x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ന്‍സ് ജോ​സ​ഫ് കേ​ര​ള കോ​ണ്‍ഗ്ര​സ് പാ​ര്‍ല​മെ​ന്‍ററി പാ​ര്‍ട്ടി നേ​താ​വ്


Published: May 6, 2026 01:30 AM IST | Updated: May 6, 2026 01:30 AM IST

തൊ​​​​​ടു​​​​​പു​​​​​ഴ/​​കോ​​ട്ട​​യം: മോ​​​​​ന്‍സ് ജോ​​​​​സ​​​​​ഫ് എം​​​​​എ​​​​​ല്‍എ​​​​​യെ കേ​​​​​ര​​​​​ള കോ​​​​​ണ്‍ഗ്ര​​​​​സ് പാ​​​​​ര്‍ട്ടി​​​​​യു​​​​​ടെ പാ​​​​​ര്‍ല​​​​​മെ​​​​​ന്‍റ​​​​​റി പാ​​​​​ര്‍ട്ടി​​​​​ നേ​​​​​താ​​​​​വാ​​​​​യി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്തു.

തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച രാ​​​​​ത്രി ചെ​​​​​യ​​​​​ര്‍മാ​​​​​ന്‍ പി.​​​​​ജെ.​ ജോ​​​​​സ​​​​​ഫി​​​​​ന്‍റെ പു​​​​​റ​​​​​പ്പു​​​​​ഴ​​​​​യി​​​​​ലെ വ​​​​​സ​​​​​തി​​​​​യി​​​​​ല്‍ ചേ​​​​​ര്‍ന്ന നി​​​​​യു​​​​​ക്ത​ എം​​​​​എ​​​​​ല്‍എ​​​​​മാ​​​​​രു​​​​​ടെ യോ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​ണ് തീ​​​​​രു​​​​​മാ​​​​​നം. നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ല്‍ യു​​​​​ഡി​​​​​എ​​​​​ഫി​​​​​ന് മി​​​​​ക​​​​​ച്ച വി​​​​​ജ​​​​​യം നേ​​​​​ടാ​​​​​നാ​​​​​യ​​​​​തി​​​​​ന്‍റെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ലു​​​​​ള്ള രാ​​​​​ഷ്‌​​​​ട്രീ​​​​​യ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ള്‍ക്കി​​ട​​​​​യി​​​​​ലാ​​​​​ണ് നി​​​​​ര്‍ണാ​​​​​യ​​​​​ക യോ​​ഗം ന​​​​​ട​​​​​ന്ന​​​​​ത്.

ഡെ​​പ്യൂ​​ട്ടി ലീ​​ഡ​​റാ​​യി തോ​​മ​​സ് ഉ​​ണ്ണി​​യാ​​ട​​നെ​​യും വി​​പ്പ് സ്ഥാ​​ന​​ത്തേ​​ക്ക് അ​​പു ജോ​​ണ്‍ ജോ​​സ​​ഫി​​നെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു. ഷി​​ബു തെ​​ക്കും​​പു​​റം സെ​​ക്ര​​ട്ട​​റി​​യും റെ​​ജി ചെ​​റി​​യാ​​ൻ ട്ര​​ഷ​​റ​​റു​​മാ​​ണ്. നി​​യു​​ക്ത എം​​എ​​ല്‍എ​​മാ​​രാ​​യ വ​​ര്‍ഗീ​​സ് മാ​​മ​​ന്‍, വി​​നു ജോ​​ബ് എ​​ന്നി​​വ​​ര്‍ പു​​തി​​യ ഭാ​​ര​​വാ​​ഹി​​ക​​ളെ അ​​നു​​മോ​​ദി​​ച്ചു.

നി​​യ​​മ​​സ​​ഭാ ക​​ക്ഷി നേ​​താ​​വാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട മോ​​ന്‍സ് ജോ​​സ​​ഫ് എം​​എ​​ല്‍എ 1996 മു​​ത​​ല്‍ ക​​ടു​​ത്തു​​രു​​ത്തി എം​​എ​​ൽ​​എ​​യാ​​ണ്. ക​​ഴി​​ഞ്ഞ നി​​യ​​മ​​സ​​ഭ​​യി​​ല്‍ പ്ര​​തി​​പ​​ക്ഷ ചീ​​ഫ് വി​​പ്പാ​​യും പ്ര​​വ​​ര്‍ത്തി​​ച്ചി​​രു​​ന്നു. പാ​​ര്‍ട്ടി​​യു​​ടെ എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ചെ​​യ​​ര്‍മാ​​നു​​മാ​​ണ്.

മ​​ന്ത്രി​​സ​​ഭ​​യി​​ല്‍ കേ​​ര​​ള കോ​​ണ്‍ഗ്ര​​സി​​നു ര​​ണ്ടു മ​​ന്ത്രിസ്ഥാ​​നം ആ​​വ​​ശ്യ​​പ്പെ​​ടാ​​നാ​​ണ് പാ​​ര്‍ട്ടി​​യു​​ടെ തീ​​രു​​മാ​​നം. ഉ​​മ്മ​​ന്‍ ചാ​​ണ്ടി മ​​ന്ത്രി​​സ​​ഭ​​യി​​ല്‍ കേ​​ര​​ള കോ​​ണ്‍ഗ്ര​​സി​​നു ര​​ണ്ടു മ​​ന്ത്രി​​മാരുണ്ടാ​​യി​​രു​​ന്നെ​​ന്നും അ​​തേ സ്ഥാ​​നം ഇ​​ത്ത​​വ​​ണ​​യും വേ​​ണ​​മെ​​ന്നുമാ​​ണ് പാ​​ര്‍ട്ടി​​യു​​ടെ ആ​​വ​​ശ്യം.

കോ​​ണ്‍ഗ്ര​​സ് നേ​​തൃ​​ത്വ​​വു​​മാ​​യി ഇ​​ക്കാ​​ര്യം ച​​ര്‍ച്ച ചെ​​യ്യു​​ന്ന​​തി​​നു ചെ​​യ​​ര്‍മാ​​ന്‍ പി.​​ജെ. ജോ​​സ​​ഫി​​നെ നി​​യ​​മ​​സ​​ഭാ ക​​ക്ഷി യോ​​ഗം ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി.

പാ​​​​​ര്‍ട്ടി​​​​​ക്ക് അ​​​​​ര്‍ഹ​​​​​മാ​​​​​യ പ്രാ​​​​​തി​​​​​നി​​​​​ധ്യം മ​​​​​ന്ത്രി​​​​​സ​​​​​ഭ​​​​​യി​​​​​ല്‍ ഉ​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്നാ​​​​​ണ് പ്ര​​​​​തീ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്തു​​​​​ക​​​​​ഴി​​​​​ഞ്ഞു​​​​​ മാ​​​​​ത്ര​​​​​മേ മ​​​​​ന്ത്രി​​​​​സ​​​​​ഭാ ച​​​​​ര്‍ച്ച​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് ക​​​​​ട​​​​​ക്കു​​​​​ക​​​​​യു​​​​​ള്ളൂ​​​​​വെ​​​​​ന്നും പി.​​​​​ജെ.​​​​​ ജോ​​​​​സ​​​​​ഫ് പ​​​​​റ​​​​​ഞ്ഞു.

Tags : Mons Joseph Kerala Congress Parliamentary Party Leader

Recent News

Corehub Up