കോട്ടയം: ലോക ഹൃദയ ദിനത്തോട് അനുബന്ധിച്ചു കോട്ടയം എസ്എച്ച് മെഡിക്കൽ സെന്റർ ഒരുക്കുന്ന അവബോധന പദ്ധതിയായ ശ്രിതം 2026 ലോഗോ പ്രകാശനം കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ നിർവഹിച്ചു.
പദ്ധതിയുടെ ഭാഗമായി 29 വരെ അർഹരായവർക്ക് സൗജന്യ കാർഡിയോളജി കൺസൾട്ടേഷൻ, ഫ്ലാഷ് മോബ് ഉൾപ്പെടെയുള്ള വിവിധ ഹൃദയ ആരോഗ്യ അവബോധന പ്രവർത്തനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, വാക്കത്തോണുകൾ നിരക്കിളവുകളോടെ പ്രത്യേക ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾ എന്നിവയും ലഭ്യമാകും.
ലോക ഹൃദയദിനമായ 29ന് കോട്ടയം നഗരത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ പ്രമുഖർ പങ്കെടുക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ആശുപത്രി ഡയറക്ടർ സിസ്റ്റർ ജീനാ റോസ് എസ്എച്ച്, അസോസിയേറ്റ് ഡയറക്ടർ സിസ്റ്റർ ലിറ്റിൽ ഫ്ളവർ എസ്എച്ച്, സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. കെ. ജയപ്രകാശ്, സി.ഒ.ഒ ഡോ. ജിഷ ടി.യു., റിലേഷൻസ് മാനേജർ സൗമ്യ നവീൻ തുടങ്ങിയവർ പ്രസംഗിച്ചു.