Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HealthcareCrisis

Europe

75 സ്വി​മ്മിം​ഗ് പൂ​ളു​ക​ൾ നി​റ​യ്ക്കാ​വു​ന്ന​ത്ര മ​രു​ന്നു​ക​ൾ ച​വ​റ്റു​കു​ട്ട​യി​ലേ​ക്ക്; എ​ൻ​എ​ച്ച്എ​സി​ന് 48 കോ​ടി പൗ​ണ്ടി​ന്‍റെ ഭീ​മ​ൻ ന​ഷ്‌​ടം

ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് സ​ർ​വീ​സി​ന് വ​ൻ സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രു​ത്തി​വ​ച്ച് ഇം​ഗ്ല​ണ്ടി​ൽ പ്ര​തി​വ​ർ​ഷം ട​ൺ ക​ണ​ക്കി​ന് മ​രു​ന്നു​ക​ൾ പാ​ഴാ​ക്കി ക​ള​യു​ന്ന​താ​യി ഞെ​ട്ടി​ക്കു​ന്ന റി​പ്പോ​ർ​ട്ട്.

ഒ​രു വ​ർ​ഷ​ത്തി​നി​ടെ ഉ​പ​യോ​ഗി​ക്കാ​തെ​യും ഭാ​ഗി​ക​മാ​യി ഉ​പ​യോ​ഗി​ച്ചും ജ​ന​ങ്ങ​ൾ എ​റി​ഞ്ഞു​ക​ള​യു​ന്ന മ​രു​ന്നു​ക​ളു​ടെ അ​ള​വ് 75 വ​ലി​യ സ്വി​മ്മിം​ഗ് പൂ​ളു​ക​ൾ നി​റ​യ്ക്കാ​ൻ മാ​ത്രം പ്രാ​പ്തി​യു​ള്ള​താ​ണെ​ന്ന് യു​കെ​യി​ലെ സ്വ​ത​ന്ത്ര ഫാ​ർ​മ​സി​ക​ളു​ടെ സം​ഘ​ട​ന​യാ​യ നാ​ഷ​ണ​ൽ ഫാ​ർ​മ​സി അ​സോ​സി​യേ​ഷ​ൻ (NPA) വ്യ​ക്ത​മാ​ക്കു​ന്നു.

വി​വി​ധ റീ​ജി​യ​ണ​ൽ ഹെ​ൽ​ത്ത് ബോ​ഡി​ക​ളി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്തു പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട് പ്ര​കാ​രം, 2024-25 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ മാ​ത്രം ഇം​ഗ്ല​ണ്ടി​ൽ 3,400 ട​ൺ മ​രു​ന്നു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ ന​ശി​പ്പി​ച്ചു ക​ള​ഞ്ഞ​ത്. എ​ൻ​എ​ച്ച്എ​സി​ന് പ്ര​തി​വ​ർ​ഷം കു​റ​ഞ്ഞ​ത് 48 കോ​ടി പൗ​ണ്ടി​ന്‍റെ (ഏ​ക​ദേ​ശം 5,100 കോ​ടി​യോ​ളം ഇ​ന്ത്യ​ൻ രൂ​പ) ഭീ​മ​ൻ സാ​മ്പ​ത്തി​ക ന​ഷ്ട​മാ​ണ് ഇ​ത് ഉ​ണ്ടാ​ക്കു​ന്ന​ത്.

പാ​ക്ക​റ്റ് പൊ​ട്ടി​ക്കാ​ത്ത മ​രു​ന്നു​ക​ളും ന​ശി​പ്പി​ക്ക​ണം; നി​യ​മം ക​ർ​ശ​നം

ബ്രി​ട്ട​നി​ലെ നി​യ​മ​പ്ര​കാ​രം ഫാ​ർ​മ​സി​യി​ൽ നി​ന്ന് ഒ​രി​യ്ക്ക​ൽ പു​റ​ത്തു​പോ​യ മ​രു​ന്നു​ക​ൾ തി​രി​കെ ന​ൽ​കി​യാ​ൽ പോ​ലും അ​വ​യു​ടെ ക​വ​റു​ക​ൾ തു​റ​ന്നി​ട്ടി​ല്ലെ​ങ്കി​ൽ കൂ​ടി​യും സു​ര​ക്ഷാ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി തി​രി​കെ സ്റ്റോ​ക്കി​ലേ​ക്ക് എ​ടു​ക്കാ​തെ ന​ശി​പ്പി​ച്ചു ക​ള​യ​ണ​മെ​ന്നാ​ണ് ച​ട്ടം.

