x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ യൂ​ണി​റ്റു​ക​ളു​ടെ ശക്തീ​ക​ര​ണ പ​ദ്ധ​തി​

വെബ് ഡെസ്ക്
Published: September 12, 2026 11:50 PM IST | Updated: September 12, 2026 11:50 PM IST

പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ യൂ​ണി​റ്റു​ക​ളു​ടെ ശ​ക്തീ​ക​ര​ണ പ​ദ്ധ​തി​യും ഫൊ​റോ​ന​ത​ല മാ​മ്മോ​ഗ്രാം സ്‌​ക്രീ​നിം​ഗ് പ്രോ​ഗ്രാ​മി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും കോ​ട്ട​യം ആ​ര്‍​ച്ച് ബി​

കോ​ട്ട​യം: കാ​രി​ത്താ​സ് ആ​ശു​പ​ത്രി, കോ​ട്ട​യം അ​തി​രൂ​പ​ത ഹെ​ല്‍​ത്ത് ക​മ്മീ​ഷ​ന്‍, ഇ​ട​ക്കാ​ട്ട് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​ന, കെ​സി​സി, കെ​സി​ഡ​ബ്ല്യു​എ സം​ഘ​ട​ന​ക​ളും സം​യു​ക്ത​മാ​യി പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ യൂ​ണി​റ്റു​ക​ളു​ടെ ശാ​ക്തീ​ക​ര​ണ പ​ദ്ധ​തി​യും ഫൊ​റോ​ന​ത​ല മാ​മ്മോ​ഗ്രാം സ്‌​ക്രീ​നിം​ഗ് പ്രോ​ഗ്രാ​മി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും ന​ട​ത്തി.

നീ​റി​ക്കാ​ട് ലൂ​ര്‍​ദ് മാ​താ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ ന​ട​ത്തി​യ പ​രി​പാ​ടി കോ​ട്ട​യം ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കാ​രി​ത്താ​സ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​റും സി​ഇ​ഒ​യു​മാ​യ ഫാ.​ഡോ. ബി​നു കു​ന്ന​ത്ത്, ഇടയ്​ക്കാ​ട്ട് സെ​ന്‍റ് ജോ​ര്‍​ജ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫൊ. ​സൈ​മ​ണ്‍ പു​ല്ലാ​ട്ട്, നീ​റി​ക്കാ​ട് ലൂ​ര്‍​ദ് മാ​താ ഓ​ഫ് ലൂ​ര്‍​ദ്, ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് കു​റു​പ്പ​ന്ത​റ​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ല്‍ ഓ​ങ്കോ​ള​ജി സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​ബോ​ബ​ന്‍ തോ​മ​സ്, പാ​ലി​യേ​റ്റീ​വ് മെ​ഡി​സി​ന്‍ സീ​നി​യ​ര്‍ സ്‌​പെ​ഷ്യ​ലി​സ്റ്റ് ഡോ. ​വി. കൃ​ഷ്ണ​പ്രി​യ എ​ന്നി​വ​ര്‍ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റി​ന് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

Tags : Nattuvishesham DistrictNews DeepikaNews Palliative Care

Recent News

Corehub Up