Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mons Joseph

കേ​ന്ദ്ര​ത്തി​ന് തി​രു​ത്തേ​ണ്ടി വ​ന്നു; മു​ല്ല​പ്പെ​രി​യാ​ർ സ​മി​തി​യി​ലേ​ക്ക് കേ​ര​ള പ്ര​തി​നി​ധി ഉ​ട​ൻ: മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ്

കോ​ട്ട​യം: മു​ല്ല​പ്പെ​രി​യാ​ർ ഡാം ​സു​ര​ക്ഷാ സ​മി​തി​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ന്‍റെ പ്ര​തി​നി​ധി​യെ ഒ​ഴി​വാ​ക്കി​യ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ്. ഉ​ത്ത​ര​വ് തി​രു​ത്ത​ണ​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​തി​യ പ്ര​തി​നി​ധി​യെ നി​ർ​ദ്ദേ​ശി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്തോ​ട് രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​മാ​യി അ​ടി​യ​ന്ത​ര ച​ർ​ച്ച ന​ട​ത്തു​മെ​ന്നും സ​മി​തി​യി​ലേ​ക്കു​ള്ള കേ​ര​ള​ത്തി​ന്‍റെ പ്ര​തി​നി​ധി​യെ എ​ത്ര​യും വേ​ഗം തീ​രു​മാ​നി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്തി​ന്‍റെ സു​ര​ക്ഷ​യു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​മാ​യ​തി​നാ​ൽ അ​തീ​വ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ ഇ​തി​നെ കാ​ണു​ന്ന​ത്.

പ്ര​തി​നി​ധി​യെ നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ അ​തി​വേ​ഗം പൂ​ർ​ത്തി​യാ​ക്കി കേ​ന്ദ്ര​ത്തെ അ​റി​യി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ദ്യ​ന​യ​ത്തി​ൽ കേ​ര​ളാ കോ​ൺ​ഗ്ര​സി​ന് വ്യ​ക്ത​മാ​യ നി​പാ​ടു​ണ്ട്. യു​ഡി​എ​ഫി​ൽ ച​ർ​ച്ച ചെ​യ്തു തീ​രു​മാ​ന​മെ​ടു​ക്ക​ണം എ​ന്ന​താ​ണ് പാ​ർ​ട്ടി​യു​ടെ നി​ല​പാ​ട്.

മ​ദ്യ​ത്തി​ന്‍റെ ഉ​പ​യോ​ഗം കു​റ​യ്ക്കു​ക എ​ന്ന​താ​ണ് പാ​ർ​ട്ടി​യു​ടെ നി​ല​പാ​ട്. മ​ദ്യ​ത്തി​ന്‍റെ ഉ​പ​യോ​ഗം ഘ​ട്ടം​ഘ​ട്ട​മാ​യി കു​റ​യ്ക്ക​ണ​മെ​ന്നും, അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളെ​ല്ലാം യു​ഡി​എ​ഫി​ൽ ച​ർ​ച്ച​ചെ​യ്ത് പ​രി​ഹ​രി​ക്കു​മെ​ന്നും മോ​ൻ​സ് ജോ​സ​ഫ് പ​റ​ഞ്ഞു.

Kerala

മോ​ൻ​സ് ജോ​സ​ഫി​നു ജ​ല​വി​ഭ​വം, ര​ജി​സ്ട്രേ​ഷ​ൻ വകുപ്പുകൾ

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി പ​ല​വ​ട്ടം നി​റ​ഞ്ഞ ച​ർ​ച്ച​ക​ളി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് ലീ​ഡ​ർ പി.​ജെ. ജോ​സ​ഫും നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തി​രു​ന്നു. ഏ​ഴ് അം​ഗ​ങ്ങ​ളു​ള്ള കേ​ര​ള കോ​ണ്‍​ഗ്ര​സി​നു ര​ണ്ടു മ​ന്ത്രി​മാ​ർ വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ പി.​ജെ. ജോ​സ​ഫ് ഉ​റ​ച്ചു നി​ന്നു. ഒ​രു മ​ന്ത്രി​യും ചീ​ഫ് വി​പ്പും ത​രാ​മെ​ന്നു കോ​ണ്‍​ഗ്ര​സും അ​റി​യി​ച്ചു.

ഇ​ന്ന് രാ​വി​ലെ​യും ഇ​തു​സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളി​ൽ പു​രോ​ഗ​തി​യാ​യി​ല്ല. ആ​ദ്യം കൃ​ഷി വ​കു​പ്പാ​യി​രു​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് നി​യു​ക്ത മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫ​ർ. ഉ​ച്ച​ക​ഴി​ഞ്ഞു ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് ര​ണ്ടു വ​കു​പ്പു​ക​ളെ​ന്ന നി​ർ​ദേ​ശ​മു​യ​ർ​ന്ന​ത്.

