x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​വ​ളം-കാ​രോ​ട് ബൈ​പാ​സി​ൽ ജീ​വ​ൻ പൊ​ലി​യു​ന്ന​വ​രു​ടെ​ എ​ണ്ണം കൂ​ടു​ന്നു

സ്വ​ന്തം ലേ​ഖ​ക​ൻ
Published: September 13, 2026 01:51 AM IST | Updated: September 13, 2026 01:51 AM IST

പ്രതീകാത്മക ചിത്രം

ഇടിച്ചിട്ടു പോകുന്ന വാഹനങ്ങളെ കണ്ടെത്താനാകുന്നില്ല

വി​ഴി​ഞ്ഞം: ലൈ​റ്റു​ക​ളി​ല്ല, നി​രീ​ക്ഷ​ണ കാ​മ​റ​ക​ളി​ല്ല, അ​ടി​യ​ന്തി​ര ര​ക്ഷ​യ്ക്കു വി​ളി​ക്കേ​ണ്ട ഫോ​ൺ ന​മ്പ​റു​ക​ളി​ല്ല, കോ​വ​ളം കാ​രോ​ട് ബൈ​പാ​സി​ൽ അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ചു മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധിക്കു​ന്നു. അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടു​ന്ന​തു പൊ ലിസിനും ത​ല​വേ​ദ​ന​യാ​യി.

ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ കോ​വ​ളം ആ​ഴ​കു​ളം ഭാ​ഗ​ത്ത് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ മ​ര​ണ​പ്പെ​ട്ട കോ​വ​ളം കെ.എ​സ്. റോ​ഡി​ൽ കു​ന്നേ​ൽ വീ​ട്ടി​ൽ​ പ​രേ​ത​നാ​യ കു​ട്ട​പ്പ​ന്‍റെ ഭാ​ര്യ ജോ​ളി കു​ട്ട​പ്പ​ൻ (65) ആ​ണ് ബൈ​പ്പാ​സി​ലെ ഒടുവിലത്തെ ര​ക്ത​സാ​ക്ഷി. ചെ​റു​മ​ക​ന്‍റെ കൂ​ടെ ബൈ​ക്കി​ൽ വ​രു​ന്ന​തി​നി​ട​യി​ൽ പു​റ​കി​ൽ നി​ന്നെ​ത്തി​യ വാ​ഹ​നം ഇ​ടി​ച്ചി​ട്ടശേ​ഷം നി​ർ​ത്താ​തെ പോ വുകയായിരുന്നു.

റോ​ഡി​ൽ വീ​ണ് പ​രി​ക്കേ​റ്റ ജോ​ളി​യെ പൊലി സിന്‍റെ സ​ഹാ​യ​ത്തോ​ടെ മെ​ഡി​ക്ക​ൽ കോ​ളജ് ആശുപത്രിയി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ മരിക്കുകയായിരുന്നു. ഇ​ടി​ച്ചി​ട്ട വാ​ഹ​നം ഏ​തെ​ന്നു ക​ണ്ടെ​ത്താ​ൻ കോ​വ​ളം പൊലി സ് ന​ട​ത്തി​യ ശ്ര​മ​വും ഫ​ലം ക​ണ്ടി​ല്ല. ഷി​ബു, നി​പു, ജീ​പു എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.

കോ​വ​ളം ക​ഴി​ഞ്ഞാ​ൽ കാ​രോ​ട് വ​രെ​യു​ള്ള ബൈ​പാ​സി​ൽ ഇ​തി​നോടകം ചെ​റു​തും വ​ലു​തു​മാ​യി നൂ​റുക​ണ​ക്കി​ന് അ​പ​ക​ടം ന​ട​ന്ന​താ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന വി​ഴി​ഞ്ഞം, കോ​വ​ളം, കാ​ഞ്ഞി​രം​കു​ളം, പൂ​വാ​ർ, പൊ​ഴി​യൂ​ർ, പാ​റ​ശാ​ല എ​ന്നീ സ്റ്റേഷ​നു​ക​ളി​ലെ പൊലിസു​കാ​ർ പ​റ​യു​ന്നു. ഇ​ടി​ച്ചി​ട്ടു നി​ർ​ത്താ​തെ പോ​യി​ട്ടു​ള്ള നാ​മ​മാ​ത്ര​മാ​യ വാ​ഹ​ന​ങ്ങ​ളെ മാ​ത്ര​മേ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടു​ള്ളു​വെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

