പ്രതീകാത്മക ചിത്രം
നെയ്യാറ്റിന്‍കര: ജീവനും ജീവിതവും നശിപ്പിക്കുന്ന മയക്കുമരുന്നുകളോടു കൂട്ടുകൂടരുതെന്ന ലഹരി ബോധവത്കരണ സന്ദേശവുമായി നിംസ് നഴ്സിംഗ് കോളജിലെ വിദ്യാര്‍ഥിനികളുടെ ഫ്ലാഷ് മോബ്. ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങളായ കരുതല്‍, ഓപ്പറേഷന് തൂഫാന്, വിമുക്തി മുതലായ പദ്ധതികളുടെ ഭാഗമായി ഈ കലാകാരികള്‍ പലയിടത്തും ഇതിനോടകം ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
വിദ്യാര്‍ഥിനികള്‍ സ്വയം തയാറാക്കിയതാണ് അവതരണം എന്നതും ശ്രദ്ധേയം. മീനാക്ഷി, നയന, അനന്യ, കൃഷ്ണപ്രിയ, അനീന, അലെന്സ എന്നീ വിദ്യാര്‍ഥിനികളാണ് ടീം അംഗങ്ങള്‍. കോളജ് അധികൃതരും അധ്യാപകരുമെല്ലാം പ്രോത്സാഹനമേകുന്നു എന്നതും ഈ വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം കരുത്താണ്.
Tags : Nattuvishesham DistrictNews DeepikaNews Nursing students