പ്രതീകാത്മക ചിത്രം
കുറവിലങ്ങാട്: സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ സാനിറ്റേഷൻ ബ്ലോക്ക് നിർമ്മാണത്തിന് തുടക്കമായി.
ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല്‍ അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് വികസനം . നിര്‍മ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല്‍ നിര്‍വഹിച്ചു. സ്കൂള്‍ അസി. മാനേജര്‍ ഫാ. ജോസഫ് മണിയഞ്ചിറ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിബി മാണി, ബ്ലോക്ക് പഞ്ചായത്തംഗം മിനി മത്തായി, പ്രിന്‍സിപ്പല്‍ സിജി സെബാസ്റ്റ്യന്‍, കെ.കെ. ശശികുമാര്‍, ജോര്‍ജ് ജി . ചെന്നേലി, സാം പൈനാപ്പള്ളിയില്‍, ലതിക സാജു, സിന്ധു രവീന്ദ്രൻ സോണിയ തേ നംമാക്കല്, ജോസി അലക്സ്, ബേബി തൊണ്ടാംകുഴി എന്നിവര്‍ പ്രസംഗിച്ചു.
Tags : Sanitation Block nattuvishesham local news St. Mary's School New Sanitation Block