കെഎസ്എസ്പിഎ കടുത്തുരുത്തി നിയോജകമണ്ഡലം സമ്മേളനം മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
കുറവിലങ്ങാട് : സർക്കാർ അധികാരമെറ്റെടുത്ത് ആറ് മാസത്തിനുള്ളിൽ പ്രതീക്ഷിച്ചതിലും കൂടുതൽ ജനക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കാൻ കഴിഞ്ഞതായി മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.
ഇടത് സർക്കാർ തകർത്തെറിഞ്ഞ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ സർക്കാർ ശ്രമിച്ചുവരികയാണെന്നും കെഎസ്എസ്പിഎ കടുത്തുരുത്തി നിയോജകമണ്ഡലം സമ്മേളനം ഉദ്ഘാടനംചെയ്ത് അദ്ദേഹം പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്റ് സിറിയക് ഐസക് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ. സനൽ കുമാർ, ട്രഷറര്‍ ജോണി ജോസഫ്, സംസ്ഥാന പ്രസിഡന്റ് എം.പി വേലായുധൻ, ജനറൽ സെക്രട്ടറി ടി. എസ് സലിം, ട്രഷറര്‍ കെ.വി മുരളി, വൈസ് പ്രസിഡന്റ് ജോർജ് പി. എബ്രഹാം, സെക്രട്ടറിയേറ്റ് മെംബർമാരായ കെ ഡി പ്രകാശൻ, പി.കെ. മണിലാൽ എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികൾ :
സിറിയക് ഐസക് -പ്രസിഡന്റ്, എം.കെ. സനൽകുമാർ - സെക്രട്ടറി, സി. എം മോളി - ട്രഷറര്‍.
എം.സി. സിന്ധു - വനിതാ ഫോറം പ്രസിഡന്റ്, സിസിലി സെബാസ്റ്റ്യൻ - സെക്രട്ടറി.
Tags : Mons Joseph nattuvishesham local news Public welfare initiatives implemented