രോ​ഗി​ക​ൾ​ക്ക് കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​ൻ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഭീ​മ​മാ​യ തു​ക​യാ​ണ് ഇ​ത്ത​രം അ​ശ്ര​ദ്ധ മൂ​ലം എ​ൻ​എ​ച്ച്എ​സി​ന് വ​ർ​ഷം തോ​റും ന​ഷ്ട​പ്പെ​ടു​ന്ന​തെ​ന്ന് നാ​ഷ​ണ​ൽ ഫാ​ർ​മ​സി അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഒ​ലി​വി​യ​ർ പി​ക്കാ​ർ​ഡ് ചൂ​ണ്ടി​ക്കാ​ട്ടി.

സാ​മ്പ​ത്തി​ക ന​ഷ്ട​ത്തി​ന് പു​റ​മേ പ​രി​സ്ഥി​തി​ക്കും പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​നും ഇ​ത് വ​ലി​യ ഭീ​ഷ​ണി​യാ​ണെ​ന്നും ആ​വ​ശ്യ​മു​ണ്ടെ​ന്ന് ഉ​റ​പ്പു​ള്ള മ​രു​ന്നു​ക​ൾ മാ​ത്രം വാ​ങ്ങി ഉ​പ​യോ​ഗി​ക്കാ​ൻ രോ​ഗി​ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​വ​ശ്യ​ത്തി​ൽ കൂ​ടു​ത​ൽ മ​രു​ന്നു​ക​ൾ വാ​ങ്ങി സൂ​ക്ഷി​ക്കു​ന്ന​ത് വ​ലി​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് വ​ഴി​തു​റ​ക്കു​മെ​ന്ന് ഹെ​ർ​ട്ട്ഫോ​ർ​ഡ്ഷെ​യ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സീ​നി​യ​ർ ല​ക്ച​റ​ർ ഡോ. ​റ​ഷ അ​ബ്ദെ​ൽ​സ​ലാം എ​ൽ​ഷെ​നാ​വി മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

വീ​ടു​ക​ളി​ൽ മി​ച്ചം വ​രു​ന്ന ആ​ന്റി​ബ​യോ​ട്ടി​ക് ഗു​ളി​ക​ക​ൾ പി​ന്നീ​ട് കൃ​ത്യ​മാ​യ വൈ​ദ്യ​നി​ർ​ദേ​ശ​മി​ല്ലാ​തെ ക​ഴി​ക്കു​ന്ന​ത് ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്രം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ ഭീ​ഷ​ണി​ക​ളി​ലൊ​ന്നാ​യ ആ​ന്‍റി​മൈ​ക്രോ​ബ​യ​ൽ റെ​സി​സ്റ്റ​ൻ​സി​ന് (AMR - രോ​ഗാ​ണു​ക്ക​ൾ​ക്ക് മ​രു​ന്നു​ക​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ശേ​ഷി) കാ​ര​ണ​മാ​കു​ന്നു.

ഇ​ത് സാ​ധാ​ര​ണ അ​ണു​ബാ​ധ​ക​ളെ​പ്പോ​ലും ചി​കി​ത്സി​ച്ചു ഭേ​ദ​മാ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​ക്കു​മെ​ന്നും വി​ദ​ഗ്ദ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. വി​ട്ടു​മാ​റാ​ത്ത രോ​ഗ​ങ്ങ​ൾ​ക്ക് പ​തി​വാ​യി മ​രു​ന്ന് വാ​ങ്ങു​ന്ന​വ​ർ​ക്ക് (Repeat Prescriptions) കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ പു​നഃ​പ​രി​ശോ​ധ​ന ന​ട​ത്തു​ക.