മോ​ൻ​സ് ജോ​സ​ഫി​ന് ജ​ല​വി​ഭ​വ വ​കു​പ്പും ഒ​പ്പം ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പു​മെ​ന്ന നി​ർ​ദേ​ശ​മു​യ​ർ​ന്നു. കൂ​ടാ​തെ ഗ​വ​ണ്‍​മെ​ന്‍റ് ചീ​ഫ് വി​പ്പ് സ്ഥാ​ന​വും ന​ൽ​കാ​മെ​ന്ന് അ​റി​യി​ച്ച​തോ​ടെ​യാ​ണ് നേ​തൃ​ത്വം വ​ഴ​ങ്ങി​യ​ത്. തൊ​ടു​പു​ഴ​യി​ൽ നി​ന്നു ജ​യി​ച്ച അ​പു ജോ​ണ്‍ ജോ​സ​ഫി​നെ ചീ​ഫ് വി​പ്പ് സ്ഥാ​ന​ത്തേ​യ്ക്കു പ​രി​ഗ​ണി​ച്ചു.

Kerala

മോ​ന്‍സ് ജോ​സ​ഫ് കേ​ര​ള കോ​ണ്‍ഗ്ര​സ് പാ​ര്‍ല​മെ​ന്‍ററി പാ​ര്‍ട്ടി നേ​താ​വ്

തൊ​​​​​ടു​​​​​പു​​​​​ഴ/​​കോ​​ട്ട​​യം: മോ​​​​​ന്‍സ് ജോ​​​​​സ​​​​​ഫ് എം​​​​​എ​​​​​ല്‍എ​​​​​യെ കേ​​​​​ര​​​​​ള കോ​​​​​ണ്‍ഗ്ര​​​​​സ് പാ​​​​​ര്‍ട്ടി​​​​​യു​​​​​ടെ പാ​​​​​ര്‍ല​​​​​മെ​​​​​ന്‍റ​​​​​റി പാ​​​​​ര്‍ട്ടി​​​​​ നേ​​​​​താ​​​​​വാ​​​​​യി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്തു.

തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച രാ​​​​​ത്രി ചെ​​​​​യ​​​​​ര്‍മാ​​​​​ന്‍ പി.​​​​​ജെ.​ ജോ​​​​​സ​​​​​ഫി​​​​​ന്‍റെ പു​​​​​റ​​​​​പ്പു​​​​​ഴ​​​​​യി​​​​​ലെ വ​​​​​സ​​​​​തി​​​​​യി​​​​​ല്‍ ചേ​​​​​ര്‍ന്ന നി​​​​​യു​​​​​ക്ത​ എം​​​​​എ​​​​​ല്‍എ​​​​​മാ​​​​​രു​​​​​ടെ യോ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​ണ് തീ​​​​​രു​​​​​മാ​​​​​നം. നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ല്‍ യു​​​​​ഡി​​​​​എ​​​​​ഫി​​​​​ന് മി​​​​​ക​​​​​ച്ച വി​​​​​ജ​​​​​യം നേ​​​​​ടാ​​​​​നാ​​​​​യ​​​​​തി​​​​​ന്‍റെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ലു​​​​​ള്ള രാ​​​​​ഷ്‌​​​​ട്രീ​​​​​യ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ള്‍ക്കി​​ട​​​​​യി​​​​​ലാ​​​​​ണ് നി​​​​​ര്‍ണാ​​​​​യ​​​​​ക യോ​​ഗം ന​​​​​ട​​​​​ന്ന​​​​​ത്.

ഡെ​​പ്യൂ​​ട്ടി ലീ​​ഡ​​റാ​​യി തോ​​മ​​സ് ഉ​​ണ്ണി​​യാ​​ട​​നെ​​യും വി​​പ്പ് സ്ഥാ​​ന​​ത്തേ​​ക്ക് അ​​പു ജോ​​ണ്‍ ജോ​​സ​​ഫി​​നെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു. ഷി​​ബു തെ​​ക്കും​​പു​​റം സെ​​ക്ര​​ട്ട​​റി​​യും റെ​​ജി ചെ​​റി​​യാ​​ൻ ട്ര​​ഷ​​റ​​റു​​മാ​​ണ്. നി​​യു​​ക്ത എം​​എ​​ല്‍എ​​മാ​​രാ​​യ വ​​ര്‍ഗീ​​സ് മാ​​മ​​ന്‍, വി​​നു ജോ​​ബ് എ​​ന്നി​​വ​​ര്‍ പു​​തി​​യ ഭാ​​ര​​വാ​​ഹി​​ക​​ളെ അ​​നു​​മോ​​ദി​​ച്ചു.

നി​​യ​​മ​​സ​​ഭാ ക​​ക്ഷി നേ​​താ​​വാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട മോ​​ന്‍സ് ജോ​​സ​​ഫ് എം​​എ​​ല്‍എ 1996 മു​​ത​​ല്‍ ക​​ടു​​ത്തു​​രു​​ത്തി എം​​എ​​ൽ​​എ​​യാ​​ണ്. ക​​ഴി​​ഞ്ഞ നി​​യ​​മ​​സ​​ഭ​​യി​​ല്‍ പ്ര​​തി​​പ​​ക്ഷ ചീ​​ഫ് വി​​പ്പാ​​യും പ്ര​​വ​​ര്‍ത്തി​​ച്ചി​​രു​​ന്നു. പാ​​ര്‍ട്ടി​​യു​​ടെ എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ചെ​​യ​​ര്‍മാ​​നു​​മാ​​ണ്.

