Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kovalam Spa Assault

Thiruvananthapuram

കോ​വ​ളം സ്പാ ​പീ​ഡ​ന​ം: ആ​റ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി

തി​രു​വ​ന​ന്ത​പു​രം: കോ​വ​ളം സ്പാ ​പീ​ഡ​ന​കേ​സി​ൽ റി​മാ​ന്‍റി​ലാ​യി​രു​ന്ന ആ​റു പ്ര​തി​ക​ളെ അ​ന്വേ​ഷ​ണ സം​ഘം പൊലിസ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി. ര​ണ്ടു ദി​വ​സ​ത്തേ​ക്കാ​ണ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്. കേ​സി​ലെ പ്ര​തി​ക​ളാ​യ ജെ​ല്ലാ ഗോ​പി, സ​ജി​ത്ത് കു​മാ​ർ, നി​ഷാ​ന്ത്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​നു​രൂ​പ്, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മാ​യ, ബാം​ഗ്ലൂ​ർ സ്വ​ദേ​ശി കൃ​ഷ്ണ വേ​ണി എ​ന്നി​വ​രെ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

പ്രതികൾക്കെതിരെ ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ ഉ​ൾ​പ്പെ​ടെ പൊലി സ് സംഘം ശേ​ഖ​രി​ച്ചു. കേ​സി​ൽ ഗൂ​ഢാ​ലോ​ച​ന ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ പ്ര​തി​ക​ൾ​ക്കു പ​ങ്കു​ണ്ടെ​ന്നു ചോ​ദ്യം ചെ​യ്യ​ലി​ൽ പൊലിസ് സ്ഥി​രീ​ക​രി​ച്ചു. സി​റ്റി പൊലിസ് ക​മ്മീ​ഷ​ണ​ർ അ​രു​ൾ ബി. ​കൃ​ഷ്ണ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​ണ്‍​ട്രോ​ൾ റൂം ​അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ച​ന്ദ്ര​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. കേസിൽ ഇ​തു​വ​രെ പ​ന്ത്ര​ണ്ട് പേ​ർ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

Latest News

Corehub Up