x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്പ​ല​വ​യ​ലി​ല്‍ ഹെ​ലി​പാ​ഡ് നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു

വെബ് ഡെസ്ക്
Published: October 15, 2026 01:26 AM IST | Updated: October 15, 2026 01:26 AM IST

നി​ര്‍​മാ​ണ​സ്ഥ​ലം എ​ന്‍.​സി. കൃ​ഷ്ണ​കു​മാ​റും ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളും സ​ന്ദ​ര്‍​ശി​ക്കു​ന്നു.

അ​മ്പ​ല​വ​യ​ല്‍: സാ​സ്‌​കി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ആ​ധു​നി​ക സം​വി​ധാ​ന​ത്തോ​ടെ ടൗ​ണി​ന് 200 മീ​റ്റ​ര്‍ അ​ക​ലെ കേ​ര​ള കാ​ര്‍​ഷി​ക സ​ര്‍​വ​കാ​ലാ​ശാ​ല​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് ഹെ​ലി​പാ​ഡ് നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു.

ന​വം​ബ​ർ പ​കു​തി​യോ​ടെ പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​കും. വാ​യു​സേ​ന​യു​ടേ​ത​ട​ക്കം വ​ലി​യ ഹെ​ലി​കോ​പ്റ്റ​റു​ക​ള്‍​ക്ക് ഇ​റ​ങ്ങാ​ന്‍ ക​ഴി​യു​ന്ന ഹെ​ലി​പാ​ഡാ​ണ് പ​ണി​യു​ന്ന​ത്. നി​ര്‍​മാ​ണ​സ്ഥ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍.​സി. കൃ​ഷ്ണ​കു​മാ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ബീ​ന അ​ബു, ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളാ​യ കെ.​കെ. ബാ​ബു, പി. ​ഷ​ഫീ​ഖ്, സി​ജി, റ​ജി​ല, റം​ല, നി​ഷ, എം. ​ജി​ന്‍​സി, ആ​മി​ന, കെ.​സി. ജി​ന്‍​സി സി​ന്ധു എ​ന്നി​വ​ര്‍ സ​ന്ദ​ര്‍​ശി​ച്ചു.

പ്ര​കൃ​തി​ക്ഷോ​ഭ​വും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും പ്ര​തി​സ​ന്ധി​യാ​കു​മ്പോ​ള്‍ അ​ടി​യ​ന്ത​ര സ​ഹാ​യം എ​ത്തി​ക്കാ​നും പ്ര​മു​ഖ​രു​ടെ സ​ന്ദ​ര്‍​ശ​ന​ത്തി​നും ടൂ​റി​സം മേ​ഖ​ല​യു​ടെ വ​ള​ര്‍​ച്ച​യ്ക്കും ഹെ​ലി​പാ​ഡ് സ​ഹാ​യ​ക​മാ​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

Tags : Helipad construction NattuVishesham DistrictNews

Recent News

Corehub Up