മ​​ന്ത്രി​​സ​​ഭ​​യി​​ല്‍ കേ​​ര​​ള കോ​​ണ്‍ഗ്ര​​സി​​നു ര​​ണ്ടു മ​​ന്ത്രിസ്ഥാ​​നം ആ​​വ​​ശ്യ​​പ്പെ​​ടാ​​നാ​​ണ് പാ​​ര്‍ട്ടി​​യു​​ടെ തീ​​രു​​മാ​​നം. ഉ​​മ്മ​​ന്‍ ചാ​​ണ്ടി മ​​ന്ത്രി​​സ​​ഭ​​യി​​ല്‍ കേ​​ര​​ള കോ​​ണ്‍ഗ്ര​​സി​​നു ര​​ണ്ടു മ​​ന്ത്രി​​മാരുണ്ടാ​​യി​​രു​​ന്നെ​​ന്നും അ​​തേ സ്ഥാ​​നം ഇ​​ത്ത​​വ​​ണ​​യും വേ​​ണ​​മെ​​ന്നുമാ​​ണ് പാ​​ര്‍ട്ടി​​യു​​ടെ ആ​​വ​​ശ്യം.

കോ​​ണ്‍ഗ്ര​​സ് നേ​​തൃ​​ത്വ​​വു​​മാ​​യി ഇ​​ക്കാ​​ര്യം ച​​ര്‍ച്ച ചെ​​യ്യു​​ന്ന​​തി​​നു ചെ​​യ​​ര്‍മാ​​ന്‍ പി.​​ജെ. ജോ​​സ​​ഫി​​നെ നി​​യ​​മ​​സ​​ഭാ ക​​ക്ഷി യോ​​ഗം ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി.

പാ​​​​​ര്‍ട്ടി​​​​​ക്ക് അ​​​​​ര്‍ഹ​​​​​മാ​​​​​യ പ്രാ​​​​​തി​​​​​നി​​​​​ധ്യം മ​​​​​ന്ത്രി​​​​​സ​​​​​ഭ​​​​​യി​​​​​ല്‍ ഉ​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്നാ​​​​​ണ് പ്ര​​​​​തീ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്തു​​​​​ക​​​​​ഴി​​​​​ഞ്ഞു​​​​​ മാ​​​​​ത്ര​​​​​മേ മ​​​​​ന്ത്രി​​​​​സ​​​​​ഭാ ച​​​​​ര്‍ച്ച​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് ക​​​​​ട​​​​​ക്കു​​​​​ക​​​​​യു​​​​​ള്ളൂ​​​​​വെ​​​​​ന്നും പി.​​​​​ജെ.​​​​​ ജോ​​​​​സ​​​​​ഫ് പ​​​​​റ​​​​​ഞ്ഞു.

District News

ക​​ടു​​ത്തു​​രു​​ത്തി​​യി​ൽ ആ​​റാ​മ​തും മോ​​ന്‍​സ് ജോ​​സ​​ഫ്

ക​​ടു​​ത്തു​​രു​​ത്തി: 2026 തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​ഖ്യാ​പ​നം വ​ന്ന​പ്പോ​ഴേ യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി​​യാ​​യി കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് നേ​​താ​​വും നി​​ല​​വി​​ലെ എം​​എ​​ല്‍​എ​​യു​മാ​​യ മോ​​ന്‍​സ് ജോ​​സ​​ഫി​​നെ രം​ഗ​ത്തി​റ​ക്കി​യ യു​​ഡി​​എ​​ഫ് തീ​​രു​​മാ​​നം അ​ടി​വ​ര​യി​ട്ട​താ​​യി​ മോ​​ന്‍​സി​​ന്‍റെ ആ​​റാം ജ​​യം. 31,300 വോ​​ട്ടി​​ന്‍റെ ഭൂ​​രി​​പ​​ക്ഷ​​ത്തി​​ല്‍ തൊ​ട്ട​ടു​ത്ത എ​​ല്‍​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി​ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം വ​​നി​​താ നേ​​താ​​വ് നി​​ര്‍​മ​​ല ജി​​മ്മി​​യെ​യാ​ണ് മോ​ൻ​സ് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. തു​​ട​​ര്‍​ച്ച​​യാ​​യ ഏ​​ഴാം മ​​ത്സ​​ര​​മാ​​യി​​രു​​ന്നു ഇ​​ത്.

ഒ​​രു ത​​വ​​ണ പ​​രാ​​ജ​​യ​​പ്പെ​​ട്ടു. 2021ല്‍ 4256 ​​വോ​​ട്ടി​​ന്‍റെ നേ​​രി​​യ ഭൂ​​രി​​പ​​ക്ഷ​​മാ​യി​രു​ന്നെ​ങ്കി​ൽ ഇ​​ത്ത​​വ​​ണ ഉ​​യ​​ര്‍​ന്ന ഭൂ​​രി​​പ​​ക്ഷ​​ത്തി​​ല്‍ തി​​ള​​ക്ക​​മാ​​ര്‍​ന്ന വി​​ജ​​യ​​മാ​​ണ് നേ​​ടി​​യ​​ത്.ര​​ണ്ടു ത​​വ​​ണ എ​​ല്‍​ഡി​​എ​​ഫി​ലും ഇ​​ത്ത​​വ​​ണ​​ത്തേ​​തു​​ള്‍​പ്പെ​​ടെ നാ​​ലു ത​​വ​​ണ യു​​ഡി​​എ​​ഫി​ലും എം​​എ​​ല്‍​എ​​യാ​​യി വി​​ജ​​യി​​ച്ചു. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സു​​ക​​ള്‍ ത​​മ്മി​​ല്‍ ​ഏ​റ്റു​മു​ട്ടി​യ 1996ല്‍ ​​കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​ജോ​​സ​​ഫ് വി​​ഭാ​​ഗ​ത്തി​ൽ മ​​ത്സ​​രി​​ച്ച മോ​​ന്‍​സ് ജോ​​സ​​ഫ് എ​​ല്‍​ഡി​​എ​​ഫ് മു​​ന്ന​​ണി​​യി​​ല്‍​നി​​ന്ന് ആ​​ദ്യ​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

