പുരവിമല ഗവണ്മെന്റ് ട്രൈബല്‍ എല്‍പി സ്കൂളിന് ഐസിടി ലാബ് സംഭാവനയുടെ ഉദ്ഘാടനം സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ നിര്‍വഹിക്കുന്നു.
വെള്ളറട: വാഴിച്ചല്‍ ഇമ്മാനുവല്‍ കോളജ് നാഷണല്‍ സര്‍വീസ് സ്കീമിന്റെ (എന്‍എസ്എസ്) നേതൃത്വത്തില്‍ പുരവിമല ഗവ. എല്‍പി സ്കൂളിലേയ്ക്ക് വിവരവിനിമയ സാങ്കേതിക ലബോറട്ടറി (ഐസിടിഎല്) സംഭാവന ചെയ്തു. സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിർവഹിച്ചു. സ്കൂള്‍ പ്രഥമ അധ്യാപിക എന്‍.എല്‍. സുജ അധ്യക്ഷത വഹിച്ചു. അമ്പൂരി പഞ്ചായത്ത് പ്രസിഡന്റ് തോമസ് മംഗലശ്ശേരി, പ്രിന്‍സിപ്പല്‍ ഡോ. ജെ. വിജയകുമാര്‍, സ്റ്റാഫ് സെക്രട്ടറി എസ്.എസ്. അഖിലേഷ്, വാര്‍ഡ് മെമ്പര്‍ ബിനു, ഊരുമൂപ്പന് കൃഷ്ണന്‍കുട്ടി, എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ എസ്. ലേഖ, പ്രഫ. സെല്‍വിന്‍ ജോസ്, ഡോ. സി. രാജന്, ജി. സെബാസ്റ്റ്യന്‍, പ്രഫ. സി. സനല്‍കുമാര്‍ സി എന്നിവര്‍ പ്രസംഗിച്ചു.
Tags : ICT Lab for Puravimala District News Local News Govt. Tribal LP School