​വ​ഴി ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​നി​ല​യു​ടെ നി​യ​ന്ത്ര​ണം സാ​ധ്യ​മാ​കു​ന്ന​തി​നു പു​റ​മെ വേ​റെ​യും നേ​ട്ട​ങ്ങ​ളു​ണ്ട്.
  • ഹൃ​ദ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രോ​ഗ്യ ക​ര​മാ​യ നി​ല​യി​ലാ​കും.
  • ര​ക്ത​സ​മ്മ​ർ​ദ​വും കൊ​ള​സ്ട്രോ​ളി​ന്‍റെ നി​ല​യും ഉ​യ​രാ​തി​രി​ക്കാ​നും സ​ഹാ​യി​ക്കും.

    ര​ക്ത​ക്കു​ഴ​ലു​ക​ളി​ൽ ത​ട​സ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ളും ഇ​ല്ലാ​താ​കും.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​എം. പി. ​മ​ണി
തൂ​ലി​ക, കൂ​ന​ത്ത​റ, ഷൊ​റ​ണൂ​ർ
ഫോ​ൺ - 9846073393

Health

വീ​ട്ടി​ൽ ത​യാ​റാ​ക്കാം ഫാ​സ്റ്റ് ഫു​ഡ്!

ഫാ​സ്റ്റ് ഫു​ഡ് തീ​രെ ഒ​ഴി​വാ​ക്കാ​നാ​വി​ല്ല. അ​പ്പോ​ൾ അ​തി​നെ ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു സ​ഹാ​യ​ക​മാ​യ രീ​തി​യി​ൽ മാ​റ്റി​യെ​ടു​ക്ക​ണം.

പു​റ​ത്തു നി​ന്നു വാ​ങ്ങു​ന്ന മി​ക്ക ഫാ​സ്റ്റ് ഫു​ഡ് വി​ഭ​വ​ങ്ങ​ളും വീ​ട്ടി​ൽ​ത്ത​ന്നെ ത​യാ​റാ​ക്കാ​നാ​കും എ​ന്ന​താ​ണു വാ​സ്ത​വം.

ചീ​സ് ഒ​ഴി​വാ​ക്കി പി​സ

പി​സ ആ​രോ​ഗ്യ​ക​ര​മാ​യ രീ​തി​യി​ൽ വീ​ട്ടി​ൽ ത​യാ​റാ​ക്കാ​നാ​കും. പി​സ​ബേ​സ് വാ​ങ്ങി അ​തി​ൽ പ​ച്ച​ക്ക​റി​ക​ളും വേ​വി​ച്ച ചി​ക്ക​നും ചേ​ർ​ത്ത് ന​മു​ക്കു ത​ന്നെ ത​യാ​റാ​ക്കാം.

കൊ​ഴു​പ്പു കു​റ​യ്ക്കാ​ൻ പി​സ​യി​ൽ ചീ​സ് ഒ​ഴി​വാ​ക്കാം.

സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക്...

ഇ​ട​നേ​ര​ങ്ങ​ളി​ൽ ക​ഴി​ക്കാ​ൻ ഫാ​സ്റ്റ് ഫു​ഡ് വാ​ങ്ങി കു​ട്ടി​ക​ൾ​ക്കു സ്കൂ​ളി​ൽ കൊ​ടു​ത്ത​യ​യ്ക്കു​ന്ന ശീ​ലം മാ​താ​പി​താ​ക്ക​ൾ ഉ​പേ​ക്ഷി​ക്ക​ണം. ഇ​ത്ത​രം ഭ​ക്ഷ​ണ​ത്തി​ൽ നി​ന്നു പോ​ഷ​ക​ങ്ങ​ൾ കി​ട്ടു​ന്നി​ല്ല.

ഇ​ട​ഭ​ക്ഷ​ണം കൊ​ഴു​പ്പു​കൂ​ടി​യ​വ​യാ​യ​തി​നാ​ൽ പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഉ​ച്ച​ഭ​ക്ഷ​ണം ശ​രി​ക്കു ക​ഴി​ക്കാ​നു​മാ​വി​ല്ല.

ഇ​ട​നേ​ര​ങ്ങ​ളി​ൽ ന​ട്സ്...

ഇ​ട​നേ​ര​ങ്ങ​ളി​ൽ ക​ഴി​ക്കാ​ൻ അ​നു​യോ​ജ്യം ന​ട്സ് ആ​ണ്. ഏ​തു​ത​രം ന​ട്സ് ആ​ണെ​ങ്കി​ലും അ​തി​ൽ പ്രോ​ട്ടീ​ന്‍റെ അ​ള​വു കൂ​ടു​ത​ലാ​ണ്.

ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ മൈ​ക്രോ ന്യൂ​ട്രി​യ​ന്‍റ്സ് എ​ല്ലാ​മു​ണ്ട്.

ബ്ര​ഡ് സാ​ൻ​ഡ് വി​ച്ച്

മ​ല്ലി​യി​ല, പു​തി​ന​യി​ല മു​ത​ലാ​യ​വ കൊ​ണ്ടു ത​യാ​റാ​ക്കി​യ ച​ട്നി ഉ​പ​യോ​ഗി​ച്ചു പ​ച്ച​ക്ക​റി​ക​ൾ നി​റ​ച്ച ബ്ര​ഡ് സാ​ൻ​ഡ് വി​ച്ച് കൊ​ടു​ത്ത​യ​യ്ക്കാം.

