x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ല​യി​ലെ ജ്വല്ല​റി ക​വ​ർ​ച്ച​ പ്ര​തി​ക​ളു​ടെ സാ​ന്പ​ത്തി​ക സ്രോ​ത​സ് അന്വേഷിക്കുന്നു


Published: November 20, 2026 12:14 AM IST | Updated: November 20, 2026 12:14 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ചാ​ല​യി​ലെ ജ്വല്ലറി ക​വ​ർ​ച്ച​യി​ൽ പ്ര​തി​ക​ളു​ടെ സാ​ന്പ​ത്തി​ക സ്രോ​ത​സിനെ കു​റി​ച്ച് പൊലിസ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കേ​സി​ലെ പ്ര​ധാ​ന പ്ര​തി അ​മു​ലാ​ണ് മ​റ്റു പ്ര​തി​ക​ൾ​ക്ക് പ​ണം ന​ൽ​കി​യ​ത്.

എ​ല്ലാ പ്ര​തി​ക​ളു​ടെ​യും ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ക​വ​ർ​ച്ച ചെ​യ്തെ​ടു​ക്കു​ന്ന സ്വ​ർ​ണം അ​ഞ്ചാ​യി പ​കുത്തെ​ടു​ക്കാ​നാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ പ​ദ്ധ​തി. എ​ന്നാ​ൽ അ​തെ​ല്ലാം പാ​ളു​ക​യാ​യി​രു​ന്നു. കേ​സി​ലെ മു​ഖ്യസൂ​ത്ര​ധാ​ര​നെ​ന്നു പൊലിസ് സം​ശ​യി​ക്കു​ന്ന ജ​യ​റാ​മി​നെ​ക്കു​റി​ച്ചു വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് പൊലിസ് സംഘം ന​ട​ത്തു​ന്ന​ത്.

നി​ര​വ​ധി ത​ട്ടി​പ്പു കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ജ​യ​റാ​മി​നെ പു​തി​യ ത​ട്ടി​പ്പ് കേ​സി​ൽ പൊലിസ് അ​റ​സ്റ്റ് ചെ​യ്തു. ഇയാൾ റി​മാ​ൻഡിലാ​ണ്. സ്വ​ർ​ണക്ക​വ​ർ​ച്ചാ കേ​സി​ൽ ഇ​യാ​ളു​ടെ പ​ങ്കി​നു ശ​ക്ത​മാ​യ തെ​ളി​വു ല​ഭി​ച്ചാ​ലു​ട​ൻ പ്ര​തി​യാ​ക്കാ​നാ​ണ് പൊലിസി​ന്‍റെ നീ​ക്കം. ചാ​ല​യി​ലെ വൈ​ഷ്ണ​വി ജ്വല്ലറി ഉ​ട​മ ന​ന്ദ​കു​മാ​റി​നെ ക​വ​ർ​ച്ച ചെ​യ്തു ര​ണ്ടു കി​ലോ സ്വ​ർ​ണം അ​പ​ഹ​രി​ക്കാ​ൻ ആ​സൂ​ത്ര​ണം ചെ​യ്ത​തി​നു പി​ന്നി​ൽ പൊലിസ് ജ​യ​റാ​മി​നെ സം​ശ​യി​ക്കു​ന്നു​ണ്ട്.

ജ​യ​റാ​മി​നെ​തിരേ പ​ലവി​ധ​ത്തി​ലു​ള്ള പ​രാ​തി​ക​ളും ഓ​രോ ദി​വ​സ​വും ഫോ​ർ​ട്ട് പൊലിസി​നു ല​ഭി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സി​റ്റി പൊലി​സ് ക​മ്മീ​ഷ​ണ​ർ അ​രു​ൾ ബി. ​കൃ​ഷ്ണ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ഫോ​ർ​ട്ട് എ​സ് എ​ച്ച്ഒ ശ്രീ​കാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലി​സ് സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ചു​കൊ​ണ്ടി രി​ക്കു​ന്ന​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ​യെ​ല്ലാ​വ​രെയും ​കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Chalai jewellery robbery District News Local News Investigation underway

Recent News

Corehub Up