2001ല്‍ ​​മോ​​ന്‍​സ് ജോ​​സ​​ഫ്, യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി​​യാ​​യി​​രു​​ന്ന കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം നേ​​താ​​വ് സ്റ്റീ​​ഫ​​ന്‍ ജോ​​ര്‍​ജി​​നോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടു.2006ല്‍ ​വി​ജ​യി​​ച്ച മോ​​ന്‍​സ് ജോ​​സ​​ഫ്, ഇ​​ട​​ക്കാ​​ല​​ത്തു​​ണ്ടാ​​യ വി​​വാ​​ദ​​ത്തെ​ത്തു​​ട​​ര്‍​ന്ന് മ​​ന്ത്രി ടി.​​യു. കു​​രു​​വി​​ള രാ​​ജി​​വ​​ച്ച ഒ​​ഴി​​വി​​ല്‍ വി.​​എ​​സ്. അ​​ച്യു​​താ​​ന​​ന്ദ​​ന്‍ മ​​ന്ത്രി​​സ​​ഭ​​യി​​ല്‍ ഒ​​ന്ന​​ര​വ​​ര്‍​ഷ​​ക്കാ​​ലം പൊ​​തു​​മ​​രാ​​മ​​ത്ത് മ​​ന്ത്രി​​യു​​മാ​​യി.

ജോ​സ​ഫ്-​മാ​ണി വി​ഭാ​ഗ​ങ്ങ​ളു​ടെ ല​യ​ന​ത്തെ​ത്തു​ട​ർ​ന്ന് 2011, 2016 വ​​ര്‍​ഷ​​ങ്ങ​​ളി​​ല്‍ യു​​ഡി​​എ​​ഫ് മു​​ന്ന​​ണി​​യി​​ല്‍ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് മാ​​ണി വി​​ഭാ​​ഗം സ്ഥാ​​നാ​​ര്‍​ഥി​​യാ​​യി മ​​ത്സ​​രി​​ച്ചു ​ജ​​യി​​ച്ചു.
2021ല്‍ ​​മാ​​ണി​ വി​​ഭാ​​ഗം എ​​ല്‍​ഡി​​എ​​ഫി​​ലേ​​ക്ക് പോ​​യെ​​ങ്കി​​ലും കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ജോ​​സ​​ഫ് വി​​ഭാ​​ഗം യു​ഡി​എ​ഫി​ൽ തു​ട​ർ​ന്ന് മോ​​ന്‍​സ് ജോ​​സ​​ഫ് യു​​ഡി​​എ​​ഫ് എം​​എ​​ല്‍​എ​​യാ​​യി 4256 വോ​​ട്ടി​ന്‍റെ ഭൂ​​രി​​പ​​ക്ഷ​​ത്തി​​ല്‍ വീ​​ണ്ടും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​ടു​ക​യും ചെ​യ്തു.

Kerala

വി​ട്ടു​വീ​ഴ്ച ജ​യം ഉ​റ​പ്പാ​ക്കാ​ൻ: മോ​ന്‍​സ് ജോ​സ​ഫ്

പു​തു​പ്പ​ള്ളി: മു​ന്ന​ണി​യു​ടെ വി​ജ​യം ഉ​റ​പ്പി​ക്കു​ന്ന​തി​നാ​ണ് സീ​റ്റ് വി​ഭ​ജ​ന​ത്തി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യാ​റാ​യ​തെ​ന്ന് മോ​ന്‍​സ് ജോ​സ​ഫ്.

പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ലെ ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ല്‍ പ്രാ​ര്‍​ഥ​ന​യി​ല്‍ പ​ങ്കെ​ടു​ത്ത​ശേ​ഷം കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ളോ​ടൊ​പ്പം മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. പാ​ര്‍​ട്ടി​ക്കു​ണ്ടാ​യി​രു​ന്ന പ​ത്ത് സീ​റ്റു​ക​ളി​ല്‍ ര​ണ്ട് സീ​റ്റി​ല്‍ ഇ​ത്ത​വ​ണ കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ക്കും. ഒ​റ്റ​ത്ത​വ​ണ എ​ന്ന നി​ല​യി​ലാ​ണ് ഈ ​ധാ​ര​ണ.

നി​യ​മ​സ​ഭ​യി​ലും പാ​ര്‍​ല​മെ​ന്‍റി​ലും പാ​ര്‍​ട്ടി​യു​ടെ പ്രാ​തി​നി​ധ്യം തു​ട​ര്‍​ന്നും സു​ര​ക്ഷി​ത​മാ​യി​രി​ക്കു​മെ​ന്ന ഉ​റ​പ്പ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും മോ​ന്‍​സ് പ​റ​ഞ്ഞു.

