x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ട്ടു​ചി​റ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ കു​രി​ശി​ന്‍റെ തി​രു​ശേ​ഷി​പ്പ് പ​ര​സ്യവ​ണ​ക്ക​ത്തി​ന് പ്ര​തി​ഷ്ഠി​ച്ചു

വെബ് ഡെസ്ക്
Published: September 12, 2026 11:18 PM IST | Updated: September 12, 2026 11:18 PM IST

മു​ട്ടു​ചി​റ റൂ​ഹാ​ദ്ക്കു​ദ്ശാ ഫൊ​റോ​നാ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ കു​രി​ശി​ന്‍റെ തി​രു​ശേ​ഷി​പ്പ് പ​ര​സ്യവ​ണ​ക്ക​ത്തി​നാ​യി വി​കാ​രി ഫാ.​ ഏ​ബ്ര​ഹാം കൊ​ല്ലി​ത്താ​ന​ത്തു​മ​ല​യി​ല്‍ പ്ര​തി​ഷ്ഠി​ക്കു​ന്നു.

മു​ട്ടു​ചി​റ: റൂ​ഹാ​ദ്ക്കു​ദ്ശാ ഫൊ​റോ​നാ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ കു​രി​ശി​ന്‍റെ പു​ക​ഴ്ച​യു​ടെ തി​രു​നാ​ള്‍ ഇ​ന്നും നാ​ളെ​യു​മാ​യി ആ​ഘോ​ഷി​ക്കു​ന്നു. തി​രു​നാ​ളി​നോ​ടനു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ പ​ള്ളി​യു​ടെ ക​ല്‍​ക്കു​രി​ശി​ന് മു​മ്പി​ല്‍ പു​റ​ത്തു ന​മ​സ്‌​കാ​രം ന​ട​ന്നു. ഫാ.​തോ​മ​സ് ത​യ്യി​ല്‍ മു​ഖ്യകാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ര്‍​ന്ന് വി​ശു​ദ്ധ കു​രി​ശി​ന്‍റെ തി​രു​ശേ​ഷി​പ്പ് പ​ര​സ്യവ​ണ​ക്ക​ത്തി​നാ​യി പ്ര​തി​ഷ്ഠി​ച്ചു.

നാ​ളെ രാ​വി​ലെ എ​ട്ട് വ​രെ വി​ശ്വാ​സി​ക​ള്‍​ക്ക് വി​ശു​ദ്ധ കു​രി​ശി​ന്‍റെ തി​രു​ശേ​ഷി​പ്പ് വ​ണ​ങ്ങു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, 5.45ന് ​മു​ട്ടു​ചി​റ സ്ലീ​വാ​യെ​യും മു​ട്ടു​ചി​റ​യു​ടെ ച​രി​ത്രപ്രാ​ധാ​ന്യ​ത്തെ​യും കു​റി​ച്ചു​ള്ള സി​മ്പോ​സി​യം ന​ട​ക്കും. സി​മ്പോ​സി​യ​ത്തി​ല്‍ കു​രി​ശി​ന്‍റെ ദൈ​വ​ശാ​സ്ത്രം എ​ന്ന വി​ഷ​യ​ത്തി​ല്‍ പാ​ലാ രൂ​പ​ത ചാ​ന്‍​സ​ല​ര്‍ ഫാ.​ ജോ​സ​ഫ് കു​റ്റി​യാ​ങ്ക​ലും മു​ട്ടു​ചി​റ സ്ലീ​വാ​യെ​യും അ​തി​ലെ ലി​ഖി​ത​ങ്ങ​ളേ​യും കു​റി​ച്ചു ജോ​സു​കു​ട്ടി ആ​യാം​കു​ടി​യും മു​ട്ടു​ചി​റ​യി​ലെ ന​സ്രാ​ണി പാ​ര​മ്പ​ര്യ​ങ്ങ​ളെ പ്ര​തി​പാ​ദി​ച്ചു ഫാ. ​തോ​മ​സ് ത​യ്യി​ലും പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കും.

Tags : Nattuvishesham DistrictNews DeepikaNews Holy Cross

Recent News

Corehub Up