ഇ​നി ആ​വ​ശ്യ​മി​ല്ലാ​ത്ത മ​രു​ന്നു​ക​ൾ പ്രി​സ്ക്രി​പ്ഷ​നി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ക. രോ​ഗി​ക​ൾ ശ​രി​ക്കും ആ​വ​ശ്യ​മു​ള്ള മ​രു​ന്നു​ക​ൾ മാ​ത്രം ഓ​ർ​ഡ​ർ ചെ​യ്യു​ക. മ​രു​ന്നു​ക​ളു​ടെ അ​ള​വി​നെ​ക്കു​റി​ച്ചോ ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചോ സം​ശ​യ​മു​ള്ള​വ​ർ തൊ​ട്ട​ടു​ത്തു​ള്ള ഫാ​ർ​മ​സി​സ്റ്റു​ക​ളോ​ട് ഉ​പ​ദേ​ശം തേ​ടു​ക തു​ട​ങ്ങി​യ​വ​യാ​ണ് ഫാ​ർ​മ​സി കൗ​ൺ​സി​ൽ മു​ന്നോ​ട്ട് വ​യ്ക്കു​ന്ന നി​ർ​ദ്ദേ​ശ​ങ്ങ​ൾ.

അ​ത്യാ​വ​ശ്യ മ​രു​ന്നു​ക​ൾ​ക്ക് രാ​ജ്യം ക​ടു​ത്ത ക്ഷാ​മം നേ​രി​ടു​ന്ന സ​മ​യ​ത്താ​ണ് മ​റു​ഭാ​ഗ​ത്ത് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ മ​രു​ന്നു​ക​ൾ പാ​ഴാ​കു​ന്ന​ത് എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. അ​പ​സ്മാ​രം, അ​ർ​ബു​ദം, ആ​ർ​ത്ത​വ​വി​രാ​മ അ​നു​ബ​ന്ധ ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് ന​ൽ​കു​ന്ന എ​ച്ച്ആ​ർ​ടി (HRT) തെ​റാ​പ്പി, ക​ടു​ത്ത വേ​ദ​ന​സം​ഹാ​രി​ക​ൾ തു​ട​ങ്ങി​യ മ​രു​ന്നു​ക​ൾ​ക്ക് നി​ല​വി​ൽ ബ്രി​ട്ട​നി​ൽ ക​ടു​ത്ത ക്ഷാ​മ​മാ​ണ് നേ​രി​ടു​ന്ന​ത്.

പാ​ൻ​ക്രി​യാ​റ്റി​ക് കാ​ൻ​സ​ർ ബാ​ധി​ത​ർ​ക്ക് ഭ​ക്ഷ​ണം ദ​ഹി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ക്രി​യോ​ൺ (Creon), സ്ത്രീ​ക​ളു​ടെ ഹോ​ർ​മോ​ൺ ചി​കി​ത്സ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന എ​സ്ട്രാ​ഡോ​ട്ട് (Estradot) തു​ട​ങ്ങി​യ മ​രു​ന്നു​ക​ൾ വി​പ​ണി​യി​ൽ കി​ട്ടാ​നി​ല്ലെ​ന്ന് റോ​യ​ൽ കോ​ളേ​ജ് ഓ​ഫ് ജി​പി​യും വ്യ​ക്ത​മാ​ക്കു​ന്നു.

പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി എ​ൻ​എ​ച്ച്എ​സ് ആ​പ്പ് വ​ഴി മ​രു​ന്നു​ക​ൾ ഓ​ർ​ഡ​ർ ചെ​യ്യു​ന്ന രീ​തി കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് എ​ൻ​എ​ച്ച്എ​സ് ഇം​ഗ്ല​ണ്ട് വ​ക്താ​വ് അ​റി​യി​ച്ചു.

ബോ​ധ​വത്ക​ര​ണ ക്യാ​മ്പ​യി​നു​ക​ളി​ലൂ​ടെ അ​നാ​വ​ശ്യ മ​രു​ന്ന് ഉ​പ​യോ​ഗം കു​റ​യ്ക്കാ​നും മ​രു​ന്ന് പാ​ഴാ​കു​ന്ന​ത് ത​ട​യാ​നു​മു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ഭ​ര​ണ​കൂ​ടം വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up