മുട്ടുചിറ: റൂഹാദ്ക്കുദ്ശാ ഫൊറോനാ പള്ളിയില്‍ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഇന്നും നാളെയുമായി ആഘോഷിക്കുന്നു. തിരുനാളിനോടനുബന്ധിച്ച് ഇന്നലെ പള്ളിയുടെ കല്ക്കുരിശിന് മുമ്പില്‍ പുറത്തു നമസ്കാരം നടന്നു. ഫാ.തോമസ് തയ്യില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിനായി പ്രതിഷ്ഠിച്ചു.
നാളെ രാവിലെ എട്ട് വരെ വിശ്വാസികള്‍ക്ക് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സൗകര്യമുണ്ടായിരിക്കും. ഇന്ന് വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന, 5.45ന് മുട്ടുചിറ സ്ലീവായെയും മുട്ടുചിറയുടെ ചരിത്രപ്രാധാന്യത്തെയും കുറിച്ചുള്ള സിമ്പോസിയം നടക്കും. സിമ്പോസിയത്തില്‍ കുരിശിന്റെ ദൈവശാസ്ത്രം എന്ന വിഷയത്തില്‍ പാലാ രൂപത ചാന്‍സലര്‍ ഫാ. ജോസഫ് കുറ്റിയാങ്കലും മുട്ടുചിറ സ്ലീവായെയും അതിലെ ലിഖിതങ്ങളേയും കുറിച്ചു ജോസുകുട്ടി ആയാംകുടിയും മുട്ടുചിറയിലെ നസ്രാണി പാരമ്പര്യങ്ങളെ പ്രതിപാദിച്ചു ഫാ. തോമസ് തയ്യിലും പ്രബന്ധം അവതരിപ്പിക്കും.