ഏ​ത്ത​പ്പ​ഴ​മോ മ​റ്റു പ​ഴ​ങ്ങ​ളോ കൊ​ടു​ത്ത​യ​യ്ക്കാം.

പ​ഴ​ങ്ങ​ൾ, സ്വാ​ഭാ​വി​ക പ​ഴ​ച്ചാ​റു​ക​ൾ

പ​ഴ​ങ്ങ​ളും സ്വാ​ഭാ​വി​ക പ​ഴ​ച്ചാ​റു​ക​ളും കൊ​ടു​ത്ത​യ​യ്ക്കാം. എ​ണ്ണ​യി​ൽ വ​റു​ത്ത വി​ഭ​വ​ങ്ങ​ൾ പ​തി​വാ​ക്ക​രു​ത്. ത​ടി കൂ​ട്ടും.

ഉ​രു​ള​ക്കി​ഴ​ങ്ങ് ഫ്രൈ ​പ​തി​വാ​ക്ക​രു​ത്

വ​റു​ത്ത സാ​ധ​ന​ങ്ങ​ൾ, കേ​ക്ക്, പ​ഫ്സ്, ഏ​ത്ത​യ്ക്ക ചി​പ്സ് എ​ന്നി​വ​യും ഇ​ട​നേ​ര​ങ്ങ​ളി​ൽ ക​ഴി​ക്കാ​ൻ കു​ട്ടി​ക​ൾ​ക്കു പ​തി​വാ​യി കൊ​ടു​ത്ത​യ​യ്ക്ക​രു​ത്.

ഫാ​സ്റ്റ് ഫു​ഡെ​ന്നോ ജ​ങ്ക് ഫു​ഡ് എ​ന്നോ വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ഇ​ത്ത​രം ബേ​ക്ക​റി വി​ഭ​വ​ങ്ങ​ളി​ൽ ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ പോ​ഷ​ക​ങ്ങ​ൾ ഇ​ല്ല.

ഉ​രു​ള​ക്കി​ഴ​ങ്ങ് ഫ്രൈ, ​മെ​ഴു​ക്കു​പു​ര​ട്ടി എ​ന്നി​വ​യും പ​തി​വാ​യി ക​ഴി​ക്ക​രു​ത്. ഉ​രു​ള​ക്കി​ഴ​ങ്ങ് ചേ​ർ​ത്ത ഫാ​സ്റ്റ് ഫു​ഡും പ​തി​വാ​ക്ക​രു​ത്.

സു​ര​ക്ഷി​ത​മാ​വ​ണം ഭ​ക്ഷ​ണം

വീ​ട്ടി​ൽ ത​യാ​റാ​ക്കാ​ൻ ക​ഴി​യാ​ത്ത സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ പു​റ​ത്തു നി​ന്നു ഭ​ക്ഷ​ണം വാ​ങ്ങു​ന്ന​തു സ്വാ​ഭാ​വി​കം.

പ​ക്ഷേ, അ​ത്ത​രം ഭ​ക്ഷ​ണം സു​ര​ക്ഷി​ത​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​അ​നി​ത​മോ​ഹ​ൻ
ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് & ഡ​യ​റ്റ് ക​ണ്‍​സ​ൾ​ട്ട​ന്‍റ്

Health

മഞ്ഞുകാലത്തെ ഭക്ഷണം: വേണം കൂടുതൽ ശ്രദ്ധ

ത​ണു​പ്പു​കാ​ലം ച​ര്‍​മ്മ​ത്തി​നും ശ​രീ​ര​ത്തി​നും പ്ര​ത്യേ​ക പ​രി​ച​ര​ണം ന​ല്‍​കേ​ണ്ട സ​മ​യ​മാ​ണ്. ഭ​ക്ഷ​ണ രീ​തി​യി​ല്‍ വ​ള​രെ ന​ല്ല ശ്ര​ദ്ധ​യു​ണ്ടാ​ക​ണം.

ചാ​യ ത​യാ​റാ​ക്കു​മ്പോൾ

ചു​ക്ക് കാ​പ്പി, ഗ്രീ​ന്‍​ടീ, ഇ​ഞ്ചി, പു​തി​ന, തേ​ന്‍ എ​ന്നി​വ ചേ​ര്‍​ത്ത ചാ​യ വ​ള​രെ ന​ല്ല​താ​ണ്.


സൂ​പ്പ് ക​ഴി​ക്കാം

മാം​സം, പ​ച്ച​ക്ക​റി​ക​ള്‍ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ണ്ടാ​ക്കു​ന്ന സൂ​പ്പു​ക​ള്‍ മ​ഞ്ഞു​കാ​ല​ത്ത് മി​ക​ച്ച ഭ​ക്ഷ​ണ​മാ​ണ്.

ഇ​റ​ച്ചി വാ​ങ്ങു​മ്പോ​ൾ...

