x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിഎ​സ്ഐ കാ​ർ​ഷി​കോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി

വെബ് ഡെസ്ക്
Published: November 20, 2026 12:02 AM IST | Updated: November 20, 2026 12:02 AM IST

പ്രതീകാത്മക ചിത്രം

മേ​ലു​കാ​വുമ​റ്റം : സി​എ​സ്ഐ ഈ​സ്റ്റ് കേ​ര​ള മ​ഹാ​യി​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​ലു​കാ​വു​മ​റ്റ​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന കാ​ർ​ഷി​കോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. സി.​എ​സ്.​ഐ. ഡെ​പ്യൂ​ട്ടി മോ​ഡ​റേ​റ്റ​റും ഈ​സ്റ്റ് കേ​ര​ള മ​ഹാ​യി​ട​വ​ക ബി​ഷ​പ്പു​മാ​യ റ​വ. വി.​എ​സ്. ഫ്രാ​ൻ​സി​സ് കാ​ർ​ഷി​കോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​ർ റ​വ. കെ.​ഡി. സാം ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ഷ​പ് റ​വ. ഡോ. ​കെ.​ജി. ദാ​നി​യേ​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ഹാ​യി​ട​വ​ക അ​ല്മാ​യ സെ​ക്ര​ട്ട​റി അ​ഡ്വ. ടി.​എ​ൽ. സാം​കു​ട്ടി, വൈ​ദി​ക സെ​ക്ര​ട്ട​റി റ​വ. ടി.​ജെ. ബി​ജോ​യ്, ട്ര​ഷ​റ​ർ റ​വ. മാ​ക്സി​ൻ ജ​ൺ, ര​ജി​സ്ട്രാ​ർ സ​ജി ത​ത​തി​ൽ, മേ​ലു​കാ​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ബി​ൻ​സി ടോ​മി, മേ​ലു​കാ​വു​മ​റ്റം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​നു​രാ​ഗ് പാ​ണ്ടി​ക്കാ​ട്, മേ​ലു​കാ​വ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് മാ​മ​ൻ വ​ർ​ഗീ​സ്, റ​വ. റോ​യ്‌​മോ​ൻ പി.​ജെ., പ്രോ​ഗ്രാം ക​ൺ​വീ​ന​ർ റ​വ. ഡീ​ക്ക​ൻ അ​ജോ എ​സ്, ക​ൺ​വീ​ന​ർ റീ​സ് ജോ​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

രാ​ത്രി ടീം ​നാ​ട്ടു​കൂ​ട്ടം മേ​ലു​കാ​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഗാ​നാ​മൃ​ത സ​ന്ധ്യ​യും സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം മേ​ലു​കാ​വ് പ​ഞ്ചാ​യ​ത്ത് അം​ഗം മ​റി​യാ​മ്മ ഫെ​ർ​ണാ​ണ്ട​സ് നി​ർ​വ​ഹി​ച്ചു.

ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം പാ​ലാ എം​എ​ൽ​എ മാ​ണി സി. ​കാ​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ഹാ​യി​ട​വ​ക​യി​ലെ വൈ​ദി​ക​രും സ​ഭാ പ്ര​തി​നി​ധി​ക​ളും വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​വ​ർ​ത്ത​ക​രും കാ​ർ​ഷി​കോ​ത്സ​വ​ത്തി​നന്‍റെ സം​ഘാ​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്നു.

 

Tags : Agricultural Festival nattuvishesham local news CSI Agricultural Festival

Recent News

Corehub Up