Kerala

കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം 10 സീ​റ്റു​ക​ളി​ൽ ത​ന്നെ മ​ത്സ​രി​ക്കും: മോ​ൻ​സ് ജോ​സ​ഫ്

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സീ​റ്റ് വി​ഭ​ജ​ന​ത്തി​ൽ കോ​ൺ​ഗ്ര​സും കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​വും ത​മ്മി​ലു​ള്ള ത​ർ​ക്കം മു​റു​കു​ന്നു. കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം 10 സീ​റ്റു​ക​ളി​ൽ ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്ന് മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ പ​റ​ഞ്ഞു.

തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ​യും യു​ഡി​എ​ഫി​ൽ സീ​റ്റ് വി​ഭ​ജ​നം ത​ല​വേ​ദ​ന​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ആ​ദ്യം വി​ട്ടു​വീ​ഴ്ച​ക​ൾ​ക്ക് ത​യാ​റാ​ണെ​ന്ന് പ​റ​ഞ്ഞ കേ​ര​ള കോ​ൺ​ഗ്ര​സ് ക​ടു​ത്ത നി​ല​പാ​ടാ​ണ് ഇ​പ്പോ​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. ത​ങ്ങ​ളു​ടെ സീ​റ്റു​ക​ൾ ഏ​റ്റെ​ടു​ക്കാ​നു​ള്ള നീ​ക്കം അ​നു​വ​ദി​ക്കി​ല്ലെ​ന്നും മോ​ൻ​സ് ജോ​സ​ഫ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, കു​ട്ട​നാ​ട് സീ​റ്റി​ൽ അ​വ​കാ​ശ​മു​ന്ന​യി​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി. കു​ട്ട​നാ​ട് കേ​ര​ള കോ​ൺ​ഗ്ര​സി​ന് കു​ത്ത​ക​പാ​ട്ട​മ​ല്ലെ​ന്നും സീ​റ്റ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും അ​നി​ൽ ബോ​സ് പ​റ​ഞ്ഞു. നേ​തൃ​ത്വം ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്നും അ​നി​ൽ ബോ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ടു​ക്കി, ഏ​റ്റു​മാ​നൂ​ർ, കു​ട്ട​നാ​ട് തു​ട​ങ്ങി​യ സീ​റ്റു​ക​ൾ ആ​ണ് കോ​ൺ​ഗ്ര​സ് ല​ക്ഷ്യ​മി​ട്ട​ത്. എ​ന്നാ​ൽ ഇ​തൊ​ന്നും വി​ട്ടു​നി​ൽ​ക്കാ​ൻ ആ​കി​ല്ലെ​ന്നാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ നി​ല​പാ​ട്.

Kerala

കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ന് പ്ര​സ​ക്തി​യി​ല്ല; അ​വ​രി​ല്ലെ​ങ്കി​ലും യു​ഡി​എ​ഫ് ജ​യി​ക്കും: മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​നെ യു​ഡി​എ​ഫി​ലേ​ക്ക് തി​രി​ച്ചെ​ടു​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കി​ടെ പ്ര​തി​ക​ര​ണ​വു​മാ​യി ക​ടു​ത്തു​രു​ത്തി എം​എ​ൽ​എ മോ​ൻ​സ് ജോ​സ​ഫ്. കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന് പ്ര​സ​ക്തി​യി​ല്ലെ​ന്നും അ​വ​രി​ല്ലെ​ങ്കി​ലും യു​ഡി​എ​ഫി​ന് ജ​യി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും മോ​ൻ​സ് ജോ​സ​ഫ് പ​റ​ഞ്ഞു. യു​ഡി​എ​ഫി​നെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തു​ന്ന ച​ര്‍​ച്ച​ക​ള്‍ ന​ട​ത്ത​രു​തെ​ന്നും മോ​ന്‍​സ് ജോ​സ​ഫ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

"രാ​ഷ്ട്രീ​യ​മാ​യി ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന ച​ര്‍​ച്ച​ക​ളെ​ല്ലാം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. ആ​രാ​ണ് ഇ​വ​രെ ക്ഷ​ണി​ക്കു​ന്ന​ത്. യു​ഡി​എ​ഫി​നെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തു​ന്ന ച​ര്‍​ച്ച​ക​ള്‍ ന​ല്ല​ത​ല്ലെ​ന്ന് ഞ​ങ്ങ​ളു​ടെ പാ​ര്‍​ട്ടി പ​റ​ഞ്ഞു. ഇ​ന്ന് കേ​ര​ള​ത്തി​ല്‍ ഈ ​ക​ക്ഷി​ക​ളൊ​ന്നും ഇ​ല്ലാ​തെ​യ​ല്ലേ ഇ​ത്ര വ​ലി​യ വി​ജ​യ​മു​ണ്ടാ​യ​ത്. പാ​ര്‍​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​വ​ര്‍ പ​രാ​ജ​യ​പ്പെ​ട്ടു. അ​വ​രി​ല്ലാ​തെ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തി​ള​ക്ക​മാ​ര്‍​ന്ന വി​ജ​യം യു​ഡി​എ​ഫ് ക​ര​സ്ഥ​മാ​ക്കി.'-​മോ​ൻ​സ് ജോ​സ​ഫ് പ​റ​ഞ്ഞു.

"അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​ര​ണ​മെ​ന്നാ​ണ് കേ​ര​ള ജ​ന​ത ആ​ഗ്ര​ഹി​ക്കു​ന്ന​ത്. നി​ശ്ച​യ​മാ​യും ഈ ​ക​ക്ഷി​ക​ളി​ല്ലാ​തെ ത​ന്നെ വ​രും. കേ​ര​ള കോ​ണ്‍​ഗ്ര​സ് മാ​ണി വി​ഭാ​ഗ​ത്തി​ന്‍റെ സ്വാ​ധീ​ന​മേ​ഖ​ല​ക​ളെ​ല്ലാം യു​ഡി​എ​ഫ് തൂ​ത്തു​വാ​രി. ജ​ന​ങ്ങ​ളു​ടെ ശ​ക്ത​മാ​യ പി​ന്തു​ണ നേ​ടി.'-​മോ​ന്‍​സ് ജോ​സ​ഫ് പ​റ​ഞ്ഞു.

Kerala

കേരള കോണ്‍ഗ്രസ് പോര് മുറുകി

കോ​​​​ട്ട​​​​യം: യു​​​ഡി​​​എ​​​ഫ് പ്ര​​​വേ​​​ശ​​​ന​​​ത്തെ​​​ച്ചൊ​​​ല്ലി കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ് ഗ്രൂ​​​പ്പു​​​ക​​​ളി​​​ൽ പോ​​​ര്. കേ​​​​​​​​ര​​​​​​​​ള കോ​​​​​​​​ണ്‍ഗ്ര​​​​​​​​സ് എം ​​​​​​​​യു​​​​​​​​ഡി​​​​​​​​എ​​​​​​​​ഫി​​​​​​​​ലേ​​​​​​​​ക്കു വ​​​​​​​​രേ​​​​​​​​ണ്ടെ​​​​​​​​ന്നും മു​​​​​​​​ന്ന​​​​​​​​ണി​​​​​​​​യി​​​​​​​​ല്‍ ചേ​​​​​​​​ര്‍ക്ക​​​​​​​​രു​​​​​​​​തെ​​​​​​​​ന്നും പി.​​​​​​​​ജെ. ജോ​​​​​​​​സ​​​​​​​​ഫും മോ​​​​​​​​ന്‍സ് ജോ​​​​​​​​സ​​​​​​​​ഫും വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​പ്പോ​​​ൾ യു​​​ഡി​​​എ​​​ഫി​​​ലേ​​​ക്കു വി​​​​​​​​ളി​​​​​​​​ച്ചാ​​​​​​​​ലും വ​​​​​​​​രി​​​​​​​​ല്ലെ​​​ന്നും വ​​​​​​​​രാ​​​​​​​​ന്‍ ഒ​​​​​​​​രു ശ​​​​​​​​ത​​​​​​​​മാ​​​​​​​​ന​​​​​​​​വും താ​​​​​​​​ത്പ​​​​​​​​ര്യ​​​​​​​​മി​​​​​​​​ല്ലെ​​​​​​​​ന്നും ജോ​​​​​​​​സ് കെ. ​​​​​​​​മാ​​​​​​​​ണി പ​​​റ​​​ഞ്ഞു.

ത​​​​​​​​ദ്ദേ​​​​​​​​ശ​​​​​ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​​​​​​തി​​​​​​​​മ​​​​​​​​റ​​​​​​​​ക്കാ​​​​​​​​നു​​​​​​​​ള്ള വി​​​​​​​​ജ​​​​​​​​യം യു​​​​​​​​ഡി​​​​​​​​എ​​​​​​​​ഫി​​​​​​​​നി​​​​​​​​ല്ലെ​​​​​​​​ന്നും എ​​​​​​​​ല്‍ഡി​​​​​​​​എ​​​​​​​​ഫ് വോ​​​​​​​​ട്ടി​​​​​​​​ല്‍ ചോ​​​​​​​​ര്‍ച്ച​​​​​​​​യു​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​ട്ടി​​​ല്ലെ​​​​​​​​ന്നും ജോ​​​​​​​​സ് കെ. ​​​​​​​​മാ​​​​​​​​ണി ഇ​​​​​​​​ന്ന​​​​​​​​ലെ വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ക്കി.

അ​​​തേ​​​സ​​​മ​​​യം, യു​​​​​​​​ഡി​​​​​​​​ഫി​​​​​​​​ല്‍ ത​​​​​​​​നി​​​​​​​​ച്ചു നി​​​​​​​​ന്ന് ജ​​​​​​​​യി​​​​​​​​ക്കാ​​​​​​​​മെ​​​​​​​​ന്നു തെ​​​​​​​​ളി​​​​​​​​യി​​​​​​​​ച്ചു​​​​​​​​വെ​​​​​​​​ന്നും ജോ​​​​​​​​സ​​​​​​​​ഫ് വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ത്തി​​​​​​​​നും കോ​​​ട്ട​​​യം ജി​​​​​​​​ല്ല​​​​​​​​യി​​​​​​​​ല്‍ അ​​​​​​​​ടി​​​​​​​​ത്ത​​​​​​​​റ​​​​​​​​യു​​​​​​​​ണ്ടെ​​​​​​​​ന്നു ജ​​​​​​​​ന​​​​​​​​വി​​​​​​​​ധി തെ​​​​​​​​ളി​​​​​​​​യി​​​​​​​​ച്ച​​​​​​​​താ​​​യും മോ​​​ൻ​​​സ് ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ​​​​​