ഏ​ത് പ​ഴ​കി​യ ഇ​റ​ച്ചി​യും മ​ഞ്ഞു​കാ​ല​ത്ത് ഫ്ര​ഷാ​യി തോ​ന്നാം. അ​തി​നാ​ല്‍ ഇ​റ​ച്ചി​വ​ര്‍​ഗ​ങ്ങ​ള്‍ വാ​ങ്ങു​മ്പോ​ള്‍ ശ്ര​ദ്ധി​ക്ക​ണം.

എ​ല്ലു​ക​ളു‌​ടെ ആ​രോ​ഗ്യ​ത്തി​ന്

ത​ണു​പ്പു​കാ​ലാ​വ​സ്ഥ അ​സ്ഥി​സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ളി​ലേ​യ്ക്ക് ന​യി​ക്കാം. കാ​ല്‍​സ്യം അ​ട​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് അ​സ്ഥി​യു​ടെ സാ​ന്ദ്ര​ത നി​ല​നി​ര്‍​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്നു.

മു​ള്ളോ​ടു​കൂ​ടി​യ മ​ത്സ്യം, മു​ട്ട, ഇ​ല​ക്ക​റി​ക​ള്‍, എ​ള്ള് എ​ന്നി​വ ന​ല്ല​ത്.

തൈ​രി​ലെ ബാ​ക്ടീ​രി​യ

തൈ​രി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന പ്രോ​ബ​യോ​ട്ടി​ക് ബാ​ക്ടീ​രി​യ​ക​ള്‍ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി വ​ര്‍​ധി​പ്പി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്നു. ഒ​ന്നോ ര​ണ്ടോ ക​പ്പ് തൈ​രോ മോ​രോ ദി​വ​സേ​ന​യു​ള്ള ആ​ഹാ​ര​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താം.

വ​റു​ത്ത​തും പൊ​രി​ച്ച​തും കു​റ​യ്ക്ക​ണം

വ​റു​ത്തു​പൊ​രി​ച്ച ഭ​ക്ഷ​ണ​ങ്ങ​ള്‍, ബേ​ക്ക​റി പ​ല​ഹാ​ര​ങ്ങ​ള്‍, പ​ഞ്ച​സാ​ര കൂ​ടു​ത​ലാ​യി ചേ​ര്‍​ന്ന ആ​ഹാ​ര​ങ്ങ​ള്‍ ക​ഴി​വ​തും കു​റ​യ്ക്ക​ണം.

ശീ​ത​ള പാ​നീ​യ​ങ്ങ​ള്‍, കാ​ര്‍​ബ​ണേ​റ്റ​ഡ് ഡ്രി​ങ്ക്‌​സ് ഒ​ഴി​വാ​ക്കി നി​ര്‍​ത്ത​ണം.

വ്യ‌ാ​യാ​മം പ്ര​ധാ​നം

ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ത്തി​നൊ​പ്പം വ്യാ​യാ​മ​വും പ്ര​ധാ​ന​മാ​ണ്.

വി​വ​ര​ങ്ങ​ൾ: പ്രീ​തി ആ​ർ. നാ​യ​ർ
ചീ​ഫ് ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം തി​രു​വ​ന​ന്ത​പു​രം.

Health

നേ​ത്ര​സം​ര​ക്ഷ​ണ​ത്തി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട​ത്..

.മു​ഖ​ത്തി​ന്‍റെ ഒ​രു വ​ശ​ത്തെ പേ​ശി​ക​ളി​ല്‍ പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന ദൗ​ര്‍​ബ​ല്യ​മാ​ണ് ബെ​ല്‍​സ് പാ​ള്‍​സി. സാ​ധാ​ര​ണ​യാ​യി ഇ​ത് ഒ​രു താ​ല്‍​ക്കാ​ലി​ക അ​വ​സ്ഥ​യാ​ണ്. ഇ​ത് മു​ഖ​ത്തി​ലെ നാ​ഡി​വീ​ക്കം മൂ​ലം ച​ല​ന​ശേ​ഷി ന​ഷ്ട​മാ​കു​ന്ന അ​വ​സ്ഥ​യാ​ണ് (paralysis).

മു​ഖ​ത്തി​ന്‍റെ ഒ​രു വ​ശ​ത്തെ പേ​ശി​ക​ള്‍ നി​യ​ന്ത്രി​ക്കു​ന്ന നാ​ടി​യു​ടെ വീ​ക്ക​മാ​ണ് (Inflammation of Cranial Nerve VII - Facial nerve) കാ​ര​ണം. ഏ​താ​നും ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ ത​ന്നെ സ്ഥി​തി മെ​ച്ച​പ്പെ​ടും. കാ​ഴ്ച​യി​ല്‍ മു​ഖ​ത്തി​ന്‍റെ പ​കു​തി താ​ഴേ​ക്കു തൂ​ങ്ങി​യി​രി​ക്കു​ന്ന​പോ​ലെ തോ​ന്നും.

ചി​രി​ക്കു​മ്പോ​ള്‍ ഒ​രു വ​ശ​ത്തേ​ക്കു മാ​ത്ര​മേ ച​ല​നം സാ​ധ്യ​മാ​വു​ക​യു​ള്ളൂ. അ​തു​പോ​ലെ ത​ന്നെ രോ​ഗം ബാ​ധി​ച്ച വ​ശ​ത്തെ ക​ണ്ണ​ട​യ്ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു നേ​രി​ടും.

