പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മുട്ടട ഹോളിക്രോസ് ദേവാലയത്തില്‍ വിശുദ്ധ കുരിശിന്റെ മഹത്വീകരണ തിരുനാളിന് ഇന്നു തുടക്കമാകും. ഇന്നു രാവിലെ ആറിന് ആരംഭിക്കുന്ന ഇംഗ്ലീഷിലുള്ള ദിവ്യബലിക്കുശേഷം ഏഴിന് ഇടവക വികാരി ഫാ. പോള്‍ പഴങ്ങാട്ട് സിഎസ്എസ്ആര്‍ തിരുനാള്‍ കൊടിയേറ്റും. തുടര്‍ന്ന് പ്രസുദേന്തിമാരെ വാഴിക്കലും ദിവ്യബലിയുമുണ്ടാകും.
നാളെ മുതല്‍ ഈ മാസം 16 വരെ സംഘടിപ്പിക്കുന്ന ആത്മീയാനന്ദം ബൈബിള്‍ കണ്വെന്ഷൻ ഫാ. ബാബു പോള്‍ ഒസിഡി, ഫാ. ലൈജു പുതുശേരി ഒസിഡി എന്നിവര്‍ നയിക്കും. 20നു രാവിലെ 10.30ന് ആരംഭിക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്കു തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ഡോ.ആര്. ക്രിസ്തുദാസ് മുഖ്യകാര്‍മികത്വം വഹിക്കും.