പ്രതീകാത്മക ചിത്രം
കഴക്കൂട്ടം :പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് വളപ്പിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് തെരുവുനായയുടെ കടിയേറ്റു. കഴക്കൂട്ടം വടക്കുംഭാഗം പനവൂർ വീട്ടിൽ ഇർഷാദി(42)നാണ് കടിയേറ്റത്. ഇന്നലെ ഉച്ചയോ ടെയായിരുന്നു സംഭവം.
ബ്ലോക്ക് ഓഫിസ് കോംപൗണ്ടിനുള്ളിലെ ട്രഷറിയിൽ പെൻഷൻ സംബന്ധിച്ച കാര്യത്തിനായി ഒരാളെ എത്തിച്ചശേഷം ഫോണിൽ സംസാരിച്ചു നിൽ ക്കവേയായിരുന്നു തെരുവുനാ യയുടെ ആക്രമണം. കണങ്കാ ലിൽ കടിയേറ്റ ഇർഷാദ് ജനറൽ ആശുപതിയിൽ ചികിത്സ തേടി. ഇന്നലെ രാവിലെ ട്രഷറിയിലെ ജീവനക്കാരിക്കുനേരെയും തെരുവുനായകളുടെ ആക്രമണമുണ്ടായെങ്കിലും കടിയേൽക്കാതെ രക്ഷപെടുകയായിരുന്നു. കഴിഞ്ഞ മാസം ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരനെ നായ കടിച്ചിരുന്നു. പല തവണയായി ട്രഷറിയിലെത്തിയ മൂന്നുപേരെ നായ കടിച്ചിട്ടുണ്ടെന്നും പറയുന്നു.
ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് വളപ്പ് കാടുമൂടി കിടക്കുകയാണ്. ഇവിടെ നായകൾ പെറ്റുപെരുകിയിട്ടും കാടുവെട്ടിത്തെ ളിക്കാൻ നടപടിയില്ല. തെരുവു നായശല്യം നിയന്ത്രിക്കാനും കാട് വൃത്തിയാക്കാനും നടപടി ആവശ്യപ്പെട്ട് ട്രഷറി അധികൃതർ കോർപറേഷനും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകിയെങ്കിലും നടപടിയു ണ്ടായില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. വയോധികർ ഉൾപ്പെട്ടെ നിരവധി പേരാണ് സബ് ട്രഷറിയിൽ എത്തുന്നത്.
കഴക്കൂട്ടത്ത് ഡ്യൂട്ടിക്കായി എത്തിയ സിവിൽ പൊലിസ് ഓഫിസർ ഉൾപ്പെടെ പത്തോളം പേരെ മൂന്നു മാസങ്ങൾക്കുമുൻപ് തെരുവുനായ കടിച്ചപ്പോൾ, കോർപ്പറേഷനിലെ നായ പിടുത്തക്കാർ ഒന്നോ രണ്ടോ നായകളെ പിടിച്ചു കൊണ്ടു പോയെങ്കിലും പിന്നീട് നായകൾ പെറ്റുപെരുകിയിട്ടും യാതൊരു നടപടിയും എടുത്തിട്ടില്ല.
Tags : Autorickshaw driver District News Local News bitten by a stray dog