സ​ങ്കീ​ര്‍​ണ​ത​ക​ള്‍

· ഫേ​ഷ്യ​ല്‍ നാ​ഡി​ക്ക് സ്ഥി​ര​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കു​ക.

· ഒ​രു പേ​ശി ച​ലി​പ്പി​ക്കു​മ്പോ​ള്‍ മ​റ്റൊ​ന്ന് അ​നി​യ​ന്ത്രി​ത​മാ​യി ച​ലി​ക്കു​ന്ന അ​വ​സ്ഥ.

· ക​ണ്ണു​ക​ള്‍ ചി​മ്മു​ക

· ക​ണ്ണു​ക​ള്‍ അ​ട​യ്ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ ക​ണ്‍​പാ​ളി വ​ര​ണ്ടു പോ​വു​ക​യും കാ​ഴ്ച ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യു​ന്നു.

ചി​കി​ത്സാ​രീ​തി​ക​ള്‍

· കൃ​ത്യ​സ​മ​യ​ത്ത് ചി​കി​ത്സ തേ​ടി മ​രു​ന്നു​ക​ള്‍ സ്വീ​ക​രി​ക്കു​ക, ഫി​സി​യോ​തെ​റാ​പ്പി, ക​ണ്ണി​ന്‍റെ സം​ര​ക്ഷ​ണം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ചി​കി​ത്സാ മാ​ര്‍​ഗ​ങ്ങ​ള്‍.

· വ​ള​രെ അ​പൂ​ര്‍​വ​മാ​യി മാ​ത്രം ശ​സ്ത്ര​ക്രി​യ ചെ​യ്യേ​ണ്ട​താ​യി വ​രാം.

ക​ണ്ണി​ന്‍റെ സം​ര​ക്ഷ​ണം

· ക​ണ്ണി​ലെ വ​ര​ള്‍​ച്ച ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ദി​വ​സ​വും lubricating eye drops ഉ​പ​യോ​ഗി​ക്കു​ക. ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഓ​യി​ന്‍​മെ​ന്‍റും ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​യി വ​രാം.

· പു​റ​ത്തു​പോ​കു​മ്പോ​ള്‍ പൊ​ടി, സൂ​ര്യ​പ്ര​കാ​ശം എ​ന്നി​വ​യി​ല്‍ നി​ന്നു സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ക​ണ്ണ​ട / ഗോ​ഗി​ൾ സ് ​ഉ​പ​യോ​ഗി​ക്കു​ക.

· രാ​ത്രി ഉ​റ​ങ്ങു​മ്പോ​ള്‍ ക​ണ്ണ് മ​റ​യ്ക്കു​ന്ന​തി​നാ​യി ഐ ​മാ​സ്ക് ഉ​പ​യോ​ഗി​ക്കു​ക.

മ​രു​ന്നു​ക​ള്‍

സാ​ധാ​ര​ണ​യാ​യി ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം വേ​ദ​ന​സം​ഹാ​രി​ക​ള്‍, കോ​ര്‍​ട്ടി​ക്കോ​സ്റ്റി​റോ​യ്ഡ്, ആ​ന്‍റി​വൈ​റ​ല്‍ എ​ന്നി​വ​യാ​ണു ന​ല്‍​കു​ന്ന​ത്.

വി​വ​ര​ങ്ങ​ൾ - ശ്രീ​ദേ​വി
എ​ച്ച്ഒ​ഡി ഫി​സി​യോ​തെ​റാ​പ്പി വി​ഭാ​ഗം എ​സ് യു​ടി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം.

Health

ഇ​ൻ​ഹേ​ല​ർ മ​രു​ന്നു കൃ​ത്യ​മാ​യി തു​ട​ര​ണം

ആ​സ്ത​മ ചി​കി​ത്സി​ക്കു​ന്ന​തി​നും നി​യ​ന്ത്രി​ക്കു​ന്ന​തി​നും അ​ത്യാ​വ​ശ്യ​മാ​യ "ഇ​ന്‍​ഹേ​ല​ര്‍' മ​രു​ന്നു​ക​ള്‍ എ​ല്ലാ​വ​ര്‍​ക്കും ല​ഭി​ക്കു​ന്നു​ണ്ടോ എ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. എ​ല്ലാ​വ​ര്‍​ക്കും ശ്വ​സ​ന ചി​കി​ത്സ​ക​ള്‍ ല​ഭ്യ​മാ​ക്കു​ക എ​ന്ന​തു പ്ര​ധാ​ന​മാ​ണ്.

260 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളെ ബാ​ധി​ക്കു​ന്ന​തും ലോ​ക​മെ​മ്പാ​ടും ഓ​രോ വ​ര്‍​ഷ​വും 4,50,000 ത്തി​ല​ധി​കം മ​ര​ണ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്ന​തു​മാ​യ പ​ക​ര്‍​ച്ച​വ്യാ​ധി​യ​ല്ലാ​ത്ത രോ​ഗ​മാ​ണ് ആ​സ്ത​മ. ഈ ​മ​ര​ണ​ങ്ങ​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും ത​ട​യാ​വു​ന്ന​താ​ണ്.