ഇതര സം​സ്ഥാ​ന​ത്തെ ഉ​ൾ​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ ബൈ​പാസ് വ​ഴി ക​ട​ന്നു​പോ​കു​ന്നു​ണ്ട്. ഇ​വ​യു​ടെ നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ പോ​ലും​ സം​വി​ധാ​ന​മി​ല്ല. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കൂ​രി​രു​ട്ടി​ൽ അ​മ​രു​ന്ന റോ​ഡി​ൽ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രും സാ​യാ​ഹ്ന ന​ട​ത്ത​ക്കാ​രു​മാ​യ നി​ര​വ​ധി പേ​രു​ടെ ജീ​വ​നു​ക​ളാ​ണ് പൊ​ലി​ഞ്ഞി​ട്ടു​ള്ള​ത്.

അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യ​തോ​ടെ പൂ​വാ​ർ പൊലിസ് മു​ൻ​കൈ​യെ​ടു​ത്ത് പു​റു​ത്തിവി​ള​യി​ൽ വ്യാ​പാ​രി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചെ​ങ്കി​ലും രാ​ത്രി​ക്കാ​ഴ്ച കു​റ​ഞ്ഞ കാ​മ​റ​ക​ൾ അ​ന്വേ​ഷ​ണ​ത്തി​ന് തി​രി​ച്ച​ടി​യാ​യി.
കോ​വ​ളം ക​ഴി​ഞ്ഞാ​ൽ കേ​ര​ള അ​തി​ർ​ത്തി​യാ​യ കാ​രോ​ട് വ​രെ​യു​ള്ള 25 ഓ​ളം കി​ലോ​മീ​റ്റ​ർ വ​രു​ന്ന ബൈ​പ്പാ​സ് റോ​ഡാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് പേ​ടി​സ്വ​പ്‌​ന​മാ​യി മാ​റി​യ​ത്.

ജ​ന​ങ്ങ​ൾ​ക്ക് അ​ടു​ക്കാ​ൻ പ​റ്റാ​ത്ത ത​ര​ത്തി​ൽ വി​ജ​ന​മാ​യി ക​ട​ന്നു​പോ​കു​ന്ന ബൈ​പാ​സി​ൽ അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​വരെ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്ത​ിക്കണമെങ്കിലും ഏറെ പ ണിപ്പെടണം. അ​ടി​യ​ന്തി​ര ഘ​ട്ട​ങ്ങ​ളി​ൽ സ​ഹാ​യ​ത്തി​നു വി​ളി​ക്കേ​ണ്ട ന​മ്പ​റു​ക​ളൊ​ന്നും ഒ​രി​ട​ത്തും പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത​തും ജീ​വ​ൻ ര​ക്ഷ​യ്ക്കു വ​ൻ തി​രി​ച്ച​ടി​യാണ്. വീ​ണുകി​ട​ക്കു​ന്ന​വ​രെ ക​ണ്ട് പ​രി​ച​യ​ക്കാ​ർ ആ​രെ​ങ്കി​ലും വി​ളി​ച്ച​റി​യി​ച്ച് എ​ത്തു​ന്ന​പൊലിസു​കാ​ർ പരിക്കേറ്റവരെ ആം​ബു​ല​ൻ​സ് വ​രു​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്പോഴേ ക്കും ജീവൻ നഷ്ടമായിരിക്കും.

അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​തെ അ​ഞ്ചു വ​ർ​ഷം മു​ൻ​പ് ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു ന​ൽ​കി​യ ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ പി​ന്നെ തി​രി​ഞ്ഞു നോ​ക്കി​യി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up