x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ​വി​ല്യം നേ​ര്യം​പ​റ​മ്പി​ൽ സി​എം​ഐ സ്മാ​ര​ക അ​ഖി​ല​കേ​ര​ള പ്ര​സം​ഗ​മ​ത്സ​രം

വെബ് ഡെസ്ക്
Published: September 13, 2026 01:37 AM IST | Updated: September 13, 2026 01:37 AM IST

അ​ന്പ​താ​മ​ത് ഫാ. ​വി​ല്യം നേ​ര്യം​പ​റ​മ്പി​ൽ സി​എം​ഐ സ്മാ​ര​ക അ​ഖി​ല​കേ​ര​ള പ്ര​സം​ഗ​മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ അ​ധി​കൃ​ത​ർ​ക്കൊ​പ്പം.

കാ​ഞ്ഞി​ര​പ്പ​ള്ളി: അ​ന്പ​താ​മ​ത് ഫാ. ​വി​ല്യം നേ​ര്യം​പ​റ​മ്പി​ൽ സി​എം​ഐ സ്മാ​ര​ക അ​ഖി​ല​കേ​ര​ള പ്ര​സം​ഗ​മ​ത്സ​രം പാ​ല​മ്പ്ര അ​സം​പ്ഷ​ൻ ഹൈ​സ്‌​കൂ​ളി​ൽ ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ഡോ. ജി​യോ ക​ണ്ണ​ൻ​കു​ളം സി​എം​ഐ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മി​സ്ട്ര​സ് മേ​ഴ്‌​സി ജോ​ൺ, ക​ൺ​വീ​ന​ർ ഫാ. ​ജെ​യിം​സ് സ​ക്ക​റി​യാ​സ് സി​എം​ഐ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​ൽ​പി, യു​പി, എ​ച്ച്എ​സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 120ൽ​പ​രം വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ ഒ​ള​യ​നാ​ട് എ​സ്ജി​എം യു​പി സ്‌​കൂ​ളി​ലെ എ​സ്. ഹാ​രി ഒ​ന്നാം സ്ഥാ​ന​വും പാ​ല​മ്പ്ര അ​സം​പ്ഷ​ൻ ഹൈ​സ്‌​കൂ​ളി​ലെ മാ​ത്യു പി. ​ബി​നു ര​ണ്ടാം സ്ഥാ​ന​വും പാ​ലാ സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്‌​കൂ​ളി​ലെ അ​ല​ക്‌​സാ​ണ്ട്രി​യാ​സ് ടോ​ബി​ൻ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. യു​പി വി​ഭാ​ഗ​ത്തി​ൽ ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​നി സ​മാ സി​യ ഒ​ന്നാം സ്ഥാ​ന​വും പൈ​ക ജ്യോ​തി പ​ബ്ലി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി കെ​നീ​ന ജി​ജോ ജോ​സ​ഫ് ര​ണ്ടാം സ്ഥാ​ന​വും കൂ​ത്താ​ട്ടു​കു​ളം മേ​രി​ഗി​രി പ​ബ്ലി​ക് സ്‌​കൂ​ളി​ലെ ജോ​ഷ്വാ ജെ. ​മാ​ത്യു മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ പാ​ലാ സെ​ന്‍റ് മേ​രീ​സ് ജി​എ​ച്ച്എ​സി​ലെ സാ​ന്ദ്ര സോ​ബി​ൻ ഒ​ന്നാം സ്ഥാ​ന​വും തീ​ക്കോ​യി സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ അ​മ​ല സോ​ബി ര​ണ്ടാം സ്ഥാ​ന​വും പാ​ലാ സെ​ന്‍റ് മേ​രീ​സ് ജി​എ​ച്ച്എ​സ് വി​ദ്യാ​ർ​ഥി​നി കെ.​എ​സ്. ആ​ര​തി മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ഡോ. ജി​യോ ക​ണ്ണ​ൻ​കു​ളം വി​ജ​യി​ക​ൾ​ക്ക് ഫാ. ​വി​ല്യം മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും സ​മ്മാ​നി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up