താ​ഴ്ന്ന, ഇ​ട​ത്ത​രം വ​രു​മാ​ന​മു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​ന്‍​ഹേ​ല​ര്‍ മ​രു​ന്നി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വോ ഉ​യ​ര്‍​ന്ന വി​ല​യോ മൂ​ല​വും ഉ​യ​ര്‍​ന്ന വ​രു​മാ​ന​മു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ ഉ​യ​ര്‍​ന്ന ചി​ല​വു​ക​ള്‍ കാ​ര​ണ​വും ആ​സ്ത​മ​യു​ള്ള പ​ല​ര്‍​ക്കും ഇ​ന്‍​ഹേ​ല​ര്‍ മ​രു​ന്നു​ക​ള്‍ ല​ഭി​ക്കാ​ത്ത​ത് രോ​ഗം നി​യ​ന്ത്രി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലെ​ത്തി​ക്കു​ന്നു. പ്ര​തി​രോ​ധി​ക്കാ​ന്‍ ക​ഴി​യു​ന്ന രോ​ഗം മ​ര​ണ​കാ​ര​ണ​മാ​വു​ക​യും ചെ​യ്യു​ന്നു.

രോ​ഗ​പ്ര​തി​രോ​ധം എ​ങ്ങ​നെ?

1. ആ​സ്ത​മ രോ​ഗ​ത്തി​ന്‍റെ പ്രേ​ര​ക​ഘ​ട​ക​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ക.

· വാ​യു​മ​ലി​നീ​ക​ര​ണം, ത​ണു​ത്ത വാ​യു, പൊ​ടി​ക​ള്‍, പൂ​മ്പൊ​ടി​ക​ള്‍, വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ള്‍, വ​ള​ര്‍​ത്തു​പ​ക്ഷി​ക​ള്‍, പ​ക്ഷി​ക​ളു​ടെ വി​സ​ര്‍​ജ​നം, ഫം​ഗ​സ്, സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ള്‍, സി​ഗ​ര​റ്റ്, മെ​ഴു​കു​തി​രി​ക​ള്‍, ധൂ​പ​വ​ര്‍​ഗ​ങ്ങ​ള്‍, പ​ട​ക്ക​ങ്ങ​ള്‍

2. ചു​റ്റു​പാ​ടും പൊ​ടി​ര​ഹി​ത​മാ​യി സൂ​ക്ഷി​ക്കു​ക.

3. ന്യൂ​മോ​ണി​യ, ഫ്‌​ളൂ തു​ട​ങ്ങി​യ​വ​യ്ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് എ​ടു​ക്കു​ക.

4. കൃ​ത്യ​മാ​യി ഇ​ന്‍​ഹേ​ല​ര്‍ മ​രു​ന്നു​ക​ള്‍ എ​ടു​ക്കു​ക.

ആ​സ്ത​മ​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍

· ശ്വാ​സ​ത​ട​സം

· ശ്വാ​സം​മു​ട്ട​ല്‍/​ശ​ബ്ദ​ത്തോ​ടെ​യു​ള്ള ശ്വാ​സ​നം (ശ്വാ​സം പു​റ​ത്തേ​ക്കു വി​ടു​മ്പോ​ള്‍ ചൂ​ള​മ​ടി​ക്കു​ന്ന
ശ​ബ്ദം)

· വ​ര​ണ്ട ചു​മ (രാ​ത്രി​കാ​ല​ങ്ങ​ളി​ലോ, അ​തി​രാ​വി​ലെ​യോ വ​ഷ​ളാ​കു​ന്ന സ്ഥി​ര​മാ​യ ചു​മ), നെ​ഞ്ച് ഇ​റു​കു​ന്ന അ​വ​സ്ഥ

രോ​ഗ​നി​ര്‍​ണ​യം

ശാ​രീ​രി​ക പ​രി​ശോ​ധ​ന​യോ​ടൊ​പ്പം ത​ന്നെ നെ​ഞ്ചി​ന്‍റെ എ​ക്‌​സ്-​റെ, ശ്വാ​സ​കോ​ശ പ്ര​വ​ര്‍​ത്ത​ന പ​രി​ശോ​ധ​ന​ക​ളാ​യ സ്‌​പൈ​റോ​മെ​ട്രി, അ​ല​ര്‍​ജി ടെ​സ്റ്റ്, ക​ഫ​ത്തി​ലും ര​ക്ത​ത്തി​ലും ഇ​സ്നോ​ഫി​ലി​ന്‍റെ(eosinophil) അ​ള​വ് തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​ക​ള്‍ ചെ​യ്യേ​ണ്ട​താ​യി വ​രാം.

ഇ​ത് ആ​സ്ത​മ​യു​ടെ തീ​വ്ര​ത​യും നി​യ​ന്ത്ര​ണ​വും വി​ല​യി​രു​ത്താ​ന്‍ ഡോ​ക്ട​ര്‍​മാ​രെ സ​ഹാ​യി​ക്കു​ന്നു. 

