x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ട്ടു​കാ​ട് തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം നാ​ളെ


Published: November 20, 2026 12:15 AM IST | Updated: November 20, 2026 12:15 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: വെ​ട്ടു​കാ​ട് മാ​ദ്രെ ദെ ​ദേ​വൂ​സ് ദേ​വാ​ല​യ​ത്തി​ലെ 84-ാമ​ത് ക്രി​സ്തു​രാ​ജ​ത്വ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​ദ​ക്ഷി​ണം നാ​ളെ ന​ട​ക്കും. പ്ര​ത്യേ​കം അ​ല​ങ്ക​രി​ച്ച തേ​രി​ല്‍ ക്രി​സ്തു​രാ​ജ​ന്‍റെ തി​രു​സ്വ​രൂ​പം ചെ​റു​വെ​ട്ടു​കാ​ട്, ക​ണ്ണാ​ന്തു​റ, കൊ​ച്ചു​വേ​ളി എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി ദേ​വാ​ല​യ​ത്തി​ല്‍ തി​രി​ച്ചെ​ത്തും. ചെ​ണ്ട​മേ​ള​ങ്ങ​ളു​ടെ​യും ബാ​ന്‍​ഡ് മേ​ള​ത്തി​ന്‍റെ​യും അ​ക​മ്പ​ടി​യോ​ടെ ന​ട​ക്കു​ന്ന പ്ര​ദ​ക്ഷി​ണ​ത്തി​ല്‍ മാ​ലാ​ഖ​മാ​രു​ടെ വേ​ഷ​മ​ണി​ഞ്ഞ കു​ട്ടി​ക​ള്‍, ദീ​പ​ങ്ങ​ളും പേ​പ്പ​ല്‍ പ​താ​ക​ക​ളു​മേ​ന്തി​യ​വ​ര്‍, പൂ​ക്ക​ളും മു​ത്തു​ക്കു​ട​ക​ളു​മേ​ന്തി​യ ബാ​ലി​ക​മാ​ര്‍, അ​ള്‍​ത്താ​ര ശു​ശ്രൂ​ഷ​ക​ര്‍, വൈ​ദി​ക​ര്‍, സ​ന്യ​സ്ത​ര്‍ തു​ട​ങ്ങി ആ​യി​ര​ക്ക​ണ​ക്കി​നു പേ​ര്‍ അ​ണി​നി​ര​ക്കും. പ്ര​ദ​ക്ഷി​ണം ക​ട​ന്നു​പോ​കു​ന്ന വ​ഴി​ക​ളി​ല്‍ ഇ​രു​വ​ശ​ത്തും ക്രി​സ്തു​രാ​ജ​ന്‍റെ തി​രു​സ്വ​രൂ​പം ദ​ര്‍​ശി​ച്ചു വ​ണ​ങ്ങാനും പ്രാ​ര്‍​ഥി​ക്കാനും വി​ശ്വാ​സി​ക​ള്‍​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

നാ​ളെ വൈ​കു​ന്നേ​രം 5.30ന് ​മോ​ണ്‍. വി​ന്‍​സ​ന്‍റ് കെ. ​പീ​റ്റ​റി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന സ​ന്ധ്യാ​വ​ന്ദ​ന പ്രാ​ര്‍​ഥ​ന​യ്ക്കു​ശേ​ഷ​മാ​ണ് തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 5.30ന് ​തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് ജെ. ​നെ​റ്റോ​യു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ പൊ​ന്തി​ഫി​ക്ക​ല്‍ സ​മൂ​ഹ​ദി​വ്യ​ബ​ലി ആ​രം​ഭി​ക്കും. തു​ട​ര്‍​ന്നു ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തോ​ടെ തി​രു​നാ​ളി​നു സ​മാ​പ​ന​മാ​കും.

Tags : Vettucaud Feast District News Local News Tomorrow

Recent News

Corehub Up