ഗ്രാ​​​​​​​​മ​​​​​​​​പ​​​​​​​​ഞ്ചാ​​​​​​​​യ​​​​​​​​ത്ത് മു​​​​​​​​ത​​​​​​​​ല്‍ ജി​​​​​​​​ല്ലാ പ​​​​​​​​ഞ്ചാ​​​​​​​​യ​​​​​​​​ത്ത് ​​​​​വ​​​​​​​​രെ യു​​​​​​​​ഡി​​​​​​​​എ​​​​​​​​ഫു​​​​​​​​ണ്ടാ​​​​​​​​ക്കി​​​​​​​​യ നേ​​​​​​​​ട്ടം മ​​​​​​​​റ​​​​​​​​ച്ചു​​​​​​​​വ​​​​​​​​യ്ക്കാ​​​​​​​​ന്‍ ആ​​​​​​​​ര്‍ക്കു​​​​​​​​മാ​​​​​​​​കി​​​​​​​​ല്ലെ​​​​​​​​ന്നും മോ​​​​​​​​ന്‍സ് വ്യ​​​ക്ത​​​മാ​​​ക്കി.

കേ​​​​​​​​ര​​​​​​​​ള കോ​​​​​​​​ണ്‍ഗ്ര​​​​​​​​സ് എ​​​​​​​മ്മി​​​​​​​നെ യു​​​​​​​​ഡി​​​​​​​​എ​​​​​​​​ഫി​​​​​​​​ലെ​​​​​​​​ത്തി​​​​​​​​ക്കാ​​​​​​​​ന്‍ കോ​​​​​​​​ണ്‍ഗ്ര​​​​​​​​സ്് നേ​​​​​​​​താ​​​​​​​​ക്ക​​​​​​​​ള്‍ക്കും താ​​​​​​​​ത്പ​​​​​​​​ര്യ​​​​​​​​മു​​​​​​​​ണ്ട്. മ​​​​​​​​ധ്യ​​​​​​​​കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ല്‍ പ്ര​​​​​​​​ത്യേ​​​​​​​​കി​​​​​​​​ച്ചു കോ​​​​​​​​ട്ട​​​​​​​​യം, ഇ​​​​​​​​ടു​​​​​​​​ക്കി, പ​​​​​​​​ത്ത​​​​​​​​നം​​​​​​​​തി​​​​​​​​ട്ട ജി​​​​​​​​ല്ല​​​​​​​​ക​​​​​​​​ളി​​​​​​​​ലെ രാ​​​​​​​​ഷ്‌​​​​​​​ട്രീ​​​​​​​​യ അ​​​​​​​​ടി​​​​​​​​ത്ത​​​​​​​​റ ശ​​​​​​​​ക്തി​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്താ​​​​​​​​ന്‍ കേ​​​​​​​ര​​​​​​​ള കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സ് എ​​​​​​​മ്മി​​​​​​​നെ കൂ​​​​​​​​ടെ​​​നി​​​​​​​​ർ​​​​​​​​ത്ത​​​​​​​​ണ​​​​​​​​മെ​​​​​​​​ന്നാ​​​​​​​​ണു കോ​​​​​​​​ണ്‍ഗ്ര​​​​​​​​സ് നേ​​​​​​​​താ​​​​​​​​ക്ക​​​​​​​​ള്‍ ഇ​​​​​​​​ന്ന​​​​​​​​ലെ​​​​​​​​യും അ​​​​​​​​ഭി​​​​​​​​പ്രാ​​​​​​​​യ​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​ത്.

കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ് എ​​​മ്മി​​​നെ യു​​​​​​​​ഡി​​​​​​​​എ​​​​​​​​ഫി​​​​​​​​ല്‍ എ​​​​​​​​ത്തി​​​​​​​​ച്ച് മു​​​​​​​​ന്ന​​​​​​​​ണി ശ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ക്ക​​​​​​​​ണ​​​​​​​​മെ​​​​​​​​ന്ന് മു​​​​​​​​സ്‌​​​​​​​​ലിം ലീ​​​​​​​​ഗ് നേ​​​​​​​​താ​​​​​​​​വ് പി.​​​​​​​​കെ. കു​​​​​​​​ഞ്ഞാ​​​​​​​​ലി​​​​​​​​ക്കു​​​​​​​​ട്ടി​​​​​​​​യും താ​​​​​​​​ത്പ​​​​​​​​ര്യ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്നു.

District News

ച​ങ്ങ​നാ​ശേ​രി​യി​ൽ വി​ക​സ​ന മു​ര​ടി​പ്പ്: മോ​ൻ​സ് ജോ​സ​ഫ്

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി​യി​ൽ വി​ക​സ​ന മു​ര​ടി​പ്പാ​ണെ​ന്നും വി​ക​സ​ന​മ​ല്ല പൊ​ളി​ക്ക​ൽ മാ​ത്ര​മാ​ണ് ച​ങ്ങ​നാ​ശേ​രി​യി​ൽ ന​ട​ക്കു​ന്ന​തെ​ന്നും മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ.