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​ആ​ൻ മേ​രി ജേ​ക്ക​ബ്
ക​ൺ​സ​ൾ​ട്ട​ന്‍റ് പ​ൾ​മോ​ണ​ജി​സ്റ്റ്, എ​സ് യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം

NRI

ഹൃ​ദ​യ​രോ​ഗ​ങ്ങ​ളും പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളും: ഫി​ല​ഡ​ൽ​ഫി​യ​യി​ൽ ക്ലാ​സ് ഞാ​യ​റാ​ഴ്‌ച

ഫി​ല​ഡ​ൽ​ഫി​യ: ഗു​ഡ് സ​മ​രി​റ്റ​ൻ ക​മ്യൂ​ണി​റ്റി - സ്നേ​ഹ​തീ​ര​വും സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ ച​ർ​ച്ചും സം​യു​ക​ത​മാ​യി ഹൃ​ദ​യ​രോ​ഗ​ങ്ങ​ളും പ്ര​ധി​വി​ധി​ക​ളും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി പ്ര​ശ​സ്ത ന്യു​റോ​ള​ജി​സ്റ്റ് ഡോ. ​ജി​ക്കു സ​ക്ക​റി​യാ​യും പ്ര​ശ​സ്ത കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​ഷി​ല്ല സ​ക്ക​റി​യാ​യും ന​യി​ക്കു​ന്ന ക്ലാ​സ് ഞാ​യ​റാ​ഴ്ച 12ന് ​ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ പ​ള്ളി​യു​ടെ ഹാ​ളി​ൽ ന​ട​ക്കും.

റ​വ. ഫാ. ​എം.​കെ കു​ര്യാ​ക്കോ​സ്, റ​വ. ഫാ. ​സു​ജി​ത്ത് തോ​മ​സ് എ​ന്നി​വ​ർ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കും (St Thomas Indian orthodox church,1009 Unruh church, philadelphia PA 19111). "ഹൃ​ദ​യ രോ​ഗ​ങ്ങ​ളും പ്ര​ധി​വി​ധി​ക​ളും' (Cardiological Diseases and Precautions). ഇ​ന്ന് സ​മൂ​ഹ​ത്തി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ​ക്കു​റി​ച്ച് വ​ള​രെ​യ​ധി​കം പു​ത്ത​ൻ അ​റി​വു​ക​ളും അ​വ​യ്ക്കു​ള്ള പ്ര​തി​വി​ധി​ക​ളും വി​ശ​ദ​മാ​ക്കു​ന്ന സ്ലൈ​ഡ് ഷോ​യും ഈ ​ക്ലാ​സി​ന്‍റെ പ്ര​ത്യേ​ക​ത​യാ​യി​രി​ക്കും.

ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തു​ന്ന​വ​ർ രാ​വി​ലെ 11.45ന് ​മു​ൻ​പാ​യി ഹാ​ളി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന് സൂ​സ​ൻ ഡേ​വി​ഡ് (ച​ർ​ച്ച് സെ​ക്ര​ട്ട​റി), റേ​ച്ച​ൽ ഡേ​വി​ഡ് (പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​ർ അ​റി​യി​ച്ചു.​

സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം, റെ​ച്ചേ​ൽ ഡേ​വി​ഡ്, ലി​സ ജോ​ൺ, എ​ഞ്ച​ലീ​ൻ മാ​ത്യു, മാ​ത്യൂ​സ് വ​ർ​ഗീ​സ് എ​ന്നി​വ​ർ ക്ലാ​സ് ഇ​ൻ​വി​റ്റേ​ഷ​ൻ ന​ട​ത്തും.​കെ​സി​യ സ​ക്ക​റി​യ(​ക​ൾ​ച്ച​റ​ൽ ഓ​ർ​ഡി​നേ​റ്റ​ർ), സാ​ജ​ൻ തോ​മ​സ്(​ഹോ​സ്പി​റ്റ​ലി​റ്റി ആ​ൻ​ഡ് ഫു), ​കൊ​ച്ചു​കോ​ശി ഉ​മ്മ​ൻ(​ട്ര​സ്റ്റി), ജോ​ർ​ജ് ത​ട​ത്തി​ൽ(​ജോ​യി​ന്‍റ് ട്ര​സ്റ്റി), രാ​ജു ശ​ങ്ക​ര​ത്തി​ൽ, ബി​നു ജേ​ക്ക​ബ്, ബെ​ന്നി മാ​ത്യു(​മീ​ഡി​യ ആ​ൻ​ഡ് ഫൊ​ട്ടോ​ഗ്ര​ഫി),കോ​ശി ഡാ​നി​യേ​ൽ, അ​നി​ൽ ബാ​ബു, വ​ർ​ഗീ​സ് ജോ​ൺ(PRO‘s),

രാ​ജു ശ​ങ്ക​ര​ത്തി​ൽ, ജോ​സ് സ​ക്ക​റി​യ, ഉ​മ്മ​ൻ മ​ത്താ​യി, റോ​യ് ചാ​ക്കോ(​പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ​സ്), സ​ക്ക​റി​യ തോ​മ​സ്, ബി​ജു എ​ബ്ര​ഹാം, സാ​ജ​ൻ എ​ബ്ര​ഹാം, ഷി​ബു മാ​ത്യു (പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ​സ്), സു​ജ കോ​ശി(​ജ​ന​റ​ൽ ക​ൺ​വീ​ന​ർ), ലി​ലാ​മ്മ വ​ർ​ഗീ​സ്, ജെ​സി മാ​ത്യു, ആ​നി സ​ക്ക​റി​യ(​ക​ൺ​വീ​നേ​ഴ്സ്), സു​നി​ത എ​ബ്ര​ഹാം, ദി​വ്യ സാ​ജ​ൻ, സ​ജി​നി അ​നി​ൽ(​വ​നി​താ കോ​ഓ​ർ​ഡി​നേ​റ്റ​ർ​സ് ) ബി​നു ത​ങ്ക​ച്ച​ൻ,

