കൊച്ചി: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി. തിരുവനന്തപുരത്തും തൃശൂരും കണ്ടതിനു സമാനമായ സാഹചര്യങ്ങളാണ് കോഴിക്കോടും ഉണ്ടായിരുന്നതെന്ന് കഴിഞ്ഞയാഴ്ച കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം സന്ദര്‍ശിച്ച ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സെല്ലുകളില്‍നിന്ന് ഉയരുന്ന രോദനങ്ങള്‍ ഇപ്പോഴും കാതുകളില്‍ മുഴങ്ങുകയാണ്.
ഐസൊലേഷന്‍ വാര്‍ഡുകളും അടച്ചിട്ട സെല്ലുകളും മനുഷ്യവാസത്തിനു യോഗ്യമല്ല. ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാല്‍ രോഗികളെ സെല്ലുകളില്‍ പൂട്ടിയിടാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരാകുകയാണ്. ആധുനികത എത്തിനോക്കിയിട്ടില്ല. വര്‍ഷങ്ങള്‍ പഴക്കമുള്ളവയാണ് കെട്ടിടങ്ങള്‍. ചുറ്റുമതിലുകളില്ലാത്തത് രോഗികളുടെ സുരക്ഷയെ ബാധിക്കുന്നു. ഇഴജന്തുക്കള്‍ നിറഞ്ഞ കാമ്പസുകളില്‍ രാത്രികാലങ്ങളില്‍ വെളിച്ചവുമില്ല.
ഇക്കാര്യങ്ങളില്‍ സ്വീകരിക്കുന്ന നടപടികളും പ്രശ്നപരിഹാരത്തിന് വേണ്ടിവരുന്ന സമയ വിശദീകരിച്ച് ആരോഗ്യസാമൂഹ്യനീതി വകുപ്പ് സെക്രട്ടറിമാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു നിര്‍ദേശിച്ച കോടതി ഹര്‍ജി സെപ്റ്റംബര്‍ എട്ടിനു പരിഗണിക്കാന്‍ മാറ്റി.