കേ​ര​ള കോ​ൺ​ഗ്ര​സ് കു​റി​ച്ചി മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ ചെ​റു​വേ​ലി​പ്പ​ടി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മോ​ൻ​സ് ജോ​സ​ഫ്. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ കെ ​റെ​യി​ൽ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​ക്കു കു​ര്യാ​ക്കോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പാ​ർ​ട്ടി സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ കെ.​എ​ഫ്. വ​ർ​ഗീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​യ്സ​ൺ ജോ​സ​ഫ്, ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗ​ങ്ങ​ളാ​യ വി.​ജെ. ലാ​ലി, സി.​ഡി. വ​ത്സ​പ്പ​ൻ, മാ​ത്തു​ക്കു​ട്ടി പ്ലാ​ത്താ​നം, ഡോ. ​ജോ​ബി​ൻ എ​സ്. കൊ​ട്ടാ​രം, അ​ഡ്വ. ചെ​റി​യാ​ൻ ചാ​ക്കോ, ജോ​ർ​ജ്കു​ട്ടി മാ​പ്പി​ള​ശേ​രി, ജി​ല്ലാ ഓ​ഫീ​സ് ചാ​ർ​ജ് സെ​ക്ര​ട്ട​റി സ​ന്തോ​ഷ്‌ കാ​വു​കാ​ട്ട്, കെ.​എ. തോ​മ​സ്, റോ​യി ചാ​ണ്ടി, ലൂ​ക്കോ​സ് മാ​മ്മ​ൻ, കു​ര്യ​ൻ തൂ​മ്പു​ങ്ക​ൽ, ഡോ. ​സെ​ബി​ൻ എ​സ്. കൊ​ട്ടാ​രം, സ​ണ്ണി മ​ക്കൊ​ള്ളി​ൽ, ഷാ​ജി പ​റ​ത്താ​ഴെ, ജോ​സ​ഫ് ആ​ന്‍റ​ണി, ജോ​ർ​ജ് അ​പ്രേം ആ​ല​ഞ്ചേ​രി, ബി​ന്ദു ര​മേ​ശ്‌, സ​ച്ചി​ൻ സാ​ജ​ൻ ഫ്രാ​ൻ​സി​സ്, എ​ൽ​സി രാ​ജു, അ​ച്ച​ൻ കു​ഞ്ഞ് തെ​ക്കേ​ക്ക​ര, ബി​ജോ​യ്‌ എ​ണ്ണ​ക്ക​ച്ചി​റ, ത​ങ്ക​ച്ച​ൻ ക​ല്ലു​ക​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

മ​ധു​ര​വേ​ലി ഐ​ടി​ഐ ന​ഗ​ര്‍ അം​ബേ​ദ്ക​ര്‍ ഗ്രാ​മം പ​ദ്ധ​തി​ക്ക് ഒ​രു കോ​ടി അ​നു​വ​ദി​ച്ചു: മോ​ന്‍​സ് ജോസഫ്

ക​ടു​ത്തു​രു​ത്തി: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന അം​ബേ​ദ്ക​ര്‍ ഗ്രാ​മം വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി മ​ധു​ര​വേ​ലി ഐ​ടി​ഐ ന​ഗ​ര്‍ അം​ബേ​ദ്ക​ര്‍ ഗ്രാ​മ​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ.

അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ല്‍ പി​ന്നാക്കം നി​ല്‍​ക്കു​ന്ന​തും ഇ​രു​പ​ത്തി​യ​ഞ്ചോ അ​തി​ല​ധി​ക​മോ പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ള്‍ അ​ധി​വ​സി​ക്കു​ന്ന​തു​മാ​യ ഗ്രാ​മ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്ത് വി​വി​ധ​ങ്ങ​ളാ​യ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ യാഥാ​ര്‍​ഥ്യമാ​ക്കു​ന്ന വി​ക​സ​നപ​ദ്ധ​തി​യാ​ണ് മ​ധു​ര​വേ​ലി ഐ​ടി​ഐ ന​ഗ​ര്‍ ഗ്രാ​മ​ത്തി​നുവേ​ണ്ടി അ​നു​വ​ദി​ച്ച​ട്ടു​ള്ള​ത്.

ഈ ​പ്ര​ദേ​ശ​ത്തെ ശോ​ച്യാ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി എം​എ​ല്‍​എ പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി ഒ.​ആ​ര്‍. കേ​ളു​വി​നും പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍​ക്കും ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ​യും പ്രോ​ജ​ക്ട് റി​പ്പോ​ര്‍​ട്ടി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്.

പ​ദ്ധ​തി നി​ര്‍​വ​ഹ​ണ​ത്തി​ന് സ​ര്‍​ക്കാ​ര്‍ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​നെ​യാ​ണ്. ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​റു​ടെ​യും എ​ല്‍​എ​സ്ജി​ഡി ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻജിനിയ​റു​ടെ​യും ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സ്ഥ​ല​വാ​സി​ക​ളാ​യ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ വി​ക​സ​നയോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്ത് തു​ട​ര്‍​ന്നു​ള്ള നി​ര്‍​വ​ഹ​ണ കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കു​മെ​ന്ന് എം​എ​ല്‍​എ അ​റി​യി​ച്ചു.

Latest News

Corehub Up