ഏ​ഞ്ച​ലി​ൻ മാ​ത്യു, ലി​സ ജോ​ൺ, മാ​ത്യൂ​സ് ടി. ​വ​ർ​ഗീ​സ്, ജോ​യ​ൽ സ​തീ​ഷ്(​യൂ​ത്ത് വിംഗ് കോ​ഓ​ർ​ഡി​നേ​റ്റ​ഴ്സ്) ദി​നേ​ഷ് ബേ​ബി, ത​ങ്ക​ച്ച​ൻ സാ​മൂ​വേ​ൽ, ജെ​യിം​സ് പീ​റ്റ​ർ (ഓ​ഡി​റ്റേ​ഴ്സ്), ജോ​ർ​ജ് കു​ര്യ​ൻ, കു​ര്യ​ൻ കൊ​ച്ചു​പി​ലാ​പ​റ​മ്പി​ൽ, ഗോ​ഡ​ലി തോ​മ​സ്, തോ​മ​സ് സാ​മൂ​വേ​ൽ, ജെ​യിം​സ് പീ​റ്റ​ർ, മാ​ത്യു ജോ​ർ​ജ്‌, ടോം ​തോ​മ​സ്, ജി​ജു ജോ​ർ​ജ്, പോ​ൾ​സ​ൺ. സാ​ബു കു​ഞ്ഞു​കു​ഞ്ഞ്, അ​ല​ൻ ഷി​ബു വ​ർ​ഗീ​സ്, ലൈ​സാ​മ്മ ബെ​ന്നി, സൂ​സി ജേ​ക്ക​ബ്, കു​ഞ്ഞു​മോ​ൾ ത​ങ്ക​ച്ച​ൻ (എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​പു​ല​മാ​യ ക​മ്മ​റ്റി ഈ ​പ്രോ​ഗ്രാ​മി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

​ചെ​റു​പ്പ​ക്കാ​ർ​ക്കും പ്രാ​യ​മു​ള്ള​വ​ർ​ക്കും ഒ​രു​പോ​ലെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ഈ ​ക്ലാ​സി​ൽ പ​ങ്കെ​ടു​ത്ത്, ഈ ​പ്രോ​ഗ്രാം ഒ​രു വ​ൻ വി​ജ​യ​മാ​ക്കി​ത്തീ​ർ​ക്കു​വാ​ൻ എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു.

 

District News

അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം : അ​തീ​വ ജാ​ഗ്ര​ത വേ​ണം: ജി​ല്ലാ വി​ക​സ​ന സ​മി​തി

കൊ​ല്ലം : അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​ര​ത്തി​നെ​തി​രെ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം. ജി​ല്ല​യി​ലെ എ​ല്ലാ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ കി​ണ​റു​ക​ളി​ലും ടാ​ങ്കു​ക​ളി​ലും ക്ലോ​റി​നേ​ഷ​ന്‍ പ്ര​ക്രി​യ പു​രോ​ഗ​മി​ക്കു​ന്നു. 30 ഓ​ടെ അ​വ പൂ​ര്‍​ത്തി​യാ​കു​മെ​ന്ന് ആ​രോ​ഗ്യ, ത​ദ്ദേ​ശ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​താ​യി ക​രു​തു​ന്ന വ​ലി​യ ജ​ലാ​ശ​യ​ങ്ങ​ള്‍, കു​ള​ങ്ങ​ള്‍ എ​ന്നി​വ അ​ട​ച്ചി​ടു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍​ക്ക് യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​നാ​യ എ ​ഡി എം ​ജി. നി​ര്‍​മ​ല്‍​കു​മാ​ര്‍ നി​ര്‍​ദേശം ന​ല്‍​കി. കൊ​ന്ന​യി​ല്‍​ക​ട​വ് പാ​ലം നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വൈ​ദ്യു​തി പോ​സ്റ്റു​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്കു​ന്ന പ്ര​വ​ര്‍​ത്തി വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍ എംഎ​ല്‍എ ​ആ​വ​ശ്യ​പ്പെ​ട്ടു.

പേ​ഴം​തു​രു​ത്ത് ബ​സ് സ​ര്‍​വീ​സ് ഉ​ട​ന്‍ ആ​രം​ഭി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കൊ​ട്ടാ​ര​ക്ക​ര - അ​ടൂ​ര്‍ സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സു​ക​ള്‍ ഭ​ര​ണി​ക്കാ​വി​ല്‍ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നെ​തി​രെ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചു.

പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍​ഗ സ്‌​കോ​ള​ര്‍​ഷി​പ്പ് കു​ടി​ശി​ക കൊ​ടു​ത്തു തീ​ര്‍​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കൊ​ല്ലം -ക​ട​പ്പു​ഴ റൂ​ട്ടി​ല്‍ ബോ​ട്ട് സ​ര്‍​വീ​സ് ആ​രം​ഭി​ക്കാ​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്നും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി​യു​ടെ പ്ര​തി​നി​ധി എ​ബ്ര​ഹാം സാ​മു​വ​ല്‍ പ​റ​ഞ്ഞു.

