അമ്പലവയല്: സാസ്കി ഫണ്ട് ഉപയോഗിച്ച് ആധുനിക സംവിധാനത്തോടെ ടൗണിന് 200 മീറ്റര് അകലെ കേരള കാര്ഷിക സര്വകാലാശാലയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഹെലിപാഡ് നിര്മാണം പുരോഗമിക്കുന്നു.
നവംബർ പകുതിയോടെ പ്രവൃത്തി പൂര്ത്തിയാകും. വായുസേനയുടേതടക്കം വലിയ ഹെലികോപ്റ്ററുകള്ക്ക് ഇറങ്ങാന് കഴിയുന്ന ഹെലിപാഡാണ് പണിയുന്നത്. നിര്മാണസ്ഥലം പഞ്ചായത്ത് പ്രസിഡന്റ് എന്.സി. കൃഷ്ണകുമാര്, വൈസ് പ്രസിഡന്റ് ബീന അബു, ഭരണസമിതിയംഗങ്ങളായ കെ.കെ. ബാബു, പി. ഷഫീഖ്, സിജി, റജില, റംല, നിഷ, എം. ജിന്സി, ആമിന, കെ.സി. ജിന്സി സിന്ധു എന്നിവര് സന്ദര്ശിച്ചു.
പ്രകൃതിക്ഷോഭവും പ്രതികൂല കാലാവസ്ഥയും പ്രതിസന്ധിയാകുമ്പോള് അടിയന്തര സഹായം എത്തിക്കാനും പ്രമുഖരുടെ സന്ദര്ശനത്തിനും ടൂറിസം മേഖലയുടെ വളര്ച്ചയ്ക്കും ഹെലിപാഡ് സഹായകമാകുമെന്ന് പ്രസിഡന്റ് പറഞ്ഞു.