x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‎‎തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ ച​വ​ർ കൂട്ടിയിട്ടു ക​ത്തി​ച്ചു; ഇ​ഷ്‌ടിക​ച്ചൂ​ള ക​ത്തി​ന​ശി​ച്ചു .

വെബ് ഡെസ്ക്
Published: September 13, 2026 12:44 AM IST | Updated: September 13, 2026 12:44 AM IST

പ്രതീകാത്മക ചിത്രം

‎തിരുവനന്തപുരം‍(നെ​ടു​മ​ങ്ങാ​ട് ): അ​ണി​യി​ല​ക്ക​ട​വ് പാ​ല​ത്തി​നു സ​മീ​പം ക​ര​മ​ന​യാ​റി​നോ​ടു ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഇ​ഷ്ടി​ക​ച്ചൂ​ള തീ​പി​ടി​ച്ച് പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ സ​മീ​പ​ത്തെ പു​ര​യി​ടം വൃ​ത്തി​യാ​ക്കി​യെ​ടു​ത്ത ച​വ​ർ ക​ത്തി​ച്ച​തി​ൽ​നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​തെ​ന്നാ​ണ് ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വി​വ​ര​മ​റി​ഞ്ഞ് ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. തീ​പി​ടി​ത്ത​ത്തി​ൽ ആ​ള​പാ​യ​മോ മ​റ്റു വ​ലി​യ അ​പ​ക​ട​ങ്ങ​ളോ ഉ​ണ്ടാ​യി​ട്ടി​ല്ല. എ​ന്നാ​ൽ ചൂ​ള​യും ചു​ട്ട​തും പാ​ക​മാ​കാ​ത്ത​തു​മാ​യ ഇ​ഷ്ടി​ക​ക​ളും ഉ​ൾ​പ്പെ​ടെ വ​ലി​യ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് ഉ​ട​മ​സ്ഥ​ൻ പ​റ​യു​ന്നു. ‎

തീ​പി​ടി​ത്ത​ത്തി​ൽ ചൂ​ള​യ്ക്ക് മാ​ത്രം ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടെ​ന്നും ചു​ട്ടു​കൊ​ണ്ടി​രു​ന്ന ഇ​ഷ്ടി​ക​ക​ളും ഇ​നി​യും പാ​ക​മാ​കാ​ത്ത ഇ​ഷ്ടി​ക​ക​ളും ഉ​ൾ​പ്പെ​ടെ ക​ണ​ക്കാ​ക്കി​യാ​ൽ ആ​റു​ല​ക്ഷം രൂ​പ​യോ​ളം ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up