നെ​ടു​മ്പ​ന​യി​ലെ മൈ​താ​നം നി​ര്‍​മാ​ണം ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും ക​രീ​പ്ര പ​ഞ്ചാ​യ​ത്തി​ലെ തെ​രു​വ്നാ​യ ശ​ല്യം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും പി.​സി. വി​ഷ്ണു​നാ​ഥ് എം ​എ​ല്‍ എ​യു​ടെ പ്ര​തി​നി​ധി ആ​വ​ശ്യ​പ്പെ​ട്ടു.

ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ്ലാ​നി​ംഗ് ഓ​ഫീ​സ​ര്‍ എം.​ആ​ര്‍. ജ​യ​ഗീ​ത, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

District News

സ്ട്രോ​ക്ക് വ​ന്നു ത​ള​ര്‍​ന്ന വ​യോ​ധി​ക​യെ നി​ത്യ​സ​ഹാ​യ​ക​ന്‍ ട്ര​സ്റ്റി​ന്‍റെ അ​മ്മ​വീ​ട് ഏ​റ്റെ​ടു​ത്തു

കടു​ത്തു​രു​ത്തി: വൈ​ക്കം ഗ​വ​ണ്‍​മെ​ന്‍റ് ആ​ശൂ​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന, സ്ട്രോ​ക്ക് വ​ന്നു ത​ള​ര്‍​ന്ന വ​യോ​ധി​ക​യെ നി​ത്യ​സ​ഹാ​യ​ക​ന്‍ ട്ര​സ്റ്റി​ന്‍റെ അ​മ്മ​വീ​ട് ഏ​റ്റെ​ടു​ത്തു. മ​റ​വ​ന്‍​തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​ലെ 12-ാം വാ​ര്‍​ഡി​ല്‍ താ​മ​സി​ച്ചി​രു​ന്ന ത​ങ്ക​മ്മ (78) യെ​യാ​ണ് പ​ഞ്ചാ​യ​ത്തം​ഗം പോ​ള്‍ തോ​മ​സ് മ​ണി​യ​ല​യു​ടെ അ​ഭ്യ​ര്‍ഥ​ന​പ്രകാരം നി​ത്യ​സ​ഹാ​യ​ക​ന്‍ ഏ​റ്റെ​ടു​ത്ത​ത്.

ശ​രീ​രം ത​ള​ര്‍​ന്ന് സം​സാ​ര​ശേ​ഷി​യും ന​ഷ്ട​പ്പെ​ട്ട നി​ര്‍​ധന​യാ​യ ത​ങ്ക​മ്മ​യെ നോ​ക്കാ​നും സം​ര​ക്ഷി​ക്കാ​നും ആ​ളി​ല്ലാ​ത്ത അ​വ​സ്ഥ​യി​ല്‍ ബ​ന്ധു​വാ​യ വി​നീ​ഷും മെ​മ്പ​റും കൂ​ടി​യാ​ണ് നി​ത്യ​സ​ഹാ​യ​ക​ന്‍റെ അ​മ്മവീ​ട്ടി​ലെ​ത്തി​ക്കാ​ന്‍ മു​ന്‍​കൈ​യെ​ടു​ത്ത​ത്.

ത​ങ്ക​മ്മ​യ്ക്കു മ​ക്ക​ളി​ല്ല. ഭ​ര്‍​ത്താ​വ് ച​ന്ദ്ര​ന് പ​ര​സ​ഹാ​യം കൂ​ടാ​തെ ഒ​ന്നും ചെ​യ്യാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. നി​ത്യ​സ​ഹാ​യ​ക​ന്‍ ട്ര​സ്റ്റി​നെ ഇ​ക്കാ​ര്യ​ങ്ങ​ള്‍ അ​റി​യി​ച്ച​തി​നെത്തു​ട​ര്‍​ന്ന് വൈ​ക്കം ഗ​വ​. ആ​ശു​പ​ത്രി​യി​ലെ​ത്തി ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ ജോ​സ​ഫും അ​മ്മ​വീ​ട് സെ​ക്ര​ട്ട​റി വി.​കെ. സി​ന്ധു​വും സാ​ഹ​ച​ര്യ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി.

തു​ട​ര്‍​ന്ന് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ത​ങ്ക​മ്മ​യെ ഏ​റ്റെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. സു​രേ​ന്ദ്ര​ന്‍, തോ​മ​സ് അ​ഞ്ച​മ്പി​ല്‍, ജ​യ​ശ്രീ, എ​ല്‍​സി ജി​ജോ, ജ​യ്‌​സ​ണ്‍ പാ​ല​യി​ല്‍, ആ​ല്‍​ഫി​ല്‍, ക്ലാ​ര​മ്മ ബാ​ബു, റൂ​ബി കു​ര്യ​ന്ത​ടം, സു​ര പെ​രു​മാ​ലി, ന​ഴ്സു​മാ​രാ​യ റീ​ത്ത ജ​യ്സ​ണ്‍, സൗ​മ്യ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Latest News

Corehub Up