x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ളി​പ്പാ​റ കു​ടി​വെ​ള്ള പ​ദ്ധ​തി: പൈപ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്നു

വെബ് ഡെസ്ക്
Published: September 13, 2026 01:30 AM IST | Updated: September 13, 2026 01:30 AM IST

പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

വെ​ള്ള​റ​ട: ശ​ക്ത​മാ​യ വേ​ന​ലി​ല്‍ പ്ര​ദേ​ശ​ത്ത് ക​ടു​ത്ത കു​ടി​വെ​ള്ള​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​മ്പോ​ള്‍, കാ​ളി​പ്പാ​റ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് ലൈ​ന്‍ പൊ​ട്ടി ദി​വ​സ​ങ്ങ​ളാ​യി വെ​ള്ളം പാ​ഴാ​കു​ന്നു. ആ​ന​പ്പാ​റ ജം​ഗ്ഷ​നി​ല്‍ ഹോ​മി​യോ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്താ​ണ് ദി​വ​സ​ങ്ങ​ളാ​യി വെ​ള്ളം പാ​ഴാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

പ​ദ്ധ​തി​യെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് ഇ​തോ​ടെ ദു​രി​ത​ത്തി​ലാ​യ​ത്. ഇ​ക്കാ​ര്യം ജീ​വ​ന​ക്കാ​രെ അ​റി​യി​ച്ചു​വെ​ങ്കി​ലും പ​രി​ഹാ​ര​മാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​മൂ​ലം കു​ടി​വെ​ള്ള ക​ണ​ക്‌​ഷ​ൻ വി​ച്ഛേ​ദി​ക്കു​ന്ന നി​ല​യി​ലേ​ക്കു പ​ല​രും എ​ത്തി​യി​രി​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​ത്തെ കു​ന്നു​ക​ൾ ഇ​ടി​ച്ചു​മാ​റ്റു​ന്ന​തും അ​ന​ധി​കൃ​ത പാ​റ​ഖ​ന​ന​വും ഭൂ​മി​യി​ൽ ജ​ല​നി​ര​പ്പു താ​ഴാ​ൻ കാ​ര​ണ​മാ​കു​ന്ന​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

വെ​ള്ള​റ​ട​യി​ലെ ക​ള​ത്ത​റ പാ​ട​ശേ​ഖ​രം പൂ​ര്‍​ണ​മാ​യും വ​റ്റി​വ​ര​ളു​ക​യാ​ണ്. തോ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും ഉ​ണ​ങ്ങി​യ നി​ല​യി​ലാ​ണ്. കു​ടി​വെ​ള്ള​ത്തി​നായി ആ​ശ്ര​യി​ച്ചി​രു​ന്ന കി​ണ​റു​ക​ളി​ല്‍ വെ​ള്ള​ത്തി​ന്‍റെ ജ​ല​നി​ര​പ്പ് താ​ഴ്ന്നു തുടങ്ങിയ​തോ​ടെ പ്ര​ദേ​ശം വ​റു​തി​യു​ടെ പി​ടി​യിലാ​യി​രി​ക്കു​ക​യാ​ണെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്നു.

പ്രതികരണം

പ്ര​കൃ​തി​യു​ടെ സ​ന്തു​ലി​താ​വ​സ്ഥ​യ്ക്ക് മാ​റ്റം വ​ന്നി​ട്ടു​ണ്ട്. മ​ഴ​വെ​ള്ളം സം​ഭ​രി​ച്ചു നി​ര്‍​ത്താ​നു​ള്ള സൗ​ക​ര്യം പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​ക​ണം. ഭൂ​ഗ​ര്‍​ഭ​ജ​ലം നി​ല​നി​ര്‍​ത്തു​ന്ന​തി​ന് പ്ര​ദേ​ശ​ത്ത് മ​ഴ​ക്കു​ഴി​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യം ശ​ക്ത​മാ​ണെ​ങ്കി​ലും ഇ​തി​നെ ക്ര​മ​പ്പെ​ടു​ത്തു​ന്ന​തി​നു വാ​ട്ട​ര്‍ അ​ഥോ​റി​റ്റി യാ​തൊ​രു ന​ട​പ​ടി​യു​മെ​ടു​ക്കു​ന്നി​ല്ല. കു​ടി​വെ​ള്ളം ന​ൽ​കി​യി​ല്ലെ​ങ്കി​ലും വാ​ട്ട​ർ ബി​ല്ല് കൃ​ത്യ​മാ​യി വ​രു​ന്നു​ണ്ട്. പ​രാ​തി പ​റ​ഞ്ഞി​ട്ടും കാ​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ ഗു​ണ​ഭോ​ക്താ​ക്ക​ൾ പ​ദ്ധ​തി​യി​ൽ​നി​ന്നു പി​ന്മാ​റാ​ൻ ഇ​ട​യാ​ക്കു​ന്നു​ണ്ട്.

\നെ​ല്‍​സ​ണ്‍ വൈ​ദ്യ​ര്‍, പൊ​തു​പ്ര​വ​ര്‍​ത്ത​ക​ൻ

Tags : Nattuvishesham DistrictNews DeepikaNews Water Wasted

Recent News

Corehub Up