x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​കൃ​തി​യു​ടെ നി​റ​ങ്ങ​ളി​ൽ വി​സ്മ​യം തീ​ർ​ത്ത്


Published: November 20, 2026 12:24 AM IST | Updated: November 20, 2026 12:24 AM IST

ക്രൈ​സ്റ്റ് ന​ഗ​ർ സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ ആ​ർ​ട്ട് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച "ടീ ​എ​ൻ​ഡ് ഷേ​ഡ്സ്' ഏ​ക​ദി​ന ക​ലാ​ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ ചി​ത്ര

തി​രു​വ​ന​ന്ത​പു​രം: ക​ല​യും സം​ഗീ​ത​വും പ്ര​കൃ​തി​യും സ​ർ​ഗാ​ത്മ​ക​ത​യും സ​മ​ന്വ​യി​പ്പി​ച്ച് ക്രൈ​സ്റ്റ് ന​ഗ​ർ സെ​ൻ​ട്ര​ൽ സ് കൂ​ളി​ലെ ആ​ർ​ട്ട് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ "ടീ ​എ​ൻ​ഡ് ഷേ​ഡ്സ്' എ​ന്ന പേ​രി​ൽ ഏ​ക​ദി​ന ക​ലാ​ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
അ​ഞ്ചാം ക്ലാ​സ് മു​ത​ൽ പ​തി​നൊ​ന്നാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥിക​ൾ ക്യാന്പിൽ പ​ങ്കെ​ടു​ത്തു. സ്വ​യം ത​യാ​റാ​ക്കി​യ ക​ട്ട​ൻ​ചാ​യ ഉ​പ​യോ​ഗി​ച്ച് ചി​ത്ര​ങ്ങ​ൾ വ​ര​ച്ച​താ​ണ് ക്യാ​മ്പി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ സ​വി​ശേ​ഷ​ത. ഇ​തി​നാ​യി വി​ദ്യാ​ർ​ഥിക​ൾ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ അ​ടു​പ്പു​കൂ​ട്ടി തീ ​ക​ത്തി​ച്ചു ക​ട്ട​ൻ​ചാ​യ ത​യാ​റാ​ക്കി. ചി​ത്ര​ര​ച​ന​യ്ക്ക് പെ​യി​ന്‍റുക​ൾ​ക്കു പ​ക​രം ക​ട്ട​ൻ​ചാ​യ​യു​ടെ വി​വി​ധ നി​റ​ഭേ​ദ​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. പ്ര​കൃ​തി​ദ​ത്ത​മാ​യ ഈ ​മാ​ധ്യ​മ​ത്തി​ലൂ​ടെ വ്യ​ത്യ​സ്ത ചി​ത്ര​ങ്ങ​ൾ ഒ​രു​ക്കി​യ വി​ദ്യാ​ർ​ഥിക​ൾ​ക്ക് ക​ല​യും പ്ര​കൃ​തി​യും പാ​ച​കാ​നു​ഭ​വ​വും സ​മ​ന്വ​യി​പ്പി​ച്ച വേ​റി​ട്ടൊ​രു അ​നു​ഭ​വം സ്വ​ന്ത​മാ​ക്കാ​നാ​യി.

ചി​ത്ര​ക​ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വി​ദ്യാ​ർ​ഥിക​ൾ​ക്ക് പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നാ​യി മ്യൂ​റ​ൽ പെ​യി​ന്‍റിം​ഗ്, ഡൂ​ഡി​ൽ ആ​ർ​ട്ട്, ലൈ​ഫ് പെ​യിന്‍റിം​ഗ്, ഡി​ജി​റ്റ​ൽ ആ​ർ​ട്ട്, കാ​രി​ക്കേ​ച്ച​ർ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ൽ പ്ര​മു​ഖ ക​ലാ​കാ​ര​ന്മാ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. ഫൈ​ൻ ആ​ർ​ട്സ് കോ​ള​ജി​ൽ നി​ന്നു​ള്ള നാ​ട​ൻ​പാ​ട്ട് സം​ഘ​ത്തി​ന്‍റെ സം​ഗീ​താ​വ​ത​ര​ണം ക്യാ​മ്പി​ന് കൂ​ടു​ത​ൽ ഉ​ണ​ർ​വേ​കി. ചി​ത്ര​ക​ല​യും സം​ഗീ​ത​വും പ​ര​മ്പ​രാ​ഗ​ത ക​ലാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഒ​ത്തു​ചേ​ർ​ന്ന ക്യാ​മ്പ് വി​ദ്യാ​ർ​ഥിക​ൾ​ക്ക് പ​ഠ​ന​ത്തി​ന​പ്പു​റ​മു​ള്ള സ​ർ​ഗാ​ത്മ​ക അ​നു​ഭ​വ​വേ​ദി​യാ​യി മാ​റി. അ​വ​ധി​ദി​നം മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ചെ​ല​വ​ഴി​ക്കു​ന്ന​തി​നു​പ​ക​രം പ്ര​കൃ​തി​യോ​ടി​ണ​ങ്ങി പു​തി​യ കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കാ​നും സ്വ​ന്തം ക​ഴി​വു​ക​ൾ തി​രി​ച്ച​റി​യാ​നും പ​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ സ​ർ​ഗാ​ത്മ​ക​ത വ​ള​ർ​ത്താ​നും ക്യാ​മ്പ് കു​ട്ടി​ക​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കി.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റ​വ. ഫാ. ​സി​റി​യ​ക്ക് കാ​നാ​യി​ൽ സിഎം ഐ ആ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും പി​ന്തു​ണ​യും ന​ൽ​കി. ആ​ർ​ട്ട് അ​ധ്യാ​പ​ക​രാ​യ എ. ഷ​ഫീ​ഖ്, ​വി. പൂ​ർ​ണി​മ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. അ​ധ്യാ​പ​ക​രു​ടെ​യും അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രു​ടെ​യും കൂ​ട്ടാ​യ സ​ഹ​ക​ര​ണ​ത്തോ​ടെ ക്യാ​മ്പ് വി​ജ​യ​ക​ര​മാ​യി സ​മാ​പി​ച്ചു.

Tags : colors of nature District News Local News Creating wonder

Recent News

Corehub Up