പ്രതീകാത്മക ചിത്രം
അരുവിത്തുറ: സീറോ മലബാർ സഭ എക്യുമെനിക്കൽ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ മാർ തോമാശ്ലീഹായുടെ ഭാരത പ്രവേശനത്തിന്റെ ഓർമദിനം ആഘോഷിക്കും.വൈകുന്നേരം അഞ്ചിന് സായഹ്നപ്രാർഥനയോടെ ആരംഭിക്കുന്ന പരിപാടി ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും.
നിരണം ഭദ്രാസന മെത്രാപ്പൊലിത്താ ഡോ. യുഹാനോൻ മാർ ക്രിസോസ്റ്റസ്, ഇടുക്കി ഭദ്രാസന മെത്രാപ്പൊലീത്ത സക്കറിയാസ് മാർ ഫീലക്സിനോസ്, കോട്ടയം - കൊച്ചി ഭദ്രാസനാധിപൻ തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പാ, ചർച്ച് ഓഫ് ഇന്ത്യാ ഫെലോഷിപ്പ് അധ്യക്ഷ മെത്രാപ്പൊലിത്ത ബിഷപ് ഡോ. ജോർജ് ഈപ്പൻ, ഫാ. സിറിൾ തയ്യിൽ, നസ്രാണി ജാത്യൈക്യ സംഘം പ്രസിഡന്റ് ഷെവലിയാർ ഉമ്മച്ചൻ വേങ്കടത്ത്, എന്നിവർ പ്രസംഗിക്കും.
അരുവിത്തുറ പള്ളി വികാരി ഫാ. മാത്യു ചന്ദ്രൻകുന്നേൽ സ്വാഗതം പറയും. ഇടവകാംഗങ്ങൾ, പള്ളിക്കമ്മിറ്റി അംഗങ്ങൾ, ഭക്തസംഘടന അംഗങ്ങൾ, സൺഡേ സ്കൂൾ കുട്ടികൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.