പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കോവളം സ്പാ പീഡനകേസിൽ റിമാന്റിലായിരുന്ന ആറു പ്രതികളെ അന്വേഷണ സംഘം പൊലിസ് കസ്റ്റഡിയിൽ വാങ്ങി. രണ്ടു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വാങ്ങിയത്. കേസിലെ പ്രതികളായ ജെല്ലാ ഗോപി, സജിത്ത് കുമാർ, നിഷാന്ത്, ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മായ, ബാംഗ്ലൂർ സ്വദേശി കൃഷ്ണ വേണി എന്നിവരെയാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയത്. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്.
പ്രതികൾക്കെതിരെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പൊലി സ് സംഘം ശേഖരിച്ചു. കേസിൽ ഗൂഢാലോചന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രതികൾക്കു പങ്കുണ്ടെന്നു ചോദ്യം ചെയ്യലിൽ പൊലിസ് സ്ഥിരീകരിച്ചു. സിറ്റി പൊലിസ് കമ്മീഷണർ അരുൾ ബി. കൃഷ്ണയുടെ മേൽനോട്ടത്തിൽ കണ്ട്രോൾ റൂം അസിസ്റ്റന്റ് കമ്മീഷണർ ചന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിൽ ഇതുവരെ പന്ത്രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്.
Tags : Kovalam Spa Assault District News